Friday, December 6, 2013

നോവല്‍ - രഹസ്യം - ലക്കം ആറു







അവസാനം ഡോക്ടര്‍ ആ സത്യം ദേവികയുടെ അച്ഛന്‍ രാമമൂര്‍ത്തിയോട് തുറന്നു പറഞ്ഞു . ജിക്ക്സന് രക്തത്തില്‍ canser ആണെന്ന് . പക്ഷെ , വളരെ ശ്രദ്ധയോടെ കൈ കാര്യം ചെയ്യേണ്ട കേസാണിതെന്നും , പ്രാരംഭ ഘട്ടമയതുകൊണ്ട് , ചിലപ്പോള്‍ മരുന്ന് ഫലപ്രദം അയെക്കുമെന്നും കൂടി പറഞ്ഞു ഡോക്ടര്‍ .
ജിക്ക്സന്റെ അച്ഛനെയും അമ്മയെയും കൂടി അറിയിക്കേണ്ട ചുമതലയും രാമമൂര്‍ത്തി സ്വയം ഏറ്റെടുത്തു. തല്‍ക്കാലം ജിക്ക്സനും ദേവികയും ഇപ്പോള്‍ ഇതൊന്നും അറിയാന്‍ പാടില്ല . ഡോക്ടറും രാമമൂര്തിയും കൂടി ഒരു നീണ്ട ചര്‍ച്ചക്കൊടുവില്‍ ഇങ്ങനെയെല്ലാം തീരുമാനങ്ങള്‍ എടുത്തു . ആശുപത്രിയില്‍ നിന്നും ജിക്സനെയും ദേവികയെയും discharge ചെയ്തു . ആശുപത്രിയില്‍ നിന്നും പിരിയുമ്പോഴേക്കും രണ്ട് വീട്ടുകാരും തമ്മില്‍ നല്ല ഒരു സ്നേഹബന്ധം സ്ഥാപിച്ചു കഴിഞ്ഞിരുന്നു .

പിറ്റേന്നു നേരം പരപരാ വെളുത്തു , കുയിലുകള്‍ മരച്ചില്ലകളിലിരുന്നു പാടി ...കൂയ് കൂയേ ..കൂയേ ..അണ്ണാന്‍ രാവിലെ തന്നെ ജില ജില എന്ന സ്വരവും ഉണ്ടാക്കി പ്രഭാത സവാരിക്കിറങ്ങി . അടുക്കളയില്‍ ജിക്സന്റെ അമ്മ രാവിലത്തെ കാപ്പിക്ക് പുട്ടും കടലക്കറിയും ഉണ്ടാക്കുന്ന തിരക്കിലാണ് . അതിനിടയില്‍ ജിക്ക്സന്റെ അനിയത്തി റോസ്മരി ചായയുമായി ജിക്ക്സന്റെ മുറിയിലേക്ക് കടന്നു വന്നു . “ ചേട്ടാ എഴുന്നേല്‍ക്ക് , ഇതാ ചായ “ റോസ്മരി പറഞ്ഞു . എവിടെ എഴുന്നേല്‍ക്കാന്‍ കക്ഷി നല്ല ഉറക്കത്തിലാണ് . രണ്ടു മൂന്നു തവണ കുലുക്കി വിളിച്ചപ്പോള്‍ ജിക്കസണ്‍ കണ്ണും ചിമ്മി എഴുന്നേറ്റു .” എന്താടി രാവിലെ.. “ ജിക്കസണ്‍ പിറുപിറുത്തു . “ ഓ ഈ ചേട്ടന്‍റെ ഒരു കാര്യം ചേട്ടനെ ഇപ്പോഴും കണ്ടോണ്ടിരിക്കാന്‍ എന്തേ ..”  രോസ്മരിയുടെ കണ്ണിലും മനസിലും വേദന തളം കെട്ടിക്കിടന്നത് ജിക്ക്സന് മനസിലായില്ല.

ഡോക്ടറുടെ മുറിക്കു വെളിയില്‍ മറഞ്ഞു നിന്ന് എല്ലാം കേട്ടുകൊണ്ടിരുന്നത്‌ വേരെയരുമാല്ലയിരുന്നു . അത് റോസ്മരി യായിരുന്നു. അത് കേട്ടപ്പോള്‍ മുതല്‍ റോസ്മരിയുടെ മനസ് വിങ്ങിപ്പൊട്ടുകയായിരുന്നു . ആരോടും പറയാനുള്ള ധൈര്യം ഇല്ലായിരുന്നു .  അപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഇപ്പോഴും കാണണം  കാണണം എന്ന് തോന്നല്‍ . പക്ഷെ ജിക്ക്സനത് അറിയില്ലല്ലോ .
“എന്നാ ചായ കുടിക്ക് ഞാന്‍ പോകുവാ “  എന്നും പറഞ്ഞ് റോസ്മരി അപ്പുറത്തേക്ക് പോയി . പോയ വഴിക്ക് രോസേമരിയുടെ കണ്ണില്‍നിന്നും വന്ന കണ്ണീര്‍ ആരും കാണാതെ ഉടുപ്പിന്റെ അറ്റം കൊണ്ട് തുടച്ചു .
ആ സമയത്ത് ജിക്ക്സന്റെ വീട്ടിലേക്കു ഒരു ഫോണ്കോള്‍ വന്നു . റോസ്മരിയാണ് ഫോണ്‍ എടുത്തത്‌ .” ഹലോ , ഹലോ ,...”

ശേഷം ഭാഗം അടുത്ത വെള്ളിയാഴ്ച തുടരും ......

എഴുതിയത്  :  ബിനു മയപ്പള്ളില്‍    
പ്രചോദനവും പ്രോത്സാഹനവും    : രാഘി അലുക്കേല്‍ ( raghi a.r )

ഒരു പ്രത്യേക അറിയിപ്പ് .
ഈ കഥയും കഥാ പാത്രങ്ങളും തികച്ചും സങ്കല്പികമാണ് . ആരെയും വേദനിപ്പിക്കനുല്ലതല്ല .

 

  

No comments: