Monday, November 24, 2014



ശക്തമായ തൊണ്ട വേദനക്കും ചുമക്കും .., അതി ശക്തമായ മരുന്ന് .


ഒരു  വെളിതുള്ളി അല്ലി  കൂടെ ഒരു ഗ്ലാസ്‌ ചായയും ചെറു ചൂടോടെ .

വെളുത്തുള്ളി അല്ലി ഒരെണ്ണം ചവച്ചു അരച്ച് തിന്നുക. കൂടെ ചായ ചെറു ചൂടോടെ കുടിക്കുക. അഞ്ച് മിനീട്ടിനകം ചുമയും വേദനയും തീരും .

കാരണം - വെളുതുള്ളി യില്‍ ധാരാളം ആന്റി ബയോട്ടിക്കുകള്‍ അടങ്ങിയിരിക്കുന്നു.

 
ചുമയുടെ സക്തി അനുസരിച്ച് .., വെളുത്തുള്ളി യുടെ അല്ലി ഒന്നിനു പകരം രണ്ടോ മൂന്നോ ആകാം
മൂന്ന് ദിവസം തുടര്‍ച്ചയായി കഴിക്കണം.

എല്ലാ കൂട്ടുകാര്‍ക്കും ഈ മരുന്ന് ഒരു ആശ്വാസം ആകുമെന്ന് ആശംസിക്കുന്നു.  

Saturday, October 18, 2014

നോവല്‍ - ദൂരെ ഒരു കിളിക്കൂട് - ലക്കം മൂന്ന്‍





ഞാനൊരു കാര്യം ചോദിച്ചാല്‍ സത്യം പറയാമോ . ഊം പറയു  ദേവികെ ,  കേള്‍ക്കട്ടെ ..” . “ അതേയ്  എന്നെ ഒത്തിരി സ്നേഹിക്കാമോ.” അത് കേട്ടപ്പോള്‍ ജിക്കസന്ടെ മനസ് വിടര്‍ന്നു , ഒരു പൂത്തിരി കത്തി . . കാരണം ഞാന്‍ എന്ത് ആഗ്രഹിച്ചുവോ അത് ദേവിക ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു . ജിക്കസണ്‍ടെ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി . പക്ഷെ അത് പുറത്തു കാണിച്ചില്ല . എന്താ ഒന്നും മിണ്ടാത്തത് ദേവിക പിന്നെയും ചോദിച്ചു . അതിനു മറുപടിയായി ജിക്കസണ്‍ ടെവികയോട് ഒരു മറുചോദ്യം ചോദിച്ചു . “ “ദേവികെ , എന്നെ ഇച്ചായാ എന്ന് വിളിക്കാമോ എന്ന് “  അത് കേട്ടപ്പോള്‍ ദേവികയുടെ മനസ് ആനന്ദനൃത്തം ചവുട്ടി . പൈന്‍ മരങ്ങള്‍ ഇളകിയാടി , ചെറിയ കാറ്റ് അവരെ തഴുകികൊണ്ട്‌ കടന്നുപോയി . ആ കാറ്റില് ഉണ്ടായിരുന്നു  ഒരു സ്വരം ...” എനിക്ക് നൂറുവട്ടം സമ്മതം”.
പക്ഷെ മറുപടിയായി ദേവിക വേറെ രീതിയില്‍ അത് പറഞ്ഞു . “ എനിക്ക് സമ്മതമാനേ ..”  രണ്ടുപേരുംകൂടി ഒത്തിരി നേരം അവിടെ വര്‍ത്തമാനങ്ങള്‍ പറഞ്ഞ് രസിച്ചിരുന്നു , സമയം പോയതറിഞ്ഞില്ല .

നമുക്ക് വീട്ടില്‍ പോവണ്ടേ . പരിസരബോധം വന്നപ്പോള്‍ ജിക്കസണ്‍ ദേവികയോട് പറഞ്ഞു. രണ്ട് പേരും പോകാനായി എഴുന്നേറ്റു .
രണ്ടുപേരുടെയും വീട് പാര്‍ക്കില്‍ നിന്ന് നടന്നു പോകാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ . നേരം സന്ധ്യ ആയതിനാല്‍ ദേവികയെ വീട് വരെ അനുഗമിച്ചുകൊണ്ട്
രണ്ടുപേരും കൂടി പതുക്കെ നടന്നു .

പെട്ടെന്നാണ് അത് സംഭവിച്ചത് . നിമിഷനേരം കൊണ്ട് എല്ലാം കഴിഞ്ഞു . എതിരെ ചീറിപ്പാഞ്ഞുവന്ന ഒരു കാറ്‌ രണ്ടുപേരേയും ഇടിച്ചു തെറിപ്പിച്ചു . കാറ്‌ ആണെങ്കില്‍ രണ്ടുവട്ടം തലകീഴായി മറിഞ്ഞു അപ്പുറത്തുള്ള തരിശു പാടത്തിലേക്ക് വീണു . കാറ്‌ തകര്‍ന്നു തരിപ്പണം ആയി . അതില്‍നിന്നു വലിയ നിലവിളികളും ദീനരോദനങ്ങളും ഉയര്‍ന്നു . ജിക്കസനും ദേവികയും രക്തത്തില്‍ കുളിച്ചു തെറിച്ചു വീണു . ആള്‍ക്കാരെല്ലാം ഓടിക്കൂടി . ജിക്കസന്‍ ഒരു പുല്തകിടിയിലാണ് വീണത്‌ . അതുകൊണ്ട് കാലിനും കൈക്കും ഒടിവ് ഒന്നും ഇല്ലാതെ രക്ഷപെട്ടു . പക്ഷെ ദേവികയുടെ കാര്യം വളരെ കഷ്ടത്തിലായിരുന്നു . മേലാകെ രക്ത മയം . കാല് തൂങ്ങി കിടക്കുന്നു . ഇട്ടിരുന്ന ചുരീദാര്‍ കീറി മുഴുവന്‍ രക്തമയം . ദേവികയുടെ ബോധം പോയി . ആള്‍ക്കാര്‍ ഒത്തിരി ഓടിക്കൂടി . രണ്ട് കാറുകള്‍ അതിലെ വന്നു . കൈ കാണിച്ചിട്ട് നിറുത്താതെ പോയി . ചോരയില്‍ കുളിച്ചുകിടക്കുന്ന ജിക്ക്സനെയും ദേവികയെയും കണ്ടപ്പോള്‍ അവര്‍ നിറുത്താന്‍ സമ്മതിച്ചില്ല . എന്തിനാണ് ഒരു പുലിവാല്‍ പിടിക്കുന്നത്‌ എന്ന് വിചാരിച്ചു കാണും . അതെ സമയത്ത് തന്നെ പോലീസെ വണ്ടി വന്നു . രണ്ടുപെരെയും അടുത്തുള്ള ഒരു പ്രൈവറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി . സഹായത്തിനായി രണ്ട് പേരെ പോലീസുകാര്‍ വണ്ടിയില്‍ കയറ്റി . ആള്‍ക്കൂട്ടത്തിലുള്ളവര്‍ ആരോ ദേവികയെയും  ജിക്ക്സോനെയും അറിയുന്നവര്‍ ഉണ്ടായിരുന്നു . വിവരം അറിയിക്കാനായി അവര്‍ പുറപ്പെട്ടു . ഇത്ര പെട്ടെന്ന് ഇങ്ങനെയൊക്കെ വരുമെന്ന് ആര് വിചാരിച്ചു . ജിക്കസന്‍ ആണെങ്കില്‍ സ്വന്തം വേദന മറന്നിട്ടു എന്‍റെ ദെവികെ , എന്ന് ഉറക്കെ കരയുകയായിരുന്നു . ചോരയില്‍ കുതിര്‍ന്ന മുറിവേറ്റ മുഖം . അതിലൂടെ കണ്ണുനീര്‍ ധാരയായി ഒഴുകി . ജിക്ക്സന് മനോനില തെറ്റുന്ന പോലെ തോന്നി . പിച്ചും പേയും പുലംബാന്‍ തുടങ്ങി . അത്രയ്ക്ക് വേദനയായിരുന്നു ജിക്ക്സോന്റെ മനസ്സില്‍ .

തകര്‍ന്നു പോയ കാറ്‌ നാട്ടുകാരും പോലീസും ചേര്‍ന്ന് വെട്ടിപ്പോളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത് . അതില്‍ ജീവനോടെ ആരും ഉണ്ടായിരുന്നില്ല .

രണ്ടുപേരും ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയി . ദേവികയുടെ മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് പാഞ്ഞു വന്നു . ഒരു കൂട്ടനിലവിളിയയിരുന്നു അവിടെ . വൈകുന്നേരം നാലു മണിക്ക് ചായയും വടയും കഴിച്ചിട്ട് പാര്‍ക്കില്‍ പോകുവാനെന്നും പറഞ്ഞ് ഇറങ്ങിയതായിരുന്നു . പെട്ടെന്ന് ഇങ്ങനെ വരുമെന്ന് ആരെങ്കിലും വിചാരിച്ചോ . അച്ഛനും അമ്മയ്ക്കും കൂടി ഒരൊറ്റ മോളാണ് . ഒത്തിരി നേര്‍ച്ചയും കാഴ്ചയും നേര്‍ന്നു കിട്ടിയതാണ് അവര്‍ക്ക് ദേവികയെ . എങ്ങനെ ഈ രംഗം അവര്‍ സഹിക്കും . ദേവികയെ അത്യാസന വിഭാഗത്തില്‍ കണ്ടപ്പോള്‍ തന്നെ ദേവികയുടെ അമ്മ ബോധം കേട്ട് വീണു ഡോക്ടര്‍ മാരും നര്സുമാരും ചേര്‍ന്ന് ദേവികയെ ഓപറേഷന്‍ തിയട്ടെരിലേക്ക് മാറ്റി . അടുത്ത ബെഡ്ഡില്‍ ജിക്കസന്‍ കിടപ്പുണ്ട് . ജിക്ക്സന്റെ അപ്പനും അമ്മയും അനിയത്തിയും ഓടി കിതച്ചുകൊണ്ട് മകനെ കാണുവാനെത്തി . വന്നപാടെ അമ്മയും അനിയത്തിയും കൂടി ജിക്ക്സന്റെ ദേഹത്തേക്ക് ബോധാമറ്റു വീണു . അവര്‍ക്ക് ആകെയുള്ളൊരു ആണ്‍ തരി . ജിക്കസന്‍ നഷ്ടപ്പെട്ടാല്‍ അവര്‍ക്ക് ഈ ജന്മം പോയപോലെ . ജിക്ക്സനിലാണ് അവര്‍ക്ക് പ്രതീഷയത്രയും .

പെട്ടെന്ന് ഓപ്പറേഷന്‍ തിയറ്റെരില്‍ നിന്ന് ഡോക്ടര്‍ അവരിടെയിടയിലേക്ക് കടന്നു വന്നു . എല്ലാവരുടെയും കണ്ണുകള്‍ ആകാംഷയോടെ ഡോക്ടരിലേക്ക് തിരിഞ്ഞു ........


തുടരും....

നോവല്‍ - ദൂരെ ഒരു കിളിക്കൂട്‌ - ലക്കം രണ്ട്




ജിക്ക്സോന്റെ മനസ്സില്‍ ഒരായിരം പൂത്തിരി ഒന്നിച്ചു കത്തി . ദേവികയുടെ മനസിലും അങ്ങനെതന്നെ യായിരുന്നു . ജിക്ക്സോനെ കാണുവാന്‍ വേണ്ടിത്തന്നെയാണ് ദേവിക കഷ്ടപ്പെട്ട് അവിടെയെത്തിയത് . രാത്രിയില്‍ ടേബിള്‍ ലാമ്പിന്‍റെ മുന്പിലിരുന്നു ഒറ്റക്കിരുന്നു പഠിക്കുമ്പോഴും , ഭക്ഷണം കഴിക്കുന്ന സമയത്തും , എന്തിനു ,  ഉറങ്ങുന്ന സമയത്തുപോലും ദേവികയുടെ മനസ്സില്‍ ഒരേ ഒരാള്‍ മാത്രം ..അത് ജിക്കസണ്‍ തന്നെയായിരുന്നു . എന്താണെന്നറിയില്ല കുറച്ചു ദിവസങ്ങളേ  ആയുള്ളൂ എങ്കിലും ജിക്ക്സോനും ദേവികയും മനസുകള്‍ തമ്മില്‍ വളരെ അടുത്തു പോയിരുന്നു . ചിലപ്പോള്‍ പ്രകൃതി തന്നെ അവരെ തമ്മില്‍ അടുപ്പികാന്‍ തീരുമാനമെടുതപോലെ ..

കണ്ടയുടനെ തന്നെ ദേവിക ഹസ്തദാനത്തിനായി കൈ നീട്ടി . ജിക്കസണ്‍ വളരെ പ്രേമപൂര്‍വ്വം അത് സ്വീകരിച്ചു . രണ്ടുപേരും കൂടി സിമന്റു ബഞ്ചില്‍ ഇരുന്നു . ദേവിക പച്ചക്കളറില്‍ ഉള്ള ഒരു ചുരിദാര്‍ ആണ് ഇട്ടിരുന്നത് . ദേവികയുടെ വെളുത്ത ശരീരത്തില്‍ ആ പച്ച ചുരീദാര്‍ അതിമനോഹരമായി ഒട്ടിച്ചേര്‍ന്നു കിടന്നു . വൈകുന്നേരത്തെ സുര്യന്റെ പ്രഭയും കൂടിയായപ്പോള്‍ ദേവിക അതി സുന്ദരിയായി തോന്നി . ജിക്ക്സനും ഒട്ടും മോശo അല്ലായിരുന്നു . ഉറച്ച ശരീരം , മസ്സില്‍ ബോഡി . പാന്റും ഷര്‍ട്ടും ഷൂസും ഇട്ടു നല്ല അസ്സല്‍ ജന്റില്‍മാന്‍ സ്റൈല്‍ .
രണ്ടുപേരും സിമന്റു ബഞ്ചില്‍ ലിരുന്നുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കുറച്ചു നേരത്തേക്ക്  നോക്കിയിരുന്നതല്ലാതെ ഒന്നും മിണ്ടാന്‍ സാധിച്ചില്ല  . അഞ്ചുനിമിഷം അങ്ങനെ കടന്നുപോയി . അവസാനം ജിക്കസണ്‍ തന്നെ ആ മൌനത്തിനു വിരാമമിട്ടു . അതെയ് ദേവികെയ് .....ഞാന്‍ പറയട്ടെ ..ഊം എന്താ ...ദേവിക മൂളി ..എന്നാ .. “ഞാന്‍ മിണ്ടിതുടങ്ങാം അല്ലെ” ..അത് കേട്ടയുടനെ പെട്ടെന്ന് ദേവികയുടെ വായില്‍ നിന്ന് മലവെള്ളപ്പാച്ചില്‍ പോലെ ചിരി പൊട്ടി..അടക്കിപ്പിടിച്ചിട്ടും ദേവികക്കു ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല . അതുകണ്ടയുടനെ ജിക്ക്സോനും ചിരി പൊട്ടി . രണ്ടുപേര്‍ക്കും ചിരി അടക്കി നിര്‍ത്താന്‍ സാധിച്ചില്ല . അതിനിടയില് ദേവികയുടെ ഒരു ഡയലോക് “..അതേയ്.. ഞാന്‍ മിണ്ടാം അല്ലെ ..” പിന്നെയും പൊട്ടിച്ചിരി .. ഇതിനിടയില് ജിക്ക്സോന്റെ ഡയലോക് “...ഇനിയൊന്നും മിണ്ടേണ്ട..” പിന്നെയവിടെ നടന്നത്  പ്രവചിക്കാന്‍ അസാധ്യം . തിരമാല കണക്കെ ചിരിയുടെ പൂമാല തീര്‍ത്തു രണ്ടുപേരും കൂടി .
ഇതിനിടയിലേക്ക് കപ്പലണ്ടിക്കാരന്‍ പയ്യന്റെ “ കപ്പലണ്ടീ , കപ്പലണ്ടീ , “ എന്നുള്ള വിളി കേട്ടപ്പോഴാണ് ഇരുവര്‍ക്കും പരിസരബോധം ഉണ്ടായത് . അവസാനം രണ്ടുപേരും വയറു പോത്തി പിടിച്ചുകൊണ്ട് ചിരി നിര്‍ത്തി . കപ്പലണ്ടിയും കോറിച്ചുകൊണ്ടു സിമന്റു ബഞ്ചിലിരുന്നു .

എനിക്ക് ഒത്തിരി കാര്യങ്ങള്‍ പറയുവാന്‍ ഉണ്ട് . ജിക്കസണ്‍ പറഞ്ഞു . എനിക്കും ഉണ്ട് പറയുവാന്‍ . എന്ന് ദേവിക, എന്നാ ദേവിക ആദ്യം പറയു ..ഞാന്‍ കേള്‍ക്കാം  ജിക്കസണ്‍ മൂളിക്കേട്ടു .......

 തുടരും ....



Friday, October 17, 2014




നോവല്‍ : ദൂരെ ഒരു കിളിക്കൂട് – ലക്കം ഒന്ന്‍



അന്നും പതിവുപോലെ ജിക്കസണ്‍ ക്രത്യം 4 മണിക്ക് തന്നെ , കുളിച്ചൊരുങ്ങി വീട്ടില്‍ നിന്നും ഇറങ്ങി . അമ്മ ആവി പറത്തുന്ന ചൂടുചായയുമായി  ഉമ്മറത്ത്‌ പ്രത്യക്ഷപ്പെട്ടു . ചായ മോന്തി കുടിച്ചുകൊണ്ടിരിക്കുന്ന സമയത്തും ജിക്ക്സന്റെ മനസ് അവിടെയെങ്ങുമില്ലയിരുന്നു .  അതുകൊണ്ട് ചായ ക്കുടിക്കുന്നത് അത്ര സുഖത്തിലlല്ലായിരുന്നു . ഈ ചായ എത്രയും വേഗം ഒന്ന് തീര്‍ന്നെങ്കലെന്നു  ആശിച്ചു ,  വെപ്രാളം കണ്ട്‌ അമ്മക്ക് സംശയം . “ എന്താ മോനേ നിനക്ക് ഇത്ര ധൃതി  “ ഒന്നും ഇല്ലമ്മേ “ എന്ന്  മറുപടിയും പറഞ്ഞ് വേഗം വീട്ടില്‍ നിന്നും ഇറങ്ങി. പോകുന്ന പോക്കില്‍ മുറ്റത്തുനിന്ന ജമന്തി പൂക്കള്‍ ജിക്ക്സോനെ നോക്കി തലകുലുക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു . അതിലെ വന്ന മന്ദമാരുതനും ജമന്തിപൂക്കളുടെ കൂട്ടത്തില്‍ ക്കൂടി ജിക്ക്സനെ കളിയാക്കാന്‍ .

ജിക്ക്സന്റെ മനസ് മുഴുവന്‍ കടല്തീരത്തിനടുത്തുള്ള പാര്‍ക്കിലായിരുന്നു . പതിവുപോലെ അന്നും അവള്‍ വരുമെന്ന്  വിചാരിച്ചു . ദേവിക എന്നായിരുന്നു അവളുടെ പേര് . ജിക്കസണ്‍ അങ്ങനെയൊന്നും പെണ്ണുങ്ങളുടെ കൂടെ കൂട്ടുകൂടുന്ന സ്വഭാവം ഉള്ളയാള്‍ അല്ലായിരുന്നു . കടല്തീരത്തുള്ള പാര്‍ക്കില്‍ ഒറ്റയ്ക്ക് പോയിരിക്കുക അതായിരുന്നു  ഒരു പതിവ് പരിപാടി . . അങ്ങനെയാണ് ഒരുദിവസം ദേവികയെ കണ്ടുമുട്ടിയത്‌ . വെളുത്ത സുന്ദരിയായ ദേവിക . ഒരു പെണ്ണിന് വേണ്ട എല്ലാ അങ്ങലവന്യങ്ങളും തികഞ്ഞവള്‍. മുല്ലപ്പൂ മൊട്ടു പോലെയുള്ള പല്ലുകളും തുടുത്ത കവിളുകളും ഭംഗിയര്‍ന്ന നീണ്ടു മെലിഞ്ഞ കൈ കാലുകളും ദേവികയെ കൂടുതല്‍ സുന്ദരിയാക്കി.  അങ്ങനെ ജിക്കസന്‍ ദേവികയില്‍  അനുരാഗബധ്ധനായിതീര്‍ന്നു . ദേവിക മാതാപിതാക്കളോടൊപ്പം വൈകുന്നേരം നടക്കാന്‍ ഇറങ്ങിയതായിരുന്നു  . പാര്‍ക്കില്‍ വെച്ച് കളഞ്ഞു പോയ ദേവികയുടെ മോതിരം നിലത്തുനിന്നു കണ്ടെത്തി തിരിച്ചു കൊടുത്തത് ജിക്കസണ്‍ ആയിരുന്നു . അങ്ങനെയാണ് അവര്‍ തമ്മില്‍ കൂടുതല്‍ പരിചയപ്പെടുന്നതും അടുക്കുന്നതും .

പരിചയപ്പെട്ട് കുറച്ചുനാള്‍ കഴിഞ്ഞു . പിന്നെ ഇന്നാണ് കാണുന്നത്. കാണണമെന്ന് ആഗ്രഹ മുണ്ടയിരുന്നെങ്കിലും ഇപ്പോളാണ് തരം കിട്ടിയത്. മനസിലെ ആഗ്രഹങ്ങളും വര്‍ത്തമാനങ്ങളും കൊതി തീരെ പറഞ്ജോണ്ടിരിക്കുവാനും പരസ്പ്പരം കണ്ടോണ്ടിരിക്കുവാനും മതിവരാത്ത നിമിഷങ്ങളും ദിവസങ്ങളും അറിയാതെ കടന്നു പോയത്  അറിഞ്ഞില്ല .

“ഹായ് ജിക്കസണ്‍ “ , പാര്‍ക്കില്‍ ഒരു മരത്ത്തനലില്‍ ആരെയോ പ്രതീഷിച്ചിരുന്ന ജിക്കസണ്‍ പെട്ടെന്ന് തിരിഞ്ഞു നോക്കി . “ ഹായ് ദേവിക” . ജിക്ക്സോന്റെ മുഖത്തെ പേശികള്‍ അത്ഭുതത്താല്‍ തുടിച്ചു . ഹൂ.. പ്രതീഷിച്ചിരുന്ന ആള്‍ വന്നെത്തി..  മുഖത്താകെ ഒരു വല്ലാത്ത പ്രേമ ഭാവം ആളിക്കത്തി ... 

 തുടരും .......

Wednesday, August 27, 2014

കുടുംബത്തില്‍ സ്ത്രീയുടെ പങ്ക് ലേഖനം രണ്ടാം ഭാഗം





കുടുംബ തകര്‍ച്ചകള്‍


കുടുംബത്തില്‍  വഴക്കുകള്‍ ഉണ്ടാവുന്നത് സര്‍വ്വ സാധാരണമാണ് . ചട്ടിയും കലവും ആകുമ്പോള്‍ തട്ടിയും മുട്ടിയും ഒക്കെ ഇരിക്കും . എന്നും പറഞ്ഞു തല്ലി പൊട്ടിക്കാന്‍ പറ്റുമോ . ഇല്ല , പറ്റില്ല . അങ്ങനെയാണ് കുടുംബ ജീവിതം . അതുപോലെ തന്നെ സാമ്പത്തിക പ്രശ്നങ്ങള്‍ ഒത്തിരിയേറെ ഉണ്ടാകുന്ന ഒരു മേഖലയാണ് ഇത് . കടം പെരുകി മുടിഞ്ഞു നശിച്ചു പോകുന്ന ഘട്ടം വരെ ഇത് വഷളാവറുണ്ട് . എന്നും കരുതി , അത്മഹത്യ ചെയ്യാനോ , മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെടാനോ , പാടില്ല . അത് വലിയ തെറ്റാണു .
ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഊഷ്മളവും പവിത്രവുമായ സ്നേഹമുണ്ടെങ്കില്‍ , ഈ പ്രശ്നങ്ങളെയൊക്കെ മറികടക്കാം . ഭര്‍ത്താവു തളരുന്നിടത്ത് ഭാര്യവേണം പോസറ്റിവ് ചിന്താഗതികള്‍ കൊടുക്കേണ്ടത് . അതുപോലെ തന്നെ മറിച്ചും. നമ്മുടെയൊക്കെ മനസ്സിന്റെ മണ്ഡലത്തില്‍ കോടിക്കണക്കിനു ചിന്തശക്തികള്‍ നിര്‍ല്ലോഭം ഉണ്ട് . സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെ നേരിടാനും അപകട സമയത്ത് , തക്കവണ്ണം രക്ഷ നേടുന്നതിനും വേണ്ടി ദൈവം മനുഷ്യന് കൊടുത്തിരിക്കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് ഈ ചിന്തശക്തി .
കുടുംബ ബന്ധ മേഖലയില്‍ ഇത് പ്രാവര്‍ത്തികമാക്കേണ്ടത് ഭാര്യയും ഭര്‍ത്താവും കൂടിയാണ് . വിഷമ ഘട്ടങ്ങളില്‍ പ്രയാസങ്ങള്‍ ഉണ്ടാവുമ്പോള്‍ , മാനസിക വേദനകള്‍ ഉണ്ടാവുമ്പോള്‍ , പരസ്പര സ്നേഹത്തിലൂടെ പരിച്ചരണത്തിലൂടെ ഈ ചിന്തമാണ്ടലത്തിനു തീ കൊളുത്തി , പക്വതയുള്ള തീരുമാനത്തിലൂടെ പ്രശ്നങ്ങളില്‍ നിന്ന് രക്ഷ നേടുകയാണ്‌ വേണ്ടത് . അല്ലാതെ , അവിടെ കിടന്നു , വഴക്കിടുകയും , വിവാഹ ബന്ധം വേര്‍പിരിഞ്ഞു പോകത്തക്കവിധത്തിലുള്ള നടപടി ക്രമത്തിലേക്ക് പോകുകയല്ല ചെയ്യേണ്ടത് .


ഭാര്യയുടെ സ്നേഹം നഷ്ടപ്പെടുമ്പോള്‍ ........

എപ്പോഴാണ് ഭാര്യയുടെ സ്നേഹം നഷ്ട പ്പെടുക. അതിനു നിരവധി കാരണങ്ങളുണ്ട് . ഒരു കുടുംബ ബന്ധം ആരംഭിക്കുന്നിടത്തു നിന്നു  തന്നെ    നമുക്ക് ആലോചിച്ച് തുടങ്ങാം .
കല്യാണം കഴിഞ്ഞു അദ്യത്ത ഒരു മാസം നല്ല മധുരം നിറഞ്ഞ സ്നേഹമായിരിക്കും രണ്ടുപേര്‍ക്കും . അത് കഴിഞ്ഞു ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖത്തെ അഭിമുഖീകരിക്കുമ്പോള്‍ ആണ് പ്രശ്നങ്ങളുടെ തുടക്കം . അപ്പോഴാണ് അറിയുന്നത് ഭര്‍ത്താവിനു പറഞ്ഞ പ്രകാരമുള്ള ജോലിയൊന്നും ഇല്ല എന്ന് . B.com പാസ്സായി എന്ന് പറഞ്ഞിട്ട് പ്ലസ്‌ 2 വരെയേ വിദ്യാഭ്യാസം ഉള്ളൂ . കുടുംബ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാവാന്‍ ഇത് ധാരാളം മതി . പുതിയ ജീവിതത്തിലേക്ക് സ്വപ്നങ്ങളുമായി കടന്നു വരുന്ന ഒരു പെണ്‍കുട്ടിക്ക് ഇത് മനസ്സില്‍ മുറിവുകള്‍ ഉണ്ടാക്കും . എത്ര മറികടക്കാന്‍ ശ്രമിച്ചാലും ഈ മുറിവ് അറിയാതെ മനസ്സില്‍ കിടക്കും . മനസിന്റെ അബോധ തലത്തില്‍ നിന്ന് ഈ മുറിവുകള്‍ , നമ്മള്‍ അറിയാതെ തന്നെ നമ്മുടെ പ്രവര്‍ത്തിയിലൂടെയും വര്‍ത്തമാനങ്ങളിലൂടെയും പുറത്ത് വരും . ഭാര്യയുടെ സ്നേഹം ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഇതൊരു ഭര്‍ത്താവും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം . പറഞ്ഞു വരുന്നത് , വിശ്വാസ വഞ്ചന കുടുംബ ബന്ധത്തെ തകര്‍ക്കുന്ന ഒരു വിഷ ബീജമാണ് .
അതുപോലെ തന്നെ , ഇല്ലാത്ത സമ്പത്ത് ഊതി പെരുപ്പിച്ചു കാണിക്കുക , നുണ പറഞ്ഞു കല്യാണം കഴിക്കുക , ഇതൊക്കെ കുടുംബ ജിവിതത്തിന്റെ അടിത്തറ തന്നെ തകര്‍ക്കുന്ന ഘടകങ്ങള്‍ ആണ് . ഇതൊക്കെ സഹിക്കേണ്ടി വരുന്നത് നിങ്ങളുടെ ഭാര്യ തന്നെയാണ് . ഇത് വഴി ഭാര്യ വീട്ടുകാര്‍ക്ക് നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും നഷ്ടപ്പെടുവാന്‍ ഇടയാക്കും . ഒരു കുടുംബത്തില്‍ ഭര്‍ത്താവിനെ ആശ്രയിച്ചാണ്‌ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത് . സമൂഹത്തിലുള്ള നിങ്ങളുടെ നില നില്‍പ്പ് തന്നെ ഈ ഘടകത്തെ ആശ്രയിച്ചാണ്‌ നില്‍ക്കുന്നത് . തൊട്ടതിനും പിടിച്ചതിനും ഒക്കെ ഭാര്യയുമായി വഴക്കിടുക , സംശയിക്കുക ,മദ്യപിച്ചു വന്നെച്ചു ഉപദ്രവിക്കുക , ഇതും കൂടിയാല്‍ പിന്നെ , നിങ്ങള്‍ ജീവിക്കുന്നത്  നിത്യ നരകത്തില്‍ തന്നെ യായിരിക്കും.
പറുദീസാ പോലെയുള്ള ഒരു ദിവ്യാനുഭവം  ,  സ്നേഹത്തോടെയും സമാധാനത്തോടെയും ഐശ്വര്യത്തോടെയും , കുടുംബ ജീവിതത്തില്‍ അനുഭവിക്കുക എന്നത് , ഭാര്യയെയും ഭര്‍ത്താവിനെയും സംബന്ധിച്ചിടത്തോളം ഒരു വലിയ കടമ്പ തന്നെയാണ് . രണ്ടുപേരും  - പരസ്പരം എളിമയോടും കീഴ്വഴ്ങ്ങിയും വിട്ടുവീഴ്ച മനോഭാവത്തോ ടെയും സ്നേഹപ്പോര്‍വ്വം വേദനകള്‍ പരസ്പരം സഹിച്ചും  -   ഇതൊക്കെ നിസ്സാര കാര്യമല്ല .
ഏദന്‍ തോട്ടത്തില്‍ ആദത്തെയും ഹവ്വയെയും പാപത്തിന്റെ പഴം തിന്നാന്‍ പിശാച് പ്രേരിപ്പിച്ചതുപോലെ കുടുംബ ജീവിതമാകുന്ന പറുദീസയില്‍ നിങ്ങളെ തെറ്റില്‍ നിന്നും തെറ്റിലേക്ക് നയിക്കാന്‍ പിശാച്ചുക്കളും പിശാച്ചിന്റെ മക്കളും ഒരുപാടു ഉണ്ടാകും . ഇതിനെയെല്ലാം മറികടന്നു ഒരു നല്ല കുടുംബ ജീവിതം നയിക്കാന്‍ നല്ല സഹന ശക്തി തന്നെ വേണം .

കുടുംബ ജീവിതം ഒരു സ്വര്‍ഗ്ഗം      

കുടുംബ ജീവിതം യഥാര്‍ത്ഥത്തില്‍ ഒരു സ്വര്‍ഗ്ഗമാണ് , നരകം അല്ല . അതിന്റെ ഊഷ്മളത . പവിത്രത , നിര്‍മ്മലമായ പ്രേമം കുടുംബങ്ങങ്ങള്‍ക്ക് പരസ്പരം ഉണ്ടാകുന്ന കെട്ടുറപ്പ് , പരസ്പര വിശ്വാസം , ഭാവിയെ ക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ തുടങ്ങിയവ ഇതിന്റെ നേട്ടങ്ങളാണ് .
പരസ്പര വിശസ്ഥതയോടും  സ്നേഹതോടെയുമുള്ള ഒരു ജീവതം വേറൊരു ലോകത്തും വേറൊരു സമൂഹത്തിലും മറ്റാര്‍ക്കും കിട്ടാത്ത , ഭാര്യക്കും ഭര്‍ത്താവിനും മാത്രം അനുഭവിക്കാന്‍ പറ്റുന്ന ഒരു പുണ്യ ഫലമാണ് . എത്ര ദാരിദ്ര്യത്തിലും എത്ര ദുഖത്തിലും എത്ര കഠിനമായ വ്യഥയിലും ഈ ഊഷ്മളത കത്ത് സൂക്ഷിക്കുവാന്‍ സാധിക്കും . ജോലി കഴിഞ്ഞു വീട്ടില്‍ വരുന്ന ഭര്‍ത്താവു , ഭാര്യയുടെ സ്നേഹവും പരിചരണവും ആണ് ആഗ്രഹിക്കുന്നത് . ആ സമീപനം ,  ഒരു നോട്ടം , ഒരു പുഞ്ചിരി , ഇത് കുടുംബ ബന്ധത്തിന്റെ ശക്തി മത്തായ ഘടകങ്ങള്‍ ആണ് . ഒരു ഭാര്യ ഭര്‍ത്താവിനെ ഈ രീതിയില്‍ പരിചരിച്ചാല്‍ തീര്‍ച്ചയായും ഇത് വലിയൊരു വിജയം തന്നെ യാണ് . നിങ്ങള്ക്ക് ഉറപ്പിക്കാം , പരുദീസയിലെക്കുള്ള വഴി പകുതി പിന്നിട്ടു കഴിഞ്ഞു .

“ ഇന്നത്തെ പുതിയ തലമുറയിലെ ആണിനും പെണ്ണിനും കിട്ടാതെ പോയിരിക്കുന്ന , അല്ലെങ്കില്‍ അവര്‍ക്ക് കൈ മോശം വന്നിരിക്കുന്ന അമൂല്യ നിധിയാണ്‌ , കുടുംബ ജിവിതത്തിന്റെ പവിത്രതയെക്കുറിച്ചുള്ള അറിവ്  “


Friday, August 15, 2014

നമ്മുടെ സ്വാതന്ത്ര്യ ദിനം



എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ സ്വാതന്ത്ര്യ ദിന ആശംസകള്‍ ......






സ്വാതന്ത്ര്യം എന്താണെന്നു ഇനിയെങ്കിലും മനസിലാക്കി , അത് അനുഭവിച്ചറിയാന്‍ ശ്രമിക്കൂ .........അതില്‍ സ്നേഹമുണ്ട് .., സത്യം ഉണ്ട് .., നേരും നെറിവും ഉണ്ട്..നീതിയുണ്ട് .., ധര്‍മ്മവും ഉണ്ട് ...
അനീതിയും അഴിമതിയും അക്രമവും ഒഴിവാക്കൂ .........
നമ്മുടെ ചേച്ചിമാരുടെയും അനിയത്തി മാരുടെയും അമ്മ മാരുടെയും മാനവും അന്തസും സംരക്ഷിക്കൂ ......
കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിന് ആക്കം കൂട്ടൂ .....
ഉള്ള സമ്പത്തിലും ഐശ്വര്യത്തിലും സംതൃപ്തി ഉണ്ടാക്കൂ ....
ഇന്നുമുതല്‍ പുതിയ ഒരു ജീവിതം ആശംസിച്ചുകൊണ്ട് ....

സ്വാതന്ത്ര്യം പുലരട്ടെ ....ജയ്‌ ഹിന്ദ്‌ ...

Saturday, May 24, 2014

പുഴയുടെ കാമുകി – കവിത



 



ഒരു പ്രേമസന്ഗീതം നീന്തി –
തുടിക്കുമീ പുഴയില്‍ ഒരു ..
മീനായ്‌ ഞാനും വരട്ടെ ...
കള കള മധുരസന്ഗീതം...
എന്‍ ശല്ക്കങ്ങളില്‍...
വീണയില്‍ അമൃത നാദം പോല്‍ ..
എന്‍ മധുര സ്വപ്നങ്ങളെ തട്ടി ...
യുണര്ത്തും അമര സംഗീതമേ ...
ഈ പുഴതന്‍ ആത്മാവിന്‍ ..
എന്‍ പ്രേമഗീതം പുളകത്തിന്‍...
തിരമാല ചാര്ത്തുമാറാകട്ടെ ....

എന്റെ കണ്ണുകള്‍ നിന്നെത്തേടി ...
നീന്തി നീന്തി ഉഴറി നടക്കവേ ...
പുഴയേ ...നിന്‍ മനസ് എന്നില്‍
ലയിക്കുമാറാകട്ടെ.

    

Tuesday, May 13, 2014

കാമുകി – കവിത




എന്‍ മനസ്സ് കാണുമീ ...
മണ്ണില്‍ ഒരു പെണ്ണിനെ തേടി ഞാന്‍ അലഞ്ഞു ...
ഒരു നനവുള്ള മണ്ണില്‍ ...
ഒരു വടവൃക്ഷം പോലെ ഞാന്‍ നിന്നൂ ...
മായയാം ഈ ലോകം മരങ്ങളും ...
പൂക്കളും കൂടെ ...
കൂട്ടിനു മന്ദ മാരുതനും ആര്‍തുല്ലസിക്കാന്‍ ...
തുള്ളികള്‍ ചറ്റല്‍മഴയും...

മുല്ലപ്പൂ പോല്‍ ഭംഗിയാം അവളുടെ ദന്ധങ്ങളും ...
തക്കാളിപഴം പോല്‍ ചുവന്നു തുടുത്ത ....
കവിള്‍ തടങ്ങളും ...
വര്മുകില്‍ പോല്‍ മുടിയിഴകളും എന്നില്‍ ...
ഒരു ചന്ദ്ര ബിംബം പോല്‍ തെളിഞ്ഞൂ ...

ഒളിച്ചു വക്കുന്നീ സ്നേഹം എന്നില്‍ ...
കാര്‍മേഘം പോല്‍ പെയ്യാന്‍ ...
തിരമാല കണക്കേ പാഞ്ഞു വന്നൂ ...
കാണുമോ നീ എന്‍ മനസ്സിന്‍ ...
പവിത്രമാം റോസാ പ്പൂവിന്‍ ദളങ്ങള്‍ ...

byBinu joseph mayappallil




  
  



Monday, May 12, 2014

ഈ ജന്മം


കൂര്‍ത്ത മുള്ളുകള്‍ ചിരിക്കുന്നു

അട്ടഹാസം മുഴങ്ങുന്നു

കുത്തിതറക്കുന്നു എന്‍ നെഞ്ചില്‍ ...

മനുഷ്യ ജന്മങ്ങള്‍ മരിക്കുന്നു ..

മരണ പിടച്ചിലിലും കാണുന്നു ...

ഞാനവയെന്‍ മുന്‍പില്‍ മഴ ...

തുള്ളികകള്‍ക്ക്  രുചിയോ ....

ഉപ്പുരസവും ചൂട് നീരും ...

രക്ത വര്‍ണ്ണമാം ഒഴുകുന്നു...

കുത്തിയോലിക്കുന്നു ബാഷ്പകണങ്ങള്‍ ...

ഇറ്റിറ്റു വീഴുന്നു.. ഈ ലോകം ...

എത്ര മനോഹരം ഈ ഭൂമിയില്‍...

വിടരുന്നു പുതിയ ലോകം ...

എന്ന് തീരുമീ   ജന്മം ...

അടര്‍ന്നു വീഴുന്നേന്‍ പൂവിന്‍ ...

ഇതളുകളായ്  ഭൂമിക്കു  വളമായ് ...

ഈ ജന്മം തരുന്നൂ

ഇനിയൊരു ജന്മം ദാനമായ്‌ എങ്കിലും കിട്ടുമാറാകട്ടെ...

കൊതിതീരെ  തളിരില പുഷ്പങ്ങള്‍ വിടരുമാരകട്ടെ ....

by binu joseph mayappallil





 
  

Friday, May 9, 2014

MY STORY BOOK: ജനസേവനം

MY STORY BOOK: ജനസേവനം: ഇത്രയും നാളും ഭാരതഅകല. ത്തെയും ജനങ്ങളെയും ഹര്ത്താലിന്റെ പേരുപറഞ്ഞു മുടിച്ചു തേച്ചത് ....മതിയായില്ലേ ......നാണമില്ലേ ഇവര്‍ക്ക് ....ഒരു വ...

Thursday, May 8, 2014

I MISS YOU – കവിത






മധുരം വിളമ്പും പൂവേ നിന്‍ വദനം
നിന്‍ മനം കാണയ്കയില്‍ ഞാന്‍ വലഞ്ഞൂ
പാറി പറന്നീടും ശലഭമേ നിന്‍
വര്‍ണ്ണ ഭംഗിയില്‍ ഞാന്‍ മതി
മറന്നു ...സകലതും മറന്നു
നീ എനിക്കു മണമുള്ള പൂവും
എന്‍ കടലാഴിയില്‍ അടരാടിയ
വേദനയിലും നിന്‍ സൌരഭ്യം എനിക്ക്
ശാന്തിയും കുളിര്‍മ്മയും ...

നിന്‍ മനസ്സില്‍ തോന്നിയ ചിന്തകളും –
വികാരങ്ങളും എന്നില്‍ തിമര്ത്തതും
ആഴക്കടലും കടന്നു പോയി അഗ്നികുന്ടം ...

പാറി പറക്കും ശലഭമായി നിന്‍ ഗന്ധം ...
ഇന്നും ഓര്‍മ്മകളായി എന്നില്‍ നീരണിയുന്നു ..
അഗ്നി കുന്ടമാം എന്റെ ലോകം നീറി പുകയുന്നു ...
ഈ യാത്രയില്‍ നിന്‍ മുഖം ഒരു മാത്ര ...
മതി എനിക്ക് ഈ ലോകം വെടിയാന്‍ ...
ശലഭാമായി വന്നണയൂ നിന്‍ ചിറകിന്‍ സുഗന്ധം ...
എന്നിലെ ജീവന് ശക്തി പകരാന്‍ .....
ഐ മിസ്സ്‌ യു 

by binu joseph mayappallil



Wednesday, May 7, 2014

ജനസേവനം




ഇത്രയും നാളും ഭാരതഅകല. ത്തെയും ജനങ്ങളെയും ഹര്ത്താലിന്റെ പേരുപറഞ്ഞു മുടിച്ചു തേച്ചത് ....മതിയായില്ലേ ......നാണമില്ലേ ഇവര്‍ക്ക് ....ഒരു വാഴ വച്ചാല്‍ കുടുംബതിനെങ്കിലും ഗുണം കിട്ടിയേനെ....ജനസേവനം പോലും ജനസേവനം ...
ദേഹമനങ്ങി ജോലി ചെയ്യാന്‍ പറ്റാത്ത ഇവര്‍ എങ്ങനെ യാണ് നടുനന്നക്കാന്‍ തുനിഞ്ഞു ഇറങ്ങിയത്‌ ........

ഹര്‍താല്‍ നടത്തിയാല്‍ എന്ത് കിട്ടും... നഷ്ടം മാത്രം ....




ആശംസകള്‍ ......

Tuesday, March 18, 2014

Manorama Online Blog

Manorama Online Blog

നോവല്‍ - രഹസ്യം – ലക്കം – പതിനഞ്ചു – volume 2









ജിക്സന്റെ സുഹൃത്ത്‌ രമേശ്‌ പിഷാരടി യായിരുന്നു വിളിച്ചത് . അവിടെ ഒരു കമ്പനിയില്‍ executive manager പോസ്റ്റില്‍ ഒരു ജോലി ശരിയായിട്ടുന്ടെന്നും ഉടനെ തന്നെ ഇന്റര്‍വ്യൂ നു ഹാജരാവണം എന്ന് പറയാനുമായിരുന്നു വിളിച്ചത് . മനസിന്‌ ഒത്തിരി സന്തോഷം തോന്നി . മല പോലെ ഒത്തിരി സങ്കടങ്ങള്‍ ഉണ്ടായിട്ടും ദൈവം കൂടെ തന്നെയുണ്ടല്ലോ.
ജിക്സന്‍ സീറ്റില്‍ നിന്നും പതുക്കെ എഴുന്നേറ്റു . ഒത്തിരി നേരമായി ഒരേ ഇരിപ്പ് . നടുവിനു ഒരു വേദന പോലെ . ട്രെയിനിന്റെ കാതടപ്പിക്കുന്ന കാതര ശബ്ദം വല്ലാതെ മുഴങ്ങുന്നു എന്തോ അസഹനീയത .വെളിയിലേക്ക് നോക്കി ,  പാടങ്ങളും പുഴകളും ഓടിപ്പോകുന്നു. സമയം രാവിലെ പതിനൊന്ന് മണി. ഇളം കാറ്റ് ഒളിഞ്ഞു നോക്കികൊണ്ട്‌ കടന്നു പോയി . പ്രകൃതിയെ കൂടുതല്‍ നയന പൂരിതമാക്കാന്‍ വേണ്ടി ജിക്സന്‍ വതുല്‍ക്കലേക്ക് നീങ്ങി നിന്നു . ഹായ് .......എന്തുരസം.. അറിയാതെ പറഞ്ഞ് പോയി . ഇതിനു മുന്‍പ് കണ്ടിട്ടില്ലാത്ത ഭൂ പ്രദേശങ്ങള്‍ . പച്ചപ്പ്‌ പന്തലിച്ചു നില്‍ക്കുന്ന കുഞ്ഞു കുഞ്ഞു മരങ്ങള്‍ അങ്ങിങ്ങായി കാണാം . തരിശായി കിടക്കുന്ന ഭൂമികള്‍ . ആ പൊരി വെയിലത്ത്‌ ആളുകള്‍ മണ്ണില്‍ എല്ല് മുറിയെ പണിയെടുക്കുന്നു. അവര്‍ക്കറിയാം ഒരു നേരത്തെ ആഹാരത്തിന്റെ വില. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉണ്ട് . വെയിലിന്റെ ചൂടേറ്റു കറുത്തു കരിപളിച്ച ശരീരങ്ങള്‍ . ഹോ ....വല്ലാത്ത കാഴ്ച തന്നെ...ട്രെയിന്‍ നല്ല വേഗതയില്‍ തന്നെ നീങ്ങി കൊണ്ടിരുന്നു ..കട പാടാ ....കട..പാടാ....
പെട്ടെന്ന് ഒരു യാചകന്റെ ശബ്ദം ട്രെയിനിന്റെ ഉള്ളില്‍ നിന്ന് ജിക്സന്റെ കാതില്‍ വന്നലച്ചു . “സാര്‍ .... അല്ലതും തരണേ ...” കണ്ടപ്പോള്‍ സങ്കടം തോന്നി . കീറി പ്പറിഞ്ഞ ഷര്‍ട്ടും മുണ്ടും ..,മുഴുവനും ചെളി പറ്റിയിരിക്കുന്നു . ഒട്ടിയ വയര്‍ .. മുഘമാകെ കറുത്തിരുണ്ട്‌ .. മലയാളത്തിലായിരുന്നു ആ യാചകന്‍ സംസാരിച്ചിരുന്നത് . അതില്‍ അത്ഭുതം തോന്നാതിരുന്നില്ല . ജിക്സന് ആ യചകനോട് ഒരു വല്ലാത്ത സഹതാപവും കാരുണ്യവും തോന്നി  പോക്കറ്റില്‍ നിന്ന്  100  രൂപയുടെ ഒരു നോട്ടെടുത്ത് നീട്ടി . യാചകന് സന്തോഷമായി . ആദ്യമായിട്ടാണ് ഇത്രയും രൂപ ഒരാള്‍ തരുന്നത് . ആ സന്തോഷം മുഘത്ത്‌ പ്രകടമായിരുന്നു . അതുകൊണ്ടും തീര്‍ന്നില്ല , വയറു നിറയെ ഭക്ഷണവും ചായയും എല്ലാം വാങ്ങി ക്കൊടുത്തു . എന്നിട്ട്  ചോദിച്ചു . “ എന്ത് പറ്റി .., ഈ വേഷം കെട്ടാനുള്ള കാരണം എന്താണ് ..”
അത് കേട്ടപ്പോള്‍ ആ യാചകന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാര ധാരയായി ഒഴുകി . അയാള്‍ പതുക്കെ ആ കഥ വിവരിക്കാന്‍ തുടങ്ങി.
സാറെ എന്‍റെ പേര് ഹസ്സന്‍ എന്നാണ് . ഗുജറാത്തിലായിരുന്നു കുടുംബ സമേതം താമസിച്ചിരുന്നത് . സ്വന്തമായി കൃഷിയിടവും നല്ല വരുമാനവും ഉണ്ടായിരുന്നു . ഭാര്യയും രണ്ട് പെന്‍ മക്കളും അടങ്ങുന്നതായിരുന്നു എന്‍റെ കുടുംബം . മൂത്തവള്‍ക്ക്  22  ഉം , ഇളയവള്‍ക്കു 18  ഉം  . ഞങ്ങള്‍ വളരെ സന്തോഷ പൂര്‍വ്വം ജീവിച്ചു പോന്നിരുന്ന ആ സമയത്താണ് പെട്ടെന്ന് എല്ലാം തകിടം മറിഞ്ഞത് . ഗുജറാത്തിലെ കലാപം ഞങ്ങളുടെ കുടുംബം തകര്‍ത്തു . കലാപം എവിടെനിന്നോ പൊട്ടിപുറപ്പെട്ടു . വാളും കുന്തവും ഏന്തി കാവി വസ്ത്രം ധരിച്ച  ആളുകള്‍ നാല് ഭാഗത്ത്‌ നിന്നും ചീറിപാഞ്ഞു വന്നു. ആ പ്രദേശമാകെ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായിരുന്നു. ചുറ്റിനും കൂട്ട നിലവിളികളും രക്ത ചോരിച്ചിലും മാത്രം . അണ്ണാ ....ഞങ്ങളുടെ വീടുകള്‍ക്ക് അവര്‍ തീ യിട്ടൂ . ഞങ്ങളുടെ സ്ത്രീകളെ അവര്‍ വലിച്ചിഴച്ചു കൊണ്ടുപോയി ... എന്‍റെ രണ്ട് പെണ് മക്കളെയും അവര്‍ പരിപൂര്‍ണ്ണ നഗ്നരാക്കി . എന്നെ കെട്ടിയിട്ടു , വാളിനു വെട്ടി . എന്‍റെ മുന്‍പിലിട്ടു അവര്‍ എന്‍റെ പോന്നു മക്കളെ അതി ക്രൂരമായി ബലാല്‍സംഗം ചെയ്തു .. അവസാനം വാളിനു വെട്ടിക്കൊന്നു.കുന്തം കൊണ്ട്  വയറ്റില്‍ കുത്തി . ഞാന്‍ ബോധം കേട്ട് വീണു .........

തുടരും ..........            



പ്രിയ കൂട്ടുകരായ വായനക്കാരെ ..,




നിങ്ങള്‍ എനിക്കയച്ച സ്നേഹപൂര്‍വ്വമുള്ള എഴുതുകളിന്മേല്‍ മേല്‍ നടപടിയെന്നോണം - രഹസ്യം എന്നാ നോവലിന്റെ - volume 2 - ഉടന്‍ പ്രസ്സിധീകരിക്കുന്നതാണ് ...
ചില സാങ്കേതിക കാരണങ്ങളാല്‍ താമസിച്ചതിനു ക്ഷമിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു......

നിങ്ങളുടെ സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു....

Wednesday, March 12, 2014

ഗാന്ധിജിയുടെ ഹര്‍ത്താലിനു എതിരെയുള്ള ആത്മ വീക്ഷണം




പ്രിയപ്പെട്ടവരേ ..,

നമ്മള്‍ ഇന്ത്യക്കാരാണ് . ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ചുള്ള നിയമ സംരക്ഷണം നമുക്കോരോരുത്തര്‍ക്കും ഉണ്ട് . നമ്മള്‍ ഓരോരുത്തരും , മറ്റ് രാക്സ്ട്രീയ സംഘടനകളെയോ , അവരുടെ ഭീഷണികലെയോ ഈ ലോകത്തില്‍ അനിനിരന്നിരിക്കുന്ന ഭീഷണികലെയോ , ആള്‍ ദൈവങ്ങളെയോ , മാഫിയാ സന്ഘങ്ങലെയോ , ഗുണ്ടാ സന്ഘങ്ങലേയോ , യാതൊരു കാരണവശാലും പേടിക്കേണ്ടതില്ല . നമ്മള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയിരുന്നവരും നമ്മുടെ മൌലികവകാശങ്ങളെ നിഷേധിക്കുന്നവര്ക്കുമെതിരെ .., സമാധാനപരവും ഇന്ത്യന്‍ ഭരണ ഘടനയുടെ നിയമ സരക്ഷണത്തോടുകൂടിയും പോരാടാന്‍ കെല്പുള്ള ധീര ജവന്മാരാന് .
ഒരു ദിവസത്തെ ഹര്‍ത്താല്‍ സംഭവിച്ചാല്‍ , നാടിന്‍റെ നഷ്ടം വളരെ വലുതാണ് . നാടിന്‍റെ ഒരു ദിവസത്തെ വളര്‍ച്ചയില്‍ കോടികളുടെ നഷ്ടം .
ഇതി രാജ്യത്തിന്‍റെ സാന്പതികവും ധാര്‍മ്മികവുമായ അധപതനതിനു വഴി തെളിക്കുന്നു .
ഇത് സമൂഹത്തിന്റെ അധപതനമായി മറുന്നു ,
ഇത് ഓരോ കുടുംബങ്ങളുടെയും അധപതനമായി മറുന്നു ,
ഇത് കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും അധപതനമായി മാറുന്നു ,
ഇതിന്റെ ഫലമായി , പട്ടിണി , അക്രമം , കുടുംബ തകര്‍ച്ച മുതലായവയകുന്നു ഫലം  .
രാഷ്ട്രീയ പാര്‍ട്ടികളുടെയും ചില ആള്‍ദൈവങ്ങളുടെയും സ്ഥാപിത തല്പര്യങ്ങക്ക് വേണ്ടിയുള്ള ഈ ഹര്‍ത്താല്‍ ...........
ഇത് നിങ്ങള്ക്ക് വേണ്ടിയുള്ളതല്ല ........
ഇത് നിങ്ങളെ ധാര്‍മ്മികമായി നശിപ്പിക്കും ...
അതുകൊണ്ട് .., ഹര്‍ത്താല്‍ ഉപേക്ഷിക്കൂ ....
ജയ്‌ ഹിന്ദ്‌ ........




Monday, March 10, 2014

സാമൂഹ്യ വിരുദ്ധര്‍ കേരളത്തില്‍ .....പല നാമങ്ങളില്‍






ലേഘനം ഒന്നാം ഭാഗം

പ്രിയ സജ്ജനങ്ങളെ ....
1947 – ല്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ബ്രിട്ടിഷുകാരുടെ കയ്യില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഇന്ന് വരെയുള്ള കാലഘട്ടങ്ങളിലൂടെ ഒന്ന് വിരലോടിചാല്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്‌ ,ഇപ്പോഴുള്ളത്  അമിത സ്വാതന്ത്ര്യ ത്തികവോ അതോ മറ്റുള്ളവരുടെ കിരാത പ്പിടുത്തങ്ങള്‍ക്കുള്ളില്‍ അമരുന്ന നമ്മുടെ സ്വാതന്ത്ര്യ മോഹമോ..

നമ്മളെല്ലാം ഭാരതീയരാണ്‌ . നമുക്ക് നമ്മുടെതായ ഒരു സംസ്കാരമുണ്ട് . അത് പവിത്രവും കുലീനവും അഭിമാനത്തോടെ ഉയര്തിപ്പിടിക്കാവുന്ന ഒരു നിര്‍മ്മലമായ വികാരം കൂടിയാണ് . അന്ധവിസ്വാസങ്ങള്‍ക്കും അടിച്ചമര്‍ത്ത പ്പെടുതലുകള്‍ക്കും മാഫിയാകളുടെ ഗുണ്ടയിസത്തിനും അടിയറവു വെക്കനുല്ലതല്ല .
ഇന്ത്യന്‍ ഭരണ ഘടനയില്‍ അടിസ്ഥാനമായുള്ള നിയമ സംഹിത അനുസരിച്ച് , ഇന്ത്യയില്‍ കൊലപാതകം , മയക്കു മരുന്ന് ഉപയോഗം , ഭീഷണി പ്പെടുത്തല്‍ , ഗുണ്ടായിസം , ബലാല്‍സംഗം , എന്നിങ്ങനെയുള്ള കൊടും ക്രൂരമായ കുറ്റങ്ങള്‍ നിരോധിച്ചിരിക്കുന്നു എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം . ഈ കുറ്റ  കൃത്യങ്ങള്‍ നിരോധിച്ചിരിക്കുന്നു എന്ന് ഉറപ്പു വരുത്തുവാന്‍ വേണ്ടി പോലീസ് സേന എന്നാ പേരില്‍ ഒരു സേനാ വ്യുഹത്തെ ഭാരതത്തില്‍ ഉടനീളം വിന്യസിച്ചിരിക്കുന്നു എന്നതും നമുക്ക് അറിവുള്ളതാണ് . എന്നിരിക്കിലും , കുറ്റ  കൃത്യങ്ങളുടെ തോത് ഭാരത തിലെന്നല്ല , ലോക രാജ്യങ്ങള്‍ ക്കുള്ളില്‍ തന്നെ അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്നു എന്ന വസ്തുത വളരെ ശ്രദ്ധേയം ആണ്.

ഇവിടെ , എല്ലാം കൊണ്ടും പ്രബുദ്ധരായ നമ്മളെ എല്ലാം വിഡികളാക്കിക്കൊണ്ട് സുധാമണി എന്നാ മാതാ അമൃതാനന്ദ മയി ഉടനീളം
വിലസി  നടക്കുന്നത് കണ്ടില്ലെന്നു നടിക്കുന്നത് നമ്മുടെ നാടിനു തന്നെ മാനം പോകുന്ന കാര്യം തന്നെ . കൊലപാതക കൂമ്പാരങ്ങള്‍ കൊണ്ടും മയക്കുമരുന്ന് ഉപയോഗങ്ങളുടെ വ്യവഹാരങ്ങള്‍ കൊണ്ടും ഗുണ്ടായിസം അമിതമായി പ്രസരിപ്പിച്ചുകൊണ്ടും .., നമ്മുടെയെല്ലാം സ്വാതന്ത്ര്യവും സ്വാതന്ത്ര്യം അനുഭവിക്കാനുള്ള അവകാശവും നിഷേധിക്കപ്പെടുകയാണോ .
അതോ ലോകസഭാ തെരഞ്ഞെടുപ്പു ആസന്നമായിരിക്കുന്ന ഈ സമയത്ത് , വോട്ടു പിടിക്കുവാനുള്ള ഏതെങ്കിലും രാസ്ട്രീയ പാര്‍ട്ടികളുടെ കുടില തന്ത്രമാണോ ഇത് .
ഗൈല്‍ ട്രേഡ് വേല്‍ , അവള്‍ ഒരു വിദേശ വനിത. അവള്‍ ആരുമായിക്കൊള്ളട്ടെ . പറഞ്ഞതെന്തും ആയിക്കൊള്ളട്ടെ  . പക്ഷെ അതില്‍ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് അറിയാനുള്ള അവകാശം ഭാരതീയ ജനതക്കുണ്ട് . വിവരം അറിയാനുള്ള അവകാശം – ഒരു പൌരന്‍റെ മൌലികാവകാശമാന് .

അമൃതാനന്ദ മയിയുടെ മടത്തിലെ ഗുണ്ടകളുടെ ഭീകര മര്‍ദ്ദന മേറ്റ് സപ്നം സിങ്ങ് മരിച്ചതിന്റെ പിന്നിലുള്ള യഥാര്‍ത്ഥ സത്യം അറിയുവാനുള്ള അവകാശം ഭാരതീയ ജനതക്കുണ്ട് . ജസ്ടീസ് ക്രഷ്ണയ്യരെ പ്പോലെയുള്ള മഹത് വ്യക്തികള്‍ ഈ അവസരത്തില്‍ മാതാ അമൃതാനന്ദ മയി എന്നാ സുധമണിയെ സപ്പോര്‍ട്ട് ചെയ്തു സംസാരിക്കുന്നതു തികച്ചും ലജ്ജാകരമാണ് .   വിദേശികളായ സായിപ്പു മാരാന് സപ്നം സിംഗിനെ മര്‍ദ്ദിച്ചു കൊന്നത് എന്നത് ശ്രദ്ദേയമായും ജനസംസരമുണ്ട് . ബ്രിട്ടീഷു കാരുടെ ഭരണ കാലത്ത് ഇന്ത്യന്‍ ജനങ്ങളെ വിദേശികള്‍ പീഡിപ്പിക്കുകയും കൊല്ലുകയും അടിമപ്പെടുതുകയും ചെയ്തപ്പോള്‍ നമ്മുടെ വികാരം നീതിക്കായു പോരാടി .
ഇപ്പള്‍ എന്തുപറ്റി .., മനുഷ്യത്വം എന്നാ വികാരം തണുത്തുറഞ്ഞു പോയോ..
അതോ കൊടിപതികളായ മേലാളന്മ്മര്‍ക്ക് അടിയറവു വെച്ചുവോ ........

സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാര്‍ ഇതിനെതിരെ പറഞ്ഞിരിക്കുന്നത് ഇവിടെ പ്രത്യേകം ശ്രദ്ധേയം ആണ് .






തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്‍ നടത്തിയ ആരോപണങ്ങളും വെളിപ്പെടുത്തലുകളും സംബന്ധിച്ച സത്യാവസ്ഥ അന്വേഷിച്ച്‌ പുറത്തുകൊണ്ടുവരണമെന്ന് സാംസ്‌കാരിക നായകര്‍. ഇക്കാര്യത്തില്‍ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ കക്ഷികളും പുലര്‍ത്തുന്ന നിശബ്ദത ഗൗരവമായി കാണണമെന്നും കവി ഓ.എന്‍.വി കുറുപ്പ്, പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ബി.ആര്‍.പി ഭാസ്കര്‍, ശശികുമാര്‍, സാഹിത്യകാരന്‍ സക്കറിയ, സ്കൂള്‍ ഓഫ് ഭഗവദ്ഗീത സ്ഥാപകന്‍ സ്വാമി സന്ദീപാനന്ദഗിരി എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഗെയ്ല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത് തടയാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നത് പ്രതിഷേധാര്‍ഹമാണ്. അഭിമുഖം സംപ്രേക്ഷണം ചെയ്ത കൈരളി ചാനലിനെതിരെ മഠം വക്കീല്‍ നോട്ടീസയച്ചു. വിഷയത്തെ വക്രീകരിച്ചും, വര്‍ഗീയ വല്‍ക്കരിച്ചും വഴിതെറ്റിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും പ്രസ്താവന പറയുന്നു.
ആത്മീയ, ഭൗതിക ഭേദമന്യേ ഏതു മേഖലയിലേയും പ്രസ്ഥാനങ്ങളും പ്രസ്ഥാനങ്ങളും പൊതുസ്ഥാപനങ്ങള്‍ ജനകീയ പരിശോനയ്ക്ക്‌ വിധേയമായി സുതാര്യമായാണ് പ്രവര്‍ത്തിക്കേണ്ടത്. കേരളത്തെക്കാള്‍ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഇത്തരം പരിശോധനകള്‍ നടക്കുന്നുണ്ടെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു

അമൃതാനന്ദമയി വിവാദം: സ്വാമി ഹിമവല്‍ ഭദ്രാനന്ദ പ്രതികരിക്കുന്നു


മാതാ അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ അമൃതാനന്ദമയിയുടെ മുന്‍ സന്തത സഹചാരി ഗെയ്ല്‍ ട്രെഡ്‌വെലിന്റെ അഭിമുഖം കൈരളി-പീപ്പിള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തത് ഏറെ വിവാദമായിരുന്നു. ബുധനാഴ്ച അഭിമുഖത്തിന്റെ ആദ്യഭാഗം സംപ്രേഷണം ചെയ്തപ്പോള്‍ രണ്ടാം ഭാഗത്തിന്റെ സംപ്രേക്ഷണവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മഠം കൈരളി-പീപ്പിള്‍ ചാനലുകളുടെ നടത്തിപ്പുകാരായ മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് വക്കീല്‍ നോട്ടീസയച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ അഭിഭാഷക സ്ഥാപനമായ അമര്‍ചന്ദ് മംഗല്‍ദാസ്‌ മുഖേനെയായിരുന്നു വക്കീല്‍ നോട്ടീസയച്ചത്. എന്നാല്‍ വക്കീല്‍ നോട്ടീസ്‌ തള്ളിയ ചാനല്‍ വ്യാഴാഴ്ച അഭിമുഖത്തിന്റെ രണ്ടാം ഭാഗവും സംപ്രേക്ഷണം ചെയ്തിരുന്നു. അതിനിടെ തൃശൂര്‍ സ്വദേശിയായ അമ്മ ഭക്തന്‍ സുമോദ്‌ നല്‍കിയ ഹര്‍ജിയില്‍ കൈരളി ചാനലിന്റെ ചെയര്‍മാന്‍ മമ്മൂട്ടിയും ചീഫ്‌ എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസും ഹാജരാകാന്‍ തൃശൂര്‍ മുന്‍സിപ്പല്‍ കോടതി ഉത്തരവിട്ടു. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ പ്രതികരിക്കുന്നു.



കേരളത്തില്‍ ഉദയമസ്തമിക്കാത്ത മാധ്യമ സൂര്യന്മാര്‍ ഉണ്ടെന്ന് തെളിയിച്ച കൈരളി ടിവി ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസിന് ഒരായിരം അഭിനന്ദനങ്ങള്‍. സിനിമാക്കാരുടെ ഇടയില്‍ വളരെ വ്യക്തിത്വമുള്ള മനുഷ്യനാണ് കൈരളിയുടെ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടി. മാനസിക വൈകല്യത്തിനും വീണ്ടു വിചാരമില്ലാത്ത വികാരത്തിനും അടിമപ്പെട്ട ചില അഭിനേതാക്കളെപോലെ ആള്‍ദൈവ ഭക്തനല്ല അദ്ദേഹം. ആത്മീയതയുടെ അനുഭൂതി അറിയാത്ത, അഭിസാരികയെന്ന് പലരാലും മുദ്രചെയ്യപ്പെട്ട ഒരു കച്ചവടക്കാരിക്ക് അടിമപ്പെട്ട്, ഭക്തി മൂത്ത് സമനില തെറ്റിയ ഒരാളാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതി പരിഗണിച്ചതും ഇരുവര്‍ക്കും നോട്ടീസ് അയച്ചതുമായ നടപടി കോടതിക്ക് തന്നെ അപമാനമാണ്.
സന്യാസ ധര്‍മ്മം പാലിക്കാത്ത ഒരു അധോലോക സംഘത്തിന്റെ ക്രൂരതക്ക് ഇരയായ ഒരു പാവം വിദേശ വനിതയുടെ വേദനയാണ് തന്റെ മാധ്യമത്തിലൂടെ ജോണ്‍ ബ്രിട്ടാസ് ചോദിച്ചറിഞ്ഞത്. ബ്രിട്ടാസ് അദ്ദേഹത്തിന്റെ മാധ്യമ ധര്‍മ്മമാണ് നിറവേറ്റിയത്. മമ്മൂട്ടിയേയും ജോണ്‍ ബ്രിട്ടസിനേയും കോടതി കയറ്റാന്‍ നോട്ടീസ് അയച്ച അതേ കോടതി തന്നെ സുധാമണി നടത്തിയെന്ന് ശക്തമായി ആരോപിക്കുന്ന സാമ്പത്തിക ക്രമക്കേടും അക്രമങ്ങളും അറുകൊലകളും അന്വേഷിക്കാന്‍ ഉത്തരവിടണം. കൈയില്‍ പണം ഉണ്ടെകില്‍ ലോകത്ത് ആര്‍ക്കും ആരേയും എന്തും ചെയ്യാമെന്നുള്ള അവസ്ഥയാണ് സുധാമണിയും ആശ്രമഗുണ്ടകളും കാണിക്കുന്നത്.
നേരെ ചൊവ്വേ ഒന്ന് സംസാരിക്കാനോ ഒരു ആത്മീയ ചോദ്യത്തിന് മറുപടി നല്‍കാനോ ഒരുപൊതുവേദിയില്‍ ഇതര സാംസ്‌കാരിക പ്രാസംഗികരുടെ സാന്നിധ്യത്തില്‍ ഒരു പ്രഭാഷണം നടത്താനോ ഏതെങ്കിലും ഒരു തരത്തിലുള്ള അത്ഭുതമോ പ്രവചനമോ നടത്താനോ സാധിക്കാത്ത സാധാരണക്കാരിയായ ഒരു കടപ്പുറത്തെ സ്ത്രീയെ കൊണ്ടുവന്നിരുത്തി വേഷഭൂഷാദികളും ആടയാഭരണങ്ങളും അണിയിച്ച് ദേവിയും അമ്മയുമാക്കി സമൂഹത്തിന്റെ അജ്ഞതയെ മുതലെടുത്ത് ആത്മീയതയുടെ മറവില്‍ കോടികള്‍ സമ്പാദിക്കുന്ന ഒരു മള്‍ട്ടി നാഷണല്‍ കോര്‍പ്പറേറ്റ് കമ്പനിയുടെ പ്രധാന കണ്ണിയെ ഭയക്കുന്ന രാഷ്ട്രീയക്കാരേ, നിങ്ങളാണോ സമൂഹത്തിന്റെ രക്ഷകര്‍?
പ്രിയ സജ്ജങ്ങളെ, ആര്‍ക്കും ദൈവമാകാന്‍ സാധിക്കില്ല, ആര്‍ക്കും ആരുടേയും വേദന മാറ്റാനും സാധിക്കില്ല. മറ്റൊരാള്‍ ഭക്ഷിച്ചാല്‍ നമ്മുടെ വിശപ്പ് മാറില്ല. എല്ലാ വിചാരങ്ങളും വികാരങ്ങളും മനസിന്റെ സൃഷ്ടിയാണ്. ഒരു തികഞ്ഞ സന്യാസി ഒരിക്കലും ഭക്തരെ സൃഷ്ടിക്കില്ല. ഒരു സന്യാസിയുടെ ലക്ഷണം സുധാമണിക്കില്ല. ഇഷ്ട പുരുഷനില്‍ നിന്നും ഇഷ്ട സമയത്ത് ഇഷ്ട ഗര്‍ഭം ധരിച്ച് പ്രസവിച്ചാലേ ഒരു അമ്മയാകാന്‍ സാധിക്കു. അല്ലാത്ത ഒരാളെ അമ്മയെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.
സാധുവായ ഗെയ്ല്‍ ട്രഡ്വല്‍ പറഞ്ഞത് എല്ലാം ശരിതന്നെയെന്ന് ഉള്‍കാഴ്ചയുള്ള ഒരു വ്യക്തിക്കോ സുധയെ അടുത്ത് അറിയുന്നവര്‍ക്കോ മനസ്സിലാകും. യഥാര്‍ത്ഥ സന്യാസിമാര്‍ക്ക് ഒരര്‍ത്ഥത്തില്‍ സുധയെ പോലുള്ളവര്‍ ഒരു മഹാഭാഗ്യം തന്നെയാണ്. എങ്ങനെയെന്നാല്‍ ഇത്തരം കമ്പോസ്റ്റ് കുഴികള്‍ ഉള്ളതിനാല്‍ ചപ്പു ചവറുകളും മറ്റു മലിന വസ്തുക്കളും യഥാര്‍ത്ഥ സന്യാസിമാരെ ശല്യം ചെയ്യുകയില്ല. എനിക്ക് പൊതുവെ ആരേയും കുറ്റം പറയാന്‍ താല്‍പ്പര്യമില്ല. എന്നാല്‍ സ്വന്തം മാതാപിതാക്കളെ കൊണ്ട് പാദം കഴുകിപ്പിക്കുകയും പൂജിപ്പിക്കുകയും ചെയ്യുന്ന സുധയുടെ കോപ്രായങ്ങള്‍ ദര്‍ശിക്കുകയും സാധു ജനങ്ങളെ ആത്മീയതയുടെ പേരുംപറഞ്ഞു ദ്രോഹിക്കുകയും ചെയുന്നത് കണ്ടിട്ട് മിണ്ടാതിരിക്കുന്നതിലും ഒരു പരിധിയുണ്ട്.
മഹത് വ്യക്തികള്‍ എഴുതിയ ഗ്രന്ഥങ്ങളും മറ്റും അമ്മയുടെ ദര്‍ശനവും ആശയവും എന്ന് പറഞ്ഞ് പാവം ജനങ്ങളെ പുസ്തകത്തിലൂടേയും മറ്റും പകര്‍ന്നുനല്‍കി വിഡ്ഢിയാക്കുന്ന സുധ ഇതുവരെ ഒരു സന്യാസിയായിട്ടില്ല. സുധയുടെ കര്‍മ്മ ശുദ്ധിയെ ചോദ്യം ചെയ്യുന്നവര്‍ അമേരിക്കയുടെ ചാരനാണെന്നും ഭാരതത്തിന്റെ അദ്ധ്യാത്മികയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റാണെന്നുമുള്ള ആസ്ഥാന വക്താക്കളുടെ ശ്വാനഗര്‍ജനം ഇനി ആരും വിശ്വസിക്കില്ല. തീപ്പൊരിക്ക് ഒരിക്കലും അഗ്‌നിയെ ദഹിപ്പിക്കാന്‍ സാധിക്കില്ല. ഭഗവാന്‍ ശ്രീകൃഷ്ണനാണ് ലോകത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എന്ന സത്യം ഓര്‍ക്കുന്നതും നന്നായിരിക്കും. സുധയെക്കാളും എന്തുകൊണ്ടും യോഗ്യത നമ്മുടെ മാദക ചലച്ചിത്രനടിമാര്‍ക്ക് ഉണ്ടെന്നും പറയാതെ വയ്യ.



പ്രിയ ഭാരതീയ ജനങ്ങളെ .., എനിക്ക് പറയുവാനുള്ളത് , നാളെ നമ്മുടെ കുടുംബത്തില്‍ , സുധാമണിയുടെ കടന്നു കയറ്റം ഉണ്ടായി  കൂടെന്നില്ല . എങ്കില്‍ നമ്മള്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നെ പറ്റൂ . നമ്മള്‍ ഭാരതീയരാനെങ്കില്‍ ഭാരത സംസ്കാരത്തില്‍ ഊര്‍ജ്ജം കൊള്ളുന്ന അഭിമാനം , ഉയര്‍ത്തിപ്പിടികണമെങ്കില്‍ , ഈ സാമൂഹ്യ വിരുദ്ധരെ ഉപേക്ഷിച്ചേ പറ്റൂ . ബ്രിട്ടീഷു കാരുടെ അധിനിവേശ ത്തിനു മുന്‍പില്‍ നെഞ്ചു വിരിച്ചു നിന്നത് പോലെ , ഇനിയും ഇത്തരം അഴിമതിയുടെയും അരാജകത്വങ്ങള്ടെയും അക്രമ രാഷ്ട്രീയങ്ങളുടെയും അനീതിയുടെയും ഗുണ്ടായിസത്തിന്റെയും അധിവേശങ്ങള്‍ക്ക് മുന്‍പില്‍ , തലകുനിക്കാതെ , ഭാരതീയ നിയമ സംഹിത അനുസരിച്ചുള്ള സ്വാതന്ത്ര്യം അനുഭവിക്കാന്‍ , നാം  നെഞ്ചു വിരിച്ചു നിക്കാന്‍ ഇനിയും വൈകിക്കൂട..

പാവങ്ങളുടെ പട്ടിണിക്കും ദാരിദ്ര്യത്തിനും അറുതി വരുത്തുവാന്‍ ഈ അധികാര മേലാളന്മാര്‍ക്ക് ഇനിയും സാധിച്ചിട്ടുണ്ടോ .. വിദേശ ബാങ്കുകളില്‍ കൂമ്പാരം കൂട്ടി പണം നിറക്കുമ്പോള്‍ , അത് , ഇവിടുത്തെ പാവപ്പെട്ട ജനങ്ങള്‍ പട്ടിണി കിടന്നും മുണ്ട് മുറുക്കിയുടുതും സര്‍ക്കാരിനു നല്‍കുന്ന നികുതി  പ്പണമാനെന്ന വീണ്ടു വിചാരം ഇനിയെങ്കിലും ഉണ്ടാകുമോ ...

കരുനാഗ പ്പള്ളിയിലെ പോലീസുകാര്‍ക്ക് ശമ്പളം കൊടുക്കുന്നത് സുധാമാനിയോ അതോ സര്‍ക്കാരോ ..പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങിയിട്ട് അവര്‍ക്ക് വേണ്ടി ഒരു കേസ് ഫയലിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ പോലും കഴിയാത്ത പോലീസുകാര് .

സുധാമണി ഒരു വ്യക്തിയാണ് . ഒരു വ്യക്തി എന്നാ പേരില്‍ നല്ല പ്രവര്‍ത്തനങ്ങളാല്‍ , സമൂഹത്തിന്റെ അന്ഗീകാരവും ബഹുമാനവും അര്‍ഹിക്കുന്നവള്‍ തന്നെ. സുധാമണിയുടെ പേരില്‍ നടക്കുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ പറ്റില്ല . ഞാന്‍ അത് സമ്മദിക്കുന്നു.
പക്ഷെ ...., അത് കോടിക്കണക്കിനു രൂപയുടെ അധികാര തള്ളലുകൊണ്ട് എല്ലാവരെയും ഒറ്റയടിക്ക് അങ്ങ് മണ്ടന്മാരക്കാമെന്ന് വിചാരിക്കരുത് . പ്രബുദ്ധരായ ഇന്ത്യന്‍ ജനതയെ പറ്റിക്കാന്‍ ഒരു സുധാമണി വിചാരിച്ചാല്‍ ......, ഇവിടെ ഒന്നും നടക്കില്ല.

ജയ്‌ ഹിന്ദ്‌ .ജയ്‌ ഭരത് മാതാ ...


Written by Binu Joseph Mayappallil