MY GOOGLE HOME

Wednesday, July 19, 2017

ക്രിസ്തു മതവും പാപപരിഹാരവും അന്ധ വിശ്വസങ്ങളിലൂടെ ലക്കം - 1

ക്രിസ്തു മത വിശ്വാസം മനുഷ്യന്‍റെ ജീവിതത്തിലൂടെ കടന്നു പോകുമ്പോള്‍ അന്ധവിശ്വാസങ്ങളുടെ ഒരു കൂമ്പാരം തന്നെ പര്‍വ്വതം പോലെ ഉയര്‍ന്നു നില്‍ക്കുനതു കാണാം . മനുഷ്യന്‍റെ ജന്മസിദ്ദമായ മൌലികാവകാശങ്ങളെ തകിടം മറിക്കുന്ന ചിന്താഗതികള്‍ ഇവിടെ ഉത്ഭവിക്കുന്നുണ്ട്. സ്വന്തം ചിന്ത ശക്തിക്ക് അപ്പുറത്ത് നിന്ന് ഒരു അടിച്ചമര്‍ത്തല്‍ നയം ക്രിസ്തു മത വിസ്വസികളിലും ഇതര മത വിശ്വാസികളിലും ഉണ്ടാകുന്നുണ്ട്.   പ്രപഞ്ചത്തില്‍ മനുഷ്യന്‍റെ ധര്‍മ്മങ്ങളെ നിയന്ത്രിക്കാന്‍ പോന്ന ഒരു അമാനുഷിക ശക്തി ഉണ്ടെന്ന യഥാര്‍ത്ഥ്യം അന്ഗീകരിക്കാതിരിക്കാന്‍ വയ്യ. ദൈവം ഉണ്ടെന്നുള്ള തത്വ ശാസ്ത്രപരമായ സത്യവും അംഗീകരിക്കുന്നു. ദൈവം സത്യമാണെന്നും ഒരു പ്രപഞ്ച ശക്തിയനെന്നതും വിലയേറിയ സത്യങ്ങളില്‍ ഒന്നാണ് . എന്നാല്‍ ദൈവത്തിനു സ്വന്തമായി ഒരു മതമുണ്ടോ . ഇല്ല  എന്നാണു ഉത്തരം . ദൈവം ഒരു മതവും സൃഷ്ടിച്ചിട്ടില്ല . ദൈവം നേരിട്ട് വന്നു ഒരു മതവും ഇതുവരെ സൃഷ്ടിച്ചതായി ഇതുവരെ അറിവില്ല. പ്രപഞ്ച ശക്തിയായ , മനുഷ്യനെ സൃഷ്ടിച്ചവനായ ദൈവം മതം സൃഷ്ടിക്കുകയോ , മതപരമായ നീക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല.  പക്ഷെ , ഒന്നുണ്ട് ഈ ലോകത്ത് , ഈ ഭൂമിയില്‍ , നമ്മുടെയൊക്കെ ഇടയില്‍ ഓരോ മനുഷ്യന്റെയും സമീപത്തു , ദൈവമെന്ന ശക്തിയുണ്ട്. തൂണിലും തുരുമ്പിലും ദൈവമുണ്ട് . അഗ്നിയിലും വായുവിലും ജലത്തിലും ദൈവമുണ്ട്. എന്നിവെച്ചു , അഗ്നിയില്‍ ചാടുകയോ മുങ്ങിപോങ്ങുകയോ ചെയ്‌താല്‍ ദൈവത്തിനെ കാണാം എന്നല്ല അര്‍ത്ഥമാക്കുന്നത്‌ .
ദൈവമെന്ന ശക്തി പ്രപഞ്ച ശക്തിയായ ദൈവം , ഈ ഭൂമിയില്‍ വ്യാപിച്ചിരിക്കുന്നു. എന്ന് മാത്രമേ ഇവിടെ വ്യഖ്യനിക്കുന്നുള്ളൂ .
ഇനി ക്രിസ്തുവിനെ പറ്റി ചിന്തിക്കുമ്പോള്‍ , എന്താണ് നാം  കാണുന്നത് . ദൈവത്തിന്റെ അംശമായി ഭൂമിയില്‍ മനുഷ്യനായി അവതാരമെടുത്ത യഥാര്‍ത്ഥ ദൈവത്തിന്റെ രൂപം .  ക്രിസ്തു ഒരു ദൈവത്മാവ് ആകുന്നു . ക്രിസ്തുവിന്റെ മരണശേഷം ആരും ആ ദൈവത്തെ നേരിട്ട് ഒരു ദേഹമായി കണ്ടിട്ടില്ല . ദൈവം ക്രിസ്തുവിനെ ഭൂമിയിലേക്ക്‌ അയച്ചത് , മനുഷ്യന്‍റെ തിന്മകള്‍ ഭൂമിയില്‍ പെരുകിയപ്പോള്‍ , അതില്‍നിന്നും പിന്തിരിപ്പിക്കുവാന്‍ ഒരു സനതായ മാര്‍ഗ്ഗം മനുഷ്യന് പറഞ്ഞു കൊടുക്കുവാന്‍ , വേണ്ടിയായിരുന്നു.  ദൈവം കണ്ട ഒരു എളുപ്പമാര്‍ഗ്ഗംയിരുന്നു അത് . പാപം എന്നാ വാക്ക് യേശുക്രിസ്തു പറഞ്ഞിട്ടില്ല . പാപം എന്നുവെച്ചാല്‍ എന്താണ് . ശരിക്കും പറഞ്ഞാല്‍ പാപം എന്നാ വാക്കുതന്നെ ഒരു അടിമത്തത്തെയാണ് സൂചിപ്പിക്കുന്നത് . പാപം ഇല്ലാത്ത ഒരു ലോകം ഒന്ന് സങ്കല്പിച്ചു നോക്കൂ. എത്ര വലിയ സന്തോഷമായിരിക്കും ഉണ്ടാകുന്നതു . അതായത് സ്വതന്ത്ര്യത്തിലെക്കും അതുവഴി ഒരു വലിയ സന്തോഷതിലെക്കും സമാധാനത്തിലേക്കും നമ്മെ നയിക്കുന്നു.  അങ്ങനെ വന്നാല്‍ മത്തെ പുരോഹിതന്മാര്‍ക്ക് എന്ത് പ്രാധാന്യം !!!  അതായത് നേരെ തിരിച്ചു പറഞ്ഞാല്‍ , പാപം എന്ന പ്രയോഗത്തിലൂടെ നമ്മള്‍ അടിമകളാകുന്നു . പാപത്തിലൂടെ നമ്മള്‍ അടിമകളായാല്‍ പാപമോചനത്തിനു ഈ മത പുരോഹിതന്മാരെ സമീപിക്കണം.  ഇവിടെയാണ് നമ്മുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുന്നത് .. യേശുക്രിസ്തു പാപം എന്നാ പ്രയോഗം നടത്തുന്നതിനു പകരം , തിന്മകളെയും , തെറ്റുകളെയും , അനീതി അധര്‍മ്മ പ്രവൃത്തികളെയും എതിര്‍ക്കുയാണ് ചെയ്തത്.

.ശേഷം അടുത്ത ലക്കത്തില്‍. വായിക്കുക. (എല്ലാ വെള്ളിയാഴ്ചയും ഓരോ ലക്കങ്ങളും പ്രസിധീകരിക്കുന്നതാകുന്നു )
തയ്യാറാക്കിയത്  – ബി നു മയപ്പള്ളില്‍ Thursday, March 30, 2017

http://www.malayalamnewstime.com/%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%85%e0%b4%b1%e0%b4%b5%e0%b5%81-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%97%e0%b4%b3%e0%b5%8d/

Wednesday, March 1, 2017

യാത്ര - കവിത


നിനച്ചിരിക്കാതെ ഒരു യാത്ര ആ വള്ളത്തോണിയിലേറി
അകലങ്ങളിലെക്കൊരു യാത്രയാത്രാമൊഴി ചൊല്ലാതെ
പ്രണയമേ നിന്നോര്‍മ്മകല്‍കൊണ്ടാനെന്‍ യാത്ര മരണത്തിന്‍ കൈപിടിച്ച്
വര്‍ഷങ്ങള്‍ നീളുമാ ജീവിത യാത്രയില്‍

വെള്ളപ്പുടവയുടുത്തെന്നെ കാത്തിരുന്നോളെ
ഒരുകൂട്ടം സുഗന്തവല്ലിയില്‍ നിന്നില്‍ മാത്രം പ്രണയമുണ്ട്
   അത് മറ്റുള്ളോരെ കാര്‍ന്നുതിന്നുംപുഴുവാനെന്നറിഞ്ഞു അവള്‍
   സ്വയം ഇറുന്നുവീനു അവരില്‍നിന്നും മറ്റൊരു മറുകരകാണിച്ചുകൊണ്ട്

   അവളില്‍ എരിയും പ്രണയമിന്നാരും കണ്ടീലവനല്ലാതെ
 അവന്‍ പൊഴിക്കും പ്രണയപ്പൂമാരിയില്‍ ആകെ നനഞ്ഞു
അവള്‍ അവനെ ധ്യാനിച്ചു നിന്നു
പ്രണയത്തിന്‍ സൗന്ദര്യമാണ് നിന്‍ പ്രണയം

അത് ഇനിയൊരു ജന്മത്തില്‍ പൂവണിയും
അവന്‍ നിനക്കായ്‌ പിറന്നിരിക്കും
നിന്നിലെ പുഞ്ചിരിയായ് നിറയും
പ്രണയമേ ഇനിയും നി കാത്തിരിക്കുക


16 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി. ഫാദര്‍ റോബിന്‍ വടക്കുംചേരി അറസ്റ്റില്‍


കണ്ണൂര്‍  : കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വൈദികനെ പള്ളിമേടയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഇതേതുടര്‍ന്നു പള്ളിയിലും പരിസര പ്രദേശത്തും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചു . കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ്‌ സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ ജെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ മനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചെരിയെ (48 )  സംഭവുമായി ബന്ധപ്പെട്ടു തിങ്കളാഴ്ച വൈകിട്ടാണ്  പോലീസ് പിടികൂടിയത് . അങ്കമാലിയില്‍ നിന്നും പിടിയിലായ ഫാദര്‍ വടക്കുംചെരിയെ കേളകം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു അറസ്റ്റു രേഖപ്പെടുത്തി . വൈദികന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട് . ഫെബ്രുവരി 26  നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. കുട്ടികള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പാണ് ( പോക്സോ ) വൈടദികനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കുറ്റം ചുമത്തുന്നതോടെ വിചാരണ കഴിയും വരെ ജാമ്യം കിട്ടില്ല .

20  ദിവസങ്ങള്‍ക്കു മുന്‍പ് 16  കാരിയായ പെണ്‍കുട്ടി കൂത്തുപറമ്പിലെ ആശുപത്രിയില്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു . ഉന്നതരായ ചിലര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ചു സംഭവം ഒതുക്കിതീര്‍ക്കുകയും കുഞ്ഞിനെ അനതാലയത്തിലേക്ക് മാറ്റുകയും ചെയ്തു . ജില്ല ചൈല്‍ഡ് ലൈഫ് പ്രവ്രര്ത്തകാര്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പീഡനവിവരം പുറംലോകം അറിയുന്നത് . കുട്ടിയുടെ പിതാവാണ് പീഡിപ്പിച്ചതെന്ന തരത്തില്‍ കേസിനെ വഴിമാറ്റി വിടാനുള്ള നീക്കങ്ങള്‍ നടന്നെങ്കിലും സമ്മര്‍ദങ്ങളെ അതിജീവിച്ചു പ്രതിയായ വൈദികനെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞെന്നും പേരാവൂര്‍ പോലീസ് അറിയിച്ചു.   

Wednesday, February 8, 2017

ഹരിത വനം - കവിത

ഹരിതവനമേ നിന്നിലലിയുമെന്‍ തേങ്ങലുകള്‍
കാളഹസ്തങ്ങള്‍ നിന്നെ വെട്ടിമുറിക്കും
പിടയുന്ന ജീവന്‍  തുടിക്കും നിന്‍നെഞ്ചില്‍
പച്ചിലകള്‍ മുറിഞ്ഞറ്റു വീഴുന്നു.

ഗൌനിക്കാതെ കാപാലികര്‍ വെട്ടുന്നു മാറി മാറി
നിനവെരുകള്‍ അടര്‍ത്തിമാറ്റി വ്യഭിചാരിനിയോടെന്നപോലെ
ഉളുപ്പും പുളിപ്പും ന്യായവിധിയും ഒട്ടുമെശാതെ
കരച്ചിലും മോങ്ങലും എന്തുവില ...

മണ്ണിനെ നിന്നെയും ബന്ധമകറ്റി
മകനെ അമ്മയില്‍ നിന്നും അടര്‍ത്തുംപോല്‍
ആ വേദന കണ്ടു നീറുന്നുയെന്‍  നെഞ്ചിന്‍പടം
വേര്‍പാടില്‍ ശരീരം നീറി പുളയുന്നു നുറുങ്ങി വീഴുന്നു ഹരിതവനം .


Thursday, November 17, 2016

പാവം ഞാന്‍ - കഥഞാന്‍ ഒരു പാവം ദാരിദ്ര്യ വാസി. ഒരു ജോലി കിട്ടി. ചായ ക്കടയില്‍ ചായ ഉണ്ടാക്കല്‍ ആണ് പണി. വേറെ രക്ഷ ഇല്ലാത്തതു കൊണ്ട് ഞാന്‍ ആ പണി സ്വീകരിച്ചു. വയറു പിഴക്കണ്ടേ.. അങ്ങനെ പോകുമ്പോള്‍ ഒരു കൂട്ടുകാരനെ കിട്ടി. പെട്രോള്‍ പമ്പില്‍ ജോലിക്കാരനാണ് . ഞങ്ങള്‍ പല സാഹചര്യങ്ങള്‍ കൊണ്ടും വലിയ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി . കാലം അങ്ങനെ മുന്‍പോട്ടു പോയി. ഇപ്പോള്‍ ഞാന്‍ ഒരു പ്രധാന മന്ത്രി ആയി. എന്‍റെ കൂട്ടുകാരന്‍ പെട്രോളിന്റെ വലിയ മുതലാളി ആയി. ഹൂ ..എന്തൊരു അതിശയം.. വീണ്ടും പഴയ കൂട്ടുകാര്‍ ഒന്നിച്ചു കൂടി.... കക്ഷിയുടെ കയ്യില്‍ കോടി കണക്കിന് കള്ളപ്പണം കുമിഞ്ഞു കൂടി.... എന്‍റെ കയ്യില്‍ ഇപ്പോഴും ഒരു പൈസയും ഇല്ല. പക്ഷെ ഒരു ഓഫര്‍ വന്നു. ഞാന്‍ പെട്ടെന്ന് കോടികളുടെ അധിപനാകും.. എങ്ങനെ .. എന്‍റെ കൂട്ടുകാരന്‍ എന്നെ സഹായിക്കും .. ഒരു തീരുമാനം എടുത്താല്‍ മതി .. അത്രേ ഉള്ളൂ .. കടമ്പ. ഞാന്‍ സമ്മതിച്ചു . ഇന്ത്യയിലെ ചില നോട്ടുകള്‍ പിന്‍വലിച്ചു. പുതിയതു ഇറക്കി. അങ്ങനെ ജിയോ സിം ഉണ്ടായി. കൂട്ടുകാരനും മെച്ചം... കൂടെ ഒരാളും കൂടെ കേറി.. ഒരു മദ്യ വ്യവസായി... ഒരു മല്യ .. ഭാരതത്തിന്റെ കോടാനുകോടി ജനങ്ങളുടെ നികുതിപ്പണം കണ്ട് കുറച്ചു പേര്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു. പാവം ജനങ്ങള്‍ നെട്ടോട്ടം ഓടുന്നു . പെന്‍ മക്കളുടെ കല്യാണ അവശ്യങ്ങള്‍ക്ക് ഉള്ള വസ്തു വിറ്റു മാറ്റി വെച്ചിരുന്ന കാശ് പെട്ടെന്ന് കള്ളപ്പണം ആയി. അതെ സമയം കള്ളപ്പണം പൂത്തി വെച്ചിരുന്ന വരുടെ കാശു പെട്ടെന്ന് വെളുത്തു. .....!!!!! ഇതെന്തു മറിമായം.....സാധാരണ ജനങ്ങള്‍ വിഡ്ഢികളായി.. വീണ്ടും...
love you india


Friday, November 11, 2016

കറുത്ത പെണ്ണ് അവള്‍ കുറുമ്പിയായിരുന്നു - കഥ - ബിനു മായപ്പള്ളില്‍

കറുത്ത പെണ്ണ് അവള്‍ കുറുമ്പിയായിരുന്നു - കഥ - ബിനു മായപ്പള്ളില്‍അവളുടെ ആ കറുത്ത മിഴികള്‍ എന്നെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു . അതി നിന്നും രക്ഷപെടാന്‍ ശ്രമിച്ചുനോക്കിയെങ്കിലും പലപ്പോഴും ഞാന്‍ പരാജയപ്പെട്ടു . ഒരു ശക്തി ,  ഉടുമ്പിനെ പോലെ എന്നെ വരിഞ്ഞു മുറുക്കി ,  ആ കറുത്ത പെണ്ണിന്റെ മനസ്സ്  . കണ്‍വെട്ടത്ത് നിന്നും എപ്പോഴും ഒഴിഞ്ഞു മാറാന്‍ നോക്കി. എന്നിട്ടും നടന്നില്ല. അവളുടെ മനോ വിചാരങ്ങള്‍ എന്നിലേക്ക്‌ പ്രവഹിച്ചു.  പെയ്യാന്‍ വെമ്പി നില്‍ക്കുന്ന മഴ കാര്‍മേഘത്തില്‍ നിന്നും അടര്ന്നു വീഴും പോലെ ആയിരുന്നു ആ കരിമിഴികള്‍  . സൂര്യതാപ മേറ്റ് വാടിപോകുന്ന പൂക്കളെ പോലെ ഞാന്‍ വീണു. എന്നിലെ കാമുകനെ ഉണര്‍ത്താന്‍ അവള്‍ആവതും  ശ്രമിച്ചു. പക്ഷെ പിടിച്ചു നിന്നു . പെണ്‍കുട്ടികളോടുള്ള എന്‍റെ ധാര്‍ഷ്ട്യം നിറഞ്ഞ കാഴ്ചപ്പാട് , അവളതു മാറ്റി മറിച്ചു.  സ്വന്തം അനുജത്തിയോടുള്ള സ്നേഹ വികാരമായിരുന്നു എനിക്കവളോട് . അവള്‍ സമ്മതിച്ചിട്ട് വേണ്ടേ . അവളുടെ കുറുമ്പുകള്‍ കാണുമ്പോള്‍ പലപ്പോഴും ഓര്‍ക്കുമായിരുന്നു . ഒരു അനുജത്തി എനിക്ക് ഉണ്ടായിരുന്നെങ്കില്‍     ഇങ്ങനെയൊക്കെത്തന്നെ ആവുമായിരുന്നു. അവളുടെ മനോവിചാരങ്ങള്‍ പറന്നു പൊങ്ങിയത് എന്‍റെ ആകാശ സീമകള്‍ക്കപ്പുറത്തായിരുന്നു .  ഞങ്ങളുടെ രണ്ടുപേരുടെയും സ്വഭാങ്ങള്‍ വളരെ വ്യതസ്തമാണ് . എപ്പോള്‍ നോക്കിയാലും വഴക്ക്. നേരെ നോക്കിയാല്‍ ഞങ്ങള്‍ തമ്മില്‍ വഴക്കിടും. എന്നോട് തര്‍ക്കുത്തരം പറയലാണ് അവളുടെ പ്രധാന ഹോബി . എല്ലാവരുടെയും മുന്‍പില്‍ വെച്ച് എന്നെ കളിയാക്കി  വാചകമടിച്ചു തോല്‍പിക്കുക ആ കുറുമ്പി പെണ്ണിന് ഒരു പതിവായിരുന്നു. ഞാനാണ് ഇപ്പോഴും തോറ്റൊണ്ടിരുന്നത് . കാരണം,  എതിര്‍ത്ത് ജയിക്കാന്‍ എനിക്ക് ശേഷി ഉണ്ടായിരുന്നില്ല.  ഇതൊക്കെ ആയിരുന്നെങ്കിലും  അവളുടെ ഹൃദയത്തില്‍ എന്നോട് ഒരു പ്രണയം നാമ്പ് എടുത്തിരുന്നു .  അത് മനസിലാക്കാന്‍ ഞാന്‍ കുറച്ചു വൈകിപ്പോയി എന്നേയുള്ളൂ . ജാനു അതാണ്‌ ആ കറുത്ത പെണ്ണിന്റെ പേര്. നല്ല അഴകുള്ള കറുത്ത പെണ്ണ് , എന്നാല്‍ കുറുമ്പിയും ആയിരുന്നു . ഞങ്ങള്‍ വഴക്കിടുമെങ്കിലും അധികം നേരം മിണ്ടാതെ ഇരിക്കില്ല.  എന്‍റെ മനസിന്റെ ഭാവം മാറുന്നത് അവള്‍ക്കു സഹിക്കുമായിരുന്നില്ല. എന്‍റെ മനസ്സിനെ വിഷമമായോ എന്ന് അറിയാന്‍ അവള്‍ പലപ്പോഴും ഒളിഞ്ഞു നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.  അവളുടെ കണ്ണുകള്‍ അപ്പോഴൊക്കെ നിറയുമായിരുന്നു .
ജാനുവിന്റെ വീടും എന്‍റെ വീടും അയല്പക്ക കുടുംബ സുഹൃത്തുക്കള്‍ ആയിരുന്നു.  നല്ല സ്നേഹവും സാഹോദര്യവും കണിശമായി പുലര്തിപോന്നിരുന്ന രണ്ടു കുടുംബങ്ങള്‍ ആയിരുന്നു ഞങ്ങളുടേത് . അതുകൊണ്ടുതന്നെ എന്‍റെ ഭാഗത്തുനിന്നും ഒരു തെറ്റ് വരരുത് എന്ന് വിചാരിച്ച് , ഞാന്‍ ജാനുവുമായി ഒരു അകലം വെച്ചാണ് നടന്നിരുന്നത്.
 പലപ്പോഴും എന്‍റെ മനസ്സില്‍ ഒരു ചോദ്യ ചിഹ്നം പോലെ ഉണ്ടായിരുന്ന ഒരു കാര്യം , എന്താന്നു വെച്ചാല്‍ , ഈ പെണ്ണ് എന്ത് കണ്ടിട്ടാണ് എന്നെ ഇഷ്ടപെട്ടത് എന്നാണു. ഞാന്‍ വിരൂപനല്ലെങ്കിലും അത്യാവശ്യം കാണാന്‍ കുഴപ്പമില്ലായിരുന്നു. എന്നാലും അത്രയ്ക്ക് ഗ്ലാമര്‍ ഒന്നും ഇല്ലായിരുന്നു. മരം ചുറ്റി പ്രേമിക്കാനോ , ഒരു പെണ്ണിനെ വളക്കാനോ  ഉള്ള രൂപ സൌന്ദര്യം എനിക്ക്  ഇല്ലെന്നു തന്നെ ആയിരുന്നു എന്‍റെ മനസ്സില്‍ . ഒരു ജോലിയില്ല. കയ്യില്‍ ചില്ലി കാശില്ല. പെണ്ണുങ്ങളെ ചിരിച്ചു മയക്കുന്ന കഴിവും ഇല്ല. എന്‍റെ സ്വഭാവം പറയുക ആണെങ്കില്‍ , ഒരു ശുദ്ധ തല്ലി  പൊളിയന്‍ എന്ന് വേണമെങ്കില്‍ പറയാം.  എടുത്തു ചാട്ടക്കാരനും പെട്ടെന്ന് ദേഷ്യപ്പെടുന്നവനും ആയിരുന്നു ഞാന്‍.  സ്വന്തമായി  കുറച്ചു കാശ് സമ്പാദിക്കണം എന്നുള്ള വീണ്ടു വിചാരം പോലും  ഇല്ല.  ഒന്നുകില്‍  ഈ പെണ്ണിന് വട്ടാണ് ....ശേ..    ...ആ .. എനിക്കറിയില്ല....ഈ ജാനുവിന്റെ മനസ്സില്‍  എന്താണെന്ന്. ഇവള്‍ കറുമ്പി  മാത്രമല്ല , മഹാ കുറുമ്പിയും കൂടിയാണ്.  എന്ത് പറഞ്ഞാലും തര്‍ക്കുത്തരം . എന്നെക്കാള്‍ എടുത്തു ചാട്ടക്കാരിയും . ആര്‍ക്കനേലും ദേഷ്യം വരും. എനിക്കാണേല്‍ അങ്ങനെയുള്ള പെണ്ണുങ്ങളെ കണ്ണെടുത്താല്‍  കണ്ടു കൂടാ . എങ്ങനെയൊക്കെ തട്ടിച്ചും മുട്ടിച്ചും നോക്കിയാലും ഞങ്ങള്‍ തമ്മില്‍ ചേരില്ല . ഞാന്‍ ഒന്ന് പറയുമ്പം  അവള്‍ പത്തു തിരിച്ചു പറയും. പിന്നെ എങ്ങനെ ഞങ്ങള്‍ തമ്മില്‍ ചേരും. പലപ്പോഴും ഞാന്‍ ഒറ്റക്കിരുന്നു ചിന്തിച്ചിരുന്ന എന്നെ പേടിപ്പെടുത്തിയ സ്വപ്നം , ഇനി എങ്ങാനും ഞങ്ങളുടെ വീട്ടുകാര്‍ തമ്മില്‍ ഈ കല്യാണം നടത്തിയാല്‍  എന്‍റെ ദൈവമേ...ഈ സ്വഭാവം വെച്ച് എങ്ങനെ ഞങ്ങള്‍ ഒരുമിച്ചു  സന്തോഷമുള്ള ഒരു കുടുംബ ജീവിതം നയിക്കും. ഇത് ഓര്‍ത്തു ഞാന്‍ പല രാത്രികളും ഉറങ്ങാതെ കിടന്നിട്ടുണ്ട് .
കുടുംബം വെച്ച് നോക്കിയാല്‍ ഞങ്ങള്‍ രണ്ടു വീട്ടുകാരും നല്ല തറവാട്ടുകാര്‍ ആയിരുന്നു. പക്ഷെ എന്തുകൊണ്ടോ ജാനുവിനെ  എനിക്കങ്ങു പിടിച്ചില്ല. അവള്‍  കറുമ്പി ആയതു കൊണ്ടല്ല . ആ ചാടി കടിക്കുന്ന സ്വഭാവം എന്നെ അവളില്‍ നിന്നും അകറ്റി നിര്‍ത്തി .  അവള്‍ ഉണ്ടോ വിടുന്നു. പതുക്കെ പതുക്കെ എനിക്ക് ഒരു സംശയം മുള  പൊട്ടാന്‍ തുടങ്ങി.   ഞാന്‍ അറിയാതെ ഈ കറുമ്പി പെണ്ണിനെ എന്‍റെ മനസ്സ് ഇഷ്ടപ്പെടാന്‍ തുടങ്ങിയോ ...ഏതു ദുര്‍ബല  നിമിഷത്തില്‍ ആണ് ഞാന്‍ അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയത്.  പ്രപഞ്ചത്തില്‍ നമ്മള്‍ അറിയാതെ ഒരു ശക്തിയുണ്ട്  എന്ന് പറയുന്നത് വളരെ ശരിയാ.. ഈ ശക്തി നമ്മളെ ചില സമയങ്ങളില്‍ നമ്മളറിയാതെ നിയന്ത്രിച്ചുകൊണ്ട് ഇരിക്കും . എല്ലാ ദിവസവും ഈ കൂടിക്കാഴ്ച്ചതന്നെയല്ലേ . പിന്നെങ്ങനെ... ഒന്നുകില്‍ ഞാന്‍ ജാനുവിന്റെ വീട്ടില്‍ , അല്ലെങ്കില്‍ അവള്‍ എന്‍റെ വീട്ടില്‍. എനിക്ക് വേറെ പണി ഒന്നും ഇല്ലല്ലോ.  കുറെ നാളുകള്‍ക്ക് ശേഷം എനിക്ക് മനസിലായി അവള്‍ക്കു എന്നോട്  യഥാര്‍ത്ഥ സ്നേഹമാണെന്ന്.  മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നല്ല കാതലുള്ള  പ്രമം. ഈ കാമ്പുള്ള  തടി എന്നൊക്കെ പറയില്ലേ...അതുപോലെ  , നല്ല ഉറച്ച പ്രേമം. അങ്ങനെ ആ കുറുമ്പി പെണ്ണിനെ ഞാന്‍ പ്രേമിക്കാന്‍ തുടങ്ങി. ഇതിനു വഴിത്തിരിവ് ആയതു  ജാനുവിന്റെ ബുദ്ധിയാണ് കേട്ടോ.  പ്രേമോ സ്നേഹോം  എന്നൊക്കെ പറഞ്ഞാലും അത് പ്രകടിപ്പിക്കാന്‍ എനിക്ക് അറിയില്ലായിരുന്നു.  പക്ഷെ ഈ കുറുമ്പി പെണ്ണ് അത് ബുദ്ധിമതി ആയിരുന്നു. എന്നെ അവള്‍ ശരിക്കും മനസ്സിലാക്കി . അവള്‍ക്കറിയാം ഞാനൊരു ദേഷ്യക്കാരന്‍ ആണെങ്കിലും ശുദ്ധ പാവമാണെന്ന് .  എന്‍റെ ജീവിതത്തില്‍ എന്നെ ഏ റ്റവും കൂടുതല്‍ കൂടുതല്‍ മനസിലാക്കിയ പെണ്ണ് ഈ ജാനുവാണ് . ഇത് ഞാന്‍ മനസ്സിലാക്കിയപ്പോള്‍ എന്‍റെ മനസ്സില്‍ അവളോടുള്ള പ്രേമം ശരിക്കും തഴച്ചു വളര്‍ന്നു. അത് എന്‍റെ ഊണിലും ഉറക്കത്തിലും വരെ വ്യാപിച്ചു. അന്ന് എന്‍റെ മനസ്സിനെ ശരിക്കും സ്പര്‍ശിച്ച ഒരു സംഭവം ഉണ്ടായി. ജാനുവിന്റെ സ്നേഹത്തിന്റെ ആഴം മനസിലാക്കിയ ദിവസം .
അവളുടെ വീട്ടില്‍ എനിക്ക് എല്ലാവിധ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. അതുകൊണ്ട് ജനുവുമായി ഇപ്പോഴും അടുത്ത് ഇടപഴകാന്‍ സാധിച്ചിരുന്നു. അവളുടെ വീട്ടുകാര്‍ എന്നെ അവിടുത്തെ ഒരു അംഗത്തെ പോലെ ആണ് കരുതിയിരുന്നത്.    ഞങ്ങളുടെ സ്നേഹബന്ധം അവളുടെ വീട്ടുകാര്‍ അറിഞ്ഞു കാണുമെന്നു തന്നെ ഞാന്‍ വിചാരിച്ചു. പക്ഷെ എനിക്ക് പലപ്പോഴും ധൈര്യം തന്നത് ജാനുവായിരുന്നു.  ഒരു വൈകുന്നേരം , ആ സമയം ഞാന്‍ ജാനുവിന്റെ വീട്ടിലുണ്ട്. പച്ച മുളകും ഇഞ്ചിയും ഉള്ളിയും തേങ്ങയും മഞ്ഞളും ഇട്ടു പച്ച ക്കപ്പ പുഴുങ്ങിയത്  എല്ലാവരും കൂടി കഴിക്കുന്ന നേരം . ഞാന്‍ വീട്ടില്‍ നിന്നും നാലുമണി  കാപ്പിയും കടിയും കഴിച്ചതുകൊണ്ട്‌  ഈ പച്ചക്കപ്പ പുഴുങ്ങിയത്  കഴിക്കാന്‍ തോന്നിയില്ല.  ആളൊഴിഞ്ഞ ഭാഗത്തേക്ക്‌ ഞാന്‍ അങ്ങ് മാറി.  ദേ വരുന്നൂ ജാനു  പത്രത്തില്‍ കപ്പ പുഴുങ്ങിയതും ആയിട്ട് എന്‍റെ പുറകേ  .  അവള്‍ കഴിച്ചുകൊണ്ടിരുന്ന കയ്യില്‍ കപ്പ പുഴിങ്ങിയത് എടുത്തിട്ട് എന്‍റെ വായിലേക്ക് വെച്ച് നീട്ടി.  ഹോ ...എന്‍റെ ദൈവമേ  ഞാന്‍ കരഞ്ഞില്ലന്നെ ഉള്ളൂ ....ജാനു അങ്ങനെ ചെയ്യുമെന്ന് ഒട്ടും വിചാരിച്ചില്ല.  അന്ന് അവളുടെ , അല്ല എന്‍റെ ജാനുവിന്റെ ,ഇപ്പോള്‍ അങ്ങനെ വിളിക്കാന്‍ തോന്നുന്നു  , ഹൃദയം ഞാന്‍ കണ്ടു.  ആ കറുമ്പി പെണ്ണിന്റെ മനസ്സ് സ്നേഹം കൊണ്ട് നിര്‍മ്മിച്ചതാണെന്ന് എനിക്ക് മനസ്സിലായി. അന്നത്തെ ദിവസം ഞാന്‍ രാത്രിയില്‍ ഉറങ്ങിയില്ല . അതോര്‍ത്ത് ഞാന്‍ പല സമയങ്ങളിലും  ആത്മ നൊമ്പരത്താല്‍ പുളഞ്ഞിട്ടുണ്ട്.  അവളുടെ ആ സ്നേഹത്തിന്റെ ഊഷ്മളമായ വേദന  എന്നെ ഇപ്പോഴും അലട്ടുന്നുവോ..അവളുടെ നീട്ടിയ കൈകളില്‍ ഉണ്ടായിരുന്നത് സത്യത്തില്‍ കപ്പ പുഴുങ്ങിയത്  ആയിരുന്നില്ല, മറിച്ചു  അവളുടെ സ്നേഹം നിറഞ്ഞ ഹൃദയം  തന്നെ ആയിരുന്നു.

കണ്ണില്‍ നിന്നും അടര്ന്നു വീണ കണ്ണുനീര്‍  തുള്ളികള്‍ ഫിലിപ്പ് തുവ്വല കൊണ്ട് ഒപ്പി. എന്നിട്ട് തന്‍റെ ഡയറി  പതുക്കെ അടച്ചു. മേലെ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ ഫിലിപ്പിന്റെ മുടിയിഴകള്‍ ഇളകിയാടി . കട്ടിലിലേക്ക്  ചഞ്ഞു കിടന്നുകൊണ്ട് കണ്ണടച്ചു . ഉള്ളിലെ ആത്മ സംഘര്‍ഷം തിരമാലെ കണക്കെ ഉയര്‍ന്നു കൊണ്ടിരുന്നു. വീണ്ടും സ്വപ്ന ലോകത്തേക്ക്....


സമാപിച്ചു.

Thursday, October 27, 2016

മുറിവേറ്റ പേക്കിനാവ് - കഥ


മുറിവേറ്റ പേക്കിനാവ്

വേച്ചു വേച്ചു  അയാള്‍ ആ കുറ്റിക്കാട്ടിലുള്ള മുള്‍പടര്‍പ്പിലേക്ക് മലര്‍ന്നടിച്ചു വീണു. മുറിവേറ്റ ദേഹത്തുനിന്നും രക്തത്തുള്ളികള്‍ കൂര്‍ത്ത മുള്ള് കളിലേക്ക് ഒഴുകി .  വേദന സഹിക്ക വയ്യാതെ പല്ലുകള്‍ കടിച്ചമര്‍ത്തി അയാള്‍ ആകാശം നോക്കി കിടന്നു. രൂപത്തില്‍ പ്രാകൃതനായ അയാളുടെ കണ്ണുകളില്‍ രൌദ്രഭാവം തീയായ് ജ്വലിച്ചു. അപ്പോഴേക്കും , ഇട്ടിരുന്ന ജീന്‍സും ഷര്‍ട്ടും രക്തത്തില്‍ കുളിച്ചിരുന്നു. പോലീസ് മായുള്ള ഏറ്റുമുട്ടലില്‍ അയാളുടെ കൈ മുട്ടിനു താഴെ  വെടിയേറ്റിരുന്നു  . ആ മുറിവില്‍ നിന്നും രക്തം ധാര ധാരയായി  ഒഴുകി നിലത്തേക്കു വീണു . പോലീസുകാരുടെ കണ്ണ് വെട്ടിച്ചു രക്ഷപെടാന്‍ വേണ്ടി അവസാനം ഈ കുറ്റിക്കാട്ടില്‍ വന്നു പെട്ടു . രണ്ടു ദിവസമായി ആഹാരമൊന്നും കിട്ടിയില്ലന്നു തോന്നുന്നു ആ മുഖഭാവം കണ്ടാല്‍ .  വിളറി വെളുത്തു കവിള്‍ ഒട്ടിയിരിക്കുന്നു . എന്നാലും ആ കണ്ണുകളിലെ വന്യമായ തിളക്കത്തിന്  ഒട്ടും കുറവില്ല  .കഴിഞ്ഞ 15   കൊല്ലങ്ങളായി അയാള്‍ ചിട്ടപ്പെടുത്തി ശീലിച്ചു പോന്ന  ജീവിതച്ചര്യയുടെ ബാക്കിപത്രം.  കഠിന ഹൃദയന്‍ . ഞരമ്പുകളിലെ രക്തത്തിന് പച്ച നിറമാണെന്ന് വിശ്വസിച്ചിരുന്ന ഒരു ഉഗ്രന്‍ തീവ്രവാദി. അതായിരുന്നു അയാള്‍ . പോലീസിന്റെ ബ്ലാക്ക് ലിസ്റ്റിലുള്ള ഒരു കൊടും ഭീകരന്‍ . സലാം ബഷീര്‍ . വിവിധ ഏറ്റുമുട്ടലുകളില്‍ പലരെയും അയാള്‍ കൊന്നിട്ടുണ്ട്. മുസ്ലിം തീവ്രവാ ദ പോരാട്ടത്തിനു വേണ്ടി ആരെയും എന്തും ചെയ്യുവാന്‍ അയാള്‍ക്ക് ഒരു മടിയും ഇല്ലായിരുന്നു .
അവസാനം ഈ അവസ്ഥയില്‍ , ആ കുറ്റി കാട്ടിലെ മുള്‍പടര്‍പ്പിനുള്ളില്‍ ആരോരും ഇല്ലാതെ വേദനയില്‍ പിടഞ്ഞു കിടന്നു. മുകളില്‍ ആകാശം  താഴെ ഭൂമി. നക്ഷത്രങ്ങളെ സാക്ഷി , കൂടെ ചീവീടുകള്‍ ചിലക്കുന്ന ഒരു കുറ്റിക്കാടും !! ആ മരണാവസ്ഥയിലും അയാള്‍ എന്തിനെയോ പേടിച്ചു വിറക്കുന്നത് പോലെ തോന്നി. ചെറിയ ഒരനക്കം പോലും അതീവ ശ്രദ്ധയോടെ കണ്ണുകള്‍ ചുറ്റും പരതി.     ജീവനില്‍ കൊതിയില്ലത്തവര്‍ ആരാണുള്ളത് . അയാളുടെ മുഖത്ത് ഇരുണ്ട ഒരു ഭയാനകത നിഴലിച്ചു നിന്നു . എങ്കിലും , അയാളുടെ കരുത്തുറ്റ കൈകളും വലത്ത് കയ്യിലിരുന്ന തിര നിറച്ച കൈ തോക്കും എന്തിനെയും നേരിടാന്‍ സജ്ജമായിരുന്നു . ഇടതു കൈ തണ്ടയില്‍ നിന്നും വേടി  കൊണ്ട ഭാഗത്ത് നിന്നും രക്തം കൂടുതല്‍ ഒഴുകാന്‍ തുടങ്ങി. അതിന്റെ വേദന അസഹനീയമായി അയാള്‍ക്ക് തോന്നി. അത് പതുക്കെ കൂടി കൂടി വന്നു. അയാളുടെ മുന്‍പില്‍ ഭൂമി കറങ്ങി തിരിഞു . കൃഷ്ണ മണികള്‍ സ്വയം ചലിച്ചു. അവസാനം ബോധാമാറ്റു  നിശ്ചലനായി.
ആ കുറ്റികാട്ടില്‍ നിന്നും കുറച്ചു  മാറി ഒരു വിദ്യാലയം ഉണ്ടായിരുന്നു. സെന്‍റ് മൈക്കിള്‍ ഇങ്ങ്ലീഷ്‌ മീഡിയം സ്കൂള്‍ . ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ ആയിരുന്നു അത്. അന്നും പതിവുപോലെ സ്കൂളില്‍ ഉച്ച ഭക്ഷണത്തിനു വേണ്ടിയുള്ള ബെല്ലടിച്ചു. കുട്ടികള്‍ ഭക്ഷണം കഴിക്കാനായി ക്ലാസ്സില്‍ നിന്നും ഇറങ്ങി.
നാലാം ക്ലാസ്സിലെ ലീനമോലും മണിക്കുട്ടനും വലിയ കൂട്ടുകാരായിരുന്നു . ഊണ് കഴിക്കുന്നതും കളിക്കുന്നതും എല്ലാം ഒരുമിച്ചു. വൈകുന്നേരം വീട്ടില്‍ പോകുന്നതുവരെ അവര്‍ പിരിയുകയില്ല. അന്നും ഉച്ചക്ക് ഭക്ഷണം കഴിക്കുവാനായി മണിക്കുട്ടനും ലീനമോളും കൂടി തണലുള്ള ഒരു പുല്‍ത്തകിടിയില്‍ വന്നിരുന്നു. പക്ഷെ ഒരു പ്രശ്നം . ലീന മോള്‍ ചിനുങ്ങാല്‍ തുടങ്ങി. “എന്താ ലീനാ , നീ ഇരുന്നു ചിനുങ്ങുന്നെ” മണിക്കുട്ടന്‍ ചോദിച്ചു. “എനിക്ക് വിശപ്പു വരുന്നില്ല, ഇച്ചിരി വെള്ളം കുടിച്ചാല്‍ മതി”   ലീനമോള്‍ ചിണുങ്ങി കൊഞ്ചികൊണ്ട് മറുപടി പറഞ്ഞു. “എന്നാല്‍ എനിക്കും വേണ്ടാ  ഭക്ഷണം” മണിക്കുട്ടനും  വാശിയായി .അങ്ങനെ രണ്ടുപേരും ഉണ്ണാവൃതം ആരംഭിച്ചു. അവസാനം  ലീനമോളുടെ കുപ്പിയിലെ വെള്ളം കുടിച്ചു ദാഹമകറ്റി ,  വിശപ്പ്‌ വരുമ്പോള്‍ പിന്നെ ഒരുമിച്ചു കഴിക്കാമെന്നു തീരുമാനിച്ചു. ചോറ് കൊണ്ടുവന്ന പാത്രം ബാഗില്‍ തിരിച്ചു വെച്ചു . അങ്ങനെയിരുന്നപ്പോള്‍ , മൈതാനത്തിന്റെ ഒരറ്റത്ത് കിടന്നിരുന്ന ബോളില്‍ ആയി രണ്ടുപേരുടെയും പിന്നെയുള്ള  ശ്രദ്ധ . ബോള് കണ്ടതും മണിക്കുട്ടനും ലീനമോള്‍ക്കും വലിയ സന്തോഷമായി. കളിയും തുടങ്ങി. കുറച്ചു നേരം കഴിഞ്ഞു. ഒരു കാറ്റ് അതിലെ വന്നു. ബോളിനെയും കൊണ്ട് അടുത്ത കുറ്റികാട്ടിലേക്ക് മറഞ്ഞത്  പെട്ടെന്നായിരുന്നു. ലീനമോലും മണിക്കുട്ടന് വിഷമത്തിലായി. ഇനി എന്ത് ചെയ്യും . ഒള്ള രസം കൂടി പോയല്ലോ. തോല്‍ക്കാന്‍ മനസില്ലായിരുന്നു രണ്ടുപേര്‍ക്കും. അങ്ങനെ , ദുര്‍ഘടം പിടിച്ച ആ കുറ്റിക്കാട്ടിലേക്ക് ബോള്‍ അന്വേഷിച്ചു പോകാന്‍ തീരുമാനിച്ചു. ചെറിയ ചെറിയ കാട്ട്ചെടികളും വള്ളി പടര്പ്പുകളും വകഞ്ഞു മാറ്റി ലീന മോളും മണിക്കുട്ടനും മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. അവസാനം അവര്‍ , വികൃതി കാറ്റ് എടുത്തു കൊണ്ട് പോയ തങ്ങളുടെ പ്രിയപ്പെട്ട ബോള്‍ കണ്ടെത്തി. ആശ്വാസമായി. കുറച്ചകലെ നിന്നാണ് അത് കണ്ടത്. ഇടിഞ്ഞു പൊളിഞ്ഞ മതില്‍ക്കെട്ടി നുള്ളില്‍ കിടക്കുന്നു ബോള്‍. ലീന മോളെ അവിടെ നിറുത്തിയിട്ട്‌ മണിക്കുട്ടന്‍ ബോള്‍ എടുക്കാനായി പതുക്കെ അങ്ങോട്ട്‌ ചെന്നു . ബോള്‍ എടുത്തു തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ ശരിക്കും ഒന്ന് ഞെട്ടി. കാലുകള്‍ ബലം കുറഞ്ഞു വേച്ചു പോയി. ശബ്ദം പുറത്തേക്ക് വരുന്നില്ല. അവിടെ ഒരു മനുഷ്യന്‍ അര്‍ദ്ധ പ്രാണനായി ചോരയില്‍ കുളിച്ചു കിടക്കുന്നു. എങ്ങനെ ഞെട്ടാതിരിക്കും ഇങ്ങനെയൊരു കാഴ്ച കണ്ടാല്‍. അത് സലിം ബഷീര്‍ എന്നാ തീവ്രവാദി ആയിരുന്നു. മണിക്കുട്ടന്‍ ശബ്ദം ഉണ്ടാക്കാതെ പുറത്ത് കടന്നു. ഓടി ചെന്ന് ലീനമോളോട് കാര്യം പറഞ്ഞു. രണ്ടുപേരും കൂടി അനങ്ങാതെ സലിം ബഷീറിന്റെ അടുത്ത് വന്നു നോക്കി. അനക്കമില്ലന്നു മനസ്സിലായി.  കിടപ്പു കണ്ടപ്പോള്‍ സഹതാപം തോന്നി. അന്നേരം ഉണ്ടായിരുന്ന പേടിയെല്ലാം എവിടെയോ പോയി മറഞ്ഞു. മറിച്ചു സ്നേഹമാണ് തോന്നിയത്. കുട്ടികളല്ലേ  കളങ്കമില്ലാത്ത മനസ്സ് .ഓടി ചെന്ന് തങ്ങള്‍ കാഴിക്കാതെ വെച്ചിരുന്ന ഭക്ഷണവും , ബാക്കി കുപ്പിയില്‍ ഉണ്ടായിരുന്ന വെള്ളവും അവര്‍ എടുത്തു കൊണ്ട് വന്നു. ലീനമോള്‍ , ബഷീറിന്റെ ചുണ്ടിലേക്ക്‌ വെള്ളം ഇറ്റിറ്റു വീഴിച്ചു. വെള്ളം മുഖത്ത് വീണപ്പോള്‍ ബഷീര്‍ പെട്ടെന്ന് കണ്ണ് തുറന്നു. ചാടി എണീല്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അത്രയ്ക്ക് അവശനായിരുന്നു . ഒന്നും മിണ്ടാനുള്ള ശക്തി പോലും ഇല്ലായിരുന്നു. അയാള്‍ വായ തുറന്നു. ലീന മോള്‍ പിന്നെയും വെള്ളം ഒഴിച്ച് കൊടുത്തു. അയാള്‍ മെല്ലെ മെല്ലെ ആ ജീവജലം തൊണ്ടയിലൂടെ ഇറക്കി. സലാം ബഷീര്‍ ആ കുട്ടികളെ സൂക്ഷിച്ചു നോക്കി. മണിക്കുട്ടന്‍ ഭക്ഷണം എടുത്തു ബഷീറിന്റെ വായില്‍ വെച്ച് കൊടുത്തു. അയാള്‍ അത് കഴിച്ചു. അയാളുടെ മുഖത്ത് ഒരു ഭാവഭേദവും വന്നില്ല. തന്‍റെ വലത്തെ കയ്യില്‍ വെച്ചിരുന്ന തോക്ക് പരാതി. പക്ഷെ കിട്ടിയില്ല. കുറച്ചകലെ അത് ഒരു ഇലയുടെ മറവില്‍ കിടക്കുന്നത് അയാള്‍ കണ്ടു. കുട്ടികള്‍ അത് കണ്ടില്ലല്ലോ, അയാള്‍ക്ക് സമാധാനമായി . സലാം ബഷീര്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ മണിക്കുട്ടനും ലീനമോളും തിരിച്ചു പോയി. ഒന്നും ആരും പരസ്പരം മിണ്ടിയില്ല. സലാം ബഷീറിനു മിണ്ടാന്‍ ഒന്നും ഇല്ലായിരുന്നു.  
ഒരു നിമിഷം , അയാളുടെ ഭൂതകാലം അതി ക്രൂരമായി തന്നെ , കടന്നാക്രമിക്കാന്‍ തുടങ്ങി. കഴിഞ്ഞ 15 കൊല്ലങ്ങള്‍ക്ക് അപ്പുറത്തേക്ക് അയാളുടെ മനസ്സ് സഞ്ചരിച്ചു. എന്‍റെ ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന സന്തുഷ്ടമായ കുടുംബം . എന്‍റെ പ്രിയപ്പെട്ട മക്കള്‍ , റഹിമും റുബീനയും. റസിയ എന്‍റെ പ്രാണസഖി സ്നേഹത്തോടെ എപ്പോഴും കൂടെ ഉണ്ടായിരുന്നു. ഊണിലും ഉറക്കത്തിലും സന്തോഷത്തിലും ദാരിദ്ര്യത്തിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. എന്‍റെ ദേഹത്ത് ഒരു പിടി മണ്ണ് വീണാല്‍ അത് അവള്‍ക്കു സഹിക്കാന്‍ പറ്റില്ലായിരുന്നു. അതായിരുന്നു എന്‍റെ റസിയ . ഒന്നിനും ഒരു പരിഭവവും ഇല്ല. എന്നെ പ്രണനുതുല്യം സ്നേഹിച്ചിരുന്നു അവള്‍. അങ്ങനെ, ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ ആ ദുരന്തം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നു.  ജോലി കഴിഞ്ഞു വരുന്ന വഴി , അവര്‍ക്കുവേണ്ട തുണിത്തരങ്ങളും മിടായികളും വാങ്ങിച്ചു കൊണ്ട് വീട്ടിലേക്കു കാലെടുത്തു വെച്ചപ്പോള്‍ കണ്ട കാഴ്ച ...!! ഞെട്ടിപ്പോയി. ശരീരത്തിലെ മൊത്തം രക്തവും കട്ടയായി പോയ നിമിഷം. തന്‍റെ പ്രിയപ്പെട്ടവളും പോന്നുമാക്കളും രക്തത്തില്‍ കുളിച്ചു മരിച്ചു കിടക്കുന്നു. ആ പ്രദേശത്ത് ഉണ്ടായ ലഹളയില്‍ വര്‍ഗ്ഗീയ കാപാലികന്മാര്‍ നടത്തിയ അതി ക്രൂരമായ ബാലത്സങ്ങങ്ങളുടെയും കൊലപാതകങ്ങളുടെയും ഇരകളില്‍ ഒന്നില്‍ തന്‍റെ കുടുംബവും പെട്ടു. ജീവിതം തന്നെ വേണ്ടെന്നു തോന്നിപ്പോയി. അന്ന് മുതല്‍ എല്ലാവരോടും വെറുപ്പായി. സ്നേഹം എന്ന വാക്ക് പോലും കാതങ്ങള്‍ അകലേക്ക്‌ മറഞ്ഞു പോയിരിക്കുന്നു. പിന്നെയങ്ങോട്ട് ഞാനും എപ്പോഴോ ഒരു തീവ്രവാദി ആയിപ്പോയി. സാഹചര്യം അങ്ങനെ കൊണ്ടെത്തിച്ചു. സ്വഭാവവും ജീവിതചര്യകളും പാടെ മാറി.
പക്ഷെ , ഈ പിഞ്ചു കുഞ്ഞുങ്ങളുടെ സ്നേഹം നിറഞ്ഞ മനസ്സിന് മുന്‍പില്‍ താന്‍ തൊറ്റു  പോകുന്നുവോ... എന്‍റെ റഹിമിനെയും റുബീന മോളെയും പോലെ ഇരിക്കുന്നു ഈ കുട്ടികളും . അവരുടെ ആത്മാക്കള്‍ തന്നെ ആയിരിക്കുമോ ഇവര്‍ . സലിം ബഷീര്‍ അവിടെ ഇരുന്നു കരയുവാന്‍ തുടങ്ങി. ഹൃദയം വെണ്ണ പോലെ ഉരുകിയൊലിച്ചു.  
 15 കൊല്ലങ്ങള്‍ക്ക് ശേഷം ജീവിതത്തില്‍ ഉണ്ടായ ആദ്യത്തെ അനുഭവം ആയിരുന്നു അത്. ഇത്ര സ്നേഹത്തോടെ ആരും അയാളോട് ഇതിനോടകം  പെരുമാറിയിരുന്നില്ല .
പിറ്റേ ദിവസം , ഉച്ചഭക്ഷണ സമയത്ത് മണിക്കുട്ടനും ലീനമോലും കൂടി  നേരെ പോയത് സലാം ബഷീര്‍ കിടന്നിരുന്ന സ്ഥലത്തേക്ക് തന്നെ യായിരുന്നു. വീട്ടില്‍ നിന്നും ആരും കാണാതെ കൂടുതല്‍ ഭക്ഷണം അവര്‍ കരുതിയിരുന്നു. കുട്ടികള്‍ ചെല്ലുമ്പോള്‍ സലാം ബഷീര്‍ നിലത്തു കുത്തി ഇരിക്കുകയായിരുന്നു. കുട്ടികളെ കണ്ടിട്ടും അയാളുടെ മുഖത്ത് നിന്നും ഒരു ചിരി പോലും വന്നില്ല. അതിനു അയാള്‍ക്ക്‌ ചിരി എന്താണെന്ന് അറിയില്ലല്ലോ. അത്രയ്ക്ക് കഠിന ഹൃദയനായിരുന്നു അയാള്‍. പക്ഷെ കുട്ടികള്‍ക്ക് അറിയില്ലല്ലോ ഇയാള്‍ ആരാണെന്ന്. പാവം മണിക്കുട്ടനും ലീനമോളും . എന്നാലും കുട്ടികള്‍ അയാളോട് വളരെ സ്നേഹമായി  പെരുമാറി. അത് സലാം ബഷീറിന്റെ ദൃടയത്തെ വല്ലാതെ സ്പര്‍ശിച്ചു. മണിക്കുട്ടന്‍ മിണ്ടാന്‍ തുടങ്ങി. “ അങ്കിള്‍ , ഞാനാണ് മണിക്കുട്ടന്‍ , ഇത് എന്‍റെ കൂട്ടുകാരി ലീനക്കുട്ടി, അങ്കിള്‍ എന്താ ഞങ്ങളോട് ഒന്നും മിണ്ടാത്തത്. അങ്കിളിന്റെ കയ്യില്‍ നിന്നും ചോര വരുന്നുണ്ടല്ലോ.  ഞങ്ങള്‍ ഒരു ഡോക്ടറെ വിളിച്ചോണ്ട് വരട്ടെ”    “വേണ്ടാ....”അയാള്‍ ഗര്‍ജ്ജിച്ചുകൊണ്ടു പറഞ്ഞു. കുട്ടികള്‍ക്ക് റിയില്ലല്ലോ അതിന്റെ ഭവിഷ്യത്ത് എന്താണെന്നു. എന്നാല്‍ അങ്കിള്‍ ഈ ഭക്ഷണം കഴിക്കൂട്ടോ , ഞങ്ങള്‍ പോകുവാ” ഭക്ഷണ പൊതി അവിടെ വെച്ചേച്ചു മണിക്കുട്ടനും ലീനമോളും കൂട് തിരിച്ചു പോയി.
ശരിക്കും പറഞ്ഞാല്‍ , കുട്ടികള്‍ പോയതിനു ശേഷം ബഷീറിന്റെ മനസ്സില്‍ ഒരു കടല്‍  ഇരമ്പുകയായിരുന്നു. വന്‍  മാനസിക സംഘര്‍ഷങ്ങളുടെ തിരമാലകല്‍ക്കിടയില്പെട്ടു അയാള്‍ കീഴുന്മേല്‍ മറിഞ്ഞു. സ്വയം ഇല്ലാതാകുന്നത് പോലെ അയാള്‍ക്ക് തോന്നി. ഇതുവരെ മുറുകെ പിടിചിരുന്ന പ്രത്യയ ശാസ്ത്രം ഉരുകി ഒലിച്ചു പോകുന്നത് പോലെ സലാം ബഷീറിനു അനുഭവപ്പെട്ടു.ഇതുവരെ താന്‍ ജീവിതത്തില്‍ കാട്ടിക്കൂട്ടിയതെല്ലാം എന്താണ്... എന്ത് നേട്ടമാണ് അതുകൊണ്ട് ഉണ്ടായിട്ടുള്ളത്. അയാള്‍ അവിടെയിരുന്നു ചിന്തിക്കാന്‍ തുടങ്ങി. നിര്‍മ്മലമായ മനസ്സുള്ള ഈ കുട്ടികള്‍ എന്‍റെ വായില്‍ വെള്ളം ഒഴിച്ച് തന്നപ്പോള്‍ എനിക്ക് കിട്ടിയ ആത്മ സന്തോഷം .., ഹോ .. ദൈവമേ , ആ മനസമാധാനം എവിടെനിന്നാണ് വന്നത്.  അങ്ങനെയെങ്കില്‍ ഈ കുട്ടികള്‍ മാലാഖമാര്‍ തന്നെ. ഒട്ടും സംശയമില്ല. ദൈവത്തിന്റെ മക്കള്‍. എത്രയോ പേരുടെ ജീവിതമാണ്‌ ഞാന്‍ തകര്തിട്ടുള്ളത് . അബു സലിമിന്റെ മനസ്സ് കുറ്റബോധത്താല്‍ നീറുവാന്‍ തുടങ്ങി. വേദനയാല്‍ പുളയവേ അയാളുടെ മനസ്സില്‍ നിന്നും കണ്ണുനീര്‍ പ്രവഹിക്കാന്‍ തുടങ്ങി. ജീവിതത്തി ല്‍ ആദ്യമായി സലാം ബഷീര്‍ എന്നാ കൊടും ഭീകരന്‍ മനസ്സ് നൊന്തു കരഞ്ഞു. പശ്ചാത്താപ വിവശനായി അയാള്‍ നിലത്തു വീണുരുണ്ടു .
ആ സമയം മണിക്കുട്ടനും ലീന മോളും വീണ്ടും അവിടേക്ക് വന്നു. സലാം ബഷീര്‍ ആ കുട്ടികളെ തന്‍റെ വലത്തേ കൈ കൊണ്ട് നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചുകൊണ്ട് എന്‍റെ പോന്നു മക്കളെ എന്ന് വിളിച്ചു. കുട്ടികള്‍ക്ക് സന്തോഷമായി . ഇയാള്‍ ഞങ്ങളോട് ഒന്ന് മിണ്ടിയല്ലോ , ആ സന്തോഷം അവരുടെ മുഖത്ത് പ്രകടമായിരുന്നു. ഇതിനോടകം അയാള്‍ ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു. തന്‍റെ ഇതുവരെയുള്ള ജീവിത ശൈലി ഉപക്ഷിക്കാനും ഇനിയുള്ള ശിഷ്ട കാലം എല്ലാത്തിനും പ്രായശ്ചിത്തമായി  നിയമത്തിനു വിധേയമായി ജയിലില്‍ കഴിയാനും തീരുമാനിച്ചു.
സെന്‍റ് മൈക്കല്‍ ഇങ്ങ്ലീഷ്‌ മീഡിയം സ്കൂളില്‍ ആ വര്‍ഷത്തെ best students നുള്ള അവാര്‍ഡു മണിക്കുട്ടനും ലീനമോള്‍ക്കും ആയിരുന്നു.

സമാപനം