Thursday, May 8, 2014

I MISS YOU – കവിത






മധുരം വിളമ്പും പൂവേ നിന്‍ വദനം
നിന്‍ മനം കാണയ്കയില്‍ ഞാന്‍ വലഞ്ഞൂ
പാറി പറന്നീടും ശലഭമേ നിന്‍
വര്‍ണ്ണ ഭംഗിയില്‍ ഞാന്‍ മതി
മറന്നു ...സകലതും മറന്നു
നീ എനിക്കു മണമുള്ള പൂവും
എന്‍ കടലാഴിയില്‍ അടരാടിയ
വേദനയിലും നിന്‍ സൌരഭ്യം എനിക്ക്
ശാന്തിയും കുളിര്‍മ്മയും ...

നിന്‍ മനസ്സില്‍ തോന്നിയ ചിന്തകളും –
വികാരങ്ങളും എന്നില്‍ തിമര്ത്തതും
ആഴക്കടലും കടന്നു പോയി അഗ്നികുന്ടം ...

പാറി പറക്കും ശലഭമായി നിന്‍ ഗന്ധം ...
ഇന്നും ഓര്‍മ്മകളായി എന്നില്‍ നീരണിയുന്നു ..
അഗ്നി കുന്ടമാം എന്റെ ലോകം നീറി പുകയുന്നു ...
ഈ യാത്രയില്‍ നിന്‍ മുഖം ഒരു മാത്ര ...
മതി എനിക്ക് ഈ ലോകം വെടിയാന്‍ ...
ശലഭാമായി വന്നണയൂ നിന്‍ ചിറകിന്‍ സുഗന്ധം ...
എന്നിലെ ജീവന് ശക്തി പകരാന്‍ .....
ഐ മിസ്സ്‌ യു 

by binu joseph mayappallil



No comments: