Thursday, November 17, 2016

പാവം ഞാന്‍ - കഥ







ഞാന്‍ ഒരു പാവം ദാരിദ്ര്യ വാസി. ഒരു ജോലി കിട്ടി. ചായ ക്കടയില്‍ ചായ ഉണ്ടാക്കല്‍ ആണ് പണി. വേറെ രക്ഷ ഇല്ലാത്തതു കൊണ്ട് ഞാന്‍ ആ പണി സ്വീകരിച്ചു. വയറു പിഴക്കണ്ടേ.. അങ്ങനെ പോകുമ്പോള്‍ ഒരു കൂട്ടുകാരനെ കിട്ടി. പെട്രോള്‍ പമ്പില്‍ ജോലിക്കാരനാണ് . ഞങ്ങള്‍ പല സാഹചര്യങ്ങള്‍ കൊണ്ടും വലിയ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി . കാലം അങ്ങനെ മുന്‍പോട്ടു പോയി. ഇപ്പോള്‍ ഞാന്‍ ഒരു പ്രധാന മന്ത്രി ആയി. എന്‍റെ കൂട്ടുകാരന്‍ പെട്രോളിന്റെ വലിയ മുതലാളി ആയി. ഹൂ ..എന്തൊരു അതിശയം.. വീണ്ടും പഴയ കൂട്ടുകാര്‍ ഒന്നിച്ചു കൂടി.... കക്ഷിയുടെ കയ്യില്‍ കോടി കണക്കിന് കള്ളപ്പണം കുമിഞ്ഞു കൂടി.... എന്‍റെ കയ്യില്‍ ഇപ്പോഴും ഒരു പൈസയും ഇല്ല. പക്ഷെ ഒരു ഓഫര്‍ വന്നു. ഞാന്‍ പെട്ടെന്ന് കോടികളുടെ അധിപനാകും.. എങ്ങനെ .. എന്‍റെ കൂട്ടുകാരന്‍ എന്നെ സഹായിക്കും .. ഒരു തീരുമാനം എടുത്താല്‍ മതി .. അത്രേ ഉള്ളൂ .. കടമ്പ. ഞാന്‍ സമ്മതിച്ചു . ഇന്ത്യയിലെ ചില നോട്ടുകള്‍ പിന്‍വലിച്ചു. പുതിയതു ഇറക്കി. അങ്ങനെ ജിയോ സിം ഉണ്ടായി. കൂട്ടുകാരനും മെച്ചം... കൂടെ ഒരാളും കൂടെ കേറി.. ഒരു മദ്യ വ്യവസായി... ഒരു മല്യ .. ഭാരതത്തിന്റെ കോടാനുകോടി ജനങ്ങളുടെ നികുതിപ്പണം കണ്ട് കുറച്ചു പേര്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു. പാവം ജനങ്ങള്‍ നെട്ടോട്ടം ഓടുന്നു . പെന്‍ മക്കളുടെ കല്യാണ അവശ്യങ്ങള്‍ക്ക് ഉള്ള വസ്തു വിറ്റു മാറ്റി വെച്ചിരുന്ന കാശ് പെട്ടെന്ന് കള്ളപ്പണം ആയി. അതെ സമയം കള്ളപ്പണം പൂത്തി വെച്ചിരുന്ന വരുടെ കാശു പെട്ടെന്ന് വെളുത്തു. .....!!!!! ഇതെന്തു മറിമായം.....സാധാരണ ജനങ്ങള്‍ വിഡ്ഢികളായി.. വീണ്ടും...
love you india


No comments: