Friday, July 28, 2017

മത വിശ്വാസങ്ങളും പാപപരിഹാരവും ലക്കം -3






മുന്‍പിലത്തെ ലക്കം തുടര്‍ച്ച.......

ഈ ലോകത്തിന്റെ ഉത്ഭവകാലം മുതലുള്ള കാര്യങ്ങളാണ് ഇവിടെ പ്രതീപാതിക്കുന്നതു .മനുഷ്യന്‍റെ ചെയ്തികളും അത് മൂലമുണ്ടയിട്ടുള്ള തെറ്റുകളും ഇവിടെ പ്രസ്താവിക്കുന്നത്. ഒന്നിനും ഒരു കുറവും ഇല്ലായിരുന്ന ഒരു കാലമായിരുന്നു അത്. വിളകളും കായ്കനികളും ആടുമാടുകളും ഇഷ്ടംപോലെ ഉണ്ടായിരുന്നു.   അങ്ങനെ മനുഷ്യര്‍ തിന്നുകൊഴുത്തു . യുവതീയുവാക്കന്മാര്‍ സുന്ദരികളും സുന്ദരന്മാരും ആയി. വേറൊരു ലോകത്തുനിന്ന് ദേവന്മാരും ദേവസുന്ദരികളും ഭൂമിയിലെ മനുഷ്യരുടെ സൌന്ദര്യം കണ്ടു അത്ഭുതപ്പെട്ടുപോയി . വി. ബൈബിളില്‍ ഇതിനെക്കുറിച്ച്‌ പറയുന്നുണ്ട് . കുറച്ചു അതിശയോക്തി ഇല്ലാതില്ല.ഭൂമിയിലെ മനുഷ്യരുമായി ലൈംഗിക വെഴ്ചകളില്‍ ഏര്‍പ്പെടുവാന്‍ അവര്‍ ആഗ്രഹിച്ചു. അങ്ങനെ , ദേവന്മാര്‍ സുന്ദരികളായ യുവതികളെയും ദേവതകള്‍ സുന്ദരന്മാരായ യുവാക്കളെയും കാമിച്ചു മതിച്ചു നടന്നു . പ്രണയ  സങ്കല്‍പ്പങ്ങള്‍ക്ക് അന്നുമുതല്‍ പുതിയ വഴിത്തിരിവായി. ദേവന്മാര്‍ സാധാരണ മനുഷ്യരെപോലെ പെരുമാറി. അന്നത്തെ ചെടികള്‍ക്കും വൃക്ഷ ലതാതികള്‍ക്കും വരെ പ്രണയപനി പിടിപെട്ടു എന്ന് വരെയായി . പ്രകൃതിയുടെ മട്ടും. ഭാവവും മാറി. പുഷ്പലതാതികള്‍ വിടര്‍ന്നു. എങ്ങും വര്‍ണ്ണാഭമായി നിറഞ്ഞു കവിഞ്ഞു .  പക്ഷെ അതോടെ തെറ്റുകളും കുറ്റങ്ങളും പെരുകി. സുഖവും സൌകര്യവും വര്‍ദ്ധിച്ചതോടെ ജീവിതരീതികളില്‍ മാറ്റം വന്നു. ലൈംഗിക കൃത്യങ്ങള്‍ ലൈംഗിക വികൃതങ്ങളായി മാറി. രതി സുഖം മതിയവാതായി .  പ്രകൃത് വിരുദ്ധ രതി രീതികളില്‍ മനുഷ്യര്‍ ഏര്‍പ്പെട്ടു. മനുഷ്യര്‍ ലോകസൃഷ്ടാവായ ദൈവത്തിനെ മറന്നു ജീവിക്കാന്‍ തുടങ്ങി .
അങ്ങനെ ദൈവം ആദ്യത്തെ തെറ്റുതിരുത്തല്‍ ശിക്ഷ നടപ്പാക്കി. മുക്കാല്‍ ഭാഗം മനുഷ്യരും അതില്‍ നശിച്ചു മണ്ണോടു ചേര്‍ന്നു. അവരുടെ ആത്മാക്കളെ ദൈവം തിരിച്ചെടുത്തു.
പക്ഷെ അതില്‍പിന്നെ ദൈവം , നേരിട്ടുള്ള  ശിക്ഷ വേണ്ട എന്നുള്ള ഒരു തീരുമാനമെടുത്തു . അതിനാല്‍ പ്രവാചകത്മാക്കളെ ഒന്നൊന്നായി ഭൂമിയിലേക്ക്‌ ദൈവം അയച്ചു. ദൈവത്മാക്കള്‍ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിച്ചു.  ദൈവ വചനങ്ങള്‍  മനുഷ്യരിലേക്ക് പ്രവഹിക്കാന്‍  തുടങ്ങി.  ദൈവം അപ്പോഴും ഒരു മതം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല .  തെറ്റിലെക്കും ശരിയിലേക്കും ഉള്ള വഴികള്‍ രണ്ടായി പിരിഞ്ഞു.  ആളുകള്‍ രണ്ടിനെക്കുറിച്ചും ചിന്തിക്കാന്‍ തുടങ്ങി.  അവര്‍ക്ക് നേതാക്കന്മാര്‍ ഉണ്ടായി. നേതാക്കന്മാര്‍ക്ക് ശിങ്കിടികളും ഉണ്ടായി.  ദൈവം വിചാരിക്കാത്ത പലതും വക്ര ബുധ്ധികലായ മനുഷ്യര്‍ ചിന്തിച്ചു.

ഈ പ്രവാചകന്മാര്‍ വന്നപ്പോഴുംമെല്ലാം ഒരിക്കലും അവരരും തന്നെ ഒരു മതവും ഭൂമിയിലെ മനുഷ്യരുടെ ഇടയില്‍ സൃഷ്ടിച്ചിരുന്നില്ല . അവരെല്ലാം വിരല്‍ ചൂണ്ടിയിരുന്നത് മനുഷ്യന്‍റെ തിന്മകള്‍ക്കെതിരെ ആയിരുന്നു. അതായത് നന്മതിന്മകളെ ക്കുറിച്ചുള്ള തിരിച്ചറിവുകള്‍ അവരുടെതായ ഭാഷകളിലൂടെ മനുഷ്യര്‍ക്ക്‌ പറഞ്ഞു കൊടുത്തു.  ഇത് ഇപ്പോള്‍ വരെയുള്ള എല്ലാ മനുഷ്യരിലും ബാധകമായിരുന്നു താനും . അതാണ്‌ ദിവവച്ചനത്ത്തിന്റെ ശക്തിയും ഉറവിടവും .  വി. ബൈബിളില്‍ പറഞ്ഞിട്ടുള്ള പ്രവാചകന്മാര്‍ മാത്രമല്ല സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക്‌ വന്നിരുന്നത് . വേറെയും പലരും പല രൂപത്തിലും ഭാവത്തിലും വന്നിട്ടുണ്ടായിരുന്നു. കുറച്ചു ചിലര്‍ ഭൂമിയില്‍ മനുഷ്യരുടെ രൂപത്തില്‍ത്തന്നെ ജന്മമെടുത്തു.  കുറച്ചുപേര്‍ നേരിട്ട് ദൈവത്മാക്കളായി തന്നെ നിലനിന്നു . മനുഷ്യനന്മാക്കായ് , മനുഷ്യരെ തെറ്റുകളില്‍നിന്നും പല പല അപകടങ്ങളില്‍ നിന്നും രക്ഷിക്കാനായ്‌ ഭൂമിയിലെ വിവിധ ദേശങ്ങളില്‍ വെവ്വേറ വേഷങ്ങളില്‍ മനുഷ്യരായി സംഭവിച്ചു. മനുഷ്യരൂപമെടുത്ത്ത പല വിശുധാത്മാക്കളും പിന്നീട് ദൈവങ്ങളായ് വിവിധ പേരുകളില്‍ അറിയപ്പെടാന്‍ തുടങ്ങി. ആ ത്യവങ്ങളെ മനുഷ്യര്‍ ആരാധിക്കാന്‍ തുടങ്ങി. അവര്‍ക്കുവേണ്ടി വിഗ്രഹങ്ങളും കല്പ്രതിമകളും ഉയര്‍ന്നുവന്നു.
വി. ബൈബിളില്‍ പരാമര്ശിചിരിക്കുന്നതുപോലെ തന്നെ , അതില്‍ വിവരിക്കുന്ന പ്രവാചകന്മാരെ പോലെ വേറെയും പ്രവാചകന്മാര്‍ ഉണ്ടായിരുന്നു. ഒരു പ്രസക്തമായ കാര്യം , അവര്‍ക്കാര്‍ക്കും തന്നെ ദൈവത്തെ ആരാധിക്കാന്‍ ഒരു പ്രത്യേക മതം എന്നൊന്ന് ഇല്ലായിരുന്നു. എല്ലാ തരത്തിലുള്ള പ്രവാചകന്മ്മാരും മനുഷ്യരൂപം പൂണ്ടിട്ടുള്ള പ്രവച്ചകാല്‍മക്കളും എല്ലാം പറഞ്ഞിരുന്നത്, മനുഷ്യന്‍റെ നന്മതിന്മകളെ ക്കുറിച്ചുള്ള തിരിച്ചറിവുകള്‍ മാത്രമായിരുന്നു. ഉണ്മൂലനമല്ല  ഉദ്ബോധനമായിരുന്നു അവരുടെ ലക്‌ഷ്യം .

ഇന്നുവരെയുള്ള കാലഘട്ടങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാല്‍ കാണാം , എല്ലാതരത്തിലുള്ള ജാതിമാതങ്ങളും ഉത്ഭവിച്ചത്‌ മനുഷ്യന്‍റെ സ്വാര്‍ത്ഥപരമായ ഓരോ ലക്ഷ്യപ്രാപ്ത്തിക്ക് വേണ്ടിയായിരുന്നു. മനുഷ്യന്‍റെ നന്മയാണ് ഉദ്ദേശ്യമെങ്കില്‍ എന്തിനാണ് പ്രത്യേകമായി ഒരു മതം . എന്‍റെ അയല്‍ക്കാരനെ സ്നേഹിക്കാനും സഹായിക്കാനും വേണ്ടി പ്രത്യേകമായി ഒരു മതത്തിന്റെ ആവശ്യമുണ്ടോ. ഇതാണ് എന്‍റെ ചോദ്യം !!!! എന്‍റെ വീട്ടില്‍ വന്നാല്‍ മാത്രമേ നിനക്ക്വിശക്കുമ്പോള്‍  ഭക്ഷണം നല്ക്കുവാനും ഉടുക്കാന്‍ വസ്ത്രങ്ങള്‍ തരാനും കരുണ ആവശ്യമുള്ളപ്പോള്‍ സ്നേഹിക്കാനും സഹായിക്കാനുമൊക്കെ പറ്റതുള്ളൂ!!!!ഒരു പ്രവാചകനും ആരും തന്നെ ഇങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല.  
ശേഷം അടുത്ത ലക്കത്തില്‍ വായിക്കുക

തയ്യാറാക്കിയത്  - ബിനു മായപ്പള്ളില്‍ 

ഫാദര്‍ ക്രിസ്റ്റി ഡേവിഡ്‌ പത്യാല യുടെ സൂപ്പര്‍ ഡാന്‍സ്

Thursday, July 27, 2017

very dangerous and marvelous wild animal

മത വിശ്വാസങ്ങളും പാപ പരിഹാരവും ലക്കം- 2






ദൈവമായ യേശുക്രിസ്തുവിന്റെ വചനങ്ങളെ  പാപം എന്നാ വാക്കിനാല്‍ , വളച്ചൊടിച്ചു തെറ്റായ രീതിയില്‍ അതിനെ  വ്യാഖ്യാനിച്ചു , ഒരുപറ്റം ക്രിസ്തുമത മേലാളന്മാര്‍ , അവരുടെ വജ്രയുധമായി ഉപയോഗിചിരിക്കുകയാണ്. പാപം എന്നാ വാക്ക് കേട്ടാല്‍ ക്രിസ്തുമത വിശ്വാസികള്‍ പേടിച്ചു വിറക്കും . അതാണ്‌ അവരുടെ ആഖ്യായന  ലക്ഷ്യവും . സാമൂഹിക പ്രബോധനങ്ങല്‍ക്കായ്  ഏതാനും നിയമസംഹിതകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണ് വ്യഭിചാരംചെയ്യരുത് എന്ന്  . ഒരു സ്ത്രീക്ക് സ്വന്തം സമ്മതത്തോടെ ഒരു പുരുഷനുമായി ലൈംഗിക വേഴ്ച നടത്താനുള്ള സ്വാതന്ത്ര്യമുണ്ട് . അത് ഏതൊരു  സ്ത്രീക്കും അതുപോലെ പുരുഷനും മറ്റു മൌലിക അവകാശങ്ങള്‍ പോലെ തന്നെ , ഇതും തത്തുല്യ പ്രാധാന്യമര്‍ഹിക്കുന്നു. ഇഷ്ടമുള്ള  സ്ത്രീയും പുരുഷനും തമ്മില്‍   ലൈങ്ങികബന്ധം  നടത്തുന്നത് , തെറ്റാണെങ്കില്‍ , ബോംബെയിലെ റെഡ് സ്ട്രീറ്റ് എന്നെ നശിച്ചു പോകേണ്ടാതായിരുന്നു.   ഇന്ത്യക്ക് വെളിയില്‍ , മറ്റു രാജ്യങ്ങളില്‍ ഇതിനുവേണ്ടി പ്രത്യേകം സ്ഥലങ്ങള്‍ സര്‍ക്കാര്‍ തന്നെ അനുവദിച്ചിരിക്കുന്നു. ലൈസന്‍സും കൊടുത്തിരിക്കുന്നു. ഇതൊക്കെ തെറ്റാണെങ്കില്‍  ഇന്ത്യയിലെ  ആരും തന്നെ ഇങ്ങനെയൊന്നും ചെയ്യുന്നില്ലേ, മാത്രമല്ല  പാപം ചെയ്തു ഇവര്‍ക്കൊക്കെ എന്ത് സംഭവിച്ചു കാണും !!   അതോ കട്ട് തിന്നുബോള്‍ സുഖം കൂടുതല്‍ കിട്ടുന്നു എന്ന് തോന്നുന്നത്  കൊണ്ടാണോ . വെട്ടത്തു പാപവും മറയത്തു രതിസുഖവും !!   തരം  കിട്ടിയാല്‍ ചക്കര കുടത്തില്‍ ഒന്ന് കൈ കടത്താം അല്ലെ.   ലൈംഗിക  വേഴ്ച വഴി അവനോ , അവള്‍ക്കോ കിട്ടുന്ന രതി സുഖം ആത്മാവിനെ ഉണര്‍ത്തുന്നു. വേറൊരു തരത്തില്‍ പറഞ്ഞാല്‍ , ധാരാളം പോസിടീവ് ഊര്‍ജ്ജം പ്രകൃതിയില്‍ നിന്നും ലഭിക്കുന്നു. ഈ സുഖം മറ്റുള്ളവര്‍ക്ക് നിരസിക്കാനും സ്വാര്‍ത്ഥതയോടെ വെച്ച് തങ്ങള്‍ക്കു മാത്രം അനുഭവിക്കുവാനും വേണ്ടി ഒരു കൂട്ടം ആള്‍ക്കാര്‍ ഇതിനു ഭ്രഷ്ട്  കല്പിച്ചിരിക്കുന്നു. ഈ ഭ്രാഷ്ട്ടിനെ പേരുചൊല്ലി വിളിക്കാം “ വ്യഭിചാരം “എന്ന്.   
ഇവിടെ ഞാന്‍ പറഞ്ഞതിനെ വളച്ചൊടിക്കരുത്. ഒരു പെണ്ണിന്റെയും പുരുഷന്റെയും പരിപൂര്‍ണ്ണ സമ്മതം ഇവിടെ ആവശ്യമാണ്‌. അതായത് , കുടുംബ  ജീവിതം നല്ല രീതിയില്‍ ചിട്ടപ്പെടുത്തി ജീവിക്കുകയാണെങ്കില്‍ , പരസ്പര സമ്മതം കുടുംബ ജീവിതത്തിലും ആകാം . രതി സുഖം കുടുംബത്തിലും അതിനു വെളിയിലും ആകാം , ഇതിനാണ് പരസ്പര സമ്മതം വേണമെന്ന് പറയുന്നത്. ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും    പരസ്പര സമ്മതത്തോടെയും സ്നേഹത്തോടെയും  ലൈംഗിക വേഴ്ച നടത്തുമ്പോള്‍ ,  അവര്‍ക്ക് ആത്മാവിന്റെ ശമനത്തിനായ് പുറത്തു പോകേണ്ടി വരുന്നില്ല. പണ്ടത്തെ കാര്‍ന്നോന്മാര്‍ പറയും ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം .
ഇവിടെ പ്രതിപാദിക്കാനുള്ള കാര്യം വേറെയാണ് . വിഷയം മാറിപോയോ എന്നൊരു സംശയം .
സമൂഹത്തിലെ ഒരു കൂട്ടം തങ്ങളുടെ കാര്യ തല്പര്യങ്ങല്‍ക്കായു ലൈങ്ങികതയെ അടിമപ്പെടുത്തിയിരിക്കുന്നു , ഇത് ബാധിച്ചിരിക്കുന്നത് , ഉയര്‍ന്ന ജാതി വര്‍ഗ്ഗ മത സമൂഹത്തില്‍ പെട്ടവര്‍ തന്നെ. വര്‍ഷങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ലോകത്തിന്റെ ഉത്ഭവം മുതല്‍ക്കേയുള്ള പ്രവണതയാനുതാനും  .  തരവും തക്കവും നോക്കി സമൂഹത്തിന്റെ പലവിധത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നു വന്നപ്പോള്‍ മനുഷ്യര്‍ ഇതിനെ ഒന്ന് മാറ്റി  ചവുട്ടി ഉപയോഗിച്ച് നോക്കി എന്നേയുള്ളൂ . മനുഷ്യന്‍റെ വ്യര്‍ഥമായ ജല്പനങ്ങള്‍ക്ക് ദൈവം ഒരിക്കലും കൂട്ട് നിന്നിട്ടില്ല .  ഇതില്‍ നിന്നെല്ലാം ഒത്തിരി വ്യത്യസ്തമാണ് ദൈവിക സങ്കല്‍പം .
പ്രവാചകന്മാരും പ്രവാച്ചകാത്മാക്കളും  ഭൂമിയില്‍ വന്നു പോയി . ആദികാലത്ത് ജനസംഖ്യ വളരെ കുറവായിരുന്നു . വിശാലമായ ഭൂമിയും . വളരെ സമ്പല്‍ സമൃദ്ധമായിരുന്നു. വിളകളും കായ് കനികളും ആടുമാടുകളും ഇഷ്ടം പോലെ . അന്നത്തെ മനുഷ്യരുടെ സമ്പത്ത് തന്നെ അടുമാടുകളായിരുന്നു . എല്ലാം ആവശ്യത്തിനും അനാവശ്യത്തിനും ഇഷ്ടം പോലെ ഉണ്ടായിരുന്നു.
തുടര്‍ന്നു വായിക്കുക.  ശേഷം അടുത്ത ലക്കത്തില്‍.
ബിനു മയപ്പള്ളില്‍    


Wednesday, July 19, 2017

ക്രിസ്തു മതവും പാപപരിഹാരവും അന്ധ വിശ്വസങ്ങളിലൂടെ ലക്കം - 1





ക്രിസ്തു മത വിശ്വാസം മനുഷ്യന്‍റെ ജീവിതത്തിലൂടെ കടന്നു പോകുമ്പോള്‍ അന്ധവിശ്വാസങ്ങളുടെ ഒരു കൂമ്പാരം തന്നെ പര്‍വ്വതം പോലെ ഉയര്‍ന്നു നില്‍ക്കുനതു കാണാം . മനുഷ്യന്‍റെ ജന്മസിദ്ദമായ മൌലികാവകാശങ്ങളെ തകിടം മറിക്കുന്ന ചിന്താഗതികള്‍ ഇവിടെ ഉത്ഭവിക്കുന്നുണ്ട്. സ്വന്തം ചിന്ത ശക്തിക്ക് അപ്പുറത്ത് നിന്ന് ഒരു അടിച്ചമര്‍ത്തല്‍ നയം ക്രിസ്തു മത വിസ്വസികളിലും ഇതര മത വിശ്വാസികളിലും ഉണ്ടാകുന്നുണ്ട്.   പ്രപഞ്ചത്തില്‍ മനുഷ്യന്‍റെ ധര്‍മ്മങ്ങളെ നിയന്ത്രിക്കാന്‍ പോന്ന ഒരു അമാനുഷിക ശക്തി ഉണ്ടെന്ന യഥാര്‍ത്ഥ്യം അന്ഗീകരിക്കാതിരിക്കാന്‍ വയ്യ. ദൈവം ഉണ്ടെന്നുള്ള തത്വ ശാസ്ത്രപരമായ സത്യവും അംഗീകരിക്കുന്നു. ദൈവം സത്യമാണെന്നും ഒരു പ്രപഞ്ച ശക്തിയനെന്നതും വിലയേറിയ സത്യങ്ങളില്‍ ഒന്നാണ് . എന്നാല്‍ ദൈവത്തിനു സ്വന്തമായി ഒരു മതമുണ്ടോ . ഇല്ല  എന്നാണു ഉത്തരം . ദൈവം ഒരു മതവും സൃഷ്ടിച്ചിട്ടില്ല . ദൈവം നേരിട്ട് വന്നു ഒരു മതവും ഇതുവരെ സൃഷ്ടിച്ചതായി ഇതുവരെ അറിവില്ല. പ്രപഞ്ച ശക്തിയായ , മനുഷ്യനെ സൃഷ്ടിച്ചവനായ ദൈവം മതം സൃഷ്ടിക്കുകയോ , മതപരമായ നീക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല.  പക്ഷെ , ഒന്നുണ്ട് ഈ ലോകത്ത് , ഈ ഭൂമിയില്‍ , നമ്മുടെയൊക്കെ ഇടയില്‍ ഓരോ മനുഷ്യന്റെയും സമീപത്തു , ദൈവമെന്ന ശക്തിയുണ്ട്. തൂണിലും തുരുമ്പിലും ദൈവമുണ്ട് . അഗ്നിയിലും വായുവിലും ജലത്തിലും ദൈവമുണ്ട്. എന്നിവെച്ചു , അഗ്നിയില്‍ ചാടുകയോ മുങ്ങിപോങ്ങുകയോ ചെയ്‌താല്‍ ദൈവത്തിനെ കാണാം എന്നല്ല അര്‍ത്ഥമാക്കുന്നത്‌ .
ദൈവമെന്ന ശക്തി പ്രപഞ്ച ശക്തിയായ ദൈവം , ഈ ഭൂമിയില്‍ വ്യാപിച്ചിരിക്കുന്നു. എന്ന് മാത്രമേ ഇവിടെ വ്യഖ്യനിക്കുന്നുള്ളൂ .
ഇനി ക്രിസ്തുവിനെ പറ്റി ചിന്തിക്കുമ്പോള്‍ , എന്താണ് നാം  കാണുന്നത് . ദൈവത്തിന്റെ അംശമായി ഭൂമിയില്‍ മനുഷ്യനായി അവതാരമെടുത്ത യഥാര്‍ത്ഥ ദൈവത്തിന്റെ രൂപം .  ക്രിസ്തു ഒരു ദൈവത്മാവ് ആകുന്നു . ക്രിസ്തുവിന്റെ മരണശേഷം ആരും ആ ദൈവത്തെ നേരിട്ട് ഒരു ദേഹമായി കണ്ടിട്ടില്ല . ദൈവം ക്രിസ്തുവിനെ ഭൂമിയിലേക്ക്‌ അയച്ചത് , മനുഷ്യന്‍റെ തിന്മകള്‍ ഭൂമിയില്‍ പെരുകിയപ്പോള്‍ , അതില്‍നിന്നും പിന്തിരിപ്പിക്കുവാന്‍ ഒരു സനതായ മാര്‍ഗ്ഗം മനുഷ്യന് പറഞ്ഞു കൊടുക്കുവാന്‍ , വേണ്ടിയായിരുന്നു.  ദൈവം കണ്ട ഒരു എളുപ്പമാര്‍ഗ്ഗംയിരുന്നു അത് . പാപം എന്നാ വാക്ക് യേശുക്രിസ്തു പറഞ്ഞിട്ടില്ല . പാപം എന്നുവെച്ചാല്‍ എന്താണ് . ശരിക്കും പറഞ്ഞാല്‍ പാപം എന്നാ വാക്കുതന്നെ ഒരു അടിമത്തത്തെയാണ് സൂചിപ്പിക്കുന്നത് . പാപം ഇല്ലാത്ത ഒരു ലോകം ഒന്ന് സങ്കല്പിച്ചു നോക്കൂ. എത്ര വലിയ സന്തോഷമായിരിക്കും ഉണ്ടാകുന്നതു . അതായത് സ്വതന്ത്ര്യത്തിലെക്കും അതുവഴി ഒരു വലിയ സന്തോഷതിലെക്കും സമാധാനത്തിലേക്കും നമ്മെ നയിക്കുന്നു.  അങ്ങനെ വന്നാല്‍ മത്തെ പുരോഹിതന്മാര്‍ക്ക് എന്ത് പ്രാധാന്യം !!!  അതായത് നേരെ തിരിച്ചു പറഞ്ഞാല്‍ , പാപം എന്ന പ്രയോഗത്തിലൂടെ നമ്മള്‍ അടിമകളാകുന്നു . പാപത്തിലൂടെ നമ്മള്‍ അടിമകളായാല്‍ പാപമോചനത്തിനു ഈ മത പുരോഹിതന്മാരെ സമീപിക്കണം.  ഇവിടെയാണ് നമ്മുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുന്നത് .. യേശുക്രിസ്തു പാപം എന്നാ പ്രയോഗം നടത്തുന്നതിനു പകരം , തിന്മകളെയും , തെറ്റുകളെയും , അനീതി അധര്‍മ്മ പ്രവൃത്തികളെയും എതിര്‍ക്കുയാണ് ചെയ്തത്.

.ശേഷം അടുത്ത ലക്കത്തില്‍. വായിക്കുക. (എല്ലാ വെള്ളിയാഴ്ചയും ഓരോ ലക്കങ്ങളും പ്രസിധീകരിക്കുന്നതാകുന്നു )
തയ്യാറാക്കിയത്  – ബി നു മയപ്പള്ളില്‍