ആശുപത്രിയിലെ , ഈ ദിവസങ്ങളില്‍ ദേവികയുടെ വീട്ടുകാരും ,
ജിക്ക്സന്റെ വീട്ടുകാരും തമ്മില്‍ നല്ല സുഹൃബന്ധത്തിലയിക്കഴിഞ്ഞിരുന്നു .
ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ വിധിയെ പഴിക്കുകയല്ലാതെ തങ്ങളുടെ മക്കളെ വഴക്ക്
പറഞ്ഞിട്ടെന്തു കാര്യം, ഇങ്ങനെയാണ് ജിക്ക്സന്റെയും ദേവികയുടെയും മാതാപിതാക്കള്‍
ചിന്തിച്ചത് . രണ്ട് കുട്ടരും രണ്ട് ജാതിയിലുല്ലവരാനെങ്കിലും ഒരു കുടുംബത്തിലെ
അംഗങ്ങളെപ്പോലെതന്നെ അവര്‍ പെരുമാറി. ദേവികയെ സഹായിക്കാന്‍ ജിക്ക്സന്റെ
വീട്ടുകാരും ജിക്ക്സനെ സഹായിക്കാന്‍ ദേവികയുടെ വീട്ടുകാരും മത്സരബുദ്ധിയോടെയാണ്
ഓടിയെത്തിയത് . ജിക്ക്സന്റെ അനിയത്തി റോസ്മേരി ആയിരുന്നു ദേവികയെ സഹായിക്കാനും
ഭക്ഷണം കൊടുക്കാനും മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് . അവര്‍ തമ്മില്‍ നല്ല ഒരു
സ്നേഹ ബന്ധം സ്ഥാപിച്ചു കഴിഞ്ഞിരുന്നു .
ഇതിനിടയില്‍ , ഒരു NARSU
വന്നു ജിക്ക്സന്റെ ബെഡ്ഡിനടുത്ത് വന്നു
ചോദിച്ചു . “ ആരാണ് ഇതില്‍ രാമമൂര്‍ത്തി “
ഉടനെ ദേവികയുടെ അച്ഛന്‍ പറഞ്ഞു . “ ഞാനാണ് സിസ്റര്‍ രാമമൂര്‍ത്തി , എന്താണ്
കാര്യം ..” ഡോക്ടര്‍ വിളിക്കുന്നു , അങ്ങോട്ട് വരുവാന്‍ പറഞ്ഞു . സിസ്റര്‍ മറുപടി
പറഞ്ഞു . രാമമൂര്‍ത്തി വേഗം തന്നെ , ഡോക്ടര്‍ രുടെ അടുത്തേക്ക് ഓടിച്ചെന്നു . രാമമൂര്‍ത്തി
ചെല്ലുമ്പോള്‍ ഡോക്ടര്‍ ജേക്കബ്‌ന്റെ മുഖം
മ്ലാനമായിരുന്നു . എന്തോ പറയാന്‍ വിമ്മിഷിടപ്പെടുന്നതുപോലെ . രാമമൂര്‍ത്തി ഡോക്ടര്‍
ജകബിനഭിമുഘമായി ഇരുന്നു കസേരയില്‍ ഇരുന്നു .
“ എന്താ ഡോക്ടര്‍..” രാമമൂര്‍ത്തി
അത്യധികം ഉത്കണ്ഠയോടെ ചോദിച്ചു . അത്... ഡോക്ടറുടെ
തൊണ്ടയില്‍ അത് തടസപ്പെട്ടു. ഡോക്ടര്‍ ധൈര്യമായിട്ട് പറഞ്ഞോളൂ , എന്ത് വന്നാലും
അത് ക്ഷമയോടെ സഹിക്കുവാനും ഉള്‍ക്കൊള്ളുവാനും ഞങ്ങള്‍ ഒരുക്കമാണ് . രാമമൂര്‍ത്തി
പറഞ്ഞു .
ഡോക്ടര്‍ തുടര്‍ന്നു..
“ജിക്കസണ്‍ നിങ്ങളുടെ ആരാണ് “ നിങ്ങള്‍ തമ്മിലുള്ള അടുപ്പവും , ഒരേ കുടുംബം
പോലെയുള്ള പെരുമാറ്റവും എല്ലാം കണ്ടപ്പോള്‍ ഇക്കാര്യം മിസ്റര്‍ രാമമൂര്തിയോടു
പറയാനാണ് എനിക്ക് തോന്നിയത് “
ഡോക്ടര്‍ തുടര്‍ന്നു ..,”
രാമമൂര്‍ത്തി ശ്രദ്ധിച്ചു കേള്‍ക്കണം . എനിക്കിവിടെ ഒന്നും ചെയ്യാനില്ല .
രാമമൂര്തിക്ക് മാത്രമേ എന്തേലും ചെയ്യാന്‍ സാധിക്കത്തുള്ളൂ . രാമമൂര്തിയുടെ മകള്‍
ദേവിക MBBS കഴിഞ്ഞു MD ഫൈനല്‍ ഇയര്‍ ആണല്ലോ . “
“ഡോക്ടര്‍ കാര്യം പറയൂ “,
രാമമൂര്തിയുടെ ക്ഷമ നശിച്ചു. “ഞാന്‍ പറയാം , എന്‍റെ മനസ് നിങ്ങളോടൊപ്പം ആണ്
രാമമൂര്‍ത്തി .... അതുകൊണ്ടാണ് എനിക്കൊരു വിഷമം , നിങ്ങളുടെ മകളെ പരിചരിക്കുന്ന
ഒരു ഡോക്ടര്‍ എന്നാ നിലയിലും , നിങ്ങളുടെ ഒരു കുടുംബ സുഹൃത്തായിട്ടും എന്നെ എന്നെ
കണ്ടോളൂ ,” ഡോക്ടര്‍ അത്യധികം വിഷണ്ണനായിതീര്‍ന്നു .
ജിക്ക്സനാണ് കുഴപ്പം ,
ഡോക്ടര്‍ തുടര്‍ന്നു . അത്...... ,
അപ്പോഴേക്കും ATTENDER
ചായയുമായി കടന്നുവന്നു . ഡോക്ടര്‍രുടെ മുറിയുടെ ജനാലയുടെ അടുത്ത് ഇതെല്ലം
കേട്ടുകൊണ്ട് രണ്ട് കണ്ണുകള്‍ അത്യധികം ക്ഷമയോടെ നിന്നിരുന്നത് ആരും അറിഞ്ഞില്ല .
ശേഷം ഭാഗം അടുത്ത വെള്ളിയാഴ്ച തുടരും .........
എഴുതിയത് : ബിനു മയപ്പള്ളില്‍ .
പ്രചോദനവും
പ്രോത്സാഹനവും : മിസ്. രാഘി ആലുക്കേല്‍ (
miss. Raghi.a.r)
ഒരു പ്രത്യേക അറിയിപ്പ്
ഈ കഥയും കഥാപാത്രങ്ങളും
തികച്ചും സങ്കല്പികമാണ് . ആരെയും വേദനിപ്പിക്കുവനുല്ലതല്ല .
All copy rights are reserved .
.
No comments:
Post a Comment