Sunday, September 30, 2018

സ്വര്‍ണ്ണ കല്ലറ-1

സ്വര്‍ണ്ണ കല്ലറ-1: ഡിറ്റക്ടീവ് റോബിന്റെ ടയോട്ട കാമ്രി മാണിക്യത്ത്  ബംഗ്ലാവിന്‍റെ ഗേറ്റും കടന്നു കാര്‍പോര്‍ച്ചില്‍ വന്നു നിന്നു . വളരെ പുരാതനമായ ആ വീട് ഒരു കൊട്ടാരം തന്നെ ആയിരുന്നു . കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോള്‍ ഡോക്ടര്‍ തോമസ്‌ തന്നെ വന്നു വാതില്‍ തുറന്നു. ആരെയോ പ്രേതീക്ഷിച്ചിരുന്നപോലെ ആയിരുന്നു ആ മുഖം .  തെല്ലു ഗൌരവത്തോടെ എന്നാല്‍ നിരാശ നിറഞ്ഞ ആ കണ്ണുകളിലേക്കു ഡിറ്റക്ടീവ് റോബിന്‍ നോക്കി. ഡോക്ടര്‍ തോമസ്‌ ആദിത്യ മര്യാദയാല്‍ മുഖത്ത് ചിരി വരുത്താന്‍ ഒരു … Continue reading "സ്വര്‍ണ്ണ കല്ലറ-1"

എഴുത്തുകളരി- അജിത്രി കോട്ടക്കല്‍

എഴുത്തുകളരി- അജിത്രി കോട്ടക്കല്‍: കഥയെഴുതുമ്പോൾ – -സുകാമി പ്രകാശ് പുതിയ പല എഴുത്തുകാരും പല സംശയങ്ങളും ചോദിക്കാറുണ്ട്. സമാനസ്വഭാവമുള്ള അത്തരം സംശയങ്ങള്ക്കുള്ള മറുപടി എന്ന നിലയിലാണ് ഈ കുറിപ്പ്.  ഒരു ചെറുകഥയുടെ അടിസ്ഥാനഘടകങ്ങളെക്കുറിച്ചു പറയാം. പ്രമേയം: കഥ സംവേദനം ചെയ്യാന് ശ്രമിക്കുന്ന ആശയമാണ് അതിന്റെ പ്രമേയം. ഒരവസ്ഥ, സന്ദേശം, വിശ്വാസം തുടങ്ങിയവയെല്ലാം പ്രമേയങ്ങളാകാം. ഒരേ പ്രമേയത്തില്നിന്ന് എത്ര കഥകള് വേണമെങ്കിലും രചിക്കാം. അതുപോലെതന്നെ, ഒരു കഥയില് ഒന്നിലധികം പ്രമേയങ്ങളും വരാം. പ്രമേയമെന്താണെന്ന് എഴുത്തുകാരനു ബോധ്യമുണ്ടായിരിക്കണം. 2.ഇതിവൃത്തം: കഥയിലെ സംഭവങ്ങളുടെ തുടര്ച്ചകള്, അല്ലെങ്കില് … Continue reading "എഴുത്തുകളരി- അജിത്രി കോട്ടക്കല്‍"

Saturday, September 29, 2018

കേരളത്തില്‍ ലഹള ഉണ്ടാക്കാന്‍ – AHP പാര്‍ട്ടിക്കാരന്‍ – ഓമന മലയില്‍

കേരളത്തില്‍ ലഹള ഉണ്ടാക്കാന്‍ – AHP പാര്‍ട്ടിക്കാരന്‍ – ഓമന മലയില്‍: അതി തീവ്ര ഹിന്ദു വികാരം ഇളക്കിവിട്ടു   കോടതി വിധിക്കെതിരായി കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ പഞ്ചാബില്‍ നിന്നും ഒരു AHP പാര്‍ട്ടിക്കാരന്‍ -ഓമന മലയില്‍ ഫേസ് ബൂക്കിലൂടെ  പ്രതികരിക്കുന്നു . കേരളത്തിലെ സമാധാനം നശിപ്പിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാണ് ഇക്കൂട്ടര്‍ . ദയവു ചെയ്തു ഇവരെ ആരും സപ്പോര്‍ട്ട് ചെയ്യരുത് . നമ്മുടെ കുടുംബ ബന്ധങ്ങളെ യും അയല്പക്ക സ്നേഹത്തെയും ഇവര്‍ നശിപ്പിക്കും . കേരളം രക്തക്കളമാക്കാന്‍ ആലോചനായോഗം നടത്താന്‍ പോകുവാന് നാളെ ഇവര്‍.  ഫെസ് ബൂക്കിലൂടെ യുള്ള … Continue reading "കേരളത്തില്‍ ലഹള ഉണ്ടാക്കാന്‍ – AHP പാര്‍ട്ടിക്കാരന്‍ – ഓമന മലയില്‍"

Friday, September 28, 2018

ഏഷ്യ കപ്പ്‌ – ഇന്ത്യ ബംഗ്ലാദേശിനെ 3 വിക്കറ്റിനു തോല്‍പ്പിച്ചു

ഏഷ്യ കപ്പ്‌ – ഇന്ത്യ ബംഗ്ലാദേശിനെ 3 വിക്കറ്റിനു തോല്‍പ്പിച്ചു: ഇന്ത്യയുടെ മുന്‍പില്‍ ബംഗ്ലാദേശ് വീണു  ദുബായ് :  അത്യന്തം ആവേശകരമായ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 3  വിക്കറ്റിനു ഏഷ്യ കപ്പില്‍ തോല്‍പ്പിച്ചു .  ദുബായ് ലെ മൈതാനത്ത് അവസാനം വരെ ജയവും തോല്‍വിയും മുഖാമുഖം കണ്ടുനിന്ന ഇന്ത്യക്ക് ജയം അവസാന ബോളില്‍ ആയിരുന്നു . രോഹിത് ശര്‍മ ക്യാപ്റ്റന്റെ കളി കളിച്ചപ്പോള്‍ ധോണിയും കാര്‍ത്തിക്കും അവസരത്തിനൊത്ത് ഉയര്‍ന്നു.  . രണ്ടു പേരും ക്രീസില്‍  ഉറച്ചുനിന്നു ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് വിചാരിച്ചു ഇരിക്കുമ്പോള്‍ ബംഗ്ലാദേശ് പ്രഹരം ഏല്പിച്ചു .  കേദാര്‍ യാദവ്  പരുക്കെറ്റ്  … Continue reading "ഏഷ്യ കപ്പ്‌ – ഇന്ത്യ ബംഗ്ലാദേശിനെ 3 വിക്കറ്റിനു തോല്‍പ്പിച്ചു"

കളരി പയറ്റ് - 73 വയസായ വല്യമ്മ

ആഖ്യാനത്തിലെ ബഹുസ്വരതകൾ

ആഖ്യാനത്തിലെ ബഹുസ്വരതകൾ: ആഖ്യാനകലയിൽ നവ്യമായൊരു ദർശനം   ആഖ്യാനകലയിൽ നവ്യമായൊരു ദർശനവും വ്യതിരിക്തമായൊരു ഭാവുകത്വവും സൃഷ്ടിച്ചു കൊണ്ടായിരുന്നു വി.ജെ. ജയിംസിന്റെ രംഗപ്രവേശം .മലയാളനോവലിൽ ഒരു പുതിയ ആകാശവും ഭൂമിയും ദർശനദീപ്തിയോടെ വെളിപ്പെടുകയായിരുന്നു .കേവലമായ മനുഷ്യാവസ്ഥകൾക്കുപരി , ആത്മീയവും ദാർശനികവുമായ ചില സൂക്ഷ്മതലങ്ങളെ തൊട്ടുഴിഞ്ഞുകൊണ്ട് ആ വാക്കുകൾ അതിന്റെ ലക്ഷ്യത്തിലേക്കു മുന്നേറുന്നതായി വായനക്കാർ തിരിച്ചറിഞ്ഞു. രണ്ടു ദശകങ്ങളുടെ കാലപ്പഴക്കമില്ല ഒരു ആഖ്യായികാകാരൻ എന്ന നിലയിൽ ജയിംസിന് .1999 ൽ ആണ് പുറപ്പാടിന്റെ പുസ്തകവുമായി മലയാളനോവലിന്റെ ഇറയത്തേക്ക് ഈ എഴുത്തുകാരൻ കസേര വലിച്ചിട്ട് ഇരുപ്പുറപ്പിച്ചത്.പ്രസിദ്ധീകരിച്ചു … Continue reading "ആഖ്യാനത്തിലെ ബഹുസ്വരതകൾ"

Thursday, September 27, 2018

ആവണിപ്പൂക്കള്‍ – കവിത

ആവണിപ്പൂക്കള്‍ – കവിത: ആവണിപ്പൂക്കള്‍ വിരിഞ്ഞതിലാദ്യമായീ  നിന്‍ മുഖം ഞാനന്നു കണ്ടു  പാലൊളി ചന്ദ്രിക പെയ്തതിലാദ്യമായീ നിന്‍ ചിരി ഞാനന്നു കണ്ടു. (ആവണിപ്പൂക്കള്‍) പാടും മുളം കുഴല്‍ തണ്ടിലന്നാദ്യമായീ നിന്‍ സ്വരം ഞാനന്നു കേട്ടു. സന്ധ്യ ചിരിച്ച കവിളിലന്നാദ്യമായി  നാണത്തിന്‍ താമര കണ്ടു.  (ആവണിപ്പൂക്കള്‍) കരളിലെ മോഹങ്ങള്‍ പൂവണിയുന്നത്  നിന്‍ നീല മിഴികളില്‍ കണ്ടു. മാറില്‍ മയങ്ങിയ രാവിലിന്നദ്യമായീ നിന്നിലെയെന്നെ ഞാന്‍ കണ്ടു. (ആവണിപ്പൂക്കള്‍) മാധവ് കെ വാസുദേവ്

സങ്കടൽ – കവിത

സങ്കടൽ – കവിത: തുഴ നഷ്ടമായ തോണിയിലാണ് നിന്റെ സഞ്ചാരം . ഓരോ കാമ ന കൊഴിഞ്ഞു വീഴുമ്പോഴും വിഷാദ കടലിൽ ഞാൻ തനിച്ചാണ്. നിന്റെ ചൂണ്ടയിൽ കൊത്താനാവാതെ ഞാൻ മരിച്ചു ജീവിക്കുകയാണ്. ഹൃദയ ഭാരത്താൽ സങ്കടൽ  നീന്താനാവാതെ കുഴഞ്ഞു പോവുകയാണ്.. അജിത്രി കോട്ടക്കല്‍

Monday, September 17, 2018

ചാരക്കേസില്‍ കരുണാകരന് നീതി കിട്ടിയില്ല .നമ്പി നാരായണന് ആശ്വാസം 50 ലക്ഷം

ചാരക്കേസില്‍ കരുണാകരന് നീതി കിട്ടിയില്ല .നമ്പി നാരായണന് ആശ്വാസം 50 ലക്ഷം: തിരുവനന്തപുരം : ചാരക്കേസില്‍ കെ കരുണാകനു ഉണ്ടായ കറുത്ത പാട് മാറിയതില്‍ സന്തോഷമുണ്ടെന്നു കെ മുരളീധരന്‍ MLA .  ചാരക്കേസ് ഗൂഡാലോചനയുടെ മുഴുവന്‍ സത്യവും പുറത്ത് വരുമോ എന്ന് കാര്യം സംശയമാണ് . അന്വേഷണ കമ്മീഷന്‍ തന്നെ സമീപിച്ചാലും കൂടുതലായി ഒന്നും പറയാനില്ലെന്ന് കെ . മുരളീധരന്‍ അഭിപ്രായപ്പെട്ടു . നരസിംഹറാവു മായിട്ടുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് കരുണാകരന്റെ രാജിയില്‍ കലാശിച്ചത് . അത്യാവശ്യ സമയത്ത് കനുനകാരനെ നരസിംഹറാവു പിന്തുണച്ചില്ല . ബാബറി മസ്ജിദ് അക്രമം ന്യൂനപക്ഷങ്ങളെ അകറ്റിയെന്ന … Continue reading "ചാരക്കേസില്‍ കരുണാകരന് നീതി കിട്ടിയില്ല .നമ്പി നാരായണന് ആശ്വാസം 50 ലക്ഷം"

Tuesday, September 11, 2018

P C George MLA കന്യകസ്ത്രീയോടു പറഞ്ഞത് ശരിയല്ലേ…ആണോ….

P C George MLA കന്യകസ്ത്രീയോടു പറഞ്ഞത് ശരിയല്ലേ…ആണോ….: കുറവിലങ്ങാട്‌ : ജലന്തര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യകസ്ത്രീയുടെ സത്യസന്ധതയില്‍ സംശയമുണ്ടെന്ന് Malayalam News Time report ചെയ്തു. വൈക്കം dysp കന്യകസ്ത്രീയുടെ മൊഴിയെടുക്കാന്‍ കുറവിലങ്ങാട്‌ മടത്തില്‍ എത്തിയപ്പോള്‍ പക്ഷെ , കന്യകസ്ത്രീ അതിനു തയ്യാറായില്ല. കന്യകസ്ത്രീക്ക് പരാതിയുണ്ടെങ്കില്‍ P C GEORGE MLA ക്കെതിരെ കേസേടുക്കംയിരുന്നു. അതിനു ആരെയും പേടിക്കേണ്ടതില്ല. ദേശീയ വനിതാ കമ്മീഷന്‍ സമന്‍സ് അയച്ചിട്ടും P C George നു ഒരു കുലുക്കവുമില്ല . കന്യകാസ്ത്രീക്കെതിരെ മന്യതയില്ലത്ത ഒരു പരാമര്‍ശവും താന്‍ … Continue reading "P C George MLA കന്യകസ്ത്രീയോടു പറഞ്ഞത് ശരിയല്ലേ…ആണോ…."

Monday, September 10, 2018

ആലുവയുടെ വീര പുത്രി - ജെബി മേത്തര്‍ ഹിഷാം










പ്രളയത്തിനു ശേഷം ദുരിതമനുഭവിച്ചു   കഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന  ആലുവയിലെ സാധാരണക്കാരുടെ ഇടയിലേക്ക് തന്നെക്കൊണ്ട് ചെയ്യാവുന്ന സഹായ ഹസ്തങ്ങളുമായി പണത്തിന്റെയോ  പ്രതപത്തിന്റെയോ ഗര്‍വ്വും അഹങ്കാരവും ഇല്ലാതെ പുതിയ രൂപത്തില്‍ നമ്മുടെ ഇടയിലേക്ക് ഇതാ കടന്നു വന്നിരിക്കുന്നത് വേറെയാരുമല്ല , ആലുവ മുനിസിപ്പാലിറ്റി ,  22nd ward കൌണ്‍സിലര്‍  ജെബി മേത്തര്‍ ഹിഷാം തന്നെ . . കണ്ടുകൊണ്ടിരിക്കുന്ന ആളുകളുടെ കണ്ണുകളില്‍ അത്ഭുതം വിടര്തിക്കൊണ്ട് മുനിസിപാലിറ്റി ജോലിക്കാരുടെ കൂടെ നിന്ന് റോഡിലെ മാലിന്യ കൂമ്പാരങ്ങള്‍ സ്വന്തം കൈകള്‍ കൊണ്ട് പെറുക്കി മാറ്റുന്ന ജെബി മതേര്‍ ഹിഷാം നമുക്ക് ഒരു മാതൃക തന്നെയാണ് . ഏറണാകുളം ഹൈകോടതിയില്‍ ലീഡിംഗ് അഡ്വക്കേറ്റ് ആയി ജോലി നോക്കുന്ന ജെബിക്ക്  കുറ്റവാളികളുടെ മനസ്സില്‍ നീതിയുടെ ചെങ്കോല്‍ ഉയര്‍ത്തിക്കാട്ടി അനീതിക്കെതിരെ പടവെട്ടാന്‍ ഒരു മടിയും ഇല്ല . ജാതി മത രാക്ഷ്ട്രീയ ഭേതമെന്യേ ആലുവയിലെ ജനങ്ങള്‍ക്ക്‌ ദുരിതാശ്വാസ  സഹായമെത്തിക്കാനും അരി , പലവ്യഞ്ചനം , ബെഡ് , തുടങ്ങിയ സാധനങ്ങള്‍ ദുരിതാശ്വാസ സഹായത്തിന്റെ ഭാഗമായി ഓരോ വീടുകളില്‍ എത്തിക്കാനും , ഇവയെല്ലാം എത്തിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുവാനും  ജെബി മുന്‍പില്‍ നിന്ന് പ്രവൃത്തിക്കുന്നു .അമൃത ഹോസ്പിറ്റലിലെ Cardiologist professor dr. Hishaam ജെബിയുടെ ഭര്‍ത്താവാണ് .
ആലുവ പറാട്ട് ലൈന്‍ 22nd വാര്‍ഡിലെ പ്രവൃത്തനങ്ങള്‍ക്ക് ജെബിക്ക്കൂ ട്ടായി നവനീതം വീട്ടിലെ  അനുപമ രാധാകൃഷ്ണനും രവി ചേട്ടനും   ഒപ്പം ഉണ്ട് . ദുരിതാശ്വാസ സാമൂഹ്യ പ്രവൃത്തനങ്ങള്‍ക്ക് വേണ്ടി എന്ത് ജോലിയും മടിയില്ലാതെ ചെയ്യാന്‍ അനുപമ കാണിക്കുന്ന മനസ്സ് ഈ വാര്‍ഡിലെ ഒരു മുതല്‍ കൂട്ടാണ് . കുടുംബ ശ്രീ യില്‍ സജീവമായി പ്രവൃത്തിക്കുന്ന സരസ്വതി ടീച്ചര്‍ , സോഫി ജൊസഫ് , I S L ഫുട്ബാള്‍ മേളയിലെ പ്രശസ്തനായ റഫറി ശ്രീ സുനില്‍, രവി ചേട്ടന്‍ , ജെബി മേത്തര്‍ ഹിഷാം ,  അനുപമ, ആലുവ മുനിസിപാലിറ്റി ജോലിക്കാര്‍ , ഇവരെല്ലാംതന്നെ  ഇവിടത്തെ പ്രളയത്തിനു ശേഷമുള്ള ശുചീകരണ പ്രവൃത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.
ലേഖകന്‍ - ബിനു മയപ്പള്ളില്‍ - Malayalam News Time