Friday, February 27, 2015




കണ്ണുനീര്‍  -  കവിത 



പ്രഭാതം വിരിയും പൂവിതളില്‍ 

നിന്‍ മനം ഞാന്‍ കാണുന്നു കണ്മണി ...

നിനക്കായ് ഞാനിതാ എന്‍ ഹൃദയം ...

വളമിട്ടു പുഷ്ടിപ്പെടുത്തി ...


നിന്‍ കണ്ണുനീര്‍ എന്‍ മാറില്‍  വീണുടയും ..

നിന്‍ വേദന എന്നില്‍ അലിയും...

നിന്‍ മുറിവ്  എന്‍ മനം കീറും...

ഉണ്ണീ നീ യാണ് എന്‍ മനം..


ഞാന്‍ നിന്റെ അമ്മയാനുണ്ണി  ...

എന്‍ പേര് നീ മറക്കില്ലൊരിക്കലും....

ഞാനാണ്‌ ഭൂമി ദേവി.... സകല ചാരാ -

ചരങ്ങളും എന്നില്‍ അലിയുന്നു.


എന്‍ വയറു വിശന്നു കരിഞ്ഞപ്പോള്‍ ....

ഉണ്ണീ നീ ..എവിടെ യായിരുന്നു..

എന്‍ ദേഹം ച്ചുട്ടുപോള്ളിയപ്പോള്‍ ...

ഉണ്ണീ നീ എവിടെ യായിരുന്നു....


എന്‍ മരണ കിടക്കയില്‍ നിന്നെ കണ്ടില്ലല്ലോ ...

ഒരു തുള്ളി വെള്ളം ദാഹിച്ചു ഞാന്‍ ..

എന്‍ കണ്ണ് നിന്നെ തേടി പരതി ....

എന്‍ ഹൃദയം നിനക്കായ് കേണു 


ഉണ്ണീ നിന്‍ സാമിപ്യം ഈ അമ്മക്ക് ....

ഈ നേരത്തു കിട്ടുമെങ്കില്‍ മോനേ ....

നിന്‍ ജീവിതയുസ്സിന് എന്‍ കരങ്ങള്‍ ....

കൂടെയുണ്ടാകും നിന്‍ ജീവിതം വിടരട്ടെ....


സമാപനം .

Friday, February 20, 2015

ലില്ലിയുടെ വര്‍ണ്ണതുമ്പിയും കൂട്ടുകാരനും - ബാല കഥ




ഉച്ചയൂണ് കഴിഞ്ഞു ബാബുമോന്‍ പറമ്പിലെ മാവിന്‍ ചുവട്ടില്‍ വിശ്രമിക്കാന്‍ വന്നിരുന്നതാണ്. കുളിര്‍മയുള്ള ഇളംകാറ്റും മാവിന്റെ തണലും കൂടി യായപ്പോള്‍ ബാബുമോന്‍ സന്തോഷ ഭരിതനായി അറിയാതെ ഒരു ദീര്‍ഘ നിശ്വാസം വിട്ടുപോയി . ഒരു ഊഞ്ഞാലും കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിക്കതിരുന്നില്ല . ബാബുമോന്‍ ചുറ്റും തല തിരിച്ചു നോക്കി. ലില്ലി ഉച്ചയൂണ് കഴിഞ്ഞു കളിക്കാന്‍ വരാമെന്ന് പറഞ്ഞിട്ട് ഇതുവരെയും കാണുന്നില്ലല്ലോ . ക്ലാസ്സു വിട്ടപ്പോള്‍ ഇന്ന് കളിക്കാന്‍ വരാമെന്ന് സമ്മദിച്ചതാണ് . ചിലപ്പോള്‍ ഊണ് കഴിചേച്ചു പതുക്കെയേ വരുകയുള്ളാരിക്കും. പതുകെ വരട്ടെ. അങ്ങനെ ആശ്വസിച്ചു . മസില്‍ ഇങ്ങനെ ഓരോന്നും ആലോചിച്ച് വിഷണ്ണനായി ഇരുന്നപ്പോള്‍ വര്‍ണ്ണ ചിറകുകളുള്ള ഒരു തുമ്പി ബാബുമോന്റെ തൊട്ടടുത്ത്‌ കൂടി പറന്നുപോയി. ഹായ് എന്ത് ഭംഗിയുള്ള തുമ്പി.  ഇരുന്ന ഇരിപ്പില്‍ ചാടിയെനീറ്റു തുമ്പിയെ പിടിക്കാനായി പിന്നത്തെ ശ്രമം . ആ സമയത്ത് ദേ വരുന്നൂ ലില്ലി തുമ്പിയുടെ പുറകേ .” ലില്ലി ഓടി വാ നമുക്കീ തുമ്പിയെ പിടിക്കാം “.  ബാബുമോന്‍ ഉറക്കെ പറഞ്ഞു. രണ്ടുപേരും കൂടി ആ വര്‍ണ്ണ തുമ്പിയുടെ പുറകെ പാഞ്ഞു . കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ തുമ്പി മാവിന്റെ ചില്ലകളിലേക്ക്‌ ചേക്കേറുകയും ചെയ്തു . തുമ്പിയെ വിട്ടിട്ട് ബാബുമോനും ലില്ലിയും കൂടി തിരിച്ചു വന്നു . “നമ്മളിന്നു എന്നതാ കളിക്കുക . ബാബുമോന്‍ ലില്ലിയോടെ ചോദിച്ചു.  “മണ്ണപ്പം  ഉണ്ടാക്കി കളിച്ചാലോ  “ ലില്ലി അഭിപ്രായപ്പെട്ടു. ഊം ...ഒന്നിരുത്തി മൂളിയശേഷം ബാബുമോന്‍ തലയാട്ടി .
“നമുക്ക് അപ്പുറത്തെ വീട്ടിലെ രമണിയും റസാക്കിനെയും കൂടി വിളിച്ചാലോ .., എങ്കില്‍ നല്ല രസമായിരിക്കും ഇല്ലെ ....”ബാബുമോന്റെ ഈ അഭിപ്രായത്തോട് ലില്ലി യോജിച്ചു . അങ്ങനെ ബാബുമോനും ലില്ലിയും കൂടി പോയി അടുത്ത വീട്ടിലെ രമണിയെയും രസാക്കിനെയും കൂട്ടുകൂടി കളിക്കാന്‍ വിളിച്ചുകൊണ്ടു വന്നു . കളി സംഘത്തില്‍ ഇപ്പോള്‍ നാലു പേരായി . എല്ലാവര്ക്കും സന്തോഷമായി . സ്കൂള്‍ ഇല്ലാത്ത ദിവസം ഒത്തുകൂടാന്‍ സാധിച്ചതിന്റെ സന്തോഷം ആ മാവിന്‍ ചുവട്ടില്‍ ഇരുന്നുകൊണ്ട് അവര്‍ ആഘോഷിച്ചു .  പ്രശാന്ത സുന്ദരമായ ആ മാവിന്‍ ചുവട്ടില്‍ ഇരുന്നുകൊണ്ട് നാലുപേരും കൂടി മണ്ണപ്പം ഉണ്ടാക്കി കളിക്കാന്‍ ആരംഭിച്ചു . മാവിന്റെ ഇലകളും പച്ച ഇലകളും പിഞ്ചു പേരക്കയും എന്നുവേണ്ട ചെറിയ കല്ലുകളും വരെ അവരുടെ മണ്ണപ്പ ആഘോഷത്തിന്‍റെ വിഭവങ്ങള്‍ ആയിരുന്നു .  അവരുടെ കുഞ്ഞു മനസ്സുകള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി . എല്ലാവരും ഒരേ സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കൂട്ടുകാരാണ് . സ്കൂള്‍ അവധി ഉള്ളപ്പോഴെല്ലാം അവര്‍ ഈ മാവിന്‍ ചോട്ടില്‍ കൂടുക പതിവാണ് .
ബാബുമോന്‍ മത്രം കൂട്ടുകാരായ അയല്‍പക്കത്തെ പിള്ളേരുമായി കളിക്കുന്നത് അപ്പനും അമ്മയ്ക്കും ഇഷ്ടമാല്ലയിരുന്നു . ശരിക്കും ഒരു കിളിക്കൂട്ടില്‍ അകപ്പെട്ടത് പോലെയായിരുന്നു  വീട്ടില്‍ കഴിഞ്ഞിരുന്നത്. ഒരു സ്വാതന്ത്ര്യവും ഇല്ലാത്ത ജീവിതം  ബാബുമോനെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു .   തന്നെയുമല്ല , വീടിനകത്താനെങ്കില്‍ കൂടെ കളിക്കാന്‍ കൂട്ടിനു ആരും ഉണ്ടായിരുന്നില്ല. മറ്റു പിള്ളേരുടെ കൂടെ വിടുകയും ഇല്ല . വല്ലാത്ത ദുര്‍വിധി തന്നെ . ബാബുമോന്‍ ഇതൊക്കെ ഓര്‍ത്തു ഒറ്റയ്ക്ക് ഇരുന്നു സ്ന്കടപ്പെടുമായിരുന്നു . അപ്പന്റെയും അമ്മയുടെയും കണ്ണു വെട്ടിച്ചാണ് മിക്കപ്പോഴും അയല്‍പക്കത്തെ പിള്ളേരുമായി മാവിന്‍ ചുവട്ടില്‍ കൂടിയിരുന്നത് . ലില്ലിയും രമണിയും റസാക്കും വളരെ നല്ല കൂട്ടുകാരായിരുന്നു . ഉച്ചയൂണ് കഴിഞ്ഞ് സാധാരണ നപ്പനും അമ്മയും ഉറങ്ങുന്ന നേരത്താണ് ബാബുമോന്‍ വീട്ടില്‍ നിന്നും ചാടിയിരുന്നത് . അപ്പനും അമ്മയ്ക്കും കൂടി ഒരേയൊരു മകന്‍ . ബാബുമോന്റെ മൂത്ത ചേട്ടന്‍ നേരത്തെ ഒരു അപകടത്തില്‍ മരിച്ചു പോയിരുന്നു . അതുകൊണ്ടാണ് ബാബുമോനെ ഇത്രയും കടിഞ്ഞാണിട്ട് വളര്‍ത്തിയിരുന്നത് . പുന്നാരിച്ചു പുന്നാരിച്ചു താഴെയും വെക്കില്ല  , തോളെന്നു ഒട്ടു ഇറക്കുകയും ഇല്ല. ഇതായിരുന്നു വീട്ടിലെ സ്ഥിതി . പക്ഷെ ബാബുമോന് ഈ സ്നേഹതെക്കാളും  വലുത് പ്രിയ കൂട്ടുകാരുടെ സമിപ്യമായിരുന്നു . തുമ്പികളും പക്ഷി കുഞ്ഞങ്ങളും കോഴിക്കിഞ്ഞുങ്ങളുടെ കൂടെയുള്ള ഇരിപ്പും ചിത്രശലഭങ്ങളും ഒക്കെയായിരുന്നു ബാബുമോന്റെ ഇഷ്ടങ്ങളും സഹചാരികളും .
മണ്ണപ്പം ഉണ്ടാക്കി കളിച്ചു സമയം പോയത് ബാബുമോനും കൂട്ടുകാരും അറിഞ്ഞില്ല . എല്ലാവരും കൂടി വളരെ സന്തോഷത്തോടെ ഇരിക്കുന്ന സമയം  പെട്ടെന്ന് പുറകില്‍ നിന്ന് ഒരു അലര്‍ച്ചയും ബാബുമോന്റെ തുടയില്‍ ചൂരലിന് ഒരു അടിയും ഒരുമിച്ചായിരുന്നു . അപ്പന്‍ കോപം കൊണ്ട് മുന്നില്‍ നില്‍ക്കുന്നു . കൂട്ടുകാരെല്ലാം കൂടി ഒരൊറ്റ ഓട്ടം . പക്ഷി പറക്കുന്ന വേഗതയില്‍ . ലില്ലി നിന്ന നില്പില്‍ അപ്രത്യക്ഷമായി . എങ്ങോട്ട് പോയെന്നറിഞ്ഞില്ല . ബാബുമോന്‍ അടികൊണ്ടു ഒരൊറ്റ കരച്ചില്‍ . ആ കിഞ്ഞു മനസ്സില്‍ അതുവരെ യുണ്ടായിരുന്ന അതിരറ്റ സന്തോഷം വേദനയുടെ കാര്‍മേഘത്തിന് വഴിമാറി . മനസിലെ ദുഖം ഉള്ളിലൊതുക്കി ബാബുമോന്‍ വീണ്ടും കൂട്ടിലടച്ച പക്ഷിയായി . അമ്മ വന്നു വരിയെടുത്തോണ്ട് പോകുമ്പോഴും ബാബുമോന് ഒരു ബന്ധനത്തിന്റെ വേദന മാത്രം ബാക്കി .     

സമാപനം

Wednesday, February 18, 2015

വടവൃക്ഷം – കവിത





വടവൃക്ഷം – കവിത

ഞാനെന്ന വടവൃക്ഷം മഹാമേരുപോലെയാം
തളര്‍ന്നു നില്‍ക്കുന്നീ കൈകളും കാല്‍കളും
ശോഷിചൊട്ടിയെന്‍ കവിള്‍ തടങ്ങളും
എല്ലുന്തി നില്‍ക്കും പോല്‍ ഉണങ്ങിയ ശിഖിരങ്ങളും

എന്‍ ബാല്യം നുകര്‍ന്നൂ നിങ്ങള്‍ മതി -
യാവോളം ആത്മ നിര്‍വൃതിയില്‍ കാറ്റത്തിരുന്നും
എന്‍ കൈകളില്‍ ഊഞ്ഞാലാടിയും
ശിഖരങ്ങളില്‍ കയറി പഴങ്ങള്‍ പറിച്ചതും താഴെ –

വീണതുമെല്ലാം ഓര്‍ക്കുന്നു ഇന്നും
ഒരു മധുര സ്മരണയാം ഓര്‍മ്മകള്‍ തന്‍
ഒച്ചകള്‍ കാതില്‍  മുഴങ്ങുന്നു
ഒരു തരം വേദനയെ പ്രണയിക്കും ഞാന്‍ ….

എന്‍ പുറം പോളിഞ്ഞൂ വിണ്ടു –
കീറി മരശല്‍ക്കങ്ങള്‍ അടര്‍ന്നൂ -
വീഴുന്നൂ ഇലകള്‍ മഞ്ഞ നിറങ്ങളായ്‌
വേദനകള്‍ കണ്ണീര്‍ കണ ങ്ങലായ് ഇറ്റിറ്റു വീണു ....

ഒരുകാലം പച്ച തളിര്‍ വെറ്റിലപോല്‍ പൂത്തു -
 നിന്നതും പുഷ്പങ്ങള്‍ വര്‍ണ്ണങ്ങളായ്‌ വാരി -
 വിതറിയതും കാണുന്നൂ ഇന്നും ഓര്‍മ്മ ചെപ്പിലൂടെ....
എന്‍ യവ്വനകാലം പഴങ്ങള്‍ കാറ്റത്ത് ഇലകിയടിയതും  ....

മതിയാവോളം വിശപ്പകറ്റാനും   എന്‍ -
മര ചോട്ടില്‍ വെള്ളമൊഴിക്കാനും ....
മത്സര ബുദ്ധിയോടെ ബാലികാ ബാലന്മാര്‍ ....
എന്‍ ബാല്യം തീര്‍ത്തും നിഷ്കളങ്കമായിരുന്നു ....

ഇന്നിതാ ആരുമില്ല തിരിഞ്ഞു
നോക്കാന്‍ എനിക്ക് ചുറ്റും ....
അറ്റു പോയതും ഉണങ്ങി  ദ്രവിച്ചു പോയതും എന്‍ -
ശിഖിരങ്ങള്‍ ഇളംകാറ്റില്‍ താഴെ വീഴാന്‍ ....

ഞാനെന്ന വടവൃക്ഷം ഭൂമിക്കു ഭാരമായി –
എന്തിനീ ജന്മം ബാക്കി നീ –
യതറിയുന്നല്ലോ എന്‍ ഭൂമി ദേവി  നിനക്കായ്‌  -
 സമര്‍പ്പിക്കുന്നു ഈ ജന്മം മണ്ണിനു വളമെങ്കിലും....

സമാപനം.

   






Friday, February 13, 2015

എന്‍റെ അമ്മ – കവിത






അമ്മയാണ് ഈ ഭൂമിയില്‍ എന്‍ ദേവി ....
അമ്മതന്‍ മുലപ്പാല്‍ എന്‍ ശക്തി ....
അമ്മതന്‍ സ്നേഹം എന്‍ ഭാവി ...
അമ്മതന്‍ സാമിപ്യം എന്‍ ഊര്‍ജ്ജം ...

കാലചക്രങ്ങള്‍ ഉരുണ്ടൂ ..,
എന്‍ കാല്കളും കൈകളും വളരവേ ..
ചങ്കും ഹ്രദയവും വലുതായി ...
മനസ്സില്‍ ചിന്തകള്‍ പടര്‍ന്നു പന്തലിച്ചു ...

വിവേകവും പക്വതയും വിട്ടുപോയി ദൂരെ..
വര്‍ഷവും ഹേമന്തവും മഞ്ഞുകാലവും എല്ലാം ..
എന്റെ പുറകെയും മുന്‍പുമായി വിട്ടകന്നൂ ...
പാപത്തിന്‍ വഴികളില്‍ ഞാന്‍ സഞ്ചരിച്ചു
വീണൂ പടുകുഴിയില്‍ പാതാളത്തില്‍ ...

അഗ്നിയാം നരകത്തില്‍
വെന്തുരുകീ എന്‍ മാംസവും മജ്ജയും
ആത്മാവിന്‍ ശക്തി പറന്നകന്നൂ
ഒരിറ്റു ആശ്വാസം തേടി നടക്കവേ ....

അമ്മയെ തേടി ഞാന്‍ അലഞ്ഞൂ ....
വേദനയില്‍ പിടയവേ ഞാന്‍ നോക്കി ....
അമ്മതന്‍ സ്നേഹം എന്‍ മനസ്സിന്‍ കോണില്‍  ....
ഒരുതുള്ളിയെങ്കിലും ബാക്കി ....

ധാര ധാരയാം എന്‍ കണ്ണുനീര്‍ ....
എന്ടമ്മതന്‍ മുലപ്പാലിന്‍ ശക്തി ....
ഇപ്പോഴോം എന്‍ സിരകളില്‍
ഞാനെന്ന മനുഷ്യന്‍ ജീവനോടെ ഇരിക്കുന്നതാം
കാരണം എന്‍ അമ്മ തന്നെ .

അമ്മയാണ് എന്‍ അമ്മ ....നിത്യവും ,
എന്‍ ജീവന്‍ എന്‍ ഭാവി  എന്‍ സര്‍വ്വവും
ഈ ലോകം മുഴുവന്‍ എന്‍ അമ്മയിന്‍ സ്നേഹം
വഴി നടത്തുമീ എന്‍ ജീവിതം മുഴുവനും ആ മുലപ്പാലിന്‍ ശക്തി .

ബിനു ജോസഫ് mayappallil

സമാപനം




Thursday, February 12, 2015

മോഡി എന്നാ എകാധിപതി

മോഡി എന്നാ എകാധിപതി ക്കെതിരെ ഇന്ത്യന്‍ ജനാധിപത്യ ഭരണത്തിന്റെ  സമ്പൂര്‍ണ വിജയം - കേജരിവാള്‍ .

ഹിന്ദുത്വ ത്തിന്റെ അര്‍ത്ഥവും പര്യായവും , മോഡിയോ , bjp യോ , സംഖ പരിവാരോ , ഖര്‍ വാപസിയോ അല്ല എന്ന് ഇതിനോടകം തെളിയിച്ചു  കൊണ്ട് മുന്നേറ്റം തുടരുന്ന ഭാരത പുത്രന്‍ - കേജരിവാള്‍ .............
വര്‍ഗ്ഗീയ വിഷവും മതപരിവര്തനവും ഭാരത ജനതയെ ഒന്നാകെ വിഴുങ്ങാന്‍ ആഞ്ഞടുത്തപ്പോള്‍ ഒരു ദൈവ ദൂതനെപ്പോലെ , അതിനെതിരെ തടയിടാന്‍ ഭാരത ഭൂമിയില്‍ അവതരിച്ച ഒരു അത്ഭുത മനുഷ്യന്‍ , അല്ലെങ്കില്‍ ഒരു സ്വര്‍ഗ്ഗീയ അവതാരം  - കേജരിവാള്‍ .
ഗുജറാത്തില്‍ മോഡിക്കുവേണ്ടി ക്ഷേത്രം പണിയുന്ന തിന്നമിടുക്കുള്ള പണിയാളുകള്‍  . അത്രയ്ക്ക് വിഡ്ഢി പോഴന്മാരാണ് മോഡിയും  ആള്‍ക്കാരും .......

കേരളത്തില്‍ നമുക്കും ഇതുപോലെ ഒരു ജനമുന്നേറ്റം ആവശ്യമല്ലേ ....ആവശ്യമാണ് ....എല്ലാവരും അതിനുവേണ്ടി ഒന്നിക്കുക ....സമാധാനം നിറഞ്ഞതും എന്നാല്‍ അഴിമതി ഇല്ലാത്തതുമായ  ഒരു നല്ല ഭരണത്തിന് വേണ്ടി  നമ്മള്‍ ഒന്നിക്കണം .


ജയ്‌ ഹിന്ദ്‌ ..ഭരത് മാതാ കി ജയ്‌ 

Wednesday, February 4, 2015

പ്രവാസിയുടെ ഭൂമി നാട്ടില്‍ കൈയ്യേറി കളിസ്തലമാക്കി അക്രമികള്‍ .



പ്രവാസിയുടെ ഭൂമി നാട്ടില്‍ കൈയ്യേറി കളിസ്തലമാക്കി അക്രമികള്‍ .

ബിനു ജോസഫ് മയപ്പള്ളില്


കോഴിക്കോട് : നീണ്ട കാലത്തെ പ്രവാസത്തില്‍ മിച്ചം വെച്ചതുകൊണ്ട് ജന്മ നാട്ടില്‍ വാങ്ങിയ ഭൂമി നാട്ടിലുള്ള അക്രമികളായ ചെറുപ്പക്കാര്‍ കയ്യേറി കളിസ്ഥലമാക്കി മാറ്റിയെന്നും ചോദ്യം ചെയ്തപ്പോള്‍ അക്രമത്തിനു ഇരയായി എന്നും മലയാളിയുടെ പരാതി . 17 വര്‍ഷമായി  റിയാദിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ കോഴിക്കോട് പുതുപ്പാടി ഈങ്ങപ്പുഴ സ്വദേശി മുജീബ് പുല്ലുമാലയില്‍ ആണ് 12 വര്‍ഷം മുന്‍പ് വാങ്ങിയ വസ്തു അന്യധീന പ്പെടുന്നതിന്റെ ദുരനുഭവം വാര്‍ത്ത സമ്മേളനം വിളിച്ചു വെളുപ്പെടുതിയത് .
ഫുട്ബാള്‍ ഗ്രൌണ്ട് വേണമെന്ന് പറഞ്ഞു ഹവേയുടെ ചേര്‍ന്ന ഭൂമിയുടെ പ്രധാന ഭാഗത്ത് അന്യായമായി കടന്നു കയറിയ ചെറുപ്പക്കാര്‍ അന്യായമായി കളി മൈതാനം ഉണ്ടാക്കുകയും കൃഷിയിനങ്ങള്‍ വെട്ടിനശിപ്പിക്കുകയും അതിര് പൊളിച്ചു നീക്കുകയും ചെയ്തു. കഴിഞ്ഞ മാസം നാട്ടില്‍ അവധിക്കു പോയപ്പോള്‍ ആണ് ബന്ധുവും താനും ആക്രമണത്തിന് ഇരയായത് . ഗുരുതരമായി പരുക്കെട്റ്റ് ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണു റിയാദിലേക്ക് മടങ്ങിയത് . താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് രെജിസ്റ്റര്‍ ചെയ്തു . പോലീസിന്റെ ഭാഗത്തുനിന്നും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല .
2002 ലാണ് സമീപ ഗ്രാമമായ പുല്ലാഞ്ഞി മാട്ടിലെ കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റില്‍ പെട്ട ഒരേക്കര്‍ സ്ഥലം മുജീബ് വാങ്ങിയത് . പിറ്റേവര്‍ഷം അതിരുകെട്ടി കൃഷി ആരംഭിച്ചു . എസ്റ്റേറ്റ് ഉടമകള്‍ തമ്മില്‍ കസ് നടക്കുന്നതിനാല്‍ ആധാരം രെജിസ്റ്റര്‍ ചെയ്തു കിട്ടാന്‍ തടസ്സം നേരിട്ടൂ . എന്നാല്‍ സ്വന്തം വസ്തുവായി പരിഗണിച്ചു അതില്‍ എന്ത് പ്രവര്‍ത്തി നടത്താനുമുള്ള അവകാശം എസ്റ്റേറ്റ് ഉടമകള്‍ വിട്ടുകൊടുത്തിരുന്നു .
ഏഴു വര്‍ഷത്തിനുശേഷം  2009  മെയ്‌ മാസത്തിലാണ് ആദ്യമായി കടന്നു കയറ്റം ഉണ്ടായതു . അന്ന് കേസ് കൊടുത്തു വെങ്കിലും ഭൂമി തന്റെതാണെന്ന് തെളിയിക്കാനുള്ള അധരം രെജിസ്റ്റര്‍ ചെയ്തു കിട്ടാത്തതിനാല്‍ ക്പ്ടതി പീതികളെ വെറുതെ വിട്ടു . ശേഷം കളിസ്ഥലവും ചുറ്റുപാടും ഒഴിച്ച് അല്പം സ്ഥലത്ത് മാത്രം കൃഷി ചയ്തു വരികയായിരുന്നു . എസ്റ്റേറ്റ് ഉടമകളുടെ കേസ് കോടതിയില്‍ ഒതുതീര്‍പ്പായതിനാല്‍  2013  - ഡിസംബറില്‍ ആധാരം  രെജിസ്റ്റര്‍ ചെയ്തു കിട്ടി . നിയംനുസൃതം ഉടമവസ്ഥ അവകാശം പതിഞ്ഞു കിട്ടിയതിനാല്‍ ഈ മാസം സെപ്റ്റംബറില്‍ അവധിയില്‍ ആയിരുന്ന സമയത്ത് നേരത്തെ തകര്‍ത്ത കരിങ്കല്‍ മതില്‍ കേട്ടുന്നതിനും വസ്തു നന്നാക്കുന്നതിനും ശ്രമം തുടങ്ങി . അപ്പോഴാണ്‌ പ്രദേശ വാസികളായ അക്രമികളായ ചെറുപ്പക്കാരുടെ കടന്നക്രമം ഉണ്ടായതു . കേസ് അന്യായമായി ഒത്തുതീര്‍ക്കാന്‍ ചില രക്ഷ്ട്രീയ പാര്‍ട്ടികളുടെ സഹായത്താല്‍ ശ്രമം നടക്കുകയാണെന്നും നാട്ടിലുള്ള ഉമ്മയും ബാപ്പയെയും പ്രതികള്‍ ഭീഷണി പ്പെടുത്തുക യാണെന്നും മുജീബ് ആരോപിക്കുന്നു . റിയ്ടിലെ ഇന്ത്യന്‍ എംബസി വഴി പോലീസ് സൂപ്രണ്ടിന് പരത്തി നല്‍കിയിട്ടുണ്ട് .   


മടെ സ്നാനത്തിനു കര്‍ണാടക ഹൈകോടതിയുടെ അനുമതി.



മടെ സ്നാനത്തിനു കര്‍ണാടക ഹൈകോടതിയുടെ അനുമതി.

ബിനു ജോസഫ് മയപ്പള്ളില്‍



മംഗളൂരു  : കുക്കെ സുബ്രമണ്യ ക്ഷേത്രത്തില്‍ വാര്‍ഷിക ഉത്സവ ഭാഗമായി നടക്കുന്ന ആചാരമായ “മടെ” സ്നാനത്തിനു കര്‍ണാടക ഹൈകോടതിയുടെ അനുമതി . ബ്രാഹ്മണര്‍ ആഹാരം കഴിച്ച എച്ചില്‍ ഇലയില്‍ ഉരുലുന്നതാണ് ആചാരം . ഇങ്ങനെ ചെയ്‌താല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം . എല്ലാ വര്‍ഷവും ക്ഷേത്ര വാര്‍ഷിക ഉത്സവ ഭാഗമായി നവംബര്‍  25  , 26 തീയതികളിലാണ്‌ “മടെ” സ്നാനം .
മടെ സ്നാനത്തിനു പകരം ദേവന് നിവേദിച്ച പ്രസാദം വിളംബിയശേഷം എച്ചില്‍ ആക്കാതെ അതില്‍ ഉരുളുന്ന യെധെ സ്നാനത്തിനു  2012 നവംബര്‍ എട്ടിന് ഹൈകോടതി അനുമതി നല്‍കിയിരുന്നു . ഈ വിധി ചോദ്യം ചെയ്ത   ആദിവാസി ബുധക്കാട്ട് ഹിത രക്ഷണ സമിതി സമര്‍പ്പിച്ച പുനപരിസോധന ഹര്‍ജിയില്‍ ആണ് ഹൈകോടതി ബഞ്ച് “മടെ” സ്നാനം താല്‍ക്കാലികമായി അനുവദിച്ചത് .

2012 – സര്‍ക്കാര്‍ കോടതിക്ക് മുന്‍പില്‍ അവതരിപ്പിച്ച നിര്‍ദ്ദേശം ആയിരുന്നു  യെധെ സ്നാനമെന്നും എന്നാല്‍ ഭക്തരുടെ മത വികാരങ്ങള്‍ വ്രണപ്പെടുത്തും എന്നതിനാല്‍ നൂറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന ആചാരം ഇല്ലാതാക്കനവില്ലെന്നും കോടതി നിരീക്ഷിച്ചു . സര്‍ക്കാരിനു ഇത് നിരോധിച്ചു നിയമം കൊണ്ടുവരാം . സാമൂഹിക പ്രവര്‍ത്തകര്‍ക്കും കോടതിയെ സമീപിക്കാം . ഗംഗയില്‍ മുങ്ങി ക്കുളിക്കുന്നതിനു എതിരെയും പുഴയില്‍ വസ്ത്രങ്ങള്‍ ഉഴുക്കുന്നതിനു എതിരെയും , കോടതിയെ സമീപിക്കുന്നതിനു പകരം , അനാചാരങ്ങള്‍ എന്ന് പൊതു മനസാക്ഷിക്ക് തോന്നുന്നവര്‍ക്ക് എതിരെ ബോധവല്‍ക്കരണ യന്ജങ്ങള്‍ നടത്തികയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു .രണ്ടു വര്‍ഷമായി ഒലോച്ചും മറച്ചും നടത്തിയിരുന്ന സ്നാനം വിധി വന്നതോടെ ആഘോഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഭക്ത ജനങ്ങള്‍ .