“ചായ ..ചായേ..,
വടേ ..വടേയ് ....”. ട്രെയിന്റെ ഉള്ളില്‍
നിന്ന് ചായക്കാരന്‍ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു . പഴം പൊരിയും , ബോണ്ടയും ഒക്കെയായിട്ട് , പലഹാരക്കാരന്റെ വക ....” പഴം പൊരി..
പഴം.......പൊരി... “ എന്നുള്ള കൂക്കിവിളിയും
.. ട്രെയിന്‍ ഒരു സ്റ്റേഷനില്‍ വന്നു നിന്നു . കുറെയധികം യാത്രക്കാര്‍ , പുറത്തേക്കും , അതിനെക്കാളും കൂടുതല്‍ ആളുകള്‍
ട്രെയിനകത്തെക്കും ഇരച്ചു കയറുന്നു.
ഹോ.... എന്തൊരു തിരക്ക്.. ഇതിനിടയില്‍ ജിക്കസന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു..
സെക്കണ്ട്
ക്ലാസ്സ് ബെര്‍ത്ത് കാമ്പര്‍ത്മെന്റ്റ് ആണ് . പെട്ടന്നയാതുകൊണ്ട് ടിക്കറ്റ്
കൌണ്ടറില്‍ നിന്നും റിസര്‍വേഷന്‍ കിട്ടിയില്ല . യാത്ര പുറപ്പെട്ട് കഴിഞ്ഞാണ് T.T.Rന്റെ കയില്‍നിന്നും
ബര്‍ത്ത് തരമാക്കിയത് . വെളുപ്പിന് 4.30 നുള്ള ബസില്‍
കയറിയപ്പോള്‍ പെട്ടെന്ന് ഇതിനെക്കുറിച്ചോന്നും ജിക്കസന്‍ ആലോചിച്ചില്ല .
തന്റെ
ബോംബെയിലുള്ള കൂട്ടുകാരന്റെ അടുതെത്തണം എന്നുള്ള ചിന്തകളായിരുന്നു അപ്പോള്‍ .
തലേന്ന് രാത്രി തന്നെ കൂട്ടുകാരനെ വിളിച്ചു പറഞ്ഞിരുന്നു കാര്യങ്ങള്‍ . എല്ലാം
വളരെ ചുരുക്ക്മയിത്തന്നെ ജിക്കസന്‍
തന്റെ കൂട്ടുകാരനെ ധരിപ്പിച്ചു
കഴിഞ്ഞിരുന്നു .
എല്ലാം പെട്ടെന്നാണ്
സംഭവിച്ചത് . ജിക്കസന്‍ കഴിച്ചു കൊണ്ടിരുന്ന മരുന്നിന്‍റെ സ്ലിപ്പുകളെല്ലാം
എങ്ങനെയോ കയില്‍ കിട്ടി , എന്തോ പന്തികേടുണ്ടെന്ന് മനസ്സില്‍ തോന്നികയും ചെയ്തു
. തന്റെ ബോംബെയിലുള്ള കൂട്ടുകാരനെ വിളിച്ചു കാര്യം തിടക്കിയപ്പോളാണ് കാര്യത്തിന്
കൂടുതല്‍ വ്യക്തത കിട്ടിയത് . അപ്പോള്‍ തന്നെ മേശപ്പുറത്ത് ഒരു എഴുത്ത് എഴുതി വെച്ചിട്ട് , അത്യാവശ്യം സാധനങ്ങലെല്ലാം എടുത്തു വെളുപ്പിനത്തെ
വണ്ടിയില്‍ കയറുകയായിരുന്നു .
ആ കത്തിന്റെ
ഉള്ളടക്കം ഇതായിരുന്നു .
“
പ്രിയപ്പെട്ട , അപ്പച്ചനും അമ്മച്ചിയും എന്‍റെ പോന്നനിയത്തിയും , അറിയുന്നതിന് ജിക്കസന്‍ എഴുതുന്നു ,..
എന്‍റെ
രോഗവിവരം മറച്ചുവച്ചതില്‍ എനിക്ക് സങ്കടമൊന്നുമില്ല . നമ്മുടെ ഇപ്പോഴത്തെ ജീവിത
സാഹചര്യം എന്നെ വല്ലാതെ വിഷാദത്തിലേക്ക് കൊണ്ടുചെന്നു എത്തിക്കുമെന്നതിനാല്‍ ,
നിങ്ങളുടെ കൂടെ തുടരുവാന്‍ ബുദ്ധിമുട്ടാണ് . നിങ്ങളുടെ എല്ലാവരുടെയും മുന്‍പില്‍
പ്രത്യേകിച്ച് ദേവികയുടെ മുന്‍പില്‍ .., ഒരു രോഗിയായി ജീവിക്കാന്‍ വിഷമമുണ്ട് .
ദേവികയോട് എന്നെ മറക്കുവാന്‍ പറയണം . ഇനിയുള്ള കാലം ഞാന്‍ എന്‍റെ ഒരു സുഹ്രത്തിന്റെ
കൂടെ ബോംബെയിലുണ്ടാകും .
വീണ്ടും
കാണാം .
എന്ന്
ജിക്കസന്‍ ..”
ഇതായിരുന്നു
ആ കത്തിന്റെ ഉള്ളടക്കം . കത്ത് വായിച്ചു കഴിഞ്ഞപ്പോള്‍ ജിക്ക്സന്റെ വീട്ടിലും
ദേവികയുടെ വീട്ടിലും ഒരു “ ഇടിത്തീ “ വീണ പോലെ യായിരുന്നു ....................
ശേഷം ഭാഗം
അടുത്ത വെള്ളിയാഴ്ച തുടരും...
Written by –
binumayappallil
പ്രചോദനവും
പ്രോത്സാഹനവും : miss. Raghi Alukkel
ഒരു പ്രത്യേക അറിയിപ്പ്
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ് . ആരെയും
വേദനിപ്പിക്കുവനുല്ലതല്ല...........
All copy
rights are reserved @binumayappallil.
No comments:
Post a Comment