Friday, December 13, 2013



നോവല്‍ - രഹസ്യം – ലക്കം ഏഴ്


ഫോണ്‍ വിളിച്ചത് മറ്റാരുമായിരുന്നില്ല അത് ദേവിക തന്നെയായിരുന്നു . രണ്ട് വീടുകളിലനെങ്കിലും പരസ്പരം കാണാതിരിക്കുക എന്നത് ദേവികക്കും ജിക്ക്സനും ഒത്തിരി വിഷമമുള്ള കാര്യമായിരുന്നു. ഫോണ്‍ എടുത്തത്‌ റോസ്മേരി യായിരുന്നു. “ ഹലോ ദേവിക “ .മറുവശത്ത്‌ ദേവിക യാണെന്നു അറിഞ്ഞപ്പോള്‍ രോസ്മരിക്കും അതിയായ സന്തോഷം . എന്തായാലും ഫോണ്‍ ജിക്ക്സന് കൊടുക്കാന്‍ പോയില്ല . രോസ്മരിക്ക് അപ്പോള്‍ അങ്ങനെ തോന്നി . ജിക്കസന്‍ ഉറങ്ങുകയാണെന്ന് ദേവികയോട് ഒരു കള്ളം തട്ടി വിട്ടു .
ഇങ്ങനെയോക്കെയാനെങ്കിലും ദേവികയുടെ അച്ഛന്‍ ആകെ ചിന്തക്കുഴപ്പത്തിലായിരുന്നു . ഇക്കാര്യം എങ്ങനെയാണു ജിക്ക്സന്റെ  അച്ഛനോടും അമ്മയോടും പറയുക എന്നത് രാമമൂര്തിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ കടമ്പ തന്നെയായിരുന്നു . രാമമൂര്തിയുടെ മുഘത്തെ ടെന്‍ഷനും , ഉഴറുന്ന മനസ്സോടുകൂടിയ നടത്തവും ഒക്കെ കണ്ടപ്പോള്‍ ദേവികക്ക് സംശയം തോന്നാതിരുന്നില്ല . എന്തുപറ്റി എന്‍റെ അച്ഛന് ..ഇങ്ങനെ ഒരിക്കലും ഞാന്‍ കണ്ടിട്ടില്ലല്ലോ ..ദേവിക ചിന്തിച്ചു . എന്ത് പ്രശ്നം ഉണ്ടായാലും അച്ഛന്‍ എന്നോടാണല്ലോ ആദ്യം തുറന്നു പറയുക..ഇതെന്തു പറ്റിയോ ആവോ .....
രാമമൂര്‍ത്തി ഒന്ന് തിരിഞ്ഞു ആലോചിച്ചു . ഇക്കാര്യം തന്റെ മോളോട് ഒന്ന് ചര്‍ച്ച ചെയ്താലോ .. ഒന്നുമില്ലേലും അവള്‍ ഒരു ഡോക്ടര്‍ അല്ലേ . അവള്‍ക്കു എന്തേലും ഒരു വഴി കാണാതിരിക്കുകേല ..
ഒരു ദിവസം വൈകുന്നേരം നാലുമണി സമയം ദേവിക ബെഡ്ഡില്‍  ചായ കുടിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു . രാമമൂര്‍ത്തി ആ സമയം അങ്ങോട്ട്‌ കടന്നു വന്നു . “ മോളേ “ രാമമൂര്‍ത്തി വിളിച്ചു .” എന്താ അച്ഛാ .. “ ദേവിക വിളി കേട്ടു . ദേവികക്ക് മനസിലായി .അച്ഛന്‍ തന്നോട് എന്തോ മനസ് തുറന്നു പറയാന്‍ വരികയാണെന്ന് . ദേവിക കാതോര്‍ത്തു . ആകാംഷയോടെ അച്ഛന്റെ മുഖചലനങ്ങള്‍ സസൂഷ്മം വീക്ഷിച്ചു . “പറയൂ അച്ഛാ ...ആ മനസിലെ ഭാരം മുഴുവന്‍ ഇവിടെ ഇറക്കി വച്ചോ ....” ദേവിക കുറച്ചു ഹാസ്യം കലര്‍ത്തി തന്നെ പറഞ്ഞു .
അങ്ങനെ ആ ഞെട്ടിക്കുന്ന രഹസ്യം രാമമൂര്‍ത്തി ദേവികയോട് പറഞ്ഞു .
ദേവികക്ക് അത് കേട്ടു കഴിഞ്ഞപ്പോള്‍ , ദുഖം സഹിക്കവുന്നതിലപ്പുരമായിരുന്നു. ഞെട്ടിതരിച്ചിരുന്നു പോയി.. തന്റെ അച്ഛന്‍ അനുഭവിച്ചിരുന്ന മനോവേദനയുടെ ആഴം ദേവികക്ക് മനസിലായി.
ദേവികയുടെ രണ്ട് കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി . രാമമൂര്‍ത്തിയുടെ ആശ്വാസ വാക്കുകള്‍ അവിടെ ഫലപ്രദമായില്ല . “അച്ഛാ ..”...ദേവിക വിളിച്ചു . “എന്തോ  മോളെ “ രാമമൂര്‍ത്തി വിളികേട്ടു .
ദേവിക തുടര്‍ന്നു .... ജിക്കസന്‍ എന്‍റെ സ്വന്തമാണ് .., എനിക്ക് ജിക്ക്സനെ വേണം .., എനിക്ക് ജിക്ക്സനെ പിരിയാന്‍ പറ്റില്ല.., ഞങ്ങള് തമ്മില്‍ അത്രക്കും അടുത്തു പോയി.. അച്ഛന്‍ ഞങ്ങളെ കൈ വിടല്ല് ....”
“ ഇല്ല മോളെ ...., എനിക്കതറിയാം .., ഞാന്‍ നിങ്ങളുടെ കൂടെയുണ്ടാകും .., മോളുടെ ഡോക്ടര് പഠിത്തത്തില്‍ ജിച്സന് മരുന്നൊന്നും ഇല്ലേ ...” രാമമൂര്‍ത്തി തെല്ലും വേദനയോടെ ചോദിച്ചു .
ഉണ്ട് അച്ഛാ ..ഉണ്ട് ഞാന്‍ തന്നെ എന്‍റെ ജിക്ക്സന് മരുന്ന് കണ്ടുപിടിച്ചു അസുഖം ഭേദമാക്കും , എന്‍റെ അച്ഛാ അച്ഛന്‍ എന്‍റെ കൂടെയുണ്ടാകണം.... ദേവിക എന്തോ തീരുമാനിച്ചുറച്ച പോലെ പറഞ്ഞു ... 
ആ സമയം റോസ്മേരി അങ്ങോട്ട്‌ കടന്നു വന്നു.

ശേഷം ഭാഗം അടുത്തയാഴ്ച വെള്ളിയാഴ്ച തുടരും ....

എഴുതിയത്    : ബിനു മയപ്പള്ളില്‍

പ്രചോദനവും പ്രോത്സാഹനവും     :  MY BEST FRIEND.

ALL COPY RIGHTS ARE RESRVED@BINUMAYAPPALLIL
ഒരു പ്രത്യേക അറിയിപ്പ്
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികമാണ് . ആരെയും വേദനിപ്പിക്കുവനുല്ലതല്ല.

















   

No comments: