Friday, November 22, 2013

നോവല്‍ - രഹസ്യം ലക്കം നാല്









 ദേവികയുടെ അച്ഛനാണ്‌ ആദ്യം ഡോക്ടറോട് സംസാരിച്ചത് . “ ഡോക്ടര്‍ ...ദേവിക്ക് ...., “ അത് മുഴുവന്‍ പറഞ്ഞ് പൂര്‍ത്തിയാക്കിയില്ല . അതിനു മുന്‍പുതന്നെ ഡോക്ടര്‍ മറുപടി പറഞ്ഞു .” കുഴപ്പം ഇല്ല ., ചെറിയ ഒരു ശാസ്ത്രക്രിയ വേണ്ടിവന്നു. രണ്ട് ദിവസം കഴിഞ്ഞു ഡിസ്ചാര്‍ജ് ചെയ്യാം ..” ഇത്രയും കേട്ടപ്പോള്‍ തന്നെ എല്ലാവര്ക്കും ആശ്വാസം ആയി . ജിക്ക്സനും വേണ്ടിവന്നു രണ്ട് ദിവസത്തെ വിശ്രമം ആശുപത്രിയില്‍ .
ദേവികക്ക് ബോധം വീണു , ദേവികയുടെ അച്ഛനും അമ്മയും ബന്ധുക്കളുമെല്ലാം അടുത്തുതന്നെ ഇരിപ്പുണ്ട് . ദേവിക ആദ്യം നോക്കിയത് ജിച്ജ്സനെ ആയിരുന്നു . ദേവികക്ക് ആദ്യം ഒന്നും മനസിലായില്ല . ഒരു കാറ്‌ തന്‍റെ നേരെ പാഞ്ഞു വരുന്നത് മാത്രമേ ദേവിക ഓര്‍ക്കുന്നുണ്ടയിരുന്നുള്ളൂ . ബെഡ്ഡില്‍ കിടന്നുകൊണ്ട് ദേവിക എല്ലാം ഒന്ന് ഓര്‍ത്തുനോക്കി . ദേവികക്ക് ഏറ്റവും മനസ്സില്‍ വേദന വന്നത് ജിക്ക്സനെ പറ്റിയായിരുന്നു . താന്‍ കാരണമാണോ ജിക്ക്സനും ഇങ്ങനെയൊക്കെ സംഭവിച്ചത് . പാവം ജിക്കസന്‍ .., എന്ത് സ്നേഹമാണ് എന്നോട്. എത്ര നിഷ്ക്കളങ്കമായ സ്നേഹം . ഇതുപോലുല്ലോരാളെ എനിക്ക് സ്നേഹിക്കാന്‍ കിട്ടിയത് തന്നെ ഒരു മഹാഭാഗ്യം . എന്‍റെ പഴയകാല സ്വഭാവം കൊണ്ടാണോ എനിക്ക് ഇപ്പോള്‍ ഇങ്ങനെ ഒരു അപകടം സംഭവിച്ചത് . ദേവികയുടെ കണ്ണില്‍നിന്നും കണ്ണീര്‍ വന്നു . ചുറ്റിനും ബന്ധുക്കള്‍ ഇരിപ്പുണ്ടെന്ന വിചാരം പോലും ദേവിക മറന്നു പോയി . ഇടയ്ക്കു മുഖം തിരിച്ചൊന്നു ജിക്ക്സനെ നോക്കി . ജിക്ക്സനാനെങ്കില്‍ കണ്ണും തുറന്നു ദേവികയെ തന്നെ നോക്കി കിടക്കുകയായിരുന്നു . എന്‍റെ ദേവിക ഒന്ന് കണ്ണ് തുറക്കണേ എന്നാ പ്രാര്‍ഥനയോടെ . ദേവിക ജിക്ക്സനെ കിടന്ന കിടപ്പില്‍ തന്നെ നോക്കിക്കൊണ്ട്‌ പുഞ്ചിരിച്ചു . രണ്ടുപേരും കണ്ണുകള്‍ കൊണ്ട് സംസാരിച്ചു . ഹ്രദയം വിങ്ങിപ്പൊട്ടി . ദേവികക്ക് എഴുന്നേല്‍ക്കാന്‍ പറ്റത്തില്ല. മുട്ടിനു കീഴെ വെച്ച് ഒടിഞ്ഞിരിക്കുകയാണ് . ഒരു പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നു . ഒരു മാസത്തെ വിശ്രമം ആണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത് .
ദേവിക വിചാരിക്കുകയായിരുന്നു . ഞാന്‍ നേരത്തെയൊക്കെ എല്ലാവരോടും തട്ടിക്കയറി സംസാരിക്കുമായിരുന്നു . എത്ര പേരെ ഞാന്‍ സംസാരത്തിലും പെരുമാറ്റത്തിലും , കഠിനമായി വേദനിപ്പിച്ചിട്ടുണ്ട് . എന്നെ സ്നേഹിക്കാന്‍ വന്നവരെയെല്ലാം ഞാന്‍ മാനസികമായി അവഹെളിച്ചിട്ടുണ്ട് . എനിക്കെന്തുപറ്റി , ഞാന്‍ എങ്ങനെയാണു ഇങ്ങനെയൊക്കെ ആയി തീര്‍ന്നത് , എല്ലാം കഴിഞ്ഞു ജിക്ക്സനെ കണ്ടുമുട്ടി . യാദൃസ്ചികം എന്നേ അതിനു പറയാനുള്ളൂ . എന്‍റെ ഈ സ്വഭാവം വച്ച് എങ്ങനെയാണു ഞാന്‍ ജിക്ക്സനെ സ്നേഹിക്കാന്‍ തുടങ്ങിയത് . ദേവിക നെടുവീര്‍പ്പിട്ടു . കണ്ണുകള്‍ നിറഞ്ഞു . എന്തായാലും ഒരു കാര്യം ഞാന്‍ തീരുമാനിച്ചു . ജിക്ക്സന്റെ ജാതിയും മതവും ഒന്നും എനിക്ക് പ്രശ്നം അല്ല . എന്‍റെ അത്രയും വിദ്യാഭ്യാസം ഇല്ലേലും എനിക്ക് അത് ഒരു പ്രശ്നം അല്ല. എനിക്ക് എന്‍റെ ജിക്കസന്‍ വേണം . എന്‍റെ തെറ്റുകള്‍ ഒക്കെ തിരുത്തി ഞാന്‍  ജിക്ക്സനെ ഒത്തിരി സ്നേഹിക്കും .
ദേവികേ ....  അമ്മയുടെ വിളി കേട്ടപ്പോള്‍ ആണ് ദേവിക മനോവിചാരതില്‍നിന്നും ഉണര്‍ന്നത് . ദേവികയുടെ അമ്മ ഒരു പാത്രത്തില്‍ പാല്‍കഞ്ഞി ഉണ്ടാക്കിയത് സ്പൂണില്‍ ദേവികയുടെ വായില്‍ കോരി ക്കൊടുത്തു .
രണ്ടാം ദിവസം ആയി . ഡിസ്ചാര്‍ജ് ചെയ്യാന്‍  ഡോക്ടര്‍ പറഞ്ഞ ദിവസം ആയി ..........


..ശേഷം ഭാഗം അടുത്ത വെള്ളിയാഴ്ച തുടരും......


എഴുതിയത് : ബിനു മയപ്പള്ളില്‍

പ്രചോദനവും പ്രോത്സാഹനവും : മിസ്‌ രാഘി ആലുക്കേല്‍ (mis. Raghi ar)



   

No comments: