കള്ളിച്ചെടി – കവിത
കൂര്ത്ത മൂര്ത്ത മുള്ളുകള്‍ കറുത്ത് മഞ്ഞളിച്ച ശരീരം ..
ഈ മരുഭൂമിയിലെന്‍ ശിശിരം മുഷിഞ്ഞു നില്ക്കവേ..
വരണ്ടു വലജ്ഞ പൊടിക്കാറ്റ് എന്നെ വട്ടം വച്ച് കറങ്ങവേ ..
.എന്‍ മനസ് കരഞ്ഞൂ കണ്ണുകള്‍
കുറുകി .. ..
നോക്കി ചുറ്റിനും ഒരു തുള്ളി ദാഹജലം ..
വരണ്ടു പൊട്ടുന്നു എന്‍ ശരീരം
വേരുകള്‍ വലിഞ്ഞു മുറുകുന്നു..
ചുട്ടു പൊള്ളും മരുഭൂമിതന്‍ ചൂടില്‍ ..
എന്‍ മനസ്സ് വിണ്ടു കീറുന്നു ..
ഒരു യാഗത്തിന്‍ സഹാനമായ് ഈ ജീവിതം
ആരു കാണുന്നു ദൈവമേ ..
എന്തിനു ഞാനെന്ന പ്രതിഭാസം ..
ഈ ജീവന്‍ ആര്‍ക്കുവേണ്ടി ..
എന്തിനു ഞാന്‍ ജനിച്ചു ദൈവമേ ..
എങ്ങോട്ട് ഞാന്‍ പോകുന്നു എന്ന് ..
ഒന്നറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ..
ജനനവും മരണവും ഈ ജന്മവും ..
എന്തിനോ എന്തോ എന്ത് നേട്ടം ..
ഭൂമിയും സര്‍വ്വ ചരാചരങ്ങളും ..
ജീവച്ചവം പോലെ നീന്തി തുടിക്കുന്നു ..
എന്‍ ഏകാന്തതയെ ശമിപ്പിക്കാന്‍ ..
വരുമോ ഒരു തണല്‍ മരമായ് നീ കാറ്റേ
ഒരു കുളിര്‍ മഴയായി എന്‍
മരചില്ലയില്‍ നീ
ശയിചാലും .
.
എന്നുള്ളില്‍ മയങ്ങുന്ന സുന്ദര സ്വപ്ന വീചികളില്‍ ..
.
എന്നുള്ളില്‍ മയങ്ങുന്ന സുന്ദര സ്വപ്ന വീചികളില്‍ ..
നിന്നെ ഞാന്‍ കൈ പിടിച്ചു നടത്താം
ഈ ആകാശവും ഭൂമിയും
നമുക്കായ് വീതിചെടുക്കാം ...
by ബിനു മയപ്പള്ളില്‍
No comments:
Post a Comment