Saturday, October 18, 2014

നോവല്‍ - ദൂരെ ഒരു കിളിക്കൂട് - ലക്കം മൂന്ന്‍





ഞാനൊരു കാര്യം ചോദിച്ചാല്‍ സത്യം പറയാമോ . ഊം പറയു  ദേവികെ ,  കേള്‍ക്കട്ടെ ..” . “ അതേയ്  എന്നെ ഒത്തിരി സ്നേഹിക്കാമോ.” അത് കേട്ടപ്പോള്‍ ജിക്കസന്ടെ മനസ് വിടര്‍ന്നു , ഒരു പൂത്തിരി കത്തി . . കാരണം ഞാന്‍ എന്ത് ആഗ്രഹിച്ചുവോ അത് ദേവിക ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു . ജിക്കസണ്‍ടെ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി . പക്ഷെ അത് പുറത്തു കാണിച്ചില്ല . എന്താ ഒന്നും മിണ്ടാത്തത് ദേവിക പിന്നെയും ചോദിച്ചു . അതിനു മറുപടിയായി ജിക്കസണ്‍ ടെവികയോട് ഒരു മറുചോദ്യം ചോദിച്ചു . “ “ദേവികെ , എന്നെ ഇച്ചായാ എന്ന് വിളിക്കാമോ എന്ന് “  അത് കേട്ടപ്പോള്‍ ദേവികയുടെ മനസ് ആനന്ദനൃത്തം ചവുട്ടി . പൈന്‍ മരങ്ങള്‍ ഇളകിയാടി , ചെറിയ കാറ്റ് അവരെ തഴുകികൊണ്ട്‌ കടന്നുപോയി . ആ കാറ്റില് ഉണ്ടായിരുന്നു  ഒരു സ്വരം ...” എനിക്ക് നൂറുവട്ടം സമ്മതം”.
പക്ഷെ മറുപടിയായി ദേവിക വേറെ രീതിയില്‍ അത് പറഞ്ഞു . “ എനിക്ക് സമ്മതമാനേ ..”  രണ്ടുപേരുംകൂടി ഒത്തിരി നേരം അവിടെ വര്‍ത്തമാനങ്ങള്‍ പറഞ്ഞ് രസിച്ചിരുന്നു , സമയം പോയതറിഞ്ഞില്ല .

നമുക്ക് വീട്ടില്‍ പോവണ്ടേ . പരിസരബോധം വന്നപ്പോള്‍ ജിക്കസണ്‍ ദേവികയോട് പറഞ്ഞു. രണ്ട് പേരും പോകാനായി എഴുന്നേറ്റു .
രണ്ടുപേരുടെയും വീട് പാര്‍ക്കില്‍ നിന്ന് നടന്നു പോകാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ . നേരം സന്ധ്യ ആയതിനാല്‍ ദേവികയെ വീട് വരെ അനുഗമിച്ചുകൊണ്ട്
രണ്ടുപേരും കൂടി പതുക്കെ നടന്നു .

പെട്ടെന്നാണ് അത് സംഭവിച്ചത് . നിമിഷനേരം കൊണ്ട് എല്ലാം കഴിഞ്ഞു . എതിരെ ചീറിപ്പാഞ്ഞുവന്ന ഒരു കാറ്‌ രണ്ടുപേരേയും ഇടിച്ചു തെറിപ്പിച്ചു . കാറ്‌ ആണെങ്കില്‍ രണ്ടുവട്ടം തലകീഴായി മറിഞ്ഞു അപ്പുറത്തുള്ള തരിശു പാടത്തിലേക്ക് വീണു . കാറ്‌ തകര്‍ന്നു തരിപ്പണം ആയി . അതില്‍നിന്നു വലിയ നിലവിളികളും ദീനരോദനങ്ങളും ഉയര്‍ന്നു . ജിക്കസനും ദേവികയും രക്തത്തില്‍ കുളിച്ചു തെറിച്ചു വീണു . ആള്‍ക്കാരെല്ലാം ഓടിക്കൂടി . ജിക്കസന്‍ ഒരു പുല്തകിടിയിലാണ് വീണത്‌ . അതുകൊണ്ട് കാലിനും കൈക്കും ഒടിവ് ഒന്നും ഇല്ലാതെ രക്ഷപെട്ടു . പക്ഷെ ദേവികയുടെ കാര്യം വളരെ കഷ്ടത്തിലായിരുന്നു . മേലാകെ രക്ത മയം . കാല് തൂങ്ങി കിടക്കുന്നു . ഇട്ടിരുന്ന ചുരീദാര്‍ കീറി മുഴുവന്‍ രക്തമയം . ദേവികയുടെ ബോധം പോയി . ആള്‍ക്കാര്‍ ഒത്തിരി ഓടിക്കൂടി . രണ്ട് കാറുകള്‍ അതിലെ വന്നു . കൈ കാണിച്ചിട്ട് നിറുത്താതെ പോയി . ചോരയില്‍ കുളിച്ചുകിടക്കുന്ന ജിക്ക്സനെയും ദേവികയെയും കണ്ടപ്പോള്‍ അവര്‍ നിറുത്താന്‍ സമ്മതിച്ചില്ല . എന്തിനാണ് ഒരു പുലിവാല്‍ പിടിക്കുന്നത്‌ എന്ന് വിചാരിച്ചു കാണും . അതെ സമയത്ത് തന്നെ പോലീസെ വണ്ടി വന്നു . രണ്ടുപെരെയും അടുത്തുള്ള ഒരു പ്രൈവറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി . സഹായത്തിനായി രണ്ട് പേരെ പോലീസുകാര്‍ വണ്ടിയില്‍ കയറ്റി . ആള്‍ക്കൂട്ടത്തിലുള്ളവര്‍ ആരോ ദേവികയെയും  ജിക്ക്സോനെയും അറിയുന്നവര്‍ ഉണ്ടായിരുന്നു . വിവരം അറിയിക്കാനായി അവര്‍ പുറപ്പെട്ടു . ഇത്ര പെട്ടെന്ന് ഇങ്ങനെയൊക്കെ വരുമെന്ന് ആര് വിചാരിച്ചു . ജിക്കസന്‍ ആണെങ്കില്‍ സ്വന്തം വേദന മറന്നിട്ടു എന്‍റെ ദെവികെ , എന്ന് ഉറക്കെ കരയുകയായിരുന്നു . ചോരയില്‍ കുതിര്‍ന്ന മുറിവേറ്റ മുഖം . അതിലൂടെ കണ്ണുനീര്‍ ധാരയായി ഒഴുകി . ജിക്ക്സന് മനോനില തെറ്റുന്ന പോലെ തോന്നി . പിച്ചും പേയും പുലംബാന്‍ തുടങ്ങി . അത്രയ്ക്ക് വേദനയായിരുന്നു ജിക്ക്സോന്റെ മനസ്സില്‍ .

തകര്‍ന്നു പോയ കാറ്‌ നാട്ടുകാരും പോലീസും ചേര്‍ന്ന് വെട്ടിപ്പോളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത് . അതില്‍ ജീവനോടെ ആരും ഉണ്ടായിരുന്നില്ല .

രണ്ടുപേരും ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയി . ദേവികയുടെ മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് പാഞ്ഞു വന്നു . ഒരു കൂട്ടനിലവിളിയയിരുന്നു അവിടെ . വൈകുന്നേരം നാലു മണിക്ക് ചായയും വടയും കഴിച്ചിട്ട് പാര്‍ക്കില്‍ പോകുവാനെന്നും പറഞ്ഞ് ഇറങ്ങിയതായിരുന്നു . പെട്ടെന്ന് ഇങ്ങനെ വരുമെന്ന് ആരെങ്കിലും വിചാരിച്ചോ . അച്ഛനും അമ്മയ്ക്കും കൂടി ഒരൊറ്റ മോളാണ് . ഒത്തിരി നേര്‍ച്ചയും കാഴ്ചയും നേര്‍ന്നു കിട്ടിയതാണ് അവര്‍ക്ക് ദേവികയെ . എങ്ങനെ ഈ രംഗം അവര്‍ സഹിക്കും . ദേവികയെ അത്യാസന വിഭാഗത്തില്‍ കണ്ടപ്പോള്‍ തന്നെ ദേവികയുടെ അമ്മ ബോധം കേട്ട് വീണു ഡോക്ടര്‍ മാരും നര്സുമാരും ചേര്‍ന്ന് ദേവികയെ ഓപറേഷന്‍ തിയട്ടെരിലേക്ക് മാറ്റി . അടുത്ത ബെഡ്ഡില്‍ ജിക്കസന്‍ കിടപ്പുണ്ട് . ജിക്ക്സന്റെ അപ്പനും അമ്മയും അനിയത്തിയും ഓടി കിതച്ചുകൊണ്ട് മകനെ കാണുവാനെത്തി . വന്നപാടെ അമ്മയും അനിയത്തിയും കൂടി ജിക്ക്സന്റെ ദേഹത്തേക്ക് ബോധാമറ്റു വീണു . അവര്‍ക്ക് ആകെയുള്ളൊരു ആണ്‍ തരി . ജിക്കസന്‍ നഷ്ടപ്പെട്ടാല്‍ അവര്‍ക്ക് ഈ ജന്മം പോയപോലെ . ജിക്ക്സനിലാണ് അവര്‍ക്ക് പ്രതീഷയത്രയും .

പെട്ടെന്ന് ഓപ്പറേഷന്‍ തിയറ്റെരില്‍ നിന്ന് ഡോക്ടര്‍ അവരിടെയിടയിലേക്ക് കടന്നു വന്നു . എല്ലാവരുടെയും കണ്ണുകള്‍ ആകാംഷയോടെ ഡോക്ടരിലേക്ക് തിരിഞ്ഞു ........


തുടരും....

നോവല്‍ - ദൂരെ ഒരു കിളിക്കൂട്‌ - ലക്കം രണ്ട്




ജിക്ക്സോന്റെ മനസ്സില്‍ ഒരായിരം പൂത്തിരി ഒന്നിച്ചു കത്തി . ദേവികയുടെ മനസിലും അങ്ങനെതന്നെ യായിരുന്നു . ജിക്ക്സോനെ കാണുവാന്‍ വേണ്ടിത്തന്നെയാണ് ദേവിക കഷ്ടപ്പെട്ട് അവിടെയെത്തിയത് . രാത്രിയില്‍ ടേബിള്‍ ലാമ്പിന്‍റെ മുന്പിലിരുന്നു ഒറ്റക്കിരുന്നു പഠിക്കുമ്പോഴും , ഭക്ഷണം കഴിക്കുന്ന സമയത്തും , എന്തിനു ,  ഉറങ്ങുന്ന സമയത്തുപോലും ദേവികയുടെ മനസ്സില്‍ ഒരേ ഒരാള്‍ മാത്രം ..അത് ജിക്കസണ്‍ തന്നെയായിരുന്നു . എന്താണെന്നറിയില്ല കുറച്ചു ദിവസങ്ങളേ  ആയുള്ളൂ എങ്കിലും ജിക്ക്സോനും ദേവികയും മനസുകള്‍ തമ്മില്‍ വളരെ അടുത്തു പോയിരുന്നു . ചിലപ്പോള്‍ പ്രകൃതി തന്നെ അവരെ തമ്മില്‍ അടുപ്പികാന്‍ തീരുമാനമെടുതപോലെ ..

കണ്ടയുടനെ തന്നെ ദേവിക ഹസ്തദാനത്തിനായി കൈ നീട്ടി . ജിക്കസണ്‍ വളരെ പ്രേമപൂര്‍വ്വം അത് സ്വീകരിച്ചു . രണ്ടുപേരും കൂടി സിമന്റു ബഞ്ചില്‍ ഇരുന്നു . ദേവിക പച്ചക്കളറില്‍ ഉള്ള ഒരു ചുരിദാര്‍ ആണ് ഇട്ടിരുന്നത് . ദേവികയുടെ വെളുത്ത ശരീരത്തില്‍ ആ പച്ച ചുരീദാര്‍ അതിമനോഹരമായി ഒട്ടിച്ചേര്‍ന്നു കിടന്നു . വൈകുന്നേരത്തെ സുര്യന്റെ പ്രഭയും കൂടിയായപ്പോള്‍ ദേവിക അതി സുന്ദരിയായി തോന്നി . ജിക്ക്സനും ഒട്ടും മോശo അല്ലായിരുന്നു . ഉറച്ച ശരീരം , മസ്സില്‍ ബോഡി . പാന്റും ഷര്‍ട്ടും ഷൂസും ഇട്ടു നല്ല അസ്സല്‍ ജന്റില്‍മാന്‍ സ്റൈല്‍ .
രണ്ടുപേരും സിമന്റു ബഞ്ചില്‍ ലിരുന്നുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കുറച്ചു നേരത്തേക്ക്  നോക്കിയിരുന്നതല്ലാതെ ഒന്നും മിണ്ടാന്‍ സാധിച്ചില്ല  . അഞ്ചുനിമിഷം അങ്ങനെ കടന്നുപോയി . അവസാനം ജിക്കസണ്‍ തന്നെ ആ മൌനത്തിനു വിരാമമിട്ടു . അതെയ് ദേവികെയ് .....ഞാന്‍ പറയട്ടെ ..ഊം എന്താ ...ദേവിക മൂളി ..എന്നാ .. “ഞാന്‍ മിണ്ടിതുടങ്ങാം അല്ലെ” ..അത് കേട്ടയുടനെ പെട്ടെന്ന് ദേവികയുടെ വായില്‍ നിന്ന് മലവെള്ളപ്പാച്ചില്‍ പോലെ ചിരി പൊട്ടി..അടക്കിപ്പിടിച്ചിട്ടും ദേവികക്കു ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല . അതുകണ്ടയുടനെ ജിക്ക്സോനും ചിരി പൊട്ടി . രണ്ടുപേര്‍ക്കും ചിരി അടക്കി നിര്‍ത്താന്‍ സാധിച്ചില്ല . അതിനിടയില് ദേവികയുടെ ഒരു ഡയലോക് “..അതേയ്.. ഞാന്‍ മിണ്ടാം അല്ലെ ..” പിന്നെയും പൊട്ടിച്ചിരി .. ഇതിനിടയില് ജിക്ക്സോന്റെ ഡയലോക് “...ഇനിയൊന്നും മിണ്ടേണ്ട..” പിന്നെയവിടെ നടന്നത്  പ്രവചിക്കാന്‍ അസാധ്യം . തിരമാല കണക്കെ ചിരിയുടെ പൂമാല തീര്‍ത്തു രണ്ടുപേരും കൂടി .
ഇതിനിടയിലേക്ക് കപ്പലണ്ടിക്കാരന്‍ പയ്യന്റെ “ കപ്പലണ്ടീ , കപ്പലണ്ടീ , “ എന്നുള്ള വിളി കേട്ടപ്പോഴാണ് ഇരുവര്‍ക്കും പരിസരബോധം ഉണ്ടായത് . അവസാനം രണ്ടുപേരും വയറു പോത്തി പിടിച്ചുകൊണ്ട് ചിരി നിര്‍ത്തി . കപ്പലണ്ടിയും കോറിച്ചുകൊണ്ടു സിമന്റു ബഞ്ചിലിരുന്നു .

എനിക്ക് ഒത്തിരി കാര്യങ്ങള്‍ പറയുവാന്‍ ഉണ്ട് . ജിക്കസണ്‍ പറഞ്ഞു . എനിക്കും ഉണ്ട് പറയുവാന്‍ . എന്ന് ദേവിക, എന്നാ ദേവിക ആദ്യം പറയു ..ഞാന്‍ കേള്‍ക്കാം  ജിക്കസണ്‍ മൂളിക്കേട്ടു .......

 തുടരും ....



Friday, October 17, 2014




നോവല്‍ : ദൂരെ ഒരു കിളിക്കൂട് – ലക്കം ഒന്ന്‍



അന്നും പതിവുപോലെ ജിക്കസണ്‍ ക്രത്യം 4 മണിക്ക് തന്നെ , കുളിച്ചൊരുങ്ങി വീട്ടില്‍ നിന്നും ഇറങ്ങി . അമ്മ ആവി പറത്തുന്ന ചൂടുചായയുമായി  ഉമ്മറത്ത്‌ പ്രത്യക്ഷപ്പെട്ടു . ചായ മോന്തി കുടിച്ചുകൊണ്ടിരിക്കുന്ന സമയത്തും ജിക്ക്സന്റെ മനസ് അവിടെയെങ്ങുമില്ലയിരുന്നു .  അതുകൊണ്ട് ചായ ക്കുടിക്കുന്നത് അത്ര സുഖത്തിലlല്ലായിരുന്നു . ഈ ചായ എത്രയും വേഗം ഒന്ന് തീര്‍ന്നെങ്കലെന്നു  ആശിച്ചു ,  വെപ്രാളം കണ്ട്‌ അമ്മക്ക് സംശയം . “ എന്താ മോനേ നിനക്ക് ഇത്ര ധൃതി  “ ഒന്നും ഇല്ലമ്മേ “ എന്ന്  മറുപടിയും പറഞ്ഞ് വേഗം വീട്ടില്‍ നിന്നും ഇറങ്ങി. പോകുന്ന പോക്കില്‍ മുറ്റത്തുനിന്ന ജമന്തി പൂക്കള്‍ ജിക്ക്സോനെ നോക്കി തലകുലുക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു . അതിലെ വന്ന മന്ദമാരുതനും ജമന്തിപൂക്കളുടെ കൂട്ടത്തില്‍ ക്കൂടി ജിക്ക്സനെ കളിയാക്കാന്‍ .

ജിക്ക്സന്റെ മനസ് മുഴുവന്‍ കടല്തീരത്തിനടുത്തുള്ള പാര്‍ക്കിലായിരുന്നു . പതിവുപോലെ അന്നും അവള്‍ വരുമെന്ന്  വിചാരിച്ചു . ദേവിക എന്നായിരുന്നു അവളുടെ പേര് . ജിക്കസണ്‍ അങ്ങനെയൊന്നും പെണ്ണുങ്ങളുടെ കൂടെ കൂട്ടുകൂടുന്ന സ്വഭാവം ഉള്ളയാള്‍ അല്ലായിരുന്നു . കടല്തീരത്തുള്ള പാര്‍ക്കില്‍ ഒറ്റയ്ക്ക് പോയിരിക്കുക അതായിരുന്നു  ഒരു പതിവ് പരിപാടി . . അങ്ങനെയാണ് ഒരുദിവസം ദേവികയെ കണ്ടുമുട്ടിയത്‌ . വെളുത്ത സുന്ദരിയായ ദേവിക . ഒരു പെണ്ണിന് വേണ്ട എല്ലാ അങ്ങലവന്യങ്ങളും തികഞ്ഞവള്‍. മുല്ലപ്പൂ മൊട്ടു പോലെയുള്ള പല്ലുകളും തുടുത്ത കവിളുകളും ഭംഗിയര്‍ന്ന നീണ്ടു മെലിഞ്ഞ കൈ കാലുകളും ദേവികയെ കൂടുതല്‍ സുന്ദരിയാക്കി.  അങ്ങനെ ജിക്കസന്‍ ദേവികയില്‍  അനുരാഗബധ്ധനായിതീര്‍ന്നു . ദേവിക മാതാപിതാക്കളോടൊപ്പം വൈകുന്നേരം നടക്കാന്‍ ഇറങ്ങിയതായിരുന്നു  . പാര്‍ക്കില്‍ വെച്ച് കളഞ്ഞു പോയ ദേവികയുടെ മോതിരം നിലത്തുനിന്നു കണ്ടെത്തി തിരിച്ചു കൊടുത്തത് ജിക്കസണ്‍ ആയിരുന്നു . അങ്ങനെയാണ് അവര്‍ തമ്മില്‍ കൂടുതല്‍ പരിചയപ്പെടുന്നതും അടുക്കുന്നതും .

പരിചയപ്പെട്ട് കുറച്ചുനാള്‍ കഴിഞ്ഞു . പിന്നെ ഇന്നാണ് കാണുന്നത്. കാണണമെന്ന് ആഗ്രഹ മുണ്ടയിരുന്നെങ്കിലും ഇപ്പോളാണ് തരം കിട്ടിയത്. മനസിലെ ആഗ്രഹങ്ങളും വര്‍ത്തമാനങ്ങളും കൊതി തീരെ പറഞ്ജോണ്ടിരിക്കുവാനും പരസ്പ്പരം കണ്ടോണ്ടിരിക്കുവാനും മതിവരാത്ത നിമിഷങ്ങളും ദിവസങ്ങളും അറിയാതെ കടന്നു പോയത്  അറിഞ്ഞില്ല .

“ഹായ് ജിക്കസണ്‍ “ , പാര്‍ക്കില്‍ ഒരു മരത്ത്തനലില്‍ ആരെയോ പ്രതീഷിച്ചിരുന്ന ജിക്കസണ്‍ പെട്ടെന്ന് തിരിഞ്ഞു നോക്കി . “ ഹായ് ദേവിക” . ജിക്ക്സോന്റെ മുഖത്തെ പേശികള്‍ അത്ഭുതത്താല്‍ തുടിച്ചു . ഹൂ.. പ്രതീഷിച്ചിരുന്ന ആള്‍ വന്നെത്തി..  മുഖത്താകെ ഒരു വല്ലാത്ത പ്രേമ ഭാവം ആളിക്കത്തി ... 

 തുടരും .......