Saturday, January 25, 2014

നോവല്‍ - രഹസ്യം – ലക്കം പന്ത്രണ്ട്






പെട്ടെന്ന് കൂട്ടുകാരുടെ ഇടയില്‍ വച്ച് ഇങ്ങനെയൊരു കമന്റു കേട്ടപ്പോള്‍ ഞാനൊന്നു ചൂളിപ്പോയി . താന്‍ പൊതുവേ ഒരു നാണം കുണുങ്ങി യായിരുന്നു .ജിക്സന്‍ ആ ഓര്‍മ്മകളിലേക്ക് വീണ്ടും വീണ്ടും  ഊളിയിട്ടു ആഴ്ന്നിറങ്ങി . ആ മധുര സ്മരണകള്‍ ഇന്നും എന്‍റെ രോമ കൂപങ്ങളില്‍ രോമാഞ്ഞതിന്റെ വിത്ത് വിതച്ചുകൊണ്ട് ഒഴുകി നടക്കുന്നു .
നല്ല സുന്ദരിയായ ഒരു പെണ്‍കുട്ടി കൂട്ടുകാരികളുടെ ഇടയിലൂടെ നടന്നു നീങ്ങുന്നു . ഇത്രയും പറഞ്ഞിട്ട് ഒരു കൂസലുമില്ലാതെ ചിരിച്ചുല്ലസിച്ചുകൊണ്ട്‌ അങ്ങ് പോയി . ഇതും പോരാഞ്ഞു , ഒളി കണ്ണിട്ടൊരു നോട്ടം കൂടിയായപ്പോള്‍ എന്‍റെ മുഘത്തെ ചമ്മല്‍ പൂര്‍ണ്ണമായി . എന്‍റെ ചമ്മല്‍ കൂട്ടുകാര്‍ അറിയാതിരിക്കാനായി ഒരു വിഫല ശ്രമം നടത്തി നോക്കിയെങ്കിലും കൂട്ടുകാരുടെ ചിരിയില്‍ അത് മുങ്ങി പ്പോയി . ആ പെണ്‍കുട്ടിയാണ് ലിഷ .
ഞാനലോചിക്കുവാരുന്നു . ഈ പെണ്‍കുട്ടിക്ക് ഇങ്ങനെയൊക്കെ പെരുമാറാന്‍ എന്നെ മാത്രമേ കിട്ടിയുള്ളോ .... ഞാനാണെങ്കില്‍ പ്രീഡിഗ്രി രണ്ടാമത്തെ കൊല്ലം . ആ കുട്ടിയാണെങ്കില്‍ ഡിഗ്രി ഫൈനല്‍ ഇയര്‍ . ശ്ശെടാ .... ഇതെന്തൊരു മറിമായം . കാലത്തിന്റെ ഒരു പോക്ക് . കണക്കു വച്ച് നോക്കിയാല്‍ ചെലപ്പോള്‍ എന്നേക്കാള്‍ പ്രായത്തില്‍ മൂത്താതയിരിക്കാനാണ് സാധ്യത . എന്തൊക്കെയായാലും ഒരു കാര്യം എനിക്കുറപ്പായി . എന്‍റെ മനസ്സില്‍ ഒരു കിരുകിരുപ്പ്‌ പോലെ....... കാരണം ലിഷയുടെ സോന്ദര്യം എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു . ഒന്നേ നോക്കിയുള്ളൂ എങ്കിലും ആ സുര്യ പ്രഭ എന്നില്‍ പ്രകാശം പരത്തി തുടങ്ങിയിരുന്നു .
ലിഷ ശരിക്കും കോളേജ് ബൂട്ടി തന്നെ യായിരുന്നു . പെണ്‍കുട്ടിയാണെങ്കിലും ആണുങ്ങലെക്കള്‍ എല്ലാ കാര്യത്തിലും മുന്പന്തിയിലയിരുന്നു . കോളേജ് ഡേ ക്ക് സ്റ്റേജില്‍ ഡിസ്കോ ഡാന്‍സ് ഒറ്റയ്ക്ക് തകര്‍ത്തു അടിയവള്‍ . പഠിത്തത്തിലും മുന്‍പില്‍ .ആ ധീര വനിതയാണ്‌ ഈ ലിഷ . ഇത്രയൊക്കെ അറിഞ്ഞു കഴിഞ്ഞപ്പോള്‍ സ്നേഹത്തെക്കാള്‍ ഉപരി ഒരു ബഹുമാനവും തോന്നിയിരുന്നു ലിഷയോട് . പിന്നെ , പിന്നെ , എനിക്കെങ്ങനെയോ ഒളിക്കണ്ണിടുന്ന സ്വഭാവം കടന്നു കൂടി . എനിക്ക് പെണ്ണുങ്ങളുടെ നേരെ മുഘത്ത്‌ നോക്കാന്‍ മടിയായിരുന്നു . പക്ഷേ , ലിഷയെ കണ്ടപ്പോള്‍ മുതല്‍ തല താനേ ഉയര്‍ത്തി നോക്കാനും പിന്നയത് ഒളികണ്ണിട്ടു നോക്കനുമുള്ള ശ്രമമായി . NSS കോളേജ് ലെ വെളുത്ത മണല്‍ തരികള്‍ക്ക് ജീവനുണ്ടയിരുന്നുവെങ്കില്‍ ഇപ്പോഴുംഒരു പക്ഷെ  ഈ കഥ പറയുമായിരുന്നിരിക്കാം . ജിക്സന്‍ ട്രെയിനില്‍ ഇരുന്നുകൊണ്ട് നെടുവീര്‍പ്പിട്ടുകൊണ്ട് വിഷണ്ണനായി തീര്‍ന്നു  .
ഒരു ദിവസം താന്‍ അന്ന് ഒറ്റക്ക് കപ്പലുമാവിന്റെ തണലില്‍ , മരത്തില്‍ ചാരി ഇരുന്നുകൊണ്ട് പഠിത്തത്തില്‍ മുഴുകി ഇരിക്കുകയായിരുന്നു . വായനയില്‍ ശ്രദ്ധ ഊന്നി ഇരുന്നതുകൊണ്ടു പരിസരം തന്നെ മറന്നുപോയിരുന്നു . കുറച്ചു സമയം കഴിഞ്ഞു തലയുയര്‍ത്തി നോക്കിയപ്പോള്‍ , തെണ്ടെടാ .... തേ ..... ഇരിക്കുന്നു ... രണ്ട് മൂന്ന് മരങ്ങളുടെ അപ്പുറത്ത് ലിഷയും കൂട്ടുകാരികളും ...ഓഹ് .....

ശേഷം ഭാഗം അടുത്ത വെള്ളിയാഴ്ച തുടരും .....

പ്രചോദനവും പ്രോത്സാഹനവും   - miss. raghi alukkel   

ഒരു പ്രത്യേക അറിയിപ്പ്
ഈ കഥയും കഥാ പത്രങ്ങളും ആരെയും വേദനിപ്പിക്കനുല്ലതല്ല . സദയം ക്ഷമിക്കുക .

Written by binumayappallil

All copy rights are reserved@binumayappallil

    

No comments: