Tuesday, August 1, 2017

മതങ്ങളും അന്ധവിശ്വാസങ്ങളും ലക്കം – 4







ഞാന്‍ ഒരു മനുഷ്യനാനെങ്കില്‍ , അല്ലെങ്കില്‍ ഞാന്‍ ഒരു മനുഷ്യന്‍ ആകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ , നിന്നെയും മനുഷ്യനായി കാണുകതന്നെ വേണം. അതിനു നിന്റെ ഹൃദയത്തിലേക്ക്, നിന്റെ മനസിലേക്ക് നിന്റെ വേദനയുടെ ആഴങ്ങളിലേക്ക് ഞാന്‍ ഇറങ്ങിവന്നെ പറ്റൂ . അല്ലാത്തപക്ഷം ഞാന്‍ എന്ന വസ്തു , ഒരു മനുഷ്യനല്ല , പിന്നെയോ വികാരം നഷ്ടപ്പെട്ട ജീവനില്ലാത്ത പ്രതികരണശേഷിയില്ലത്ത വെറും കല്‍പ്രതിമ തന്നെ. മജ്ജയും മാംസവും നഷ്ടപ്പെട്ട മനുഷ്യാ നീ ഈ ലോകത്തിനു ഒരു പാഴ്വസ്തു തന്നയാണ് . കാന്‍സറുപോലെയുള്ള മാരകരോഗങ്ങളും ഇപ്പോഴും മരുന്നുപോലും കണ്ടുപിടിച്ചിട്ടില്ലാത്ത പല പല അസുഘങ്ങളാല്‍ , വേദനയില്‍ കടിച്ചുതൂങ്ങി ശവത്തിനു തുല്യമായ ജീവിത സാഹചര്യങ്ങലാലും, പടവെട്ടുന്ന ധാരാളം ജന്മങ്ങള്‍ ഈ സമൂഹത്തിലുള്ളപ്പോള്‍ മനുഷ്യാ നിന്റെ ജീവസുറ്റ കരങ്ങള്‍, ജാതി മത ഭേതമില്ലാതെ , ഉയരട്ടെ. അന്ധവിശ്വാസങ്ങളുടെ ദൈവിക കൂട്ടായ്മയില്‍ പങ്കുചേരാതെ തെറ്റും ശരിയും ഏതെന്നു മനസിലാക്കാനുള്ള നിന്റെ കഴിവിനെ ഊര്‍ജ്ജസ്വലപ്പെടുത്തി ഇടിമിന്നലിന്റെ ശക്തിയോടെ നീ ജ്വലിക്കട്ടെ. ദൈവം നിന്റെ മനസ്സില്‍ മനുഷ്യ നമക്കുവേണ്ടി പ്രവൃത്തിക്കട്ടെ . നിന്റെ ദൈവം നിന്നിലും നിന്റെ അടുത്തുള്ള മനുഷ്യരിലും ആണുള്ളത്. അല്ലാതെ പള്ളിയിലും അമ്പലത്തിലും അല്ല. വിശന്നു ദാഹിക്കുന്നവനു ഒരു നേരം ആഹാരം കൊടുക്കാന്‍ നിനക്ക് പറ്റിയില്ലങ്കില്‍ നീ പള്ളിയിലും അമ്പലത്തിലും പോയിട്ട് എന്തുകാര്യം !!!!!
ഞാന്‍ നിന്നെ മനുഷ്യനായി കാണുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞാനിതാ നിന്റെ അടുത്തേക്ക് വരുന്നു. അതിനു , നീ എന്‍റെ വീട്ടില്‍ വരുവാനോ , അതിനുവേണ്ടി ഒരു മതം സ്ഥപിക്കുവാണോ , ഒരു സംഘടന ഉണ്ടാക്കുകയോ ചെയ്യേണ്ടതിന്റെ ആവശ്യമില്ല . പണ്ട് റോമ ചക്രവര്‍ത്തിക്ക് സമ്പത്തും അധികാരം തലയ്ക്കു മതത് പിടിച്ചപ്പോള്‍ ഇപ്പോഴുള്ള സുഖം പോരെന്നു തോന്നി. സ്വയം ദൈവം ആയലെന്തെന്നുന്നുവരെ അദ്ദേഹം ആലോചിച്ചു. വെറുതെ അങ്ങ് ആകാന്‍ പറ്റില്ലല്ലോ. അതിനൊരു സൂത്രം അങ്ങേരു കണ്ടുപിടിച്ചു. ഒരു മതം സ്വന്തമായുണ്ടാക്കി. അതാണ്‌ ഇപ്പോഴത്തെ റോമന്‍ കാത്തോലിക് . ഒരാളുടെ സ്വന്തം സുഖത്തിനു വേണ്ടി ഒരു മതം ഉണ്ടാക്കുക ബാക്കിയുള്ള ആള്‍ക്കാര്‍ അതിനെ പിന്തുണക്കുക , തീര്‍ന്നില്ല കാര്യങ്ങള്‍. ആ ചക്രവര്‍ത്തിക്ക്  രണ്ടാമത് ഒരു പെണ്ണിന്റെ രതിസുഖം കിട്ടാന്‍ വേണ്ടിയായിരുന്നു ഇതെല്ലാം ചെയ്തത്. എവിടെപോയി കിടക്കുന്നു ഈ മതങ്ങളുടെ കാര്യങ്ങള്‍.
മനുഷ്യന്‍റെ വക്രബുധിയില്‍ ഉദിച്ച കുടിലമായ ലക്ഷ്യങ്ങളിലൂടെ മതം എന്ന സാമൂഹിക അനാചാര ചട്ടക്കൂട് ഉണ്ടായി. എല്ലാ ജാതി മതങ്ങളിലും ഈ മൂലതത്വം ബാധകമാണ്. ഇഷ്ടപ്പെട്ട പെണ്ണിനെ കല്യാണം കഴിക്കാന്‍ വേണ്ടി ജാതകംവരെ മാറ്റിയെഴുതുന്നു .രഹസ്യമായി കാമം തോന്നിയ പെണ്ണിനെ രഹസ്യമായി രതിസുഖം നുകരാന്‍ വേണ്ടി കല്യണംവരെ മുടക്കി ചൊവ്വാദോഷം പടച്ചു വിടുന്ന അമ്പല പുരോഹിതന്മാരും ജ്യോതിഷന്മാരും . അന്ധവിശ്വാസങ്ങളുടെ പര്‍വ്വത കൂടാരം!!!!!  ഈ അന്ധവിശ്വാസങ്ങളുടെ കൂട്ടായ്മയായ ജാതിയുടെയും  മതത്തിന്റെയും പേരില്‍ വഴക്കുകളും ആക്രമങ്ങളും കൊലപാതകങ്ങളും വരെ ഉണ്ടാകുന്നു. മതം ഉണ്ടായപ്പോള്‍ ജാതി ഉണ്ടായി.  ആ ജാതിയില്‍ പിന്നെയും തിരിവുകള്‍ ഉണ്ടായി. എന്തിനു, വിഭജിച്ചു ഭരിക്കുക എന്നാ തത്വം ഇവിടെ പ്രസക്തമാണ് . സംഘബലം കൂട്ടുക , സംഘടനാശക്തി കൂട്ടുക എന്നീ ഗൂഡലക്ഷ്യങ്ങളും .ഇതിന്റെ പിന്നാലെ വരുന്നു. മതത്തിന്റെയും ജാതിയുടെയും വെലിപടര്‍പ്പ് വിദ്യാഭ്യാസ മേഘലകളിലും ജോലിസംബധമായും എന്നുവേണ്ട സമൂഹത്തിന്റെ സമസ്ത മേഘലകളിലും വരെ കാന്‍സര്‍ രോഗാണുക്കളെ പോലെ അതിശീഖ്രം പടര്‍ന്നു കയറി . അത് സാമൂഹ്യ വ്യവസ്ഥിതികളെയാകെ മാറ്റിമറിച്ചു. വര്‍ഷങ്ങള്‍ മുന്‍പ് മുതല്‍ മനുഷ്യന്‍ തുടര്‍ന്നുപോന്ന കാര്യക്രമങ്ങളാണ് ഇവിടെ പറയുന്നത്.

ശേഷം അടുത്ത ലക്കത്തില്‍  വായിക്കുക 


തയ്യാറാക്കിയത് – ബിനു മയപ്പള്ളില്‍ 

No comments: