Monday, February 15, 2016

ഭൂമിതന്‍ വിലാപം - കവിത








ഭൂമിതന്‍ വിലാപം

കട്ടരുവികള്‍ ഇളകി മറിയുന്നു ...
ഉറവയാം ജലക്കുരുന്നുകള്‍ ഉരുകിയോലിക്കുന്നു
തീര്‍ത്തമാം  തരിശുനിലത്തു പഥിരതന്‍
 ഉഴുതു  മറിക്കുന്നു ..
വൃദ്ധമാം വൃക്ഷ കണ്ണുകള്‍ തന്‍ ..
ശിഖിരങ്ങളില്‍ ഉഴറി നടക്കുന്നു ....
തന്‍ മക്കളെ പോറ്റുവാന്‍ കണ്ണീരിലും ..
അമ്മമാര്‍ വിലാപത്തിന്‍ ജൈത്രയാത്ര നടത്തുന്നു ...
മനുഷ്യ ജീവികള്‍ നിക്രുഷ്ടാമം വേഴ്ചയില്‍ ....
ആകാശ കോട്ടകളിലും തന്‍ ..
സ്വപ്ന സാമ്രാജ്യം കരിങ്കല്‍ 
പാളികളിലും പടുത്തുയര്ത്ത്വവേ ......
സമുദ്രത്തിന്‍ പേറ്റു  നോവിലും മണല്‍ ....
തരികളിലും വേദനയാം കയ്പുനീര്‍ മുഴങ്ങി കേള്‍ക്കവേ ....
ഭൂമിതന്‍ വിലാപം ആരുകേള്‍ക്കും .

Written by binumayappallil
    



Sunday, February 7, 2016







കാമുകി കവിത
എന്‍ മനസ്സ് കാണുമീ മണ്ണില്‍ 
ഒരു പെണ്ണിനെ തേടി ഞാന്‍ അലഞ്ഞു ..
ഈ നനവുള്ള പച്ച മണ്ണില്‍ ...
ഒരു വടവൃക്ഷം പോലെ ഞാന്‍ നിന്നൂ ...

മായയാം ഈ ലോകം മരങ്ങളും ...
പൂമ്പൊടി വിതറി പൂക്കളും കൂടെ കൂട്ടിനു -
മന്ദ മാരുതനും ആര്ത്തുംല്ലസിക്കാന്‍ ...
ചാടി മറിഞ്ഞു തുള്ളികള്‍ ചറ്റല്മ്ഴയും...

മുല്ലപ്പൂ പോല്‍ ഭംഗിയാം അവളുടെ ദന്ധവരികളും ...
തക്കാളിപഴം പോല്‍ ചുവന്നു തുടുത്ത കവിള്‍....
തടങ്ങളും അഴകാര്ന്നവളുടെ സ്തന മുദ്രകളും ...
വാര്മുകില്‍ പോല്‍ മുടിയിഴകളും എന്നില്‍ ...

ഒരു ചന്ദ്ര ബിംബം പോല്‍ തെളിഞ്ഞൂ നീ ...
ഒരു പെണ്ണിന്‍ അഴകായ് വന്നൂ എന്‍ -
കമുകിയായ് എന്റെ സ്വപ്ന റാണിയായി
ചാരത്തണച്ച് ഞാന്‍ ചേര്ത്ത് പിടിക്കാം

പിടയുന്ന നിന്‍ മനസ്സില്‍ നീറുന്ന
വേദനകള്‍ വെട്ടയാടവേ വീണു നിന്‍
കണ്ണുനീര്‍ തുള്ളികള്‍ രവി തന്‍
സ്പടിക പ്രഭയില്‍ ഞാന്‍ കണ്ടു ....

ഞാനെന്ന സത്വം കണ്ണുമിഴിച്ചു നോക്കി ചുറ്റിനും
ആരുമില്ലല്ലോ നിന്നെ സഹായിക്കാന്‍ ...
പറവകള്‍ പറന്നു പോയി അടുത്തുകൂടെ ...
മനുഷ്യരാം ജന്തുക്കള്‍ ഇഴഞ്ഞു പോയി...

ജാതിയും മതവുമില്ലത്തൊരു നിമിഷം
ഞാനെന്ന ജീവി കണ്ടൂ ഒരിറ്റു സ്നേഹം
നിന്നില്‍ ..ഞാനും നീയും മനുഷ്യനെന്ന വര്‍ഗ്ഗത്തില്‍
നീതി കണ്ടെത്തി അതാണ്‌ മനുഷ്യത്വം
  
എന്‍ സ്നേഹ തിടംബുകള്‍ നിന്റെ മേല്‍ അലിഞ്ഞു
മധുരമാം അതിലും സുഖമുള്ള ക്ഷതങ്ങളായ്
നിന്‍ സ്നേഹ വീണ തംബുരു മീട്ടി എന്‍
മനസ്സില്‍ പുളകത്തിന്‍ ഗീതങ്ങള്‍ പിറന്നു വീണു .

ഒളിച്ചു വക്കുന്നീ സ്നേഹം എന്നില്‍ ...
കാര്മേഘം പോല്‍ പെയ്യാന്‍ വെമ്പി ....
അലയടിക്കും സമുദ്രത്തിന്‍ വികാരം ....
തിരമാല കണക്കേ പാഞ്ഞു വന്നൂ ...
കാണുമോ നീ എന്‍ മനസ്സിന്‍ ...
പവിത്രമാം റോസാപ്പൂവിന്‍ ദളങ്ങള്‍ ...
സമാപനം