ജിക്സന്റെ സുഹൃത്ത് രമേശ്
പിഷാരടി യായിരുന്നു വിളിച്ചത് . അവിടെ ഒരു കമ്പനിയില്‍ executive manager പോസ്റ്റില്‍ ഒരു ജോലി ശരിയായിട്ടുന്ടെന്നും ഉടനെ തന്നെ ഇന്റര്‍വ്യൂ നു
ഹാജരാവണം എന്ന് പറയാനുമായിരുന്നു വിളിച്ചത് . മനസിന് ഒത്തിരി സന്തോഷം തോന്നി . മല
പോലെ ഒത്തിരി സങ്കടങ്ങള്‍ ഉണ്ടായിട്ടും ദൈവം കൂടെ തന്നെയുണ്ടല്ലോ.
ജിക്സന്‍ സീറ്റില്‍ നിന്നും
പതുക്കെ എഴുന്നേറ്റു . ഒത്തിരി നേരമായി ഒരേ ഇരിപ്പ് . നടുവിനു ഒരു വേദന പോലെ .
ട്രെയിനിന്റെ കാതടപ്പിക്കുന്ന കാതര ശബ്ദം വല്ലാതെ മുഴങ്ങുന്നു എന്തോ അസഹനീയത .വെളിയിലേക്ക്
നോക്കി , പാടങ്ങളും പുഴകളും
ഓടിപ്പോകുന്നു. സമയം രാവിലെ പതിനൊന്ന് മണി. ഇളം കാറ്റ് ഒളിഞ്ഞു നോക്കികൊണ്ട്
കടന്നു പോയി . പ്രകൃതിയെ കൂടുതല്‍ നയന പൂരിതമാക്കാന്‍ വേണ്ടി ജിക്സന്‍ വതുല്‍ക്കലേക്ക്
നീങ്ങി നിന്നു . ഹായ് .......എന്തുരസം.. അറിയാതെ പറഞ്ഞ് പോയി . ഇതിനു മുന്‍പ്
കണ്ടിട്ടില്ലാത്ത ഭൂ പ്രദേശങ്ങള്‍ . പച്ചപ്പ് പന്തലിച്ചു നില്‍ക്കുന്ന കുഞ്ഞു
കുഞ്ഞു മരങ്ങള്‍ അങ്ങിങ്ങായി കാണാം . തരിശായി കിടക്കുന്ന ഭൂമികള്‍ . ആ പൊരി
വെയിലത്ത് ആളുകള്‍ മണ്ണില്‍ എല്ല് മുറിയെ പണിയെടുക്കുന്നു. അവര്‍ക്കറിയാം ഒരു
നേരത്തെ ആഹാരത്തിന്റെ വില. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉണ്ട് . വെയിലിന്റെ
ചൂടേറ്റു കറുത്തു കരിപളിച്ച ശരീരങ്ങള്‍ . ഹോ ....വല്ലാത്ത കാഴ്ച തന്നെ...ട്രെയിന്‍
നല്ല വേഗതയില്‍ തന്നെ നീങ്ങി കൊണ്ടിരുന്നു ..കട പാടാ ....കട..പാടാ....
പെട്ടെന്ന് ഒരു യാചകന്റെ
ശബ്ദം ട്രെയിനിന്റെ ഉള്ളില്‍ നിന്ന് ജിക്സന്റെ കാതില്‍ വന്നലച്ചു . “സാര്‍ .... അല്ലതും
തരണേ ...” കണ്ടപ്പോള്‍ സങ്കടം തോന്നി . കീറി പ്പറിഞ്ഞ ഷര്‍ട്ടും മുണ്ടും ..,മുഴുവനും
ചെളി പറ്റിയിരിക്കുന്നു . ഒട്ടിയ വയര്‍ .. മുഘമാകെ കറുത്തിരുണ്ട് ..
മലയാളത്തിലായിരുന്നു ആ യാചകന്‍ സംസാരിച്ചിരുന്നത് . അതില്‍ അത്ഭുതം
തോന്നാതിരുന്നില്ല . ജിക്സന് ആ യചകനോട് ഒരു വല്ലാത്ത സഹതാപവും കാരുണ്യവും
തോന്നി പോക്കറ്റില്‍ നിന്ന് 100
രൂപയുടെ
ഒരു നോട്ടെടുത്ത് നീട്ടി . യാചകന് സന്തോഷമായി . ആദ്യമായിട്ടാണ് ഇത്രയും രൂപ ഒരാള്‍
തരുന്നത് . ആ സന്തോഷം മുഘത്ത് പ്രകടമായിരുന്നു . അതുകൊണ്ടും തീര്‍ന്നില്ല , വയറു
നിറയെ ഭക്ഷണവും ചായയും എല്ലാം വാങ്ങി ക്കൊടുത്തു . എന്നിട്ട് ചോദിച്ചു . “ എന്ത് പറ്റി .., ഈ വേഷം
കെട്ടാനുള്ള കാരണം എന്താണ് ..”
അത് കേട്ടപ്പോള്‍ ആ
യാചകന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാര ധാരയായി ഒഴുകി . അയാള്‍ പതുക്കെ ആ കഥ
വിവരിക്കാന്‍ തുടങ്ങി.
സാറെ എന്‍റെ പേര് ഹസ്സന്‍
എന്നാണ് . ഗുജറാത്തിലായിരുന്നു കുടുംബ സമേതം താമസിച്ചിരുന്നത് . സ്വന്തമായി
കൃഷിയിടവും നല്ല വരുമാനവും ഉണ്ടായിരുന്നു . ഭാര്യയും രണ്ട് പെന്‍ മക്കളും
അടങ്ങുന്നതായിരുന്നു എന്‍റെ കുടുംബം . മൂത്തവള്‍ക്ക് 22 ഉം , ഇളയവള്‍ക്കു 18 ഉം .
ഞങ്ങള്‍ വളരെ സന്തോഷ പൂര്‍വ്വം ജീവിച്ചു പോന്നിരുന്ന ആ സമയത്താണ് പെട്ടെന്ന്
എല്ലാം തകിടം മറിഞ്ഞത് . ഗുജറാത്തിലെ കലാപം ഞങ്ങളുടെ കുടുംബം തകര്‍ത്തു . കലാപം
എവിടെനിന്നോ പൊട്ടിപുറപ്പെട്ടു . വാളും കുന്തവും ഏന്തി കാവി വസ്ത്രം ധരിച്ച ആളുകള്‍ നാല് ഭാഗത്ത് നിന്നും ചീറിപാഞ്ഞു
വന്നു. ആ പ്രദേശമാകെ മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായിരുന്നു. ചുറ്റിനും
കൂട്ട നിലവിളികളും രക്ത ചോരിച്ചിലും മാത്രം . അണ്ണാ ....ഞങ്ങളുടെ വീടുകള്‍ക്ക്
അവര്‍ തീ യിട്ടൂ . ഞങ്ങളുടെ സ്ത്രീകളെ അവര്‍ വലിച്ചിഴച്ചു കൊണ്ടുപോയി ... എന്‍റെ
രണ്ട് പെണ് മക്കളെയും അവര്‍ പരിപൂര്‍ണ്ണ നഗ്നരാക്കി . എന്നെ കെട്ടിയിട്ടു , വാളിനു
വെട്ടി . എന്‍റെ മുന്‍പിലിട്ടു അവര്‍ എന്‍റെ പോന്നു മക്കളെ അതി ക്രൂരമായി ബലാല്‍സംഗം
ചെയ്തു .. അവസാനം വാളിനു വെട്ടിക്കൊന്നു.കുന്തം കൊണ്ട് വയറ്റില്‍ കുത്തി . ഞാന്‍ ബോധം കേട്ട് വീണു
.........
തുടരും ..........
No comments:
Post a Comment