Monday, March 10, 2014

സാമൂഹ്യ വിരുദ്ധര്‍ കേരളത്തില്‍ .....പല നാമങ്ങളില്‍






ലേഘനം ഒന്നാം ഭാഗം

പ്രിയ സജ്ജനങ്ങളെ ....
1947 – ല്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ബ്രിട്ടിഷുകാരുടെ കയ്യില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഇന്ന് വരെയുള്ള കാലഘട്ടങ്ങളിലൂടെ ഒന്ന് വിരലോടിചാല്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്‌ ,ഇപ്പോഴുള്ളത്  അമിത സ്വാതന്ത്ര്യ ത്തികവോ അതോ മറ്റുള്ളവരുടെ കിരാത പ്പിടുത്തങ്ങള്‍ക്കുള്ളില്‍ അമരുന്ന നമ്മുടെ സ്വാതന്ത്ര്യ മോഹമോ..

നമ്മളെല്ലാം ഭാരതീയരാണ്‌ . നമുക്ക് നമ്മുടെതായ ഒരു സംസ്കാരമുണ്ട് . അത് പവിത്രവും കുലീനവും അഭിമാനത്തോടെ ഉയര്തിപ്പിടിക്കാവുന്ന ഒരു നിര്‍മ്മലമായ വികാരം കൂടിയാണ് . അന്ധവിസ്വാസങ്ങള്‍ക്കും അടിച്ചമര്‍ത്ത പ്പെടുതലുകള്‍ക്കും മാഫിയാകളുടെ ഗുണ്ടയിസത്തിനും അടിയറവു വെക്കനുല്ലതല്ല .
ഇന്ത്യന്‍ ഭരണ ഘടനയില്‍ അടിസ്ഥാനമായുള്ള നിയമ സംഹിത അനുസരിച്ച് , ഇന്ത്യയില്‍ കൊലപാതകം , മയക്കു മരുന്ന് ഉപയോഗം , ഭീഷണി പ്പെടുത്തല്‍ , ഗുണ്ടായിസം , ബലാല്‍സംഗം , എന്നിങ്ങനെയുള്ള കൊടും ക്രൂരമായ കുറ്റങ്ങള്‍ നിരോധിച്ചിരിക്കുന്നു എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം . ഈ കുറ്റ  കൃത്യങ്ങള്‍ നിരോധിച്ചിരിക്കുന്നു എന്ന് ഉറപ്പു വരുത്തുവാന്‍ വേണ്ടി പോലീസ് സേന എന്നാ പേരില്‍ ഒരു സേനാ വ്യുഹത്തെ ഭാരതത്തില്‍ ഉടനീളം വിന്യസിച്ചിരിക്കുന്നു എന്നതും നമുക്ക് അറിവുള്ളതാണ് . എന്നിരിക്കിലും , കുറ്റ  കൃത്യങ്ങളുടെ തോത് ഭാരത തിലെന്നല്ല , ലോക രാജ്യങ്ങള്‍ ക്കുള്ളില്‍ തന്നെ അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്നു എന്ന വസ്തുത വളരെ ശ്രദ്ധേയം ആണ്.

ഇവിടെ , എല്ലാം കൊണ്ടും പ്രബുദ്ധരായ നമ്മളെ എല്ലാം വിഡികളാക്കിക്കൊണ്ട് സുധാമണി എന്നാ മാതാ അമൃതാനന്ദ മയി ഉടനീളം
വിലസി  നടക്കുന്നത് കണ്ടില്ലെന്നു നടിക്കുന്നത് നമ്മുടെ നാടിനു തന്നെ മാനം പോകുന്ന കാര്യം തന്നെ . കൊലപാതക കൂമ്പാരങ്ങള്‍ കൊണ്ടും മയക്കുമരുന്ന് ഉപയോഗങ്ങളുടെ വ്യവഹാരങ്ങള്‍ കൊണ്ടും ഗുണ്ടായിസം അമിതമായി പ്രസരിപ്പിച്ചുകൊണ്ടും .., നമ്മുടെയെല്ലാം സ്വാതന്ത്ര്യവും സ്വാതന്ത്ര്യം അനുഭവിക്കാനുള്ള അവകാശവും നിഷേധിക്കപ്പെടുകയാണോ .
അതോ ലോകസഭാ തെരഞ്ഞെടുപ്പു ആസന്നമായിരിക്കുന്ന ഈ സമയത്ത് , വോട്ടു പിടിക്കുവാനുള്ള ഏതെങ്കിലും രാസ്ട്രീയ പാര്‍ട്ടികളുടെ കുടില തന്ത്രമാണോ ഇത് .
ഗൈല്‍ ട്രേഡ് വേല്‍ , അവള്‍ ഒരു വിദേശ വനിത. അവള്‍ ആരുമായിക്കൊള്ളട്ടെ . പറഞ്ഞതെന്തും ആയിക്കൊള്ളട്ടെ  . പക്ഷെ അതില്‍ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് അറിയാനുള്ള അവകാശം ഭാരതീയ ജനതക്കുണ്ട് . വിവരം അറിയാനുള്ള അവകാശം – ഒരു പൌരന്‍റെ മൌലികാവകാശമാന് .

അമൃതാനന്ദ മയിയുടെ മടത്തിലെ ഗുണ്ടകളുടെ ഭീകര മര്‍ദ്ദന മേറ്റ് സപ്നം സിങ്ങ് മരിച്ചതിന്റെ പിന്നിലുള്ള യഥാര്‍ത്ഥ സത്യം അറിയുവാനുള്ള അവകാശം ഭാരതീയ ജനതക്കുണ്ട് . ജസ്ടീസ് ക്രഷ്ണയ്യരെ പ്പോലെയുള്ള മഹത് വ്യക്തികള്‍ ഈ അവസരത്തില്‍ മാതാ അമൃതാനന്ദ മയി എന്നാ സുധമണിയെ സപ്പോര്‍ട്ട് ചെയ്തു സംസാരിക്കുന്നതു തികച്ചും ലജ്ജാകരമാണ് .   വിദേശികളായ സായിപ്പു മാരാന് സപ്നം സിംഗിനെ മര്‍ദ്ദിച്ചു കൊന്നത് എന്നത് ശ്രദ്ദേയമായും ജനസംസരമുണ്ട് . ബ്രിട്ടീഷു കാരുടെ ഭരണ കാലത്ത് ഇന്ത്യന്‍ ജനങ്ങളെ വിദേശികള്‍ പീഡിപ്പിക്കുകയും കൊല്ലുകയും അടിമപ്പെടുതുകയും ചെയ്തപ്പോള്‍ നമ്മുടെ വികാരം നീതിക്കായു പോരാടി .
ഇപ്പള്‍ എന്തുപറ്റി .., മനുഷ്യത്വം എന്നാ വികാരം തണുത്തുറഞ്ഞു പോയോ..
അതോ കൊടിപതികളായ മേലാളന്മ്മര്‍ക്ക് അടിയറവു വെച്ചുവോ ........

സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാര്‍ ഇതിനെതിരെ പറഞ്ഞിരിക്കുന്നത് ഇവിടെ പ്രത്യേകം ശ്രദ്ധേയം ആണ് .






തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്‍ നടത്തിയ ആരോപണങ്ങളും വെളിപ്പെടുത്തലുകളും സംബന്ധിച്ച സത്യാവസ്ഥ അന്വേഷിച്ച്‌ പുറത്തുകൊണ്ടുവരണമെന്ന് സാംസ്‌കാരിക നായകര്‍. ഇക്കാര്യത്തില്‍ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും പുലര്‍ത്തുന്ന നിശബ്ദത ഗൗരവമായി കാണണമെന്നും കവി ഓ.എന്‍.വി കുറുപ്പ്, പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ബി.ആര്‍.പി ഭാസ്കര്‍, ശശികുമാര്‍, സാഹിത്യകാരന്‍ സക്കറിയ, സ്കൂള്‍ ഓഫ് ഭഗവദ്ഗീത സ്ഥാപകന്‍ സ്വാമി സന്ദീപാനന്ദഗിരി എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഗെയ്ല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത് തടയാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നത് പ്രതിഷേധാര്‍ഹമാണ്. അഭിമുഖം സംപ്രേക്ഷണം ചെയ്ത കൈരളി ചാനലിനെതിരെ മഠം വക്കീല്‍ നോട്ടീസയച്ചു. വിഷയത്തെ വക്രീകരിച്ചും, വര്‍ഗീയ വല്‍ക്കരിച്ചും വഴിതെറ്റിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും പ്രസ്താവന പറയുന്നു.
ആത്മീയ, ഭൗതിക ഭേദമന്യേ ഏതു മേഖലയിലേയും പ്രസ്ഥാനങ്ങളും പ്രസ്ഥാനങ്ങളും പൊതുസ്ഥാപനങ്ങള്‍ ജനകീയ പരിശോനയ്ക്ക്‌ വിധേയമായി സുതാര്യമായാണ് പ്രവര്‍ത്തിക്കേണ്ടത്. കേരളത്തെക്കാള്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഇത്തരം പരിശോധനകള്‍ നടക്കുന്നുണ്ടെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു

അമൃതാനന്ദമയി വിവാദം: സ്വാമി ഹിമവല്‍ ഭദ്രാനന്ദ പ്രതികരിക്കുന്നു


മാതാ അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ അമൃതാനന്ദമയിയുടെ മുന്‍ സന്തത സഹചാരി ഗെയ്ല്‍ ട്രെഡ്‌വെലിന്റെ അഭിമുഖം കൈരളി-പീപ്പിള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തത് ഏറെ വിവാദമായിരുന്നു. ബുധനാഴ്ച അഭിമുഖത്തിന്റെ ആദ്യഭാഗം സംപ്രേഷണം ചെയ്തപ്പോള്‍ രണ്ടാം ഭാഗത്തിന്റെ സംപ്രേക്ഷണവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മഠം കൈരളി-പീപ്പിള്‍ ചാനലുകളുടെ നടത്തിപ്പുകാരായ മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് വക്കീല്‍ നോട്ടീസയച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ അഭിഭാഷക സ്ഥാപനമായ അമര്‍ചന്ദ് മംഗല്‍ദാസ്‌ മുഖേനെയായിരുന്നു വക്കീല്‍ നോട്ടീസയച്ചത്. എന്നാല്‍ വക്കീല്‍ നോട്ടീസ്‌ തള്ളിയ ചാനല്‍ വ്യാഴാഴ്ച അഭിമുഖത്തിന്റെ രണ്ടാം ഭാഗവും സംപ്രേക്ഷണം ചെയ്തിരുന്നു. അതിനിടെ തൃശൂര്‍ സ്വദേശിയായ അമ്മ ഭക്തന്‍ സുമോദ്‌ നല്‍കിയ ഹര്‍ജിയില്‍ കൈരളി ചാനലിന്റെ ചെയര്‍മാന്‍ മമ്മൂട്ടിയും ചീഫ്‌ എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസും ഹാജരാകാന്‍ തൃശൂര്‍ മുന്‍സിപ്പല്‍ കോടതി ഉത്തരവിട്ടു. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ പ്രതികരിക്കുന്നു.



കേരളത്തില്‍ ഉദയമസ്തമിക്കാത്ത മാധ്യമ സൂര്യന്മാര്‍ ഉണ്ടെന്ന് തെളിയിച്ച കൈരളി ടിവി ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസിന് ഒരായിരം അഭിനന്ദനങ്ങള്‍. സിനിമാക്കാരുടെ ഇടയില്‍ വളരെ വ്യക്തിത്വമുള്ള മനുഷ്യനാണ് കൈരളിയുടെ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടി. മാനസിക വൈകല്യത്തിനും വീണ്ടു വിചാരമില്ലാത്ത വികാരത്തിനും അടിമപ്പെട്ട ചില അഭിനേതാക്കളെപോലെ ആള്‍ദൈവ ഭക്തനല്ല അദ്ദേഹം. ആത്മീയതയുടെ അനുഭൂതി അറിയാത്ത, അഭിസാരികയെന്ന് പലരാലും മുദ്രചെയ്യപ്പെട്ട ഒരു കച്ചവടക്കാരിക്ക് അടിമപ്പെട്ട്, ഭക്തി മൂത്ത് സമനില തെറ്റിയ ഒരാളാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതി പരിഗണിച്ചതും ഇരുവര്‍ക്കും നോട്ടീസ് അയച്ചതുമായ നടപടി കോടതിക്ക് തന്നെ അപമാനമാണ്.
സന്യാസ ധര്‍മ്മം പാലിക്കാത്ത ഒരു അധോലോക സംഘത്തിന്റെ ക്രൂരതക്ക് ഇരയായ ഒരു പാവം വിദേശ വനിതയുടെ വേദനയാണ് തന്റെ മാധ്യമത്തിലൂടെ ജോണ്‍ ബ്രിട്ടാസ് ചോദിച്ചറിഞ്ഞത്. ബ്രിട്ടാസ് അദ്ദേഹത്തിന്റെ മാധ്യമ ധര്‍മ്മമാണ് നിറവേറ്റിയത്. മമ്മൂട്ടിയേയും ജോണ്‍ ബ്രിട്ടസിനേയും കോടതി കയറ്റാന്‍ നോട്ടീസ് അയച്ച അതേ കോടതി തന്നെ സുധാമണി നടത്തിയെന്ന് ശക്തമായി ആരോപിക്കുന്ന സാമ്പത്തിക ക്രമക്കേടും അക്രമങ്ങളും അറുകൊലകളും അന്വേഷിക്കാന്‍ ഉത്തരവിടണം. കൈയില്‍ പണം ഉണ്ടെകില്‍ ലോകത്ത് ആര്‍ക്കും ആരേയും എന്തും ചെയ്യാമെന്നുള്ള അവസ്ഥയാണ് സുധാമണിയും ആശ്രമഗുണ്ടകളും കാണിക്കുന്നത്.
നേരെ ചൊവ്വേ ഒന്ന് സംസാരിക്കാനോ ഒരു ആത്മീയ ചോദ്യത്തിന് മറുപടി നല്‍കാനോ ഒരുപൊതുവേദിയില്‍ ഇതര സാംസ്‌കാരിക പ്രാസംഗികരുടെ സാന്നിധ്യത്തില്‍ ഒരു പ്രഭാഷണം നടത്താനോ ഏതെങ്കിലും ഒരു തരത്തിലുള്ള അത്ഭുതമോ പ്രവചനമോ നടത്താനോ സാധിക്കാത്ത സാധാരണക്കാരിയായ ഒരു കടപ്പുറത്തെ സ്ത്രീയെ കൊണ്ടുവന്നിരുത്തി വേഷഭൂഷാദികളും ആടയാഭരണങ്ങളും അണിയിച്ച് ദേവിയും അമ്മയുമാക്കി സമൂഹത്തിന്റെ അജ്ഞതയെ മുതലെടുത്ത് ആത്മീയതയുടെ മറവില്‍ കോടികള്‍ സമ്പാദിക്കുന്ന ഒരു മള്‍ട്ടി നാഷണല്‍ കോര്‍പ്പറേറ്റ് കമ്പനിയുടെ പ്രധാന കണ്ണിയെ ഭയക്കുന്ന രാഷ്ട്രീയക്കാരേ, നിങ്ങളാണോ സമൂഹത്തിന്റെ രക്ഷകര്‍?
പ്രിയ സജ്ജങ്ങളെ, ആര്‍ക്കും ദൈവമാകാന്‍ സാധിക്കില്ല, ആര്‍ക്കും ആരുടേയും വേദന മാറ്റാനും സാധിക്കില്ല. മറ്റൊരാള്‍ ഭക്ഷിച്ചാല്‍ നമ്മുടെ വിശപ്പ് മാറില്ല. എല്ലാ വിചാരങ്ങളും വികാരങ്ങളും മനസിന്റെ സൃഷ്ടിയാണ്. ഒരു തികഞ്ഞ സന്യാസി ഒരിക്കലും ഭക്തരെ സൃഷ്ടിക്കില്ല. ഒരു സന്യാസിയുടെ ലക്ഷണം സുധാമണിക്കില്ല. ഇഷ്ട പുരുഷനില്‍ നിന്നും ഇഷ്ട സമയത്ത് ഇഷ്ട ഗര്‍ഭം ധരിച്ച് പ്രസവിച്ചാലേ ഒരു അമ്മയാകാന്‍ സാധിക്കു. അല്ലാത്ത ഒരാളെ അമ്മയെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.
സാധുവായ ഗെയ്ല്‍ ട്രഡ്വല്‍ പറഞ്ഞത് എല്ലാം ശരിതന്നെയെന്ന് ഉള്‍കാഴ്ചയുള്ള ഒരു വ്യക്തിക്കോ സുധയെ അടുത്ത് അറിയുന്നവര്‍ക്കോ മനസ്സിലാകും. യഥാര്‍ത്ഥ സന്യാസിമാര്‍ക്ക് ഒരര്‍ത്ഥത്തില്‍ സുധയെ പോലുള്ളവര്‍ ഒരു മഹാഭാഗ്യം തന്നെയാണ്. എങ്ങനെയെന്നാല്‍ ഇത്തരം കമ്പോസ്റ്റ് കുഴികള്‍ ഉള്ളതിനാല്‍ ചപ്പു ചവറുകളും മറ്റു മലിന വസ്തുക്കളും യഥാര്‍ത്ഥ സന്യാസിമാരെ ശല്യം ചെയ്യുകയില്ല. എനിക്ക് പൊതുവെ ആരേയും കുറ്റം പറയാന്‍ താല്‍പ്പര്യമില്ല. എന്നാല്‍ സ്വന്തം മാതാപിതാക്കളെ കൊണ്ട് പാദം കഴുകിപ്പിക്കുകയും പൂജിപ്പിക്കുകയും ചെയ്യുന്ന സുധയുടെ കോപ്രായങ്ങള്‍ ദര്‍ശിക്കുകയും സാധു ജനങ്ങളെ ആത്മീയതയുടെ പേരുംപറഞ്ഞു ദ്രോഹിക്കുകയും ചെയുന്നത് കണ്ടിട്ട് മിണ്ടാതിരിക്കുന്നതിലും ഒരു പരിധിയുണ്ട്.
മഹത് വ്യക്തികള്‍ എഴുതിയ ഗ്രന്ഥങ്ങളും മറ്റും അമ്മയുടെ ദര്‍ശനവും ആശയവും എന്ന് പറഞ്ഞ് പാവം ജനങ്ങളെ പുസ്തകത്തിലൂടേയും മറ്റും പകര്‍ന്നുനല്‍കി വിഡ്ഢിയാക്കുന്ന സുധ ഇതുവരെ ഒരു സന്യാസിയായിട്ടില്ല. സുധയുടെ കര്‍മ്മ ശുദ്ധിയെ ചോദ്യം ചെയ്യുന്നവര്‍ അമേരിക്കയുടെ ചാരനാണെന്നും ഭാരതത്തിന്റെ അദ്ധ്യാത്മികയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റാണെന്നുമുള്ള ആസ്ഥാന വക്താക്കളുടെ ശ്വാനഗര്‍ജനം ഇനി ആരും വിശ്വസിക്കില്ല. തീപ്പൊരിക്ക് ഒരിക്കലും അഗ്‌നിയെ ദഹിപ്പിക്കാന്‍ സാധിക്കില്ല. ഭഗവാന്‍ ശ്രീകൃഷ്ണനാണ് ലോകത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എന്ന സത്യം ഓര്‍ക്കുന്നതും നന്നായിരിക്കും. സുധയെക്കാളും എന്തുകൊണ്ടും യോഗ്യത നമ്മുടെ മാദക ചലച്ചിത്രനടിമാര്‍ക്ക് ഉണ്ടെന്നും പറയാതെ വയ്യ.



പ്രിയ ഭാരതീയ ജനങ്ങളെ .., എനിക്ക് പറയുവാനുള്ളത് , നാളെ നമ്മുടെ കുടുംബത്തില്‍ , സുധാമണിയുടെ കടന്നു കയറ്റം ഉണ്ടായി  കൂടെന്നില്ല . എങ്കില്‍ നമ്മള്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നെ പറ്റൂ . നമ്മള്‍ ഭാരതീയരാനെങ്കില്‍ ഭാരത സംസ്കാരത്തില്‍ ഊര്‍ജ്ജം കൊള്ളുന്ന അഭിമാനം , ഉയര്‍ത്തിപ്പിടികണമെങ്കില്‍ , ഈ സാമൂഹ്യ വിരുദ്ധരെ ഉപേക്ഷിച്ചേ പറ്റൂ . ബ്രിട്ടീഷു കാരുടെ അധിനിവേശ ത്തിനു മുന്‍പില്‍ നെഞ്ചു വിരിച്ചു നിന്നത് പോലെ , ഇനിയും ഇത്തരം അഴിമതിയുടെയും അരാജകത്വങ്ങള്ടെയും അക്രമ രാഷ്ട്രീയങ്ങളുടെയും അനീതിയുടെയും ഗുണ്ടായിസത്തിന്റെയും അധിവേശങ്ങള്‍ക്ക് മുന്‍പില്‍ , തലകുനിക്കാതെ , ഭാരതീയ നിയമ സംഹിത അനുസരിച്ചുള്ള സ്വാതന്ത്ര്യം അനുഭവിക്കാന്‍ , നാം  നെഞ്ചു വിരിച്ചു നിക്കാന്‍ ഇനിയും വൈകിക്കൂട..

പാവങ്ങളുടെ പട്ടിണിക്കും ദാരിദ്ര്യത്തിനും അറുതി വരുത്തുവാന്‍ ഈ അധികാര മേലാളന്മാര്‍ക്ക് ഇനിയും സാധിച്ചിട്ടുണ്ടോ .. വിദേശ ബാങ്കുകളില്‍ കൂമ്പാരം കൂട്ടി പണം നിറക്കുമ്പോള്‍ , അത് , ഇവിടുത്തെ പാവപ്പെട്ട ജനങ്ങള്‍ പട്ടിണി കിടന്നും മുണ്ട് മുറുക്കിയുടുതും സര്‍ക്കാരിനു നല്‍കുന്ന നികുതി  പ്പണമാനെന്ന വീണ്ടു വിചാരം ഇനിയെങ്കിലും ഉണ്ടാകുമോ ...

കരുനാഗ പ്പള്ളിയിലെ പോലീസുകാര്‍ക്ക് ശമ്പളം കൊടുക്കുന്നത് സുധാമാനിയോ അതോ സര്‍ക്കാരോ ..പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങിയിട്ട് അവര്‍ക്ക് വേണ്ടി ഒരു കേസ് ഫയലിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ പോലും കഴിയാത്ത പോലീസുകാര് .

സുധാമണി ഒരു വ്യക്തിയാണ് . ഒരു വ്യക്തി എന്നാ പേരില്‍ നല്ല പ്രവര്‍ത്തനങ്ങളാല്‍ , സമൂഹത്തിന്റെ അന്ഗീകാരവും ബഹുമാനവും അര്‍ഹിക്കുന്നവള്‍ തന്നെ. സുധാമണിയുടെ പേരില്‍ നടക്കുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ പറ്റില്ല . ഞാന്‍ അത് സമ്മദിക്കുന്നു.
പക്ഷെ ...., അത് കോടിക്കണക്കിനു രൂപയുടെ അധികാര തള്ളലുകൊണ്ട് എല്ലാവരെയും ഒറ്റയടിക്ക് അങ്ങ് മണ്ടന്മാരക്കാമെന്ന് വിചാരിക്കരുത് . പ്രബുദ്ധരായ ഇന്ത്യന്‍ ജനതയെ പറ്റിക്കാന്‍ ഒരു സുധാമണി വിചാരിച്ചാല്‍ ......, ഇവിടെ ഒന്നും നടക്കില്ല.

ജയ്‌ ഹിന്ദ്‌ .ജയ്‌ ഭരത് മാതാ ...


Written by Binu Joseph Mayappallil    








No comments: