Monday, February 15, 2016

ഭൂമിതന്‍ വിലാപം - കവിത








ഭൂമിതന്‍ വിലാപം

കട്ടരുവികള്‍ ഇളകി മറിയുന്നു ...
ഉറവയാം ജലക്കുരുന്നുകള്‍ ഉരുകിയോലിക്കുന്നു
തീര്‍ത്തമാം  തരിശുനിലത്തു പഥിരതന്‍
 ഉഴുതു  മറിക്കുന്നു ..
വൃദ്ധമാം വൃക്ഷ കണ്ണുകള്‍ തന്‍ ..
ശിഖിരങ്ങളില്‍ ഉഴറി നടക്കുന്നു ....
തന്‍ മക്കളെ പോറ്റുവാന്‍ കണ്ണീരിലും ..
അമ്മമാര്‍ വിലാപത്തിന്‍ ജൈത്രയാത്ര നടത്തുന്നു ...
മനുഷ്യ ജീവികള്‍ നിക്രുഷ്ടാമം വേഴ്ചയില്‍ ....
ആകാശ കോട്ടകളിലും തന്‍ ..
സ്വപ്ന സാമ്രാജ്യം കരിങ്കല്‍ 
പാളികളിലും പടുത്തുയര്ത്ത്വവേ ......
സമുദ്രത്തിന്‍ പേറ്റു  നോവിലും മണല്‍ ....
തരികളിലും വേദനയാം കയ്പുനീര്‍ മുഴങ്ങി കേള്‍ക്കവേ ....
ഭൂമിതന്‍ വിലാപം ആരുകേള്‍ക്കും .

Written by binumayappallil
    



No comments: