Friday, January 31, 2014









റഹിമിന്റെ പ്രവാസി ലോകം ആരംഭം - തിരക്കഥ - ഒന്ന്


ഹമീദിന്റെ വീട് . സൗദി അറേബ്യ . നാല്‍പ്പതു വയസ്സ് പ്രായമുള്ള ഹമീദും ഭാര്യയും രണ്ട് കുട്ടികളും സന്തോഷമായി റിയാദില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു . സന്തോഷം നിറഞ്ഞ കുടുംബാന്തരീക്ഷം .
അങ്ങനെയിരിക്കെ , ഹമീദിന്റെ പെങ്ങളുടെ മകന്‍ റഹിം , റിയാദിലേക്ക് പുതിയ വിസ എടുത്തു വരുന്നു . ഫ്രീ വിസക്കാണ് വരുന്നത് . ഹമീദാണ് വിസക്കുള്ള കാശു  മുടക്കുന്നത് . റഹിമിന്  ആണെങ്കില്‍ , അറബി ഭാഷ നല്ല വശമില്ല . സൌദിയിലെ ജീവിത സാഹചര്യങ്ങളും അത്ര വശമില്ല . നാട്ടില്‍ ജോലി ഒന്നും ചെയ്യാതെ കൂട്ടുകാരുടെ കൂടെ കറങ്ങി നടപ്പാണ് പണി . റഹിമിന് ഒരു ഉത്തരവാദിത്വ ബോധം വരാനും കുറച്ചു കാശു സംഭാദിക്കാനും വേണ്ടി , ബാപ്പയും , ഉമ്മയും കൂടി അളിയനായ ഹമീദിന്റെ അടുത്തേക്ക് അയച്ചിരിക്കുകയാണ് .

തുടര്‍ന്നു വായിക്കുക..
 എല്ലാ വെള്ളിയാഴ്ച യും ഈ കഥയുടെ ഭാഗങ്ങള്‍ പ്രസ്സിധീകരിക്കുന്നതയിരിക്കും.

Written by – binu mayappallil

All copy rights are reserved to binu mayappallil  




നോവല്‍ - രഹസ്യം – ലക്കം പതിമൂന്ന്


ഹോ ...എന്‍റെ ശ്വാസം നിലച്ചു പോയി . അന്നത്തെ ആ ശ്വാസം മുട്ട് ഇപ്പോഴും നെഞ്ചില്‍ കിടന്നു പിടയുന്നു. ജിക്സണ്‍ നെഞ്ചില്‍ ഒന്ന് തടവി നോക്കി . ....ഉം ...കുഴപ്പം ഇല്ല ..ലിഷയും കൂട്ടുകാരികളും കൂടി മരത്തിന്‍റെ തണലില്‍ ഇരുന്നുകൊണ്ട് എന്തൊക്കെയോ താമസകള്‍ പറഞ്ഞ് ചിരിക്കുന്നതായി അഭിനയിക്കുന്നു. എന്നാണ് എനിക്ക് തിന്നിയത് . ഞാനാണെങ്കില്‍ ഒറ്റക്കും .. ആ കപ്പല് മാവിന്റെ ചുവട്ടിലിരുന്നു വിഷമിച്ചുപോയി .  ദയനീയമായി ഒന്ന് മുകളിലേക്ക് നോക്കി. പഴുത്ത് ചുമന്ന കപ്പിലുമാങ്ങകളും പാകമായതും അല്ലാത്തതുമായ കശവണ്ടികളും ....എന്നെ നോക്കി കളിയാക്കുന്നതായി തോന്നി . പച്ച ഇലകള്‍ പഴുത്ത ഇലകളോട് ചെവിയിലെന്തോ പറഞ്ഞ് ചിരിക്കിന്നു.. തലയ്യാട്ടുന്നുമുണ്ട് . ഇവകള്‍ക്ക് ചലന ശേഷി ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും എനിക്കുറപ്പുണ്ട് , മരത്തില്‍ നിന്ന് ഇറങ്ങി വന്നു , എന്‍റെ കയ്യില്‍ പിടിച്ച് ലിഷയുടെയും കൂട്ടുകാരികളുടെയും അടുത്തു കൊണ്ടുപോയി നിറുത്ത്തിയേനെ . ഒറ്റയ്ക്ക് അടുത്തു പോയി മിണ്ടാന്‍ പേടിയോ ......അതോ നാണമായിട്ടാണോ ......അതോ മനസിന്‌ ധൈര്യം ഇല്ലാഞ്ഞിട്ടാണോ ...ഇന്നും ..ഉത്തരം കിട്ടാത്ത ചോദ്യം .
ഇടക്ക് തല തിരിച്ചു ലിഷയെ നോക്കി . ആ സമയം ലിഷയാണെങ്കില്‍ എന്നെയും നോക്കികൊണ്ട്‌ അങ്ങനെ ഇരിക്കുന്നു . ചിരിക്കണോ , വേണ്ടയോ എന്നറിയാതെ ഞാനങ്ങനെ ഇരുന്നു പോയി . എന്താ ചിരിച്ചാല്‍ മനം പോകുമോ..സ്വയം ചിന്തിച്ചു പോയി .  ഏതോ ദുരഭിമാനം എന്നെ പിടികൂടിയപോലെ . അവസാനം ചിരിച്ചെന്നു വരുത്തി ചുണ്ടുകള്‍ കൊണ്ട് എന്തോ കാണിചു . ഒരു ഗോഷ്ടി പോലെയായിപ്പോയിഅത് .
ലിഷയുടെ സ്വര്‍ണ്ണ നിറത്തിലുള്ള മുടിയിഴകള്‍ , ആപ്പിളുകള്‍ പോലെയുള്ള ആ മുഘത്തെക്ക് പാറി വരുന്നത് മാത്രം കണ്ടു . നല്ല ഭംഗിയുള്ള മൂക്ക് . തത്തമ്മയുടെതുപോലെയുള്ള ചുവന്ന ചുണ്ടുകള്‍ .. ഹോ .. കുറച്ചു നേരത്തേക്ക് ഞാന്‍ പരിസരം മറന്നു പോയി . പുസ്ത്തകത്തിലുള്ള ശ്രദ്ധ എങ്ങോട്ട് പോയോ ആവൊ ..
എന്തായാലും കുറച്ചു സമയം കഴിഞ്ഞു ലിഷയും കൂട്ടരും അവിടുന്ന് എഴുന്നേറ്റു പോയി . അവര് പോയി കഴിഞ്ഞു ചുമ്മാ ഒന്ന് അവിടം വരെ പോയി നോക്കി . ദേ ..കിടക്കുന്നു . ഭംഗിയായി മടക്കിവച്ച ഒരു കഷണം പേപ്പര്‍ . ചാടി എടുത്തു അത് തുറന്നു നോക്കി ..........................

ശേഷം ഭാഗം തുടരും ....
 Written by  -  binu mayappallil



All copy rights are reserved @binumayappallil .    

Saturday, January 25, 2014

നോവല്‍ - രഹസ്യം – ലക്കം പന്ത്രണ്ട്






പെട്ടെന്ന് കൂട്ടുകാരുടെ ഇടയില്‍ വച്ച് ഇങ്ങനെയൊരു കമന്റു കേട്ടപ്പോള്‍ ഞാനൊന്നു ചൂളിപ്പോയി . താന്‍ പൊതുവേ ഒരു നാണം കുണുങ്ങി യായിരുന്നു .ജിക്സന്‍ ആ ഓര്‍മ്മകളിലേക്ക് വീണ്ടും വീണ്ടും  ഊളിയിട്ടു ആഴ്ന്നിറങ്ങി . ആ മധുര സ്മരണകള്‍ ഇന്നും എന്‍റെ രോമ കൂപങ്ങളില്‍ രോമാഞ്ഞതിന്റെ വിത്ത് വിതച്ചുകൊണ്ട് ഒഴുകി നടക്കുന്നു .
നല്ല സുന്ദരിയായ ഒരു പെണ്‍കുട്ടി കൂട്ടുകാരികളുടെ ഇടയിലൂടെ നടന്നു നീങ്ങുന്നു . ഇത്രയും പറഞ്ഞിട്ട് ഒരു കൂസലുമില്ലാതെ ചിരിച്ചുല്ലസിച്ചുകൊണ്ട്‌ അങ്ങ് പോയി . ഇതും പോരാഞ്ഞു , ഒളി കണ്ണിട്ടൊരു നോട്ടം കൂടിയായപ്പോള്‍ എന്‍റെ മുഘത്തെ ചമ്മല്‍ പൂര്‍ണ്ണമായി . എന്‍റെ ചമ്മല്‍ കൂട്ടുകാര്‍ അറിയാതിരിക്കാനായി ഒരു വിഫല ശ്രമം നടത്തി നോക്കിയെങ്കിലും കൂട്ടുകാരുടെ ചിരിയില്‍ അത് മുങ്ങി പ്പോയി . ആ പെണ്‍കുട്ടിയാണ് ലിഷ .
ഞാനലോചിക്കുവാരുന്നു . ഈ പെണ്‍കുട്ടിക്ക് ഇങ്ങനെയൊക്കെ പെരുമാറാന്‍ എന്നെ മാത്രമേ കിട്ടിയുള്ളോ .... ഞാനാണെങ്കില്‍ പ്രീഡിഗ്രി രണ്ടാമത്തെ കൊല്ലം . ആ കുട്ടിയാണെങ്കില്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ . ശ്ശെടാ .... ഇതെന്തൊരു മറിമായം . കാലത്തിന്റെ ഒരു പോക്ക് . കണക്കു വച്ച് നോക്കിയാല്‍ ചെലപ്പോള്‍ എന്നേക്കാള്‍ പ്രായത്തില്‍ മൂത്താതയിരിക്കാനാണ് സാധ്യത . എന്തൊക്കെയായാലും ഒരു കാര്യം എനിക്കുറപ്പായി . എന്‍റെ മനസ്സില്‍ ഒരു കിരുകിരുപ്പ്‌ പോലെ....... കാരണം ലിഷയുടെ സോന്ദര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു . ഒന്നേ നോക്കിയുള്ളൂ എങ്കിലും ആ സുര്യ പ്രഭ എന്നില്‍ പ്രകാശം പരത്തി തുടങ്ങിയിരുന്നു .
ലിഷ ശരിക്കും കോളേജ് ബൂട്ടി തന്നെ യായിരുന്നു . പെണ്‍കുട്ടിയാണെങ്കിലും ആണുങ്ങലെക്കള്‍ എല്ലാ കാര്യത്തിലും മുന്പന്തിയിലയിരുന്നു . കോളേജ് ഡേ ക്ക് സ്റ്റേജില്‍ ഡിസ്കോ ഡാന്‍സ് ഒറ്റയ്ക്ക് തകര്‍ത്തു അടിയവള്‍ . പഠിത്തത്തിലും മുന്‍പില്‍ .ആ ധീര വനിതയാണ്‌ ഈ ലിഷ . ഇത്രയൊക്കെ അറിഞ്ഞു കഴിഞ്ഞപ്പോള്‍ സ്നേഹത്തെക്കാള്‍ ഉപരി ഒരു ബഹുമാനവും തോന്നിയിരുന്നു ലിഷയോട് . പിന്നെ , പിന്നെ , എനിക്കെങ്ങനെയോ ഒളിക്കണ്ണിടുന്ന സ്വഭാവം കടന്നു കൂടി . എനിക്ക് പെണ്ണുങ്ങളുടെ നേരെ മുഘത്ത്‌ നോക്കാന്‍ മടിയായിരുന്നു . പക്ഷേ , ലിഷയെ കണ്ടപ്പോള്‍ മുതല്‍ തല താനേ ഉയര്‍ത്തി നോക്കാനും പിന്നയത് ഒളികണ്ണിട്ടു നോക്കനുമുള്ള ശ്രമമായി . NSS കോളേജ് ലെ വെളുത്ത മണല്‍ തരികള്‍ക്ക് ജീവനുണ്ടയിരുന്നുവെങ്കില്‍ ഇപ്പോഴുംഒരു പക്ഷെ  ഈ കഥ പറയുമായിരുന്നിരിക്കാം . ജിക്സന്‍ ട്രെയിനില്‍ ഇരുന്നുകൊണ്ട് നെടുവീര്‍പ്പിട്ടുകൊണ്ട് വിഷണ്ണനായി തീര്‍ന്നു  .
ഒരു ദിവസം താന്‍ അന്ന് ഒറ്റക്ക് കപ്പലുമാവിന്റെ തണലില്‍ , മരത്തില്‍ ചാരി ഇരുന്നുകൊണ്ട് പഠിത്തത്തില്‍ മുഴുകി ഇരിക്കുകയായിരുന്നു . വായനയില്‍ ശ്രദ്ധ ഊന്നി ഇരുന്നതുകൊണ്ടു പരിസരം തന്നെ മറന്നുപോയിരുന്നു . കുറച്ചു സമയം കഴിഞ്ഞു തലയുയര്‍ത്തി നോക്കിയപ്പോള്‍ , തെണ്ടെടാ .... തേ ..... ഇരിക്കുന്നു ... രണ്ട് മൂന്ന് മരങ്ങളുടെ അപ്പുറത്ത് ലിഷയും കൂട്ടുകാരികളും ...ഓഹ് .....

ശേഷം ഭാഗം അടുത്ത വെള്ളിയാഴ്ച തുടരും .....

പ്രചോദനവും പ്രോത്സാഹനവും   - miss. raghi alukkel   

ഒരു പ്രത്യേക അറിയിപ്പ്
ഈ കഥയും കഥാ പത്രങ്ങളും ആരെയും വേദനിപ്പിക്കനുല്ലതല്ല . സദയം ക്ഷമിക്കുക .

Written by binumayappallil

All copy rights are reserved@binumayappallil

    

Friday, January 24, 2014







ഭൂമിതന്‍ വിലാപം - കവിത 


കട്ടരുവികള്‍ ഇളകി മറിയുന്നു ...
ഉറവയാം ജലക്കുരുന്നുകള്‍ ഉരുകിയോലിക്കുന്നു
തീര്‍ത്തമാം വയലേലകള്‍ തരിശു ഭൂമിപോല്‍... വിഡിയാം മനുഷ്യര്‍  ഉഴുന്ന് മറിക്കുന്നു ..
വൃദ്ധമാം വൃക്ഷ കണ്ണുകള്‍ തന്‍ ..
ശിഖിരങ്ങളില്‍ ഉഴറി നടക്കുന്നു ....
തന്‍ മക്കളെ പോറ്റുവാന്‍ കണ്ണീരിലും ..
അമ്മമാര്‍ വിലാപത്തിന്‍ ജൈത്രയാത്ര നടത്തുന്നു ...
മനുഷ്യ ജീവികള്‍ നിക്രുഷ്ടാമം വേഴ്ചയില്‍ ....
ആകാശ കോട്ടകളിലും തന്‍ ..
സ്വപ്ന സാമ്രാജ്യം കരിങ്കല്‍ പളികളിലും ...
പടുത്തുയര്ത്ത്വവേ ......
സമുദ്രത്തിന്‍ പേറ്റു  നോവിലും മണല്‍ ....
തരികളിലും വേദനയാം കയ്പുനീര്‍ മുഴങ്ങി കേള്‍ക്കവേ ....
ഭൂമിതന്‍ വിലാപം ആരുകേള്‍ക്കും .

Written by binumayappallil

     

Sunday, January 19, 2014

നോവല്‍ - രഹസ്യം – ലക്കം പതിനൊന്ന്







പ്രശാന്ത സുന്ദരമായ അന്തരീക്ഷം . മന്ദമാരുതന്‍ വൃക്ഷലതാതികളെ തഴുകി തലോടികൊണ്ട് സല്ലപിച്ചുകൊണ്ടു ഓടിനടക്കുന്നു . പച്ച ഇലകള്‍ തലയാട്ടികൊണ്ട് മൂളിപ്പാട്ടിന്ടെ കൂടെ നൃത്തം വക്കുന്നു. തെളിഞ്ഞ ആകാശം.  സൂര്യരശ്മികള്‍ പ്രഭ ചൊരിഞ്ഞു കൊണ്ട് ഒരു വഴികാട്ടിയെപ്പോലെ കൂട്ടത്തില്‍ തന്നെയുണ്ട്‌ . ഭംഗിയുള്ള വെളുത്ത മണ്ണിന്‍ കൂംഭാരങ്ങള്‍ കോളേജിന്റെ പ്രാന്ത പ്രദേശ ങ്ങളില്‍ അങ്ങിങ്ങായി കിടക്കുന്നു. ഈ മണ്ണിന്‍ കൂമ്ഭാരങ്ങല്‍ക്കിടയിലുടനീളം ധാരാളം കപ്പില് മാവുകള്‍ തലയെടുപ്പോടെ ഉണ്ട് . അതില്‍ ഒത്തിരി കപ്പില് മാങ്ങകള്‍ പഴുത്തു മധുരിച്ചു തിന്നാന്‍ പാകമായി കിടക്കുന്നു .
ഇവിടെയാണ്‌ ഞാനടക്കമുള്ള , NSS  കോളേജിലെ വിദ്യാര്‍ഥി , വിദ്യാര്‍ഥിനികള്‍ വന്നിരുന്നു പഠിക്കുന്നതും സല്ലപിക്ക്കാന്‍ സമയം കണ്ടെത്തുന്നതും . ജിക്സന്‍ ട്രൈയിനിലിരുന്നുകൊണ്ട് ആ പഴയകാല സ്മരണകള്‍ കുറച്ചധികം ഊറി വരുന്ന മധുരമുള്ള തേന്‍ പോലെ ഓര്‍ക്കാന്‍ തുടങ്ങി.
താന്‍ പ്രീഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പാണ് പഠന വിഷയമായി തെരഞ്ഞെടുത്തതു . ഒത്തിരി ഇസ്ടമായിരുന്നു ഫിസിക്സും , കെമിസ്ട്രിയും , മാത്തമാടിക്സും . ഒരു ലേഡി ലക്ചര്‍ ആയിരുന്നു ഞങ്ങള്‍ക്ക് രസതന്ത്രത്തിനു ക്ലാസ്സ്‌ എടുത്തിരുന്നത് . ടീച്ചറിന് എന്നെ  വലിയ കാര്യമായിരുന്നു . ഇടയ്ക്കു ചെറിയ ടെസ്റ്റു പപ്പേര്‍ ഇടുമാടിരുന്നു . മാര്‍ക്ക് കുറഞ്ഞു പോയതിനു ഒരു ദിവസം എന്നെ ഒത്തിരി വഴക്ക് പറഞ്ഞ ആ ദിവസം .....ഓഹ് .....ഇന്നും മുധുരമുള്ള വേദനയോടെ ഓര്‍ക്കുന്നു. എന്നിട്ട് , വാശി യോടെ ഞാന്‍ ഈ കപ്പല് മാവിന്‍ ചോട്ടില്‍ ഒറ്റയ്ക്ക് പോയിരുന്നു പഠിച്ചിട്ടാണ് , അടുത്ത പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയത് . ആ ദിവസങ്ങള്‍ ഒക്കെ ഇനി വീണ്ടും കടന്നു വന്നിരിന്നെങ്കില്‍ ....എന്തൊരു ത്രില്‍ ഉള്ള ദിവസങ്ങള്‍ ആയിരുന്നു അതൊക്കെ.....ഇനി ഇപ്പൊ എന്താ പറയുക..
രോമാഞ്ചം മനസിലോട്ടു കയറുന്ന അനുഭവം തന്നെ.
ഒരു ദിവസം രാവിലെ , ഒരു എട്ടര മണിയായിക്കാനും ..എല്ലാവരും കൊളെജിലോട്ടു ബസ്സിറങ്ങി നടന്നു വരുന്ന സമയം . ബസ്സിറങ്ങിയിട്ട് ഒന്നര കിലോമീറ്ററോളം നടന്നു വേണം കോളേജിലോട്ട് വരുവാന്‍ . അതും ഒരു രസമുള്ള കാര്യം തന്നെ. കൂട്ടുകാരുമായി വര്‍ത്തമാനമൊക്കെ പറഞ്ഞ് പതുക്കെ നടന്നു വരുമ്പോള്‍ നല്ല രസമാണ് . ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന പല പല കൂട്ടങ്ങള്‍ ആയിട്ടാണ്  ആ വരവ്. കുറച്ചു പേര്‍ ഇതന്റെ യൊക്കെ ഇടയിലുടെ ബൈക്ക് ഓടിച്ചുകൊണ്ട് ഒരു ചെത്തുണ്ട് . ഒരു ലവ് ഹോണ്‍ ഒക്കെ അടിച്ചു കൊണ്ടുള്ള  ആ വരവ് കണ്ടാലെ അറിയാം ഇവന്മാര് ചെത്താന്‍ തന്നെ വരികയാണെന്ന് , ഇടയ്ക്കു പെണ്ണുങ്ങളെ ഒളി കണ്ണിട്ടു നോക്കിയും .., പെണ്ണുങ്ങളും മോശമല്ല. ഒളികന്നിടന്‍ പെണ്‍കുട്ടികളാണ് മുന്‍പില്‍ .
അങ്ങനെ യൊരു ദിവസം നടന്നു വരുന്ന സമയം , എന്‍റെ കൂട്ടത്തില്‍ നാല് കുട്ടികളുണ്ട് . ഞങ്ങള്‍ നാലുപേരും കൂട്ടുകാരന്. പെട്ടെന്ന് പുറകില്‍ നിന്നൊരു കമന്റു . “ ഈ ചെറുക്കനെ കാണാന്‍ നല്ല ഭംഗിയുണ്ടല്ലോ “ ഞാനും കേട്ട് , എന്‍റെ കൂട്ടുകാരും കേട്ട് ഈ കമന്റു. തിരിഞ്ഞു നോക്കുമ്പോള്‍ നല്ല വെളുത്ത സുന്ദരിയായ ഒരു പെണ്‍കുട്ടി എന്നെ നോക്കി ചിരിക്കുന്നു. കൂട്ടത്തില്‍ ആ കുട്ടിയുടെ കൂട്ടുകാരികളും ഉണ്ട്.

ശേഷം ഭാഗം അടുത്ത വെള്ളിയാഴ്ച തുടരും...

പ്രചോദനവും പ്രോത്സാഹനവും    : my best friend – miss. Raghi alukkel .

ഒരു പ്രത്യേക അറിയിപ്പ്
ഈ കഥയും കഥാപത്രങ്ങളും ആരെയും ആരെയും വിഷമിപ്പിക്കുവനുല്ലതല്ല. ക്ഷമിക്കുക.
Written by – binumayappallil

All copy rights are reserved to binumayappallil.



  

  

Friday, January 3, 2014

നോവല്‍ - രഹസ്യം – ലക്കം പത്ത്







ധം ധം ധം .. ഹ്രദയ മിടിപ്പിന്റെ താളം ഉയര്‍ന്നു പൊങ്ങി... .ഉച്ചവെയിലില്‍ സുര്യന്‍ കത്തി മിന്നി , കൂടുതല്‍ ശോഭയോടെ പ്രകാശിച്ചു . കടലിലെ തിരമാലകള്‍ താണ്ഡവ നൃത്തമാടി . എന്തെന്നില്ലാതെ അവ കോപം കൊണ്ട് തുള്ളിച്ചാടി .മനസിലെ ചൂടുള്ള വികാരങ്ങള്‍ പിരിമുറുക്കങ്ങളായി ശരീരത്തിലേക്ക് വ്യാപിച്ചു . നെറ്റിയില്‍ വിയര്‍പ്പു ചാലുകള്‍ പൊട്ടി . വടക്ക് നിന്നൊരു കാറ്റ് വന്നു തിരമാലയോട് ചോദിച്ചു . “ എന്തേ ഇത്ര ദേഷ്യപ്പെടാന്‍ ....” അപ്പോഴാണ് കടലിനു കാര്യം മനസിലായത് . “ഓ ...ഒഹ് ഞാനറിയാതെ എന്‍റെ മനസിലെ വിഷമങ്ങളും വേദനകളും പുറത്തേക്ക് പ്രവഹിക്കുന്നുവോ ....”  കാറ്റേ , പ്രിയ സുഹൃത്തേ ..എനിക്ക് എന്നും തങ്ങും തണലുമായി നിന്നിട്ടുല്ലവനെ .., നിനക്ക് നന്ദി .എന്‍റെ മനസിലെ വേദനകള്‍ ആദ്യം കണ്ടത് നീ തന്നെയല്ലേ .., നിന്റെ വിലയേറിയ , പരിഭവത്തോടുകൂടിയ ഉപദേശത്തിനു നന്ദി . കടല്‍ ശാന്തമായി .കട്ട് വിസിലൂതിക്കൊണ്ട് ഓടിപ്പോയി .
  ജിക്ക്സന്റെ മനസ് ട്രിയിനിന്റെ ഉള്ളിളിരുന്നുകൊണ്ട് വേദനയാല്‍ പുളഞ്ഞു , നീറി നീറി പുകഞ്ഞു. നെടുവീര്‍പ്പുകളും വായ്ക്കോട്ടകളും തുരു തുരെ വന്നുകൊണ്ടേയിരുന്നു ഉച്ചയൂണിന്റെ സമയമായെങ്കിലും , ജിക്ക്സന് വിസപ്പു വന്നെയില്ല . ജനലില്‍കൂടി അങ്ങ് അകലേക്ക്‌ .......പുറത്തുള്ള ..., ഓടിപ്പോകുന്ന മരങ്ങളും , വള്ളിപ്പടര്‍പ്പുകളും , പുഴകളും, പാലങ്ങളുമെല്ലാം ജിക്ക്സനെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു . ജിക്ക്സന്റെ മനസിലെ വേദനകള്‍ തൊട്ടു തലോടി ആശ്വസിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്നുവന്നു തോന്നി .
ജിക്കസന്‍ ചിന്തിക്കുകയായിരുന്നു . താന്‍ ചെയ്തത് ശരിയാണോ... കുറ്റബോധങ്ങളുടെ കുംബാരം തന്നെ വെട്ടയടുകയാണോ . തന്‍റെ അപ്പച്ചനെയും അമ്മച്ചിയും പോന്നനിയത്തിയെയും എല്ലാം ഉപേക്ഷിച്ച് താന്‍ ഇറങ്ങിപ്പോന്നത് ശരിയാണോ ...തന്നെ സ്നേഹിക്കുന്നൊരു പെണ്ണ് ഉണ്ടല്ലോ അവിടെ  ദേവിക.. ..പാവം ദേവിക ....അവളുടെ മനസ് എന്തിയോരം വിഷമിച്ചു കാണും ....എന്‍റെ ഈ പ്രവൃത്തി ഒരു സ്വാര്‍ത്ഥതയാണോ ..അതോ ...ഭീരുത്വത്തില്‍ നിന്നുള്ള ഒരു ഒളിചോട്ടമാണോ...എന്‍റെ ഇത് പോലുള്ള പ്രവൃത്തികള്‍ ഇതിനുമുന്‍പും ആരെയെങ്കിലും , വേദനിപ്പിച്ചിട്ടുണ്ടോ.........ജിക്കസന്‍ ഓര്‍ത്തു നോക്കി ....................................
താന്‍ പ്രീ ഡിഗ്രിക്ക് ചേര്‍ത്തല N S S  കോളേജില്‍ പഠിക്കുന്ന കാലം.. , അത് ഒരു വസന്ത കാലമായിരുന്നു . പൂക്കള്‍ വിടരാന്‍ കൊതിക്കുന്ന കാലചക്രം . ക്ലാസ്സില്‍ താന്‍ പഠിത്തത്തില്‍ ഒന്നാമനായിരുന്നു . എല്ലാവരോടും നല്ല സ്നേഹമായി തന്നെ പെരുമാറിയിരുന്നു. അതുകൊണ്ടാണെന്നു തോന്നുന്നു , ഇപ്പോഴും ഒന്ന് രണ്ട് പേരുകള്‍ മനസ്സില്‍ മായാതെ കിടക്കുന്നു . ഒരു സാജുവും ഒരു പ്രദീപും , പിന്നെയും ഉണ്ടായിരുന്നു . ഇപ്പോള്‍ വ്യക്ത്തമായി ആ പേരുകള്‍ ഓര്‍മ്മയില്‍ വരുന്നില്ല . സാജുവിനാനെങ്കില് പൂച്ചാക്കലില്‍ സ്വന്തമായി ഒരു സിനിമ തിയേറ്റര്‍ ഉണ്ടായിരുന്നു . ഒരു ദിവസം ഞാന്‍ അവിടെ പോയിരുന്നു . കൂടെ പ്രദീപും ഒക്കെ ഉണ്ടായിരുന്നു . തമാശ പറഞ്ഞും , പൊട്ടിച്ചിരിച്ചും , പരസ്പരം കളിയാക്കിയും ഒക്കെ , സുന്ദരമായ ആ ദിവസങ്ങള്‍... ക്ലാസ് കട്ട് ചെയ്തു ഞങ്ങള്‍ എല്ലാവരും കൂടി ഒരു ദിവസം സിനിമ കാണാന്‍ ചരങ്ങാട്ടു തിയറ്ററില്‍ പോയതും , അത് കഴിഞ്ഞു ചേര്‍ത്തല ടൌണിലുള്ള ബാറില്‍ കയറി മദ്യപിച്ചതുമെല്ലാം ............
അങ്ങനെ പോയ ആ ദിവസഅങ്ങളില്‍ ഒന്നില്‍ , രണ്ട് സുന്ദരമായ കണ്ണുകള്‍ തന്നെ പ്രേമപുര്‍വ്വം വീക്ഷിച്ചിരുന്നത്‌.... ഞാനറിഞ്ഞില്ല........

ശേഷം ഭാഗം അടുത്ത വെള്ളിയാഴ്ച തുടരും..
.
പ്രചോദനവും പ്രോത്സാഹനവും : my friends.

ഒരു പ്രത്യേക അറിയിപ്പ്
ഈ കഥയും കഥാ പാത്രങ്ങളും തികച്ചും സങ്കല്പികമാണ് . ആരെയും വേദനിപ്പിക്കുവനുല്ലതല്ല .

Written by – binumayappallil

All copyrights are reserved @binumayappallil