Wednesday, May 11, 2016

ചീരക്കറി - ഉത്തമ ആരോഗ്യം





INGREDIENTS

1. ചീര         - അഞ്ചു ചുവടു
2. കടുക്     -  കാല്‍ ടീ സ്പൂണ്‍
3. പച്ചമുളക്   -  രണ്ടെണ്ണം
4. മഞ്ഞള്‍ പോടീ   -  കാല്‍ ടീ സ്പൂണ്‍
5. മുളക് പോടീ   -   വളരെ  കുറച്ചു
6. ചെറിയ ഉള്ളി  അഞ്ചെണ്ണം
7 തേങ്ങാ പീര   -   അര കപ്പു
ഉപ്പു  ആവശ്യത്തിനു ഉപ്പും  മഞ്ഞള്‍ പൊടിയും മുളക് പൊടിയും അരിഞ്ഞ ചീരയുമായി തിരുമ്മി പിടിപ്പിക്കുക.  ചീന ചട്ടി  ചൂടാക്കുക. ഓയില്‍  ഒഴിച്ച് കടുക് പൊട്ടിക്കുക  അതിലേക്കു ഉള്ളി , പച്ചമുളക് ഇവ ഇട്ടു  വഴറ്റുക . തേങ്ങാ പീര  ഇട്ടതിനുശേഷം  തിരുമ്മി വെച്ചിരിക്കുന്ന  ചീരയില  ഇട്ടു  നന്നായി  ഇളക്കുക . ചേരുവകള്‍  നന്നായി  ചേര്‍ന്നതിനു ശേഷം  അഞ്ചു മിനിട്ട്  സമയം  വേവാനായി  മൂടി വെക്കുക .




Monday, May 9, 2016

കണ്ണുനീര്‍ - കവിത




 
കണ്ണുനീര്‍ - കവിത

പ്രഭാതം വിരിയും പൂവിതളില്‍
നിന്‍ മനം ഞാന്‍ കാണുന്നു കണ്മണി ...
നിനക്കായ് ഞാനിതാ എന്‍ ഹൃദയം ...
ചോരയില്‍ വളമിട്ടു പുഷ്ടിപ്പെടുത്തി ...

നിന്‍ കണ്ണുനീര്‍ എന്‍ മാറില്‍  വീണുടയും ..
നിന്‍ വേദന എന്നില്‍ അലിയും...
നിന്‍ മുറിവ്  എന്‍ മനം കീറും...
ഉണ്ണീ നീ യാണ് എന്‍ മനം..

ഞാന്‍ നിന്റെ അമ്മയാനുണ്ണി  ...
എന്‍ പേര് നീ മറക്കില്ലൊരിക്കലും....
ഞാനാണ്‌ ഭൂമി ദേവി  സകല ചാരാ -
ചരങ്ങളും എന്നില്‍ അലിയുന്നു.

ഉപ്പു രസം മുറ്റുമീ കണ്ണുനീരിന്‍  സ്ഫടിക –
പ്രഭയില്‍ സൂരി രശ്മികള്‍ ഏറ്റു വണങ്ങിടുന്നു ...
ഉണ്ണീ നീ വിലാപം  ഞാന്‍ കേള്‍ക്കുന്നു  നിന്‍
മനം പൊട്ടുന്നൂ  ഞാന്‍  അറിയുന്നൂ ..



എന്‍ മാറ് പിളര്‍ക്കെ പാറകള്‍ പൊട്ടിയപ്പോള്‍
എന്നെ നിങ്ങള്‍ പിച്ചി ചീന്തിയപ്പോള്‍ ..
പാതാളം  കണക്കെ കുഴിച്ചു മുന്നേറി എന്നിലെ
 ജീവജലം നിങ്ങള്‍ വ്യഭിച്ചരിച്ചപ്പോള്‍

തല്ക്കാല  ദാഹ  ശമനത്തിനായ്
സകലതും മറന്നൂ നിങ്ങള്‍ എന്‍റെ ..
ശാഖയാം അമ്മ പെങ്ങന്മാരെ ഉപയോഗിച്ചൂ ..
കാമ ദാഹത്തിനായ് ജീവിതം കളഞ്ഞു പോയി ജയിലില്‍ ...


എന്‍ വയറു വിശന്നു കരിഞ്ഞപ്പോള്‍ ....
ഉണ്ണീ നീ എവിടെ യായിരുന്നു..
എന്‍ ദേഹം ച്ചുട്ടുപോള്ളിയപ്പോള്‍ ...
ഉണ്ണീ നീ എവിടെ യായിരുന്നു....

എന്‍ മരണ കിടക്കയില്‍ നിന്നെ കണ്ടില്ലല്ലോ ...
ആത്മ ദാഹ വേദന പിടച്ചിലില്‍
രക്ത തുള്ളികള്‍ ഇറ്റിറ്റു  വീണു
കൈ കാലുകള്‍ ഇട്ടടിച്ചു വിറച്ചൂ  


ഒരു തുള്ളി വെള്ളം ദാഹിച്ചു ഞാന്‍ ..
എന്‍ കണ്ണ് നിന്നെ തേടി പരതി ....
എന്‍ ഹൃദയം നിനക്കായ് കേണു
മരണ ക്കിടക്കയില്‍ ഞാന്‍

ഉണ്ണീ നിന്‍ സാമിപ്യം ഈ അമ്മക്ക് ....
ഈ നേരത്തു കിട്ടുമെങ്കില്‍ മോനേ ....
നിന്‍ ജീവിതയുസ്സിന് എന്‍ കരങ്ങള്‍ ....
കൂടെയുണ്ടാകും നിന്‍ ജീവിതം വിടരട്ടെ....

ബിനു മായപ്പള്ളില്‍


Wednesday, May 4, 2016

മുട്ട ഉപ്പുമാ ( Egg uppumaa )













ENGREDIENTS

1.  റവ വറുത്തത് - 2 GLASS

2 പച്ചമുളക്  - 4 NOS

3. ഇഞ്ചി      -  SMALL PIECE

4.  വെള്ളം   -   2 GLASS

5.  കടുക്        -   1/4 TEASPOON 

6. EGG    -  2 NOS

7.  കറിവേപ്പില  - പത്ത് ഇതള്‍ 

8.. ഉപ്പു  -  ആവശ്യത്തിന് 

9.  സബോള  -  ഒരെണ്ണം 

10 butter  small  quantity

തയ്യാറാക്കുന്ന വിധം 
 അടുപ്പത്ത്  ഇരിക്കുന്ന  പാത്രത്തിലേക്ക്  ബട്ടര്‍  ഇട്ടു  ഉരുകിയത്തിനു ശേഷം കടുക്  പൊട്ടിക്കുക .  അരിഞ്ഞ സബോള , പച്ചമുളക് , ഇഞ്ചി , ഇവ  ഇട്ടു നന്നായി  ചെറുതീയില്‍  വഴറ്റുക . സബോള  ബ്രൌണ്‍  കളര്‍  ആയതിനു ശേഷം കോഴിമുട്ട  പൊട്ടിച്ചു  ഇട്ടു  നന്നായി ഇളക്കുക . രണ്ടു  ഗ്ലാസ്  വെള്ളം  ഒഴിക്കുക . വെള്ളം  തിളച്ചതിനു ശേഷം കറിവേപ്പില ഇടുക .  ആവശ്യത്തിനു  ഉപ്പു  ഇടുക . അതിലേക്കു  ഒരു ഗ്ലാസ്  വറുത്ത റവ ഇടുക. നന്നായി  ഇളക്കി  പാകമായതിന് ശേഷം  പകര്‍ന്നു  വെക്കുക .

തയ്യാറാക്കിയത് -  ബിനു മായപ്പള്ളില്‍