Thursday, August 27, 2015



ഓണം പൊന്നോണം (ഓണപ്പാട്ട്)
ഓണം പൊന്നോണം 
ഓണം പൊന്നോണം
സന്തോഷത്തിന്‍ പൂത്തിരി കത്തും
ഓണം പൊന്നോണം
വിഭവ സമൃദ്ധി വിളയാടും
ഓണം പൊന്നോണം
പല പല പൂക്കള്‍ വര്ണ്ണം വിരിയും
ഓണം പൊന്നോണം
മനസിലാകെ പൊന്പ്ര ഭ ചാര്ത്തി
ഓണം പൊന്നോണം
ചിക്കനടിക്കാം ബീഫടിക്കാം അവിയല്‍
സാമ്പാര്‍ പുളിശ്ശേരി ഇഞ്ചി ക്കറിയും
ഉപ്പേരി പപ്പടവും എന്നിവ കൂട്ടി കുഴച്ചു
വായില്‍ വെക്കും ഓണം പൊന്നോണം
ഊഞ്ഞാലാട്ടം താഴെ വീഴല്‍ പൊടിയും
തട്ടി എണീറ്റ്‌ നില്ക്കാം ചീത്ത പറയാം
ഓണം പൊന്നോണം
മുറ്റത്തെല്ലരും ചുറ്റും കൂടും
സന്തോഷത്തിന്‍ പെരുമഴ പെയ്യും
ഓണം പൊന്നോണം
ബ്രാണ്ടി കുടിക്കാം വിസ്കി കുടിക്കാം
ഇച്ചിരി റമ്മും ജിന്നും കഴിക്കാം
ഓണം പൊന്നോണം
കേരളത്തിന്‍ മാമാങ്കം കൊണ്ടാടും
ഓണനാളില്‍ ഐശ്വര്യത്തിന്‍ പൂവിതളുകള്‍
വിടരും പൊന്നോണം
ഓണം പൊന്നോണ

ബിനു മയപ്പള്ളില്‍
Top of Form


ഓണം പൊന്നോണം ( ഓണ സന്ദേശം )



പ്രിയപ്പെട്ട കൂട്ടുകാരെ അങ്ങനെ പൊന്നോണം വരവായി .
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോന്ന നാളുകള്‍
എല്ലാവരുടെയും മനസ്സില്‍ വര്ണ്ണ ചിറകുകള്‍ വിടര്തി
സന്തോഷ പൂമഴ വാരിവിതറുമാറാകട്ടെ . ഓണം ഏറ്റവും
കൂടുതല്‍ ആഘോഷിക്കുന്നതും ആഘോഷിക്കപ്പെടുന്നതും കേരളത്തിലാണ് . തീരെ ദരിദ്രമായ അവസ്ഥയില്‍ ആണെങ്കിലും ,
പൊന്നോണ നാളില്‍ “ കോണം വിറ്റും ഓണമൂന്ണുക” , എന്ന പഴയ പഴഞ്ചൊല്ലില്‍ പഴയകാല ആചാരക്രമമനുഷ്ടിച്ചു പോന്നിരുന്ന പഴയ ആളുകള്‍ , ഒന്നാമഘോഷിച്ചിരുന്നത് ഇങ്ങനെയാണ് . വര്ഷ ത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന ഓണാഘോഷം അന്നത്തെ ജനങ്ങളുടെ സിരകളില്‍ ഒരു വലിയ ഉല്സവത്തിന്റെ പ്രതീതിയായിരുന്നു. ഓണത്തിന്റെ പത്തു ദിവസങ്ങളില്‍ , മുന്പുയണ്ടായിരുന്ന , കുടുംബ പ്രശ്നങ്ങളും പരസ്പര വൈരാഗ്യങ്ങളും എല്ലാം മറന്നു , ആളുകള്‍ ഒരുമിച്ച് ചേര്ന്ന് , സന്തോഷം പങ്കിടുമായിരുന്നു. അടുത്തടുത്തുള്ള വീടുകളില്‍ ഉള്ളവരെല്ലാം തന്നെ ഒത്തു ചേര്ന്ന് “ വട്ടക്കളി “ കളിക്കുകയും , ഓണാഘോഷ നൃത്ത ചുവടുകളിലൂടെയുമാണ് പരസ്പര സ്നേഹം ഊട്ടി വളര്ത്തി യിരുന്നത് . ആഭിജാത്യവും ഉച്ചനീചത്വവും തീണ്ടലും തൊട്ടുകൂടായ്മയും എല്ലാം , ശക്തമായി നിലനിന്നിരുന്ന പഴയ കാലങ്ങളില്പ്പോലും , എല്ലാ ജാതി മതസ്ഥരായ ജനങളും ഓണത്തിന്റെ ഉത്സവ ലഹരി , വലിയൊരു ഉത്സവം തന്നെയായി കൊണ്ടാടിയിരുന്നു. മായം കലരാത്ത പച്ചക്കറികളും, വിഭവങ്ങളും അന്നത്തെ ഓണത്തിന്റെ പ്രത്യേകതതന്നെ ആയിരുന്നു. മാങ്ങാ പ്പഴവും ചക്കപ്പഴവും കപ്പയും ഒക്കെ കൂടി വിഭവങ്ങളുടെ ഒരു സമൃദ്ധി തന്നെ കേരളത്തിലെ ജനങ്ങള്‍ അനുഭവിച്ചിരുന്നു. അന്നൊക്കെ ഓണത്തിന് പൂക്കള്‍ പറിക്കാന്‍ സ്വന്തം വീട്ടുമുറ്റത്തെക്കാള്‍ ഉപരി അടുത്ത വീടുകളിലും പറമ്പുകളിലും ആയിരുന്നു കുട്ടികള്‍ പോയിരുന്നത്. പറമ്പിലെക്കിറങ്ങിയാല്‍ , വെളുത്ത പ്രഭ ചൊരിയുന്ന തുമ്പ പൂക്കളുടെയും മറ്റു പൂക്കളുടെയും ഒക്കെ ഒരു വിളയാട്ടം തന്നെ ഉണ്ടായിരുന്നു . എന്തൊരു സന്തോഷമായിരുന്നു കുട്ടികള്ക്ക് പറമ്പില്പോയി പൂ പറിക്കാന്‍....!!! പല വര്ണ്ണങ്ങളിലുള്ള ചിത്രശലഭങ്ങളും ഉണ്ടായിരുന്നു കൂട്ടിന് . പറമ്പിലോ അല്ലെങ്കില്‍ വീട്ടുമുറ്റത്തോ ആയിരിക്കും ഊഞ്ഞാല്‍ കെട്ടുക. അതില്‍ പ്രായ ഭേതമെന്യേ, ആനന്ദത്തിമര്പ്പോടെ ഊഞ്ഞാലാടുകയും അതും കഴിഞ്ഞ് ചുറ്റും കൂടിയിരുന്നു കൊച്ചു കൊച്ചു വര്ത്ത്മാനങ്ങള്‍ പറഞ്ഞു രസിക്കുകയും ചെയ്തിരുന്ന ആ നാളുകള്‍ ഇന്നും വേദനയും, അതിലുപരി മധുരവും കലര്ന്ന ഓര്മ്മതകളായി നമ്മുടെയൊക്കെ മനസുകളില്‍ അവശേഷിക്കുന്നു . ഹോ ....എന്തൊരു രസമായിരുന്നു.... ആ നാളുകളുടെ ഒരു ത്രില്‍ .....!!!
പ്രിയ കൂട്ടുകാരെ , നമുക്ക് ഇന്നത്തെ കാലഘട്ടത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം . നമ്മുടെ നാടൊക്കെ മാറി . എങ്ങും ഒരു അരക്ഷിതാവസ്ഥ നിഴലിച്ചു നില്ക്കുലന്നത് നമുക്ക് അനുഭവപ്പെടുന്നുണ്ട് അല്ലേ ,. എവിടെ നോക്കിയാലും , ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍ തല്ലലും , വര്ഗ്ഗീായതയുടെ വിഷ ബീജങ്ങളും മാത്രം. രക്ഷ്ട്രീയ വൈരാഗ്യങ്ങളും കൊലപാതകങ്ങളും , വിഷത്തില്‍ മുക്കിയ പച്ചക്കറികളും ഭക്ഷണ സാധനങ്ങളും . എന്തിന് ഏറെ പറയുന്നു.., കുടിക്കുന്ന പാലില്‍ വരെ വിഷം !!! കുടുംബ കലഹങ്ങള്‍ , വിവാഹ മോചനങ്ങളുടെ തോതിലുള്ള വര്ധ നവ് , വര്ധിച്ച മദ്യപാന ആസക്തി .....ഇത്രയും വിശേഷപ്പെട്ട കാര്യങ്ങള്‍ അടരാടിക്കൊണ്ടിരിക്കുമ്പോള്‍ , എവിടെയാണ് ഓണം ആഘോഷിക്കാന്‍ ആളുകള്ക്ക്ണ സമയം !!! കുറുക്കുവഴി അവിടെയും ഉണ്ട് ..., ടെലിവിഷന്‍ സീരിയലുകള്‍ ...!!! ഓണം ഇപ്പോള്‍ ഒട്ടുമിക്കവാറും ആളുകള്ക്ക്് , ടെലിവിഷനില്‍ ആണ്. വട്ടക്കളിയും ഓണപാട്ടും എല്ലാം ഇപ്പോള്‍ അതിനകത്ത് സുലഭം . ആര്ക്കും സമയം ഇല്ല . എല്ലാവരും തിരക്ക് പിടിച്ച ജോലിക്കാര്‍ .
നമ്മുടെ സന്തോഷവും സമാധാനവും ഒക്കെ എവിടെപ്പോയി അല്ലേ . അശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കാലങ്ങള്‍ കഴിഞ്ഞു. അതൊക്കെ കഴിഞ്ഞു. ഒരു സ്വപ്നമായി മതം ഇനി അതിനെ കാണാം . അഴിമതിയിലും കള്ളപ്പണത്തിന്റെയും ഒഴുക്കില്‍ നമ്മുടെ നാട് കിതയ്ക്കുമ്പോള്‍ , നമുക്ക് എവിടെ നിന്നാണ് ഐശ്വര്യവും സമൃദ്ധിയും ഒക്കെ കിട്ടുക. അതിന്റെയൊക്കെ പരിണിത ഫലങ്ങളാണ് വിഷം നിറഞ്ഞ ആഹാര സാധനങ്ങളും നിത്യേനയുള്ള ആവശ്യ സാധനങ്ങളുടെ വിലക്കയറ്റവും. ഇനിയുമുണ്ട് വിശേഷങ്ങള്‍ പറയാന്‍ ..., പഴയ മാവില്നി്ന്ന് പറിച്ചെടുക്കുന്ന മാങ്ങയും , പ്ലാവിന്റെ കറയും ദേഹത്ത് പറ്റിച്ചു കൊണ്ട് അരിവാള്‍ അറ്റത്ത് കെട്ടിയ തൊട്ടിയും കൊണ്ട് പറിച്ചെടുക്കുന്ന വരിക്ക ചക്കകളും കൂഴച്ചക്കകളും , നല്ല രുചിയുള്ള കപ്പയും എല്ലാം , ഇന്ന് എവിടെപ്പോയി. ആര് കൊണ്ടുപോയി ഇതെല്ലാം.. കേരളത്തിലെ ഒട്ടുമിക്ക നാട്ടിന്‍ പുറങ്ങളിലും പരക്കെ ഉണ്ടായിരുന്ന വിഭവങ്ങളായിരുന്നു ഇതെല്ലാം. ഇന്ന് അതെല്ലാം നമ്മുടെ ഇടയില്‍ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു . പണ്ട് ധാരാളം സ്ഥലങ്ങളും നിലങ്ങളും ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ആ സ്ഥാനത്ത് തരിശ് ഭൂമികളും ഫ്ലാറ്റ് സമുച്ചയങ്ങളും മാത്രം . അപ്പോള്‍ പിന്നെ എങ്ങനെയാണ് രുചിയുള്ളതും മായം ചേരാത്തതുമായ വിഭവങ്ങള്‍ വിളയുക.
ഞാനൊന്നു ചോദിക്കട്ടെ ...., ഈ പ്രാവശ്യത്തെ ഓണനാളുകളില്‍ ആര്ക്കൊുക്കെ കഴിക്കാന്‍ പറ്റും വിഷമയമില്ലാത്ത ഭക്ഷണ സാധനങ്ങള്‍ . പിന്നെ പറയാന്‍.., ഊഞ്ഞാല്‍ കെട്ടാന്‍ ഏതെങ്കിലും മരങ്ങള്‍ എവിടെയെങ്കിലും കാണുന്നുണ്ടോ !!! ഉള്ള മരങ്ങള്‍ ആണെങ്കില്‍ ശേഷിയില്ലാത്ത ശിഖിരങ്ങളും വിഷ കീടനാശിനി പ്രയോഗങ്ങള്‍ കൊണ്ടും പ്രതീരോധശേഷി നഷ്ടപ്പെട്ടതും ..
പ്രിയപ്പെട്ട കൂട്ടുകാരെ .., ഒന്നു ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്ന സമയം ആധിക്രമിച്ചിരിക്കുന്നു . അടുത്ത ഓണത്തിണങ്കിലും നമ്മുടെ ഓണം നമുക്കായി തീരട്ടെ .., പരസ്പര സ്നേഹത്തോടെയും നല്ല ആല്മ വിശ്വാസം ഉള്ക്കൊയണ്ടും മതപരമായ വിവേചനങ്ങള്‍ ഇല്ലാതെയും അഴിമതിയും ആക്രമങ്ങളും അവസാനിപ്പിച്ചുകൊണ്ടും .., ഇന്നുമുതല്‍ ഒരു പുതിയ പൊന്നോന്നതിനായി നമുക്ക് കൈ കോര്ക്കാം . എന്നുള്ള ചിന്താഗതിയിലേക്ക് നമ്മളെ നയിക്കുമാറാകട്ടെ എന്നു ആശംസിച്ചുകൊണ്ട് ഞാന്‍ നിറുത്തുന്നു.

ബിനുമായപ്പള്ളില്‍ .

Sunday, August 23, 2015

ദൂരെ ഒരു കിളിക്കൂട് – നാല്






അവസാനം ഡോക്ടര്‍ ആ സത്യം രാമമൂര്‍ത്തിയോട് തുറന്നു പറഞ്ഞു . ജീക്സന്‍റെ രക്തത്തില്‍ കാന്‍സര്‍ ആണെന്ന് . പക്ഷെ , വളരെ ശ്രദ്ധയോടെ കൈ കാര്യം ചെയ്യേണ്ട കേസാണിതെന്നും , പ്രാരംഭ ഘട്ടമയതുകൊണ്ട് , ചിലപ്പോള്‍ മരുന്ന് ഫലപ്രദം അയെക്കുമെന്നും കൂടി ഡോക്ടര്‍ പറഞ്ഞു
എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അക്ഷരാര്‍ത്തത്തില്‍ രാമമൂര്‍ത്തി ഞെട്ടിപ്പോയി . കാരണം ജീക്സണെന്തെങ്കിലും സംഭവിച്ചാല്‍ അത് ദേവികയെയും ബാധിക്കുമെന്ന് രാമമൂര്‍ത്തിക്ക് നന്നായി അറിയാമായിരുന്നു. അവരുടെ സ്നേഹബന്ധം അത്രക്ക് വലുതായിരുന്നു. രണ്ടു വീട്ടുകാരും തമ്മില്‍ അത്രക്കൊരു ആല്‍മബന്ധം സ്ഥാപിച്ചു കഴിഞ്ഞിരുന്നു . .
രാമമൂര്‍ത്തിയുടെ വിഷമം കണ്ട് ഡോക്ടര്‍ തോളത് തട്ടി ആശ്വസിപ്പിച്ചു . ജിക്സന്‍ ഇത് ഒരു കാരണവശാലും അറിയരുതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.  ജിക്സന്റെ അപ്പനെയും അമ്മയെയും കൂടി ഈ വിവരം അറിയിക്കേണ്ട ചുമതലയും രാമമൂര്‍ത്തി സ്വയം ഏറ്റെടുക്കണമെന്നു ഡോക്ടര്‍ ഉപദേശിച്ചു . തല്‍ക്കാലം ദേവികയോ ജിക്സനോ ഇതൊന്നും അറിയരുതെന്നും പറഞ്ഞു. ഡോക്ടറും രാമമൂര്‍ത്തിയും കൂടി ഒരു നീണ്ട ചര്‍ച്ചക്കൊടുവില്‍ ഇങ്ങനെയൊക്കെ  തീരുമാനിച്ചു.
ആശുപത്രിയില്‍ നിന്നും ജിക്സനെയും ദേവികയെയും ഡിസ്ചാര്‍ജ് ചെയ്തു. യാത്ര പറഞ്ഞു പിരിയാന്‍ സമയം ആയപ്പോള്‍ രണ്ടു വീട്ടുകാര്‍ക്കും സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ ദേവിക തന്റെ പട്ടുതൂവ്വാല ജിക്സന്റെ കയ്യില്‍ സമ്മാനമായി വെച്ച് കൊടുത്തു . “ഇതെന്‍റെ  ഹൃദയമാണ് “ ഇതും പറഞ്ഞ് ദേവിക കാറിനകത്തിരുന്നുകൊണ്ട് ജിക്സന്റെ കൈ പിടിച്ചു പൊട്ടിക്കരഞ്ഞു. അവസാനം രണ്ടു വീട്ടുകാരും അവരവരുടെ വീടുകളിലേക്ക് യാത്രയായി . നിറകണ്ണുകളോടെ ദേവിക അമ്മയുടെ മടിയില്‍ തലചായ്ച്ചു കിടന്നുകൊണ്ട് വിതുമ്പി .

പിറ്റേന്ന് വെളുപ്പിന് നേരം പരപരാന്നു വെളുത്തു. തണുപ്പിന്റെ മഞ്ഞിന്‍ കണങ്ങള്‍ മൂടിപ്പുതച്ചു. കുയിലുകള്‍ മരച്ചില്ലയില്‍ ഇരുന്നുകൊണ്ട് കൂയേ.... കൂയേ ...എന്ന് സംഗീതം ആലപിച്ചു . അണ്ണാന്‍ രാവിലെ തന്നെ ജില ...ജില...എന്ന് സ്വരം ഉണ്ടാക്കികൊണ്ട് തന്‍റെ പ്രഭാത സവാരിക്കിറങ്ങി.
ഇതെല്ലാം കണ്ടുകൊണ്ട്‌ ഇളംകാറ്റ് മെല്ലെ കടന്നു പോയി . പൂക്കള്‍ ചിറികോട്ടി ചിരിച്ചു. സൂര്യ രശ്മികള്‍ താണിറങ്ങി .
ജിക്സന്റെ വീട്ടിലെ അടുക്കള ചിമ്മിനിയില്‍ നിന്നും വിറകിന്റെ പുക ഉയരാന്‍ തുടങ്ങി . ജിക്സന്റെ അമ്മ അടുക്കളയില്‍ നല്ല തിരക്കിലാണ് . പുകകറകൊണ്ട് മുഷിഞ്ഞ വേഷം . കൈ തണ്ടയിലും ഉടുത്തിരിക്കുന്ന സാരിയിലും വിറകിന്റെ കരി പറ്റിയിട്ടുണ്ട് . രാവിലത്തെ കാപ്പിക്ക് പുട്ടും കടലയും ഉണ്ടാക്കുന്ന തിരക്കിലാണെന്ന് തോന്നുന്നു. സഹായത്തിനു റോസ്മേരിയും അടുത്തുതന്നെയുണ്ട്‌ . പണി തിരക്കിലാനെലും രണ്ടുപേരും പറ പറാന്നു നാട്ടുവര്‍ത്തമാനം പറയുന്നുമുണ്ട് . ഇതിനിടയില്‍ റോസ്മേരി അടുപ്പത്തിരുന്ന ചായ ഊറ്റി അതില്‍ പച്ചസാരയും ഇട്ട്  ജിക്സന്റെ മുറിയിലേക്ക് കടന്നു വന്നു. “ ചേട്ടാ എഴുന്നേല്‍ക്ക് ,  ചായ “ റോസ്മരി പറഞ്ഞു . എവിടെ എഴുന്നേല്‍ക്കാന്‍.,  കക്ഷി നല്ല ഉറക്കത്തിലാണ് . രണ്ടു മൂന്നു തവണ കുലുക്കി വിളിച്ചപ്പോള്‍ ജിക്കസണ്‍ കണ്ണും ചിമ്മി എഴുന്നേറ്റു . “എന്താടി രാവിലെ..” ,  ജിക്കസണ്‍ പിറുപിറുത്തു . “ ഓ ഈ ചേട്ടന്‍റെ ഒരു കാര്യം..,  ചേട്ടനെ ഇപ്പോഴും കണ്ടോണ്ടിരിക്കാന്‍ എന്തേ ..”  രോസ്മരിയുടെ കണ്ണിലും മനസിലും വേദന തളം കെട്ടിക്കിടന്നത് ജിക്ക്സന് മനസിലായില്ല.
ഡോക്ടറുടെ മുറിക്കു വെളിയില്‍ മറഞ്ഞു നിന്ന് എല്ലാം കേട്ടുകൊണ്ടിരുന്നത്‌ വേറെയാരുമാല്ലായിരുന്നു . അത് റോസ്മരി തന്നെയായിരുന്നു. അത് കേട്ടപ്പോള്‍ മുതല്‍ റോസ്മരിയുടെ മനസ് വിങ്ങിപ്പൊട്ടുകയായിരുന്നു . ആരോടും പറയാനുള്ള ധൈര്യം ഇല്ലായിരുന്നു .  അപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഇപ്പോഴും കാണണം  കാണണം എന്നൊരു  തോന്നല്‍ . പക്ഷെ ജിക്ക്സനത് അറിയില്ലല്ലോ .
“എന്നാ ചായ കുടിക്ക് ഞാന്‍ പോകുവാ “  എന്നും പറഞ്ഞ് റോസ്മരി അപ്പുറത്തേക്ക് പോയി . പോയ വഴിക്ക് രോസേമരി തന്‍റെ കണ്ണില്‍നിന്നും വന്ന കണ്ണീര്‍ ആരും കാണാതെ ഉടുപ്പിന്റെ അറ്റം കൊണ്ട് തുടച്ചു .

ദേവികയുടെ കിടപ്പു മുറിയുടെ ജനാലയില്‍ക്കൂടി പുറത്തേക്ക് നോക്കിയാല്‍ വീടിന്റെ തെക്കേ വശത്തു പൂത്തുനില്‍ക്കുന്ന മൂവാണ്ടന്‍ മാവു കാണാം . കാണാന്‍ നല്ല ഭങ്ങിയുള്ള മാവ് . കല്യാണ മണ്ഡപത്തില്‍ മേലുമുഴുവന്‍ മുല്ലപ്പൂ ചൂടി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന നവവധുവിനെപ്പോലെ സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്ന മൂവാണ്ടന്‍ മാവ് അതി സുന്ദരിയായി തോന്നി. ദേവിക കിടന്ന കിടപ്പില്‍ മാവിന്റെ ശിഖിരങ്ങളില്‍ പാറിക്കളിക്കുന്ന ചിത്രശലഭങ്ങളെയും നോക്കി ആനന്ദം പൂണ്ടു കിടക്കുകയായിരുന്നു. എണീറ്റു നടക്കാന്‍ പറ്റത്തില്ല. ഒരു മാസത്തെ വിശ്രമമാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ് . അതുകൊണ്ടു കട്ടിലില്‍ തന്നെ കിടന്നുകൊണ്ടുള്ള പരിപൂര്‍ണ്ണ വിശ്രമത്തിലുമാണ് ദേവിക . സഹായിക്കാന്‍ അമ്മയുള്ളതുകൊണ്ടു ഒന്നും അറിയേണ്ട കാര്യമില്ല .ദേവികയുടെ  ശ്രദ്ധ വീണ്ടും മാവിലേക്ക് തിരിഞു.  
ഒരു കൂട്ടം വിവിധ വര്‍ണ്ണങ്ങളിലുള്ള ഭങ്ങിയുള്ള ചിത്രശലഭങ്ങള്‍ മാവിന്റെ ഇലകളിലും കൊമ്പുകളിലുമെല്ലാം പറന്നുകളിക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി . മൂവാണ്ടന്‍ മാവിന് ചിത്ര ശലഭങ്ങളെ ഒത്തിരി ഇഷ്ടം ആയെന്നു തോന്നുന്നു. പൂക്കുലകള്‍ സന്തോഷം കൊണ്ട് നൃത്തം ചവിട്ടാണ്‍ തുടങ്ങി. കളിയ്ക്കാന്‍ കൂട്ടുകാരെ കിട്ടിയ സന്തോഷം . പെട്ടെന്നു ഒരു വണ്ട് വന്നു പൂക്കുലകളില്‍ ചേക്കേറി . എന്തോ ദേവികയുടെ മുഖം  അത് കണ്ടിട്ടു മ്ലാനമായി. എന്റെ ജീക്സണ്‍ ഇപ്പോള്‍ കൂടെയില്ലല്ലോ എന്ന വിചാരം ദേവികയെ വല്ലാതെ മനോ വിഷമത്തിലാക്കുകയും ചെയ്തു. അങ്ങനെ ,   ജീക്സണെ ക്കുറിച്ചുള്ള മധുരമുള്ള ഓര്‍മ്മകളുമായി ദേവിക മെല്ലെ കട്ടിലില്‍ ചാരി കിടന്നു .
എന്റെ ജീക്സണ്‍ ഇപ്പോള്‍ എന്തു ചെയ്യുക ആയിരിയ്ക്കും . ദേവികയുടെ വിചാര വികാരങ്ങള്‍ മെല്ലെ മനോരജ്യത്തിലേക്ക് വഴുതി വീണു. കുറച്ചു ദിവസങ്ങളായി ഒരു വിവരവും ഇല്ലല്ലോ . ഒരു ദിവസം പോലും എനിക്കു കാണാതിരിക്കാന്‍ പറ്റത്തില്ല എന്റെ ജീക്സണെ .എന്റെ കാല് ഭേദം ആയിരുന്നെങ്കില്‍ ഒന്നു അവിടം വരെ പോകാമായിരുന്നു. മൂവാണ്ടന്‍ മാവിലെ ചിത്ര ശലഭങ്ങളെപ്പോലെ ഞങ്ങല്‍ക്ക് ഇപ്പോള്‍ പാറി പറന്നു നടക്കാമായിരുന്നു. ആ വണ്ട് പൂക്കുലയില്‍ ചേക്കേറിയത്പോലെ ജീക്സണ്‍ എന്നാണാവോ എന്റെ യടുത്തേക്കു ചേക്കേറുക. എന്റെ പ്രാണനേ ...ജീക്‍സാ .....ദേവിക ആല്‍മഗതം ചെയ്തു. നാണം കൊണ്ട് ദേവികയുടെ മുഖം ചുവന്നു തുടുത്തു .
മീന്‍ കാരി ചെല്ലമ്മ മാവിന്‍ ചുവട്ടിലൂടെ നടന്നു വരുന്നത് കണ്ടപ്പോളാണ് ദേവിക സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നത് . ഈ മീന്‍കാരി ചെല്ലമ്മയാണ് ജീക്സന്റെ വീട്ടിലും മീന്‍ കൊണ്ടുപോയി കൊടുക്കുന്നത് എന്നാണ് അമ്മയില്‍ നിന്നും ദേവികയ്ക്ക് അറിയാന്‍ കഴിഞ്ഞത്.  പെട്ടെന്നു ദേവികയ്ക്ക് മനസില്‍ ഒരു ബുദ്ധി തോന്നി.

തുടരും...


              




  






ദൂരെ ഒരു കിളിക്കൂട് – മൂന്ന്






 ദേവികയുടെ അച്ഛനാണ്‌ ആദ്യം ഡോക്ടറോട് സംസാരിച്ചത് . “ ഡോക്ടര്‍ ...ദേവിക്ക് ...., “ അത് മുഴുവന്‍ പറഞ്ഞ് പൂര്‍ത്തിയാക്കിയില്ല . അതിനു മുന്‍പുതന്നെ ഡോക്ടര്‍ മറുപടി പറഞ്ഞു .” കുഴപ്പം ഇല്ല ., ചെറിയ ഒരു ശാസ്ത്രക്രിയ വേണ്ടിവന്നു. ഒരാഴ്ച കഴിഞ്ഞു ഡിസ്ചാര്‍ജ് ചെയ്യാം ..” ഇത്രയും കേട്ടപ്പോള്‍ തന്നെ എല്ലാവര്ക്കും ആശ്വാസം ആയി . ജിക്ക്സനും വേണ്ടി വന്നു ഒരാഴ്ചത്തെ വിശ്രമം ആശുപത്രിയില്‍ .
ദേവികക്ക് ബോധം വീണു , ദേവികയുടെ അച്ഛനും അമ്മയും ബന്ധുക്കളുമെല്ലാം അടുത്തുതന്നെ ഇരിപ്പുണ്ട് . ദേവിക ആദ്യം നോക്കിയത് ജിക്സനെ  ആയിരുന്നു . ദേവികക്ക് ആദ്യം ഒന്നും മനസിലായില്ല . ഒരു കാറ്‌ തന്‍റെ നേരെ പാഞ്ഞു വരുന്നത് മാത്രമേ ദേവിക ഓര്‍ക്കുന്നുണ്ടയിരുന്നുള്ളൂ . ബെഡ്ഡില്‍ കിടന്നുകൊണ്ട് ദേവിക എല്ലാം ഒന്ന് ഓര്‍ത്തുനോക്കി . ദേവികക്ക് ഏറ്റവും മനസ്സില്‍ വേദന വന്നത് ജിക്ക്സനെ പറ്റിയായിരുന്നു . താന്‍ കാരണമാണോ ജിക്ക്സനും ഇങ്ങനെയൊക്കെ സംഭവിച്ചത് . പാവം ജിക്കസന്‍ .., എന്ത് സ്നേഹമാണ് എന്നോട്. എത്ര നിഷ്ക്കളങ്കമായ സ്നേഹം . ഇതുപോലുല്ലോരാളെ എനിക്ക് സ്നേഹിക്കാന്‍ കിട്ടിയത് തന്നെ ഒരു മഹാഭാഗ്യം . എന്‍റെ പഴയകാല സ്വഭാവം കൊണ്ടാണോ എനിക്ക് ഇപ്പോള്‍ ഇങ്ങനെ ഒരു അപകടം സംഭവിച്ചത് . ദേവികയുടെ കണ്ണില്‍നിന്നും കണ്ണീര്‍ വന്നു . ചുറ്റിനും ബന്ധുക്കള്‍ ഇരിപ്പുണ്ടെന്ന വിചാരം പോലും ദേവിക മറന്നു പോയി . ഇടയ്ക്കു മുഖം തിരിച്ചൊന്നു ജിക്ക്സനെ നോക്കി . ജിക്ക്സനാനെങ്കില്‍ കണ്ണും തുറന്നു ദേവികയെ തന്നെ നോക്കി കിടക്കുകയായിരുന്നു . എന്‍റെ ദേവിക ഒന്ന് കണ്ണ് തുറക്കണേ എന്നാ പ്രാര്‍ഥനയോടെ . ദേവിക ജിക്ക്സനെ കിടന്ന കിടപ്പില്‍ തന്നെ നോക്കിക്കൊണ്ട്‌ പുഞ്ചിരിച്ചു . രണ്ടുപേരും കണ്ണുകള്‍ കൊണ്ട് സംസാരിച്ചു . ഹ്രദയം വിങ്ങിപ്പൊട്ടി . ദേവികക്ക് എഴുന്നേല്‍ക്കാന്‍ പറ്റത്തില്ല. മുട്ടിനു കീഴെ വെച്ച് ഒടിഞ്ഞിരിക്കുകയാണ് .  പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നു . ഒരു മാസത്തെ വിശ്രമം ആണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത് .
ദേവിക വിചാരിക്കുകയായിരുന്നു . ഞാന്‍ നേരത്തെയൊക്കെ എല്ലാവരോടും തട്ടിക്കയറി സംസാരിക്കുമായിരുന്നു . എത്ര പേരെ ഞാന്‍ സംസാരത്തിലും പെരുമാറ്റത്തിലും , കഠിനമായി വേദനിപ്പിച്ചിട്ടുണ്ട് , എന്റെ സൗന്ദര്യത്തില്‍ മതിമറന്നുപോയ അഹങ്കാരം . എന്നെ സ്നേഹിക്കാന്‍ വന്നവരെയെല്ലാം ഞാന്‍ മാനസികമായി അവഹേളിച്ചിട്ടുണ്ട് . എനിക്കെന്തുപറ്റി , ഞാന്‍ എങ്ങനെയാണു ഇങ്ങനെയൊക്കെ ആയി തീര്‍ന്നത് , എല്ലാം കഴിഞ്ഞു ജിക്ക്സനെ കണ്ടുമുട്ടി . യാദൃസ്ചികം എന്നേ അതിനു പറയാനുള്ളൂ . എന്‍റെ ഈ സ്വഭാവം വച്ച് എങ്ങനെയാണു ഞാന്‍ ജിക്ക്സനെ സ്നേഹിക്കാന്‍ തുടങ്ങിയത് . ദേവിക നെടുവീര്‍പ്പിട്ടു . കണ്ണുകള്‍ നിറഞ്ഞു . എന്തായാലും ഒരു കാര്യം ഞാന്‍ തീരുമാനിച്ചു . ജിക്ക്സന്റെ ജാതിയും മതവും ഒന്നും എനിക്ക് പ്രശ്നം അല്ല . എന്‍റെ അത്രയും വിദ്യാഭ്യാസം ഇല്ലേലും എനിക്ക് അത് ഒരു പ്രശ്നം അല്ല. എനിക്ക് എന്‍റെ ജിക്കസനെ  വേണം . എന്‍റെ തെറ്റുകള്‍ ഒക്കെ തിരുത്തി ഞാന്‍  ജിക്ക്സനെ ഒത്തിരി സ്നേഹിക്കും .
ദേവികേ ....  അമ്മയുടെ വിളി കേട്ടപ്പോള്‍ ആണ് ദേവിക മനോവിചാരതില്‍നിന്നും ഉണര്‍ന്നത് . ദേവികയുടെ അമ്മ ഒരു പാത്രത്തില്‍ പാല്‍കഞ്ഞി ഉണ്ടാക്കിയത് സ്പൂണില്‍ ദേവികയുടെ വായില്‍ കോരി ക്കൊടുത്തു .
ഒരാഴ്ച പെട്ടെന്ന് കടന്നു പോയതറിഞ്ഞില്ല  . ഡിസ്ചാര്‍ജ് ചെയ്യാന്‍  ഡോക്ടര്‍ പറഞ്ഞ ദിവസം ആയി .
ആശുപത്രിയിലെ ,  ഈ ദിവസങ്ങളില്‍ ദേവികയുടെ വീട്ടുകാരും , ജിക്ക്സന്റെ വീട്ടുകാരും തമ്മില്‍ നല്ല സുഹൃബന്ധത്തിലയിക്കഴിഞ്ഞിരുന്നു . ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ വിധിയെ പഴിക്കുകയല്ലാതെ തങ്ങളുടെ മക്കളെ വഴക്ക് പറഞ്ഞിട്ടെന്തു കാര്യം, ഇങ്ങനെയാണ് ജിക്ക്സന്റെയും ദേവികയുടെയും മാതാപിതാക്കള്‍ ചിന്തിച്ചത് . രണ്ട് കുട്ടരും രണ്ട് ജാതിയിലുല്ലവരാനെങ്കിലും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെതന്നെ അവര്‍ പെരുമാറി. ദേവികയെ സഹായിക്കാന്‍ ജിക്ക്സന്റെ വീട്ടുകാരും ജിക്ക്സനെ സഹായിക്കാന്‍ ദേവികയുടെ വീട്ടുകാരും മത്സരബുദ്ധിയോടെയാണ് ഓടിയെത്തിയത് . ജിക്ക്സന്റെ അനിയത്തി റോസ്മേരി ആയിരുന്നു ദേവികയെ സഹായിക്കാനും ഭക്ഷണം കൊടുക്കാനും മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് . അവര്‍ തമ്മില്‍ നല്ല ഒരു സ്നേഹ ബന്ധം സ്ഥാപിച്ചു കഴിഞ്ഞിരുന്നു .
ഇതിനിടയില്‍ , ഒരു NARSU വന്നു ജിക്ക്സന്റെ ബെഡ്ഡിനടുത്ത്  വന്നു ചോദിച്ചു .  “ ആരാണ് ഇതില്‍ രാമമൂര്‍ത്തി “ ഉടനെ ദേവികയുടെ അച്ഛന്‍ പറഞ്ഞു . “ ഞാനാണ്‌ സിസ്റര്‍....??,  രാമമൂര്‍ത്തി ആകാംക്ഷയോടെ ചോദിച്ചു. , എന്താണ് സിസ്റര്‍  കാര്യം ..” ഡോക്ടര്‍ വിളിക്കുന്നു , അങ്ങോട്ട്‌ വരുവാന്‍ പറഞ്ഞു . സിസ്റര്‍ മറുപടി പറഞ്ഞു . രാമമൂര്‍ത്തി വേഗം തന്നെ , ഡോക്ടറുടെ അടുത്തേക്ക് ഓടിച്ചെന്നു . രാമമൂര്‍ത്തി ചെല്ലുമ്പോള്‍ ഡോക്ടര്‍ ജേക്കബ്‌ന്റെ  മുഖം മ്ലാനമായിരുന്നു . എന്തോ പറയാന്‍ വിമ്മിഷിടപ്പെടുന്നതുപോലെ . ഡോക്ടര്‍ ജനലിനഭിമുഘമായി എന്തോ ആലോചിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു.  രാമമൂര്ത്തിയെ കണ്ടപാടെ ഡോക്ടര്‍ കസേരയില്‍  വന്നിരുന്നു.  .രാമമൂര്‍ത്തിയും ഇരുന്നു.   “ എന്താ ഡോക്ടര്‍..”   രാമമൂര്‍ത്തി അത്യധികം ഉത്കണ്ഠയോടെ ചോദിച്ചു .   അത്... ഡോക്ടറുടെ തൊണ്ടയില്‍ അത് തടസപ്പെട്ടു. ഡോക്ടര്‍ ധൈര്യമായിട്ട് പറഞ്ഞോളൂ , എന്ത് വന്നാലും അത് ക്ഷമയോടെ സഹിക്കുവാനും ഉള്‍ക്കൊള്ളുവാനും ഞങ്ങള്‍ ഒരുക്കമാണ് . രാമമൂര്‍ത്തി പറഞ്ഞു .
ഡോക്ടര്‍ തുടര്‍ന്നു.. “ജിക്കസണ്‍ നിങ്ങളുടെ ആരാണ് “ നിങ്ങള്‍ തമ്മിലുള്ള അടുപ്പവും , ഒരേ കുടുംബം പോലെയുള്ള പെരുമാറ്റവും എല്ലാം കണ്ടപ്പോള്‍ ഇക്കാര്യം മിസ്റര്‍ രാമമൂര്തിയോടു പറയാനാണ് എനിക്ക് തോന്നിയത് “
ഡോക്ടര്‍ തുടര്‍ന്നു ..,” രാമമൂര്‍ത്തി ശ്രദ്ധിച്ചു കേള്‍ക്കണം . എനിക്കിവിടെ ഒന്നും ചെയ്യാനില്ല . രാമമൂര്തിക്ക് മാത്രമേ എന്തേലും ചെയ്യാന്‍ സാധിക്കത്തുള്ളൂ . രാമമൂര്തിയുടെ മകള്‍ ദേവിക MBBS കഴിഞ്ഞു MD ഫൈനല്‍ ഇയര്‍ ആണല്ലോ . “
“ഡോക്ടര്‍ കാര്യം പറയൂ “, രാമമൂര്തിയുടെ ക്ഷമ നശിച്ചു. “ഞാന്‍ പറയാം , എന്‍റെ മനസ് നിങ്ങളോടൊപ്പം ആണ് രാമമൂര്‍ത്തി .... അതുകൊണ്ടാണ് എനിക്കൊരു വിഷമം , നിങ്ങളുടെ മകളെ പരിചരിക്കുന്ന ഒരു ഡോക്ടര്‍ എന്നാ നിലയിലും , നിങ്ങളുടെ ഒരു കുടുംബ സുഹൃത്തായിട്ടും എന്നെ കണ്ടോളൂ ,” ഡോക്ടര്‍ അത്യധികം വിഷണ്ണനായിതീര്‍ന്നു .
ജിക്ക്സനാണ് കുഴപ്പം കാന്‍സര്‍ ആണ്. , പ്രാരംഭ ഘട്ടമായതുകൊണ്ട് ചികിത്സിച്ചു മട്ടവുന്നത്തെ ഉള്ളൂ, ഡോക്ടര്‍ തുടര്‍ന്നു . അത്...... ,
അപ്പോഴേക്കും ATTENDER ചായയുമായി കടന്നുവന്നു . ഡോക്ടര്‍രുടെ മുറിയുടെ ജനാലയുടെ അടുത്ത് ഇതെല്ലം കേട്ടുകൊണ്ട് രണ്ട് കണ്ണുകള്‍ അത്യധികം ക്ഷമയോടെ നിന്നിരുന്നത് ആരും അറിഞ്ഞില്ല .
തുടരും..

.

  


ദൂരെ ഒരു കിളിക്കൂട് - ലക്കം രണ്ട് -






അന്നൊരു ദിവസം ജിക്സനും ദേവികയും കൂടി പാര്‍ക്കിലെ പൈന്‍ മര തണലില്‍ കിന്നാരം പറഞ്ഞോണ്ട് അങ്ങനെ ഇരിക്കുകയായിരുന്നു . പ്രകൃതിയുടെ കൊച്ചു കൊച്ചു കുസൃതികള്‍ അവരുടെ പ്രേമ സല്ലാപങ്ങള്‍ക്ക് ശക്തി കൂട്ടി . മന്ദമാരുതന്‍ കിളികൊഞ്ചലായ് അടുത്ത് കൂടിയത് അവരറിഞ്ഞില്ല. . ചൂളം വിളിയുടെ മധുര സംഗീതം പൊഴിച്ചുകൊണ്ട്‌ പൈന്‍ മരങ്ങള്‍ ഇളകിയാടി നൃത്തം വെച്ചു . സമയവും സാഹചര്യവും മറന്നുപോയ നിമിഷങ്ങള്‍.
ദേവികയുടെ കൊഞ്ചല്‍ തുടര്‍ന്നു .  ഞാനൊരു കാര്യം ചോദിച്ചാല്‍ സത്യം പറയാമോ . ഊം പറയു  ദേവികെ ,  കേള്‍ക്കട്ടെ ..” . “ അതേയ്  എന്നെ ഒത്തിരി സ്നേഹിക്കാമോ.” അത് കേട്ടപ്പോള്‍ ജിക്കസന്ടെ മനസ് വിടര്‍ന്നു , ഒരു പൂത്തിരി കത്തി . . കാരണം ഞാന്‍ എന്ത് ആഗ്രഹിച്ചുവോ അത് ദേവിക ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു . ജിക്കസണ്‍ടെ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി . പക്ഷെ അത് പുറത്തു കാണിച്ചില്ല . എന്താ ഒന്നും മിണ്ടാത്തത് ദേവിക പിന്നെയും ചോദിച്ചു . അതിനു മറുപടിയായി ജിക്കസണ്‍ ടെവികയോട് ഒരു മറുചോദ്യം ചോദിച്ചു . “ “ദേവികെ , എന്നെ ഇച്ചായാ എന്ന് വിളിക്കാമോ എന്ന് “  അത് കേട്ടപ്പോള്‍ ദേവികയുടെ മനസ് ആനന്ദനൃത്തം ചവുട്ടി . പൈന്‍ മരങ്ങള്‍ തലയാട്ടി കുലുങ്ങി ചിരിച്ചു. , ചെറിയ കാറ്റ് അവരെ തഴുകികൊണ്ട്‌ കടന്നുപോയി . ആ കാറ്റില് ഉണ്ടായിരുന്നു  ഒരു സ്വരം ...” എനിക്ക് നൂറുവട്ടം സമ്മതം”.
പക്ഷെ മറുപടിയായി ദേവിക വേറെ രീതിയില്‍ അത് പറഞ്ഞു . “ നൂറു വട്ടം   ..” രണ്ടുപേരുടെയും മനസ്സില്‍ നിന്ന് എന്തോ ഒരു ഭാരം ഒഴിഞ്ഞു പോയപോലെ ഒരു തോന്നല്‍ , അത് അവരുടെ മുഖ ഭാവത്തില്‍ നിന്ന്  പ്രകടമായിരുന്നു .രണ്ടുപേരുംകൂടി ഒത്തിരി നേരം അവിടെ വര്‍ത്തമാനങ്ങള്‍ പറഞ്ഞ് രസിച്ചിരുന്നു , സമയം പോയതറിഞ്ഞില്ല .

നമുക്ക് വീട്ടില്‍ പോവണ്ടേ . പരിസരബോധം വന്നപ്പോള്‍ ജിക്കസണ്‍ ദേവികയോട് പറഞ്ഞു.”പോവാല്ലോ...”  ദേവിക മൊഴിഞ്ഞു .., പക്ഷെ എന്നെ വീട്ടില്‍ കൊണ്ടുപോയി വിടണം....” “സമ്മദിച്ചു . ജിക്സന്‍ മറുപടി നല്‍കി. ”രണ്ട് പേരും പോകാനായി എഴുന്നേറ്റു .
രണ്ടുപേരുടെയും വീട് പാര്‍ക്കില്‍ നിന്ന് നടന്നു പോകാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ . നേരം സന്ധ്യ ആയതിനാല്‍ ദേവികയെ വീട് വരെ അനുഗമിച്ചുകൊണ്ട് രണ്ടുപേരും കൂടി പതുക്കെ നടന്നു . കുറെദൂരം അവര്‍ വര്‍ത്തമാനം പറഞ്ഞു അങ്ങനെ പൊയ്ക്കൊണ്ടിരുന്നു ...

പെട്ടെന്നാണ് അത് സംഭവിച്ചത് . ഒരു കാര്‍ അതി വേഗതയില്‍ ചീറി പാഞ്ഞു വന്നു . നിമിഷനേരം കൊണ്ട് എല്ലാം കഴിഞ്ഞു .  ചീറിപ്പാഞ്ഞുവന്ന  കാറ്‌ നിയന്ത്രണം തെറ്റി  രണ്ടുപേരേയും ഇടിച്ചു തെറിപ്പിച്ചു . കാറ്‌  രണ്ടുവട്ടം തലകീഴായി മറിഞ്ഞു അപ്പുറത്തുള്ള തരിശു പാടതിലേക്ക് വീണു . കാറ്‌ തകര്‍ന്നു തരിപ്പണം ആയി . അതില്‍നിന്നു വലിയ നിലവിളികളും ദീനരോദനങ്ങളും ഉയര്‍ന്നു . ജിക്കസനും ദേവികയും രക്തത്തില്‍ കുളിച്ചു തെറിച്ചു വീണു . ആള്‍ക്കാരെല്ലാം ഓടിക്കൂടി . ജിക്കസന്‍ ഒരു പുല്തകിടിയിലാണ് വീണത്‌ . അതുകൊണ്ട് കാലിനും കൈക്കും ഒടിവ് ഒന്നും ഇല്ലാതെ അത്ഭുതകരമായി  രക്ഷപെട്ടു . പക്ഷെ ദേവികയുടെ കാര്യം വളരെ കഷ്ടത്തിലായിരുന്നു . മേലാകെ രക്ത മയം . കാല് തൂങ്ങി കിടക്കുന്നു . ഇട്ടിരുന്ന ചുരീദാര്‍ കീറി മുഴുവന്‍ രക്തമയം . ദേവികയുടെ ബോധം പോയി . ആള്‍ക്കാര്‍ ഒത്തിരി ഓടിക്കൂടി . രണ്ട് കാറുകള്‍ അതിലെ വന്നു . കൈ കാണിച്ചിട്ട് നിറുത്താതെ പോയി . ചോരയില്‍ കുളിച്ചുകിടക്കുന്ന ജിക്ക്സനെയും ടെവികയെയും കണ്ടപ്പോള്‍ അവര്‍ സമ്മതിച്ചില്ല . എന്തിനാണ് ഒരു പുലിവാല്‍ പിടിക്കുന്നത്‌ എന്ന് വിചാരിച്ചു കാണും . അതെ സമയത്ത് തന്നെ പോലീസു വണ്ടി വന്നു . രണ്ടു പെരെയും അടുത്തുള്ള ഒരു പ്രൈവറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി . സഹായത്തിനായി രണ്ട് പേരെ പോലീസുകാര്‍ വണ്ടിയില്‍ കയറ്റി . ആള്‍ക്കൂട്ടത്തിലുള്ളവര്‍ ആരോ ദേവികയെയും  ജിക്ക്സോനെയും അറിയുന്നവര്‍ ഉണ്ടായിരുന്നു . വിവരം അറിയിക്കാനായി അവര്‍ പുറപ്പെട്ടു . ഇത്ര പെട്ടെന്ന് ഇങ്ങനെയൊക്കെ വരുമെന്ന് ആര് വിചാരിച്ചു . ജിക്കസന്‍ ആണെങ്കില്‍ സ്വന്തം വേദന മറന്നിട്ടു എന്‍റെ ദെവികെ , എന്ന് ഉറക്കെ കരയുകയായിരുന്നു . ചോരയില്‍ കുതിര്‍ന്ന മുറിവേറ്റ മുഖം . അതിലൂടെ കണ്ണുനീര്‍ ധാരയായി ഒഴുകി . ജിക്ക്സന് മനോനില തെറ്റുന്ന പോലെ തോന്നി . പിച്ചും പേയും പുലംബാന്‍ തുടങ്ങി . അത്രയ്ക്ക് വേദനയായിരുന്നു ജിക്ക്സോന്റെ മനസ്സില്‍ .

തകര്‍ന്നു പോയ കാറ്‌ നാട്ടുകാരും പോലീസും ചേര്‍ന്ന് വെട്ടിപ്പോളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത് . അതില്‍ ജീവനോടെ ആരും ഉണ്ടായിരുന്നില്ല .

രണ്ടുപേരും ആശുപത്രിയില്‍ അട്മിട്ടായി  . ദേവികയുടെ മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് പാഞ്ഞു വന്നു . ഒരു കൂട്ടനിലവിളിയയിരുന്നു അവിടെ . വൈകുന്നേരം നാലു മണിക്ക് ചായയും വടയും കഴിച്ചിട്ട് പാര്‍ക്കില്‍ പോകുവനെന്നും പറഞ്ഞ് ഇറങ്ങിയതായിരുന്നു . പെട്ടെന്ന് ഇങ്ങനെ വരുമെന്ന് ആരെങ്കിലും വിചാരിച്ചോ . അച്ഛനും അമ്മയ്ക്കും കൂടി ഒരൊറ്റ മോളാണ് . ഒത്തിരി നേര്‍ച്ചയും കാഴ്ചയും നേര്‍ന്നു കിട്ടിയതാണ് അവര്‍ക്ക് ദേവികയെ . എങ്ങനെ ഈ രംഗം അവര്‍ സഹിക്കും . ദേവികയെ അത്യാസന വിഭാഗത്തില്‍ കണ്ടപ്പോള്‍ തന്നെ ദേവികയുടെ അമ്മ ബോധം കേട്ട് വീണു ഡോക്ടര്‍ മാരും നര്സുമാരും ചേര്‍ന്ന് ദേവികയെ ഓപറേഷന്‍ തിയട്ടെരിലേക്ക് മാറ്റി . അടുത്ത ബെഡ്ഡില്‍ ജിക്കസന്‍ കിടപ്പുണ്ട് . ജിക്ക്സന്റെ അപ്പനും അമ്മയും അനിയത്തിയും ഓടി കിതച്ചുകൊണ്ട് മകനെ കാണുവാനെത്തി . വന്നപാടെ അമ്മയും അനിയത്തിയും കൂടി ജിക്ക്സന്റെ ദേഹത്തേക്ക് ബോധാമറ്റു വീണു . അവര്‍ക്ക് ആകെയുള്ളൊരു ആണ്‍ തരി . ജിക്കസന്‍ നഷ്ടപ്പെട്ടാല്‍ അവര്‍ക്ക് ഈ ജന്മം പോയപോലെ . ജിക്ക്സനിലാണ് അവര്‍ക്ക് പ്രതീഷയത്രയും .

പെട്ടെന്ന് ഓപ്പറേഷന്‍ തിയറ്റെരില്‍ നിന്ന് ഡോക്ടര്‍ അവരിടെയിടയിലേക്ക് കടന്നു വന്നു . എല്ലാവരുടെയും കണ്ണുകള്‍ ആകാംഷയോടെ ഡോക്ടരിലേക്ക് തിരിഞ്ഞു ........

തുടരും..









ദൂരെ ഒരു കിളിക്കൂട് – ലക്കം ഒന്ന്‍







അന്നും പതിവുപോലെ ജിക്കസണ്‍ ക്രത്യം 4 മണിക്ക് തന്നെ , കുളിച്ചൊരുങ്ങി വീട്ടില്‍ നിന്നും ഇറങ്ങി . അമ്മ ചായയുമായി ഉമ്മറത്ത്‌ പ്രത്യക്ഷപ്പെട്ടു ,  ആവി പറത്തുന്ന ചൂടുചായ മോന്തി കുടിച്ചുകൊണ്ടിരിക്കുന്ന സമയത്തും ജിക്ക്സന്റെ മനസ് അവിടെയെങ്ങുമില്ലയിരുന്നു .  അതുകൊണ്ട് ചായ കുടിക്കുടിക്കുന്നത് അത്ര രസത്തിലല്ലായിരുന്നു . ഈ ചായ എത്രയും വേഗം ഒന്ന് തീര്‍ണെങ്കിലെന്നു  ജിക്സന്‍  ആശിച്ചുപോയി ,  വെപ്രാളം കണ്ട്‌ അമ്മക്ക് സംശയം . “ എന്താ മോനേ നിനക്ക് ഇത്ര ധൃതി  “ ഒന്നും ഇല്ലമ്മേ “ എന്ന്  മറുപടിയും പറഞ്ഞ് വേഗം വീട്ടില്‍ നിന്നും ഇറങ്ങി. പോകുന്ന പോക്കില്‍ മുറ്റത്തുനിന്ന ജമന്തി പൂക്കള്‍ ജിക്ക്സോനെ നോക്കി തലകുലുക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു . അതിലെ വന്ന മന്ദമാരുതനും ജമന്തിപൂക്കളുടെ കൂട്ടത്തില്‍ ക്കൂടി ജിക്ക്സനെ കളിയാക്കാന്‍ .

ജിക്ക്സന്റെ മനസ് മുഴുവന്‍ കടല്തീരത്തിനടുത്തുള്ള പാര്‍ക്കിലായിരുന്നു . “കാണുന്നില്ലല്ലോ. ചുറ്റും നോക്കി . ” ജീക്സന്‍റെ മനസ് വിഷമിച്ചു. പതിവുപോലെ അന്നും അവള്‍ വരുമെന്ന്  വിചാരിച്ചതില്‍ തെറ്റില്ലല്ലോ . . ദേവിക എന്നായിരുന്നു അവളുടെ പേര് . ജിക്കസണ്‍ അങ്ങനെയൊന്നും പെണ്ണുങ്ങളുടെ കൂടെ കൂട്ടുകൂടുന്ന സ്വഭാവം ഉള്ളയാള്‍ അല്ലായിരുന്നു പൊതുവേ ഒരു നാണം കുണുങ്ങിയായിരുന്നു. പെണ്ണുങ്ങളോട് അങ്ങനെ ചാടിക്കേറി സംസാരിക്കാന്‍ അറിയില്ലായിരുന്നു . കടല്തീരത്തുള്ള പാര്‍ക്കില്‍ ഒറ്റയ്ക്ക് പോയിരിക്കുകയും തിരമാലകള്‍ ഉയര്‍ന്നു വരുന്നതും താന്നു പോകുന്നതും ,  പിന്നെ ആള്‍ക്കാര്‍  വരുന്നതും പോകുന്നതും  കണ്ടുകൊണ്ടിടിക്കുകയും ഒക്കെ  ഒരു പതിവുശീലമായിരുന്നു .കടല്‍തീരത്തെ സുഖമുള്ള കാറ്റ് ജീക്സന്‍റെ മനസിനെ ഏതോ ഒരു മായാലോകത്തേക്ക് നടത്തിക്കൊണ്ട് പോകുമായിരുന്നു . അങ്ങനെയാണ് ഒരുദിവസം ദേവികയെ കണ്ടുമുട്ടിയത്‌ . ഒരു ദിവസം ദേവിക മാതാപിതാക്കളോടൊപ്പം വൈകുന്നേരം നടക്കാന്‍ ഇറങ്ങിയതായിരുന്നു . പാര്‍ക്കില്‍ വെച്ച് കളഞ്ഞു പോയ ദേവികയുടെ മോതിരം നിലത്തുനിന്നു തപ്പി കൊണ്ടിരുന്ന സമയത്താന് ജീക്സണ്‍ അവരെ കാണുന്നത്. എന്തോ ഭാഗ്യമെന്നു പറഞ്ഞാല്‍ മതിയല്ലോ !!. മോതിരം കണ്ടെത്തി ദേവികയുടെ കയ്യില്‍ അത് കൊടുക്കാന്‍ പറ്റുമെന്ന്   സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല . അങ്ങനെയാണ് അവര്‍ തമ്മില്‍ കൂടുതല്‍ പരിചയപ്പെടുന്നതും അടുക്കുന്നതും.മോതിരം കയ്യില്‍ കൊടുക്കുന്ന സമയത്ത് ജീക്സന്‍ ദേവികയുടെ മുഖത്തെക്കു പാതിമനസ്സോടെ ഒന്നു നോക്കി.  വെളുത്ത സുന്ദരിയായ ദേവിക . ഒരു പെണ്ണിന് വേണ്ട എല്ലാ അങ്ങലാണ്യങ്ങളും തികഞ്ഞവള്‍ . ജീക്സന്‍റെ മനസ് അറിയാതെ ആ സുന്ദരിയില്‍ ഉടക്കി. എന്നാലും ആ മുഖത്തേക്ക് തലയുയര്‍ത്തി നോക്കി പഞ്ചാര ചിരി ചിരിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. പിറ്റേദിവസവും അതേ സമയത്ത് ദേവിക ഒറ്റയ്ക്ക് അതേ സ്ഥലത്തു വന്നു. “ഒരു നന്ദി വാക്ക് പറയാന്‍ വിട്ടു പോയതുകൊണ്ടു മനസിന് വിഷമം ആയി , അതുകൊണ്ടു പറയാന്‍ വന്നതാ.. ഞാന്‍ പോകുവാ ..“ ഒറ്റ ശ്വാസത്തില്‍ ദേവിക അത്രയും പറഞ്ഞോപ്പിച്ചു. “അതിനെന്താ.. നന്ദി പറഞ്ഞോളൂ, പക്ഷേ ഈ നന്ദി ഇങ്ങനെ എപ്പോഴും പറഞ്ഞോണ്ടിരിക്കുന്നതാ എനിക്കിഷ്ടം” ജീക്സന്‍ മറുപടി പറഞ്ഞു. .അത് പറഞ്ഞു കഴിഞ്ഞപ്പോള്‍ രണ്ടുപേരുടെയും കണ്ണില്‍ ഒരു ചിരി വിടര്‍ന്നു . വലിയൊരു ഭാരം മനസില്‍ നിന്നു ഊര്‍ന്ന് താഴെ വീണു പോയ അനുഭവം. .ആകാശത്തുനിന്നും ആനന്ദ പൂക്കള്‍ അവരുടെ ദേഹത്ത് വീണു രോമാഞ്ച കുളിര്‍ പെയ്തു. അങ്ങനെ ഒരു ബന്ധം അവിടെ ഉടലെടുത്തു ആ അടുപ്പം ദിവസങ്ങളോളം നീണ്ടു. പതുക്കെ പതുക്കെ ജീക്സന്‍ ദേവികയില്‍ അനുരാഗ ബദ്ധനായിതീര്ന്നു .

എല്ലാ ദിവസവും ഈ പാര്‍ക്കിലെ കൂടിക്കാഴ്ച തുടര്‍ന്നുപോന്നു  മനസിലെ ആഗ്രഹങ്ങളും വര്‍ത്തമാനങ്ങളും കൊതിതീരെ പറഞ്ഞോണ്ടിരിക്കുവാനും  പരസ്പ്പരം കണ്ടോണ്ടിരിക്കുവാനും മതിവരാത്ത നിമിഷങ്ങളും ദിവസങ്ങളും കടന്നുപോയത് അവര്‍ അറിഞ്ഞില്ല.

“ഹായ് ജിക്കസണ്‍ “ , പാര്‍ക്കില്‍ ഒരു മരത്ത്തനലില്‍ ആരെയോ പ്രതീഷിച്ചിരുന്ന ജിക്കസണ്‍ വിളി കേട്ട്പെട്ടെന്ന് ഞെട്ടിതിരിഞ്ഞു നോക്കി .എന്റെ വേഴാമ്പല്‍ വന്നേ.. മനസില്‍ അറിയാതെ വിചാരിച്ചുപോയി .  “ ഹായ് ദേവിക, ജിക്സന്‍ കൈ നീട്ടി ” . ജിക്ക്സോന്റെ മുഘത്തെ പേശികള്‍ അത്ഭുതത്താല്‍ തുടിച്ചു . ഹൂ.. പ്രതീഷിച്ചിരുന്ന ആള്‍ വന്നെത്തി..  മുഘത്താകെ ഒരു വല്ലാത്ത പ്രേമ ഭാവം ആളിക്കത്തി ... 

ജിക്ക്സോന്റെ മനസ്സില്‍ ഒരായിരം പൂത്തിരി ഒന്നിച്ചു കത്തി . ദേവികയുടെ മനസിലും അങ്ങനെതന്നെ യായിരുന്നു . ജിക്ക്സോനെ കാണുവാന്‍ വേണ്ടിത്തന്നെയാണ് ദേവിക കഷ്ടപ്പെട്ട് അവിടെയെത്തിയത് . രാത്രിയില്‍ ടേബിള്‍ ലാമ്പിന്‍റെ മുന്പിലിരുന്നു ഒറ്റക്കിരുന്നു പഠിക്കുമ്പോഴും , ഭക്ഷണം കഴിക്കുന്ന സമയത്തും , എന്തിനു ഉറങ്ങുന്ന സമയത്തുപോലും ദേവികയുടെ മനസ്സില്‍ ഒരേ ഒരാള്‍ മാത്രം ..അത് ജിക്കസണ്‍ തന്നെയായിരുന്നു . എന്താണെന്നറിയില്ല കുറച്ചു  ദിവസങ്ങളേ  ആയുള്ളൂ എങ്കിലും ജിക്ക്സോനും ദേവികയും മനസുകള്‍ തമ്മില്‍ വളരെ അടുത്തു പോയിരുന്നു . ചിലപ്പോള്‍ പ്രകൃതി തന്നെ അവരെ തമ്മില്‍ അടുപ്പികാന്‍ തീരുമാനമെടുത്തപോലെ ..

കണ്ടയുടനെ തന്നെ ദേവിക ഹസ്തദാനത്തിനായി കൈ നീട്ടി . ജിക്കസണ്‍ വളരെ പ്രേമപൂര്‍വ്വം അത് സ്വീകരിച്ചു . രണ്ടുപേരും കൂടി സിമന്റു ബഞ്ചില്‍ ഇരുന്നു . ദേവിക പച്ചക്കളറില്‍ ഉള്ള ഒരു ചുരിദാര്‍ ആണ് ഇട്ടിരുന്നത് . ദേവികയുടെ വെളുത്ത ശരീരത്തില്‍ ആ പച്ച ചുരീദാര്‍ അതിമനോഹരമായി ഒട്ടിച്ചേര്‍ന്നു കിടന്നു . വൈകുന്നേരത്തെ സുര്യന്റെ പ്രഭയും കൂടിയായപ്പോള്‍ ദേവിക അതി സുന്ദരിയായി തോന്നി . ജിക്ക്സനും ഒട്ടും മോശo അല്ലായിരുന്നു . ഉറച്ച ശരീരം , മസ്സില്‍ ബോഡി . പാന്റും ഷര്‍ട്ടും ഷൂസും ഇട്ടു നല്ല അസ്സല്‍ ജന്റില്‍മാന്‍ സ്റൈല്‍ .
രണ്ടുപേരും സിമന്റു ബഞ്ചില്‍ ലിരുന്നുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കുറച്ചു നേരത്തേക്ക്  നോക്കിയിരുന്നതല്ലാതെ ഒന്നും മിണ്ടാന്‍ സാധിച്ചില്ല  . അഞ്ചുനിമിഷം അങ്ങനെ കടന്നുപോയി . അവസാനം ജിക്കസണ്‍ തന്നെ ആ മൌനത്തിനു വിരാമമിട്ടു . “അതെയ് ദേവികെയ് .....ഞാന്‍ പറയട്ടെ., ..ഊം എന്താ ..”.ദേവിക മൂളി “..എന്നാ ..”,  “ഞാന്‍ മിണ്ടിതുടങ്ങാം അല്ലെ” ..അത് കേട്ടയുടനെ പെട്ടെന്ന് ദേവികയുടെ വായില്‍ നിന്ന് മലവെള്ളപ്പാച്ചില്‍ പോലെ ചിരി പൊട്ടി..അടക്കിപ്പിടിച്ചിട്ടും ദേവികക്കു ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല . അതുകണ്ടയുടനെ ജിക്ക്സോനും ചിരി പൊട്ടി . രണ്ടുപേര്‍ക്കും ചിരി അടക്കി നിര്‍ത്താന്‍ സാധിച്ചില്ല . അതിനിടയില് ദേവികയുടെ ഒരു ഡയലോക് “..അതേയ്.. ഞാന്‍ മിണ്ടാം അല്ലെ ..” പിന്നെയും പൊട്ടിച്ചിരി .. ഇതിനിടയില് ജിക്ക്സോന്റെ ഡയലോക് “...ഇനിയൊന്നും മിണ്ടേണ്ട..” പിന്നെയവിടെ നടന്നത്  പ്രവചിക്കാന്‍ അസാധ്യം . തിരമാല കണക്കെ ചിരിയുടെ പൂമാല തീര്‍ത്തു രണ്ടുപേരും കൂടി .
ഇതിനിടയിലേക്ക് കപ്പലണ്ടിക്കാരന്‍ പയ്യന്റെ “ കപ്പലണ്ടീ , കപ്പലണ്ടീ , “ എന്നുള്ള വിളി കേട്ടപ്പോഴാണ് ഇരുവര്‍ക്കും പരിസരബോധം ഉണ്ടായത് . അവസാനം രണ്ടുപേരും വയറു പൊത്തി പിടിച്ചുകൊണ്ട് ചിരി നിര്‍ത്തി . കപ്പലണ്ടിയും കോറിച്ചുകൊണ്ടു സിമന്റു ബഞ്ചിലിരുന്നു .

എനിക്ക് ഒത്തിരി കാര്യങ്ങള്‍ പറയുവാന്‍ ഉണ്ട് . ജിക്കസണ്‍ പറഞ്ഞു . എനിക്കും ഉണ്ട് പറയുവാന്‍ . എന്ന് ദേവിക, എന്നാ ദേവിക ആദ്യം പറയു ..ഞാന്‍ കേള്‍ക്കാം  ജിക്കസണ്‍ മൂളിക്കേട്ടു .......


തുടരും 

Saturday, August 22, 2015

ദൂരെ ഒരു കിളിക്കൂട്‌ - 3



http://www.malayalamvayana.com/index.php?option=com_content&view=article&id=4759&com_contdisp=tru&Itemid=3073

Sunday, August 9, 2015

ദൂരെ ഒരു കിളിക്കൂട്‌ - 2



http://www.malayalamvayana.com/index.php?option=com_content&view=article&id=4718&com_contdisp=tru&Itemid=3073

Sunday, August 2, 2015

ദൂരെ ഒരു കിളിക്കൂട് - 1



http://www.malayalamvayana.com/index.php?option=com_content&view=article&id=4673&com_contdisp=tru&Itemid=3073