Sunday, September 13, 2015

നിറപറ എന്ന വിഷം – അനുപമ IAS ഒരു ധീരവനിത




നിറപറ എന്നാ പത്രത്തില്‍ വിഷം കുത്തി നിറച്ചു  ജനങ്ങളെ തീറ്റിക്കുന്ന , മാഫിയ സംഘം കേരളത്തില്‍ പിടിമുറുക്കുന്നു. കുട്ടികളെ അംഗ വൈകല്യമുള്ളവരാക്കുകയും  ജനിതക ഘടനയെ വരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്ന നിറപറ അരി കഴിച്ച് എന്തിനാണ് നമ്മള്‍ നമ്മുടെ തലമുറയുടെ ശോഭന ഭാവിക്ക് തുരങ്കം വെക്കുന്നത്. പ്രിയപ്പെട്ട ജനങ്ങളെ.... നമ്മുടെ കുട്ടികള്‍ക്കാണ് ഇതുവഴി കൂടുതല്‍ അപകടം സംഭവിക്കുന്നത്‌ . നമ്മുടെ വരും തലമുറകള്‍ക്ക് പല പല രോഗങ്ങള്‍ വരുവാനുള്ള സാദ്ധ്യതകള്‍ ഇതുവഴി കൂടുതലാണ് .
ഈ സാമുഹ്യ വിപത്തിനെതിരെ ധീരമായി അഞ്ഞടിച്ച അനുപമ IAS നെ എത്രെ പ്രശംസിച്ചാലും  മതിയാവുകയില്ല. കെ കര്‍ണ്ണന്‍ എന്ന കുത്തക മാഫിയ മുതലാളിയുടെ അതി നീചമായ നടപടികളില്‍ തെല്ലും വകവെക്കാതെ , നിറപറ എന്നാ വിഷ അരികമ്പനിക്കെതിരെ അതി ശക്തമായ നടപടി എടുത്ത് അത് കേരളത്തില്‍ നിരോധിക്കാന്‍ അധികാര നീതിയിലൂടെ ജനരക്ഷക്കുതകും വിധം നിയമം  നടപ്പാക്കിയത് വഴി കേരളത്തില്‍ ഒരു പുത്തന്‍ നീതി വ്യവസ്ഥക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. എന്റെ പ്രിയപ്പെട്ട കേരളീയരെ , സഹോദരീ സഹോദരന്മാരെ , നമ്മള്‍ എല്ലാവരും ഉണരേണ്ട സമയം അധിക്രമിച്ചിരിക്കുന്നു. നമ്മള്‍ എല്ലാവരും അനുപമ    IAS നു വേണ്ടി ഒന്നിച്ചു ജാതിമത ഭേതമെന്യേ , ഒരു രക്ഷ്ട്രീയ ചെരിതിരിവുമില്ലാതെ , ഒന്നിച്ചു അണിനിരക്കണം. അനീതിക്കെതിരെ പോരാടാന്‍ അനുപമക്ക് ധാര്‍മ്മികമായ സഹായം നമ്മള്‍ കൊടുക്കണം. അനുപമ , നമുക്ക് വേണ്ടിയാണ് അനീതിക്കെതിരെ പോരാടിയത് . അതുവഴി നമ്മുടെ വീടുകളിലുള്ള നമ്മുടെ കുടുംബങ്ങള്‍ ആണ് രക്ഷപെട്ടത് .
അനുപമ IAS നെ സ്ഥലം മാറ്റത്തിനു ശ്രമിക്കുന്ന രക്ഷ്ട്രീയ പാര്‍ട്ടികളെ അതി ശക്തമായി എതിര്‍ക്കുക. അത് ഇതു രക്ഷ്ട്രീയ പാര്‍ട്ടിയായാലും ശരി അതിനെ ശക്തമായി എതിര്‍ക്കുക തന്നെ വേണം . നിരപറ എന്നാ വിഷം ചീറ്റുന്ന അരികമ്പനിയെ പിന്താങ്ങുന്ന രക്ഷ്ട്രീയ പാര്‍ട്ടിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ ഒരൊറ്റ വോട്ടു പോലും കൊടുക്കരുത്. ഇനിയും നമ്മുടെ മനസിലുള്ള ധീര തീരുമാനങ്ങള്‍ ഉണരട്ടെ . നമ്മുടെ നാട് നന്നാവട്ടെ.


ഭാരത്‌ മാതാ കി ജയ്‌ .   

No comments: