Sunday, August 23, 2015

ദൂരെ ഒരു കിളിക്കൂട് – മൂന്ന്






 ദേവികയുടെ അച്ഛനാണ്‌ ആദ്യം ഡോക്ടറോട് സംസാരിച്ചത് . “ ഡോക്ടര്‍ ...ദേവിക്ക് ...., “ അത് മുഴുവന്‍ പറഞ്ഞ് പൂര്‍ത്തിയാക്കിയില്ല . അതിനു മുന്‍പുതന്നെ ഡോക്ടര്‍ മറുപടി പറഞ്ഞു .” കുഴപ്പം ഇല്ല ., ചെറിയ ഒരു ശാസ്ത്രക്രിയ വേണ്ടിവന്നു. ഒരാഴ്ച കഴിഞ്ഞു ഡിസ്ചാര്‍ജ് ചെയ്യാം ..” ഇത്രയും കേട്ടപ്പോള്‍ തന്നെ എല്ലാവര്ക്കും ആശ്വാസം ആയി . ജിക്ക്സനും വേണ്ടി വന്നു ഒരാഴ്ചത്തെ വിശ്രമം ആശുപത്രിയില്‍ .
ദേവികക്ക് ബോധം വീണു , ദേവികയുടെ അച്ഛനും അമ്മയും ബന്ധുക്കളുമെല്ലാം അടുത്തുതന്നെ ഇരിപ്പുണ്ട് . ദേവിക ആദ്യം നോക്കിയത് ജിക്സനെ  ആയിരുന്നു . ദേവികക്ക് ആദ്യം ഒന്നും മനസിലായില്ല . ഒരു കാറ്‌ തന്‍റെ നേരെ പാഞ്ഞു വരുന്നത് മാത്രമേ ദേവിക ഓര്‍ക്കുന്നുണ്ടയിരുന്നുള്ളൂ . ബെഡ്ഡില്‍ കിടന്നുകൊണ്ട് ദേവിക എല്ലാം ഒന്ന് ഓര്‍ത്തുനോക്കി . ദേവികക്ക് ഏറ്റവും മനസ്സില്‍ വേദന വന്നത് ജിക്ക്സനെ പറ്റിയായിരുന്നു . താന്‍ കാരണമാണോ ജിക്ക്സനും ഇങ്ങനെയൊക്കെ സംഭവിച്ചത് . പാവം ജിക്കസന്‍ .., എന്ത് സ്നേഹമാണ് എന്നോട്. എത്ര നിഷ്ക്കളങ്കമായ സ്നേഹം . ഇതുപോലുല്ലോരാളെ എനിക്ക് സ്നേഹിക്കാന്‍ കിട്ടിയത് തന്നെ ഒരു മഹാഭാഗ്യം . എന്‍റെ പഴയകാല സ്വഭാവം കൊണ്ടാണോ എനിക്ക് ഇപ്പോള്‍ ഇങ്ങനെ ഒരു അപകടം സംഭവിച്ചത് . ദേവികയുടെ കണ്ണില്‍നിന്നും കണ്ണീര്‍ വന്നു . ചുറ്റിനും ബന്ധുക്കള്‍ ഇരിപ്പുണ്ടെന്ന വിചാരം പോലും ദേവിക മറന്നു പോയി . ഇടയ്ക്കു മുഖം തിരിച്ചൊന്നു ജിക്ക്സനെ നോക്കി . ജിക്ക്സനാനെങ്കില്‍ കണ്ണും തുറന്നു ദേവികയെ തന്നെ നോക്കി കിടക്കുകയായിരുന്നു . എന്‍റെ ദേവിക ഒന്ന് കണ്ണ് തുറക്കണേ എന്നാ പ്രാര്‍ഥനയോടെ . ദേവിക ജിക്ക്സനെ കിടന്ന കിടപ്പില്‍ തന്നെ നോക്കിക്കൊണ്ട്‌ പുഞ്ചിരിച്ചു . രണ്ടുപേരും കണ്ണുകള്‍ കൊണ്ട് സംസാരിച്ചു . ഹ്രദയം വിങ്ങിപ്പൊട്ടി . ദേവികക്ക് എഴുന്നേല്‍ക്കാന്‍ പറ്റത്തില്ല. മുട്ടിനു കീഴെ വെച്ച് ഒടിഞ്ഞിരിക്കുകയാണ് .  പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നു . ഒരു മാസത്തെ വിശ്രമം ആണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത് .
ദേവിക വിചാരിക്കുകയായിരുന്നു . ഞാന്‍ നേരത്തെയൊക്കെ എല്ലാവരോടും തട്ടിക്കയറി സംസാരിക്കുമായിരുന്നു . എത്ര പേരെ ഞാന്‍ സംസാരത്തിലും പെരുമാറ്റത്തിലും , കഠിനമായി വേദനിപ്പിച്ചിട്ടുണ്ട് , എന്റെ സൗന്ദര്യത്തില്‍ മതിമറന്നുപോയ അഹങ്കാരം . എന്നെ സ്നേഹിക്കാന്‍ വന്നവരെയെല്ലാം ഞാന്‍ മാനസികമായി അവഹേളിച്ചിട്ടുണ്ട് . എനിക്കെന്തുപറ്റി , ഞാന്‍ എങ്ങനെയാണു ഇങ്ങനെയൊക്കെ ആയി തീര്‍ന്നത് , എല്ലാം കഴിഞ്ഞു ജിക്ക്സനെ കണ്ടുമുട്ടി . യാദൃസ്ചികം എന്നേ അതിനു പറയാനുള്ളൂ . എന്‍റെ ഈ സ്വഭാവം വച്ച് എങ്ങനെയാണു ഞാന്‍ ജിക്ക്സനെ സ്നേഹിക്കാന്‍ തുടങ്ങിയത് . ദേവിക നെടുവീര്‍പ്പിട്ടു . കണ്ണുകള്‍ നിറഞ്ഞു . എന്തായാലും ഒരു കാര്യം ഞാന്‍ തീരുമാനിച്ചു . ജിക്ക്സന്റെ ജാതിയും മതവും ഒന്നും എനിക്ക് പ്രശ്നം അല്ല . എന്‍റെ അത്രയും വിദ്യാഭ്യാസം ഇല്ലേലും എനിക്ക് അത് ഒരു പ്രശ്നം അല്ല. എനിക്ക് എന്‍റെ ജിക്കസനെ  വേണം . എന്‍റെ തെറ്റുകള്‍ ഒക്കെ തിരുത്തി ഞാന്‍  ജിക്ക്സനെ ഒത്തിരി സ്നേഹിക്കും .
ദേവികേ ....  അമ്മയുടെ വിളി കേട്ടപ്പോള്‍ ആണ് ദേവിക മനോവിചാരതില്‍നിന്നും ഉണര്‍ന്നത് . ദേവികയുടെ അമ്മ ഒരു പാത്രത്തില്‍ പാല്‍കഞ്ഞി ഉണ്ടാക്കിയത് സ്പൂണില്‍ ദേവികയുടെ വായില്‍ കോരി ക്കൊടുത്തു .
ഒരാഴ്ച പെട്ടെന്ന് കടന്നു പോയതറിഞ്ഞില്ല  . ഡിസ്ചാര്‍ജ് ചെയ്യാന്‍  ഡോക്ടര്‍ പറഞ്ഞ ദിവസം ആയി .
ആശുപത്രിയിലെ ,  ഈ ദിവസങ്ങളില്‍ ദേവികയുടെ വീട്ടുകാരും , ജിക്ക്സന്റെ വീട്ടുകാരും തമ്മില്‍ നല്ല സുഹൃബന്ധത്തിലയിക്കഴിഞ്ഞിരുന്നു . ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ വിധിയെ പഴിക്കുകയല്ലാതെ തങ്ങളുടെ മക്കളെ വഴക്ക് പറഞ്ഞിട്ടെന്തു കാര്യം, ഇങ്ങനെയാണ് ജിക്ക്സന്റെയും ദേവികയുടെയും മാതാപിതാക്കള്‍ ചിന്തിച്ചത് . രണ്ട് കുട്ടരും രണ്ട് ജാതിയിലുല്ലവരാനെങ്കിലും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെതന്നെ അവര്‍ പെരുമാറി. ദേവികയെ സഹായിക്കാന്‍ ജിക്ക്സന്റെ വീട്ടുകാരും ജിക്ക്സനെ സഹായിക്കാന്‍ ദേവികയുടെ വീട്ടുകാരും മത്സരബുദ്ധിയോടെയാണ് ഓടിയെത്തിയത് . ജിക്ക്സന്റെ അനിയത്തി റോസ്മേരി ആയിരുന്നു ദേവികയെ സഹായിക്കാനും ഭക്ഷണം കൊടുക്കാനും മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് . അവര്‍ തമ്മില്‍ നല്ല ഒരു സ്നേഹ ബന്ധം സ്ഥാപിച്ചു കഴിഞ്ഞിരുന്നു .
ഇതിനിടയില്‍ , ഒരു NARSU വന്നു ജിക്ക്സന്റെ ബെഡ്ഡിനടുത്ത്  വന്നു ചോദിച്ചു .  “ ആരാണ് ഇതില്‍ രാമമൂര്‍ത്തി “ ഉടനെ ദേവികയുടെ അച്ഛന്‍ പറഞ്ഞു . “ ഞാനാണ്‌ സിസ്റര്‍....??,  രാമമൂര്‍ത്തി ആകാംക്ഷയോടെ ചോദിച്ചു. , എന്താണ് സിസ്റര്‍  കാര്യം ..” ഡോക്ടര്‍ വിളിക്കുന്നു , അങ്ങോട്ട്‌ വരുവാന്‍ പറഞ്ഞു . സിസ്റര്‍ മറുപടി പറഞ്ഞു . രാമമൂര്‍ത്തി വേഗം തന്നെ , ഡോക്ടറുടെ അടുത്തേക്ക് ഓടിച്ചെന്നു . രാമമൂര്‍ത്തി ചെല്ലുമ്പോള്‍ ഡോക്ടര്‍ ജേക്കബ്‌ന്റെ  മുഖം മ്ലാനമായിരുന്നു . എന്തോ പറയാന്‍ വിമ്മിഷിടപ്പെടുന്നതുപോലെ . ഡോക്ടര്‍ ജനലിനഭിമുഘമായി എന്തോ ആലോചിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു.  രാമമൂര്ത്തിയെ കണ്ടപാടെ ഡോക്ടര്‍ കസേരയില്‍  വന്നിരുന്നു.  .രാമമൂര്‍ത്തിയും ഇരുന്നു.   “ എന്താ ഡോക്ടര്‍..”   രാമമൂര്‍ത്തി അത്യധികം ഉത്കണ്ഠയോടെ ചോദിച്ചു .   അത്... ഡോക്ടറുടെ തൊണ്ടയില്‍ അത് തടസപ്പെട്ടു. ഡോക്ടര്‍ ധൈര്യമായിട്ട് പറഞ്ഞോളൂ , എന്ത് വന്നാലും അത് ക്ഷമയോടെ സഹിക്കുവാനും ഉള്‍ക്കൊള്ളുവാനും ഞങ്ങള്‍ ഒരുക്കമാണ് . രാമമൂര്‍ത്തി പറഞ്ഞു .
ഡോക്ടര്‍ തുടര്‍ന്നു.. “ജിക്കസണ്‍ നിങ്ങളുടെ ആരാണ് “ നിങ്ങള്‍ തമ്മിലുള്ള അടുപ്പവും , ഒരേ കുടുംബം പോലെയുള്ള പെരുമാറ്റവും എല്ലാം കണ്ടപ്പോള്‍ ഇക്കാര്യം മിസ്റര്‍ രാമമൂര്തിയോടു പറയാനാണ് എനിക്ക് തോന്നിയത് “
ഡോക്ടര്‍ തുടര്‍ന്നു ..,” രാമമൂര്‍ത്തി ശ്രദ്ധിച്ചു കേള്‍ക്കണം . എനിക്കിവിടെ ഒന്നും ചെയ്യാനില്ല . രാമമൂര്തിക്ക് മാത്രമേ എന്തേലും ചെയ്യാന്‍ സാധിക്കത്തുള്ളൂ . രാമമൂര്തിയുടെ മകള്‍ ദേവിക MBBS കഴിഞ്ഞു MD ഫൈനല്‍ ഇയര്‍ ആണല്ലോ . “
“ഡോക്ടര്‍ കാര്യം പറയൂ “, രാമമൂര്തിയുടെ ക്ഷമ നശിച്ചു. “ഞാന്‍ പറയാം , എന്‍റെ മനസ് നിങ്ങളോടൊപ്പം ആണ് രാമമൂര്‍ത്തി .... അതുകൊണ്ടാണ് എനിക്കൊരു വിഷമം , നിങ്ങളുടെ മകളെ പരിചരിക്കുന്ന ഒരു ഡോക്ടര്‍ എന്നാ നിലയിലും , നിങ്ങളുടെ ഒരു കുടുംബ സുഹൃത്തായിട്ടും എന്നെ കണ്ടോളൂ ,” ഡോക്ടര്‍ അത്യധികം വിഷണ്ണനായിതീര്‍ന്നു .
ജിക്ക്സനാണ് കുഴപ്പം കാന്‍സര്‍ ആണ്. , പ്രാരംഭ ഘട്ടമായതുകൊണ്ട് ചികിത്സിച്ചു മട്ടവുന്നത്തെ ഉള്ളൂ, ഡോക്ടര്‍ തുടര്‍ന്നു . അത്...... ,
അപ്പോഴേക്കും ATTENDER ചായയുമായി കടന്നുവന്നു . ഡോക്ടര്‍രുടെ മുറിയുടെ ജനാലയുടെ അടുത്ത് ഇതെല്ലം കേട്ടുകൊണ്ട് രണ്ട് കണ്ണുകള്‍ അത്യധികം ക്ഷമയോടെ നിന്നിരുന്നത് ആരും അറിഞ്ഞില്ല .
തുടരും..

.

  


No comments: