Friday, July 8, 2016

അച്ഛന്‍ - കവിത



വേദനകള്‍ തീരും കുളിരില്‍
അലിഞ്ഞു ചേര്‍ന്നൂ മഞ്ഞിന്‍ കണങ്ങളായ്
മേഘപാളികളില്‍ വെറും സ്വപ്നങ്ങലായു കൊതിച്ചൂ
പറന്നു പറന്നു അലിഞ്ഞു ചേര്‍ന്നു

ഒരു അച്ഛന്‍ വന്നുകില്‍  ഈ നിമിഷം
ആ ചിരിയും സ്നേഹവും കൊതിപ്പിക്കുന്നൂ
മകനെ എന്നുള്ള വിളിയും  
എന്ത് ചെയ്യും നിസ്സഹായനായ്

കുഞ്ഞിലെ നിക്കറിട്ട നാളുകളില്‍  ആ
കയ്യും പിടിച്ചു പോയിരുന്നൂ
വൈകുന്നേരങ്ങളില്‍ ചുറ്റിനടക്കാന്‍ ഉത്സാഹം പേറി
എന്തിനെന്നോ ഒരു ചായയുടെ രുചിയും ദോശയുടെ

മണവും പേറി സ്വപ്നം കണ്ടുകൊണ്ടു
തൂങ്ങി നടന്നു പോകുമായിരുന്നു.
പോകുന്ന വഴിക്കെല്ലാം ആളുകള്‍ ചോദിച്ചൂ
ആരിത് ആരിത് എന്നും പോലെ


അച്ഛന്‍ ഗമയോടെ പറഞ്ഞൂ
ഇതാ എന്‍റെ മകന്‍ മിടുക്കന്‍
കേട്ടപ്പോള്‍ ഞാനൊന്ന് ഭാവിച്ചു തല ഒന്നു
 പൊക്കി ചുറ്റും നോക്കി കേട്ടൂ ഒരു

പ്രശംസ അച്ഛന്റെ വായില്‍ നിന്നും മിടുക്കനെന്ന്
തലയാട്ടി ചിരിച്ചൂ ചുറ്റും നരച്ച തലകള്‍
ചുളിഞ്ഞ മുഘതോടെ പറഞ്ഞതവര്‍
മിടുക്കന്‍  മിടുക്കന്‍ എന്ന് വീണ്ടും

ഇന്നിതാ എവിടെ ആ ശോഷിച്ച കൈകള്‍
എന്നെ വാരി പുണരാന്‍ ആ നരച്ച രോമങ്ങള്‍
കൂടുതല്‍ നോവിചു എന്‍റെ മുഘത്ത്‌
അമര്ത്തി ഉമ്മ വെക്കുമ്പോള്‍  

കാണുന്നൂ ഞാന്‍ സ്വപ്നങ്ങളില്‍ എന്നെ
വാരിപ്പുണരുന്നൂ സ്നേഹ സ്മൃതി കണങ്ങലായു ആ തലോടല്‍
ജീവ ശ്വാസം ഊതുന്നു പറന്നു ചെല്ലാന്‍
 കൊതിക്കുന്നൂ ഹിമ ബിന്ദുക്കളില്‍ എന്നാത്മാവ്‌  
 by binu mayappallil