കാറിലിരിക്കുമ്പോള്‍
രാജുവിന് വീട്ടിലെത്താനുള്ള ധൃതിയായിരുന്നു . കാറിന്‍റെ സൈഡ് ഗ്ലാസ്സ് മെല്ലെ
താപ്പോട്ട് വെച്ച് വെളിയിലേക്ക് നോക്കികൊണ്ട് പ്രകൃതിയെ സ്വാഗതം ചെയ്തപ്പോള്‍
ഊഷ്മളമായ ഒരു കാറ്റ് കാറിന്റെ ഉള്ളിലേക്ക് വലിഞ്ഞു കയറി. . ജന്മനാട്ടില്‍നിന്നും കിട്ടുന്ന
ആദ്യത്തെ ശുദ്ധവായു ആവോളം ശ്വസിക്കാന്‍ തന്നെ രാജു തീരുമാനിച്ചു. മഴ നന്നായി
പെയ്യുന്നുണ്ട്. നൂലപ്പം ആകാശത്തുനിന്നും നൂല് നൂലായി പെയ്തിറങ്ങുന്ന പോലെ തോന്നി
രാജുവിന്. മരങ്ങള്‍ കാറ്റത്ത് ഇളകിയാടുന്നു. തലയാട്ടി ചിരിക്കുന്നുമുണ്ട് എന്നെ തന്നെയാണോ ...മനസ്സില്‍ എന്തെന്നില്ലാത്ത
സന്തോഷം തോന്നി. തെങ്ങുകള്‍ ഉടലോടെ നിലത്തു അമര്ത്തി ചവുട്ടി നൃത്തം വെക്കുന്നത്
എന്തൊരു ഭംഗിയാണ് . താളത്തിലാടുന്ന തെങ്ങിന്‍ തലകള്‍!! നല്ല അസ്സല്
മോഹിനിയാട്ടം തന്നെ.. മഴത്തുള്ളികള്‍ കാറിന്‍റെ സൈഡിലൂടെ രാജുവിന്റെ
മുഖത്ത് നൃത്തം വെച്ചപ്പോള്‍ സ്വല്പം
അകത്തേക്ക് വലിഞ്ഞു . എന്തൊരു തണുപ്പ്.
എനിക്ക് തോന്നുന്നതാണോ ഈ തണുപ്പ് .. ജന്മനാട്ടിലെ വായുവിനു ഇത്രയും
സ്വതന്ത്ര്യബോധാമോ...ഈ തണുപ്പ് എന്‍റെ നെഞ്ചിലേക്കും അതുവഴി അത്മാവിലെക്കും
ഒഴുകുന്നുവോ ..
കാറിന്റെ ഗ്ലാസ്സ്
ഉയര്‍ത്താന്‍ തോന്നിയില്ല. ഈ സുഖം നുകര്‍ന്ന് തന്‍റെ ആത്മാവില്‍
പറ്റിപ്പിടിച്ചിരിക്കുന്ന നൊമ്പരങ്ങളാകുന്ന കറകള്‍
പോലെ തന്നെ തീണ്ടിയിരിക്കുന്ന വേദനകള്‍ക്ക്
ഒരു ശമനം കിട്ടിയിരുന്നെങ്കില്‍ എന്ന് രാജു ഒരു നിമിഷം ആശിച്ചുപോയി. പെട്ടെന്ന്
ഒരു കാറ്റ് മുഖത്തു വന്നടിച്ചു , കൂടെ
കുറെ ജലത്തുള്ളികളും . ഓ ..കാറ്റിന്റെ ഒരു കാര്യം . ഇത്രയും നാള്‍ നാട്ടി വരാതിരുന്നതിനു,
തന്നോടുള്ള ഖേദപ്രകടനമാണോ ഇത് . എന്നാലും സാരമില്ല നല്ല സുഗന്ധമുണ്ട്. എന്തൊരു നിര്‍വൃതി വല്ലാത്തൊരു അത്മാസന്തോഷം
തോന്നി രാജുവിന്. ചിലപ്പോള്‍ കാറ്റിന്റെ കുഞ്ഞുമക്കള്‍ ആരെങ്കിലുമായിരിക്കും
ഇങ്ങനെ ചെയ്തത് . വലിയ കാറ്റ് കുഞ്ഞുമക്കളുമായി ഉലാത്താന്‍ ഈ വഴിയെങ്ങാനും
പോയതാരിക്കും
ആകാശം കറുത്തു
ഇരുണ്ടിരുന്നു. ദുഃഖം ഘനീഭവിച്ചുകിടക്കുന്ന ആ മുഖം എന്നെത്തന്നെ തുറിച്ചു
നോക്കുകയാണല്ലോ. എന്തോ പറയനുള്ളപോലെ. കാറ്റിന്റെ പ്രിയതമയായ കാര്‍മേഘം
പിണങ്ങിയിരിക്കുന്നു. എന്താണാവോ കാര്യം .
എന്തോ വലിയ കാര്യം ഉണ്ടു, അതുകൊണ്ടാണ് ആ കണ്ണുനീര്‍ ഭൂമിയിലേക്ക് മഴപോലെ
പ്രവഹിക്കുന്നതും ഭര്‍ത്താവായ വലിയ കാറ്റും കുഞ്ഞുങ്ങളും ഇതിലെ പാഞ്ഞുപോയതും . വര്‍ണ്ണ
വീചികളാല്‍ അലംക്രതമായിരിക്കുന്ന മഴവില്ല് ഈ തക്കം നോക്കിപാത്തും പതുങ്ങിയും ആരും കാണാതെ കാര്‍മേഘത്തെ ലക്ഷ്യമാക്കി നീങ്ങി
. പൂവാലന്‍ മഴവില്ല് ഉള്ളില്‍ ഊറിച്ചിരിച്ചു . കള്ള കാമുകന്‍ . പക്ഷെ വേറൊരു
കാമുകനായ സൂര്യന്‍ അവിടെ പതുങ്ങി നില്പുണ്ടായിരുന്നു. സൂര്യന്‍ ഒരു ഉഗ്രന്‍ പണിയും
കൊടുത്തു .സൂര്യപ്രകാശത്തില്‍ മഴവില്ലിന്റെ കള്ളത്തരം പൊളിഞ്ഞു. ഇരുട്ടത്തു നിന്നും
വെളിച്ചത്തു വന്ന മഴവില്ലിനെ എല്ലാവരും കയ്യോടെ പിടികൂടി . സൂര്യപ്രകാശത്തില്‍
വെട്ടിത്തിളങ്ങുന്ന മഴവില്ലും പാരവെച്ച കള്ളകാമുകന്‍ സൂര്യനും , ദേ കിടക്കുന്നു വലിയ കാറ്റിന്റെ മുന്‍പില്‍ .
രണ്ടുപേരും ഇളിഭ്യരായിപോയി. പ്രിയതമനായ
വലിയ കാറ്റിനെ കണ്ടപ്പോള്‍ കാര്‍മേഘത്തിന്റെ സങ്കടം മഴവെള്ളം പോലെ ഒലിച്ചുപോയി .
അതോടെ മഴക്കും കാറ്റിനും വലിയ ശമാനമുണ്ടായി. ആകാശം തെളിഞ്ഞു.
രാജുവിന്റെ
മനസ്സില്‍ തെല്ലോരശ്വാസം തോന്നി. എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍
തുടങ്ങിയ മഴ എന്തായാലും , ഒരു
ശുഭലക്ഷനമായി തീരട്ടെ എന്നാശ്വസിച്ചു. ഇനിയങ്ങോട്ടുള്ള തന്‍റെ പ്രയാണങ്ങള്‍ക്ക് ഈ മഴയും കാര്മേഘവുമെല്ലാം ഒരു
നല്ല ലക്ഷണമായി തീരന്നാല്‍ മതിയായിരുന്നു. രാജു ആകാശത്തേക്ക് മോക്കി . തന്‍റെ
ഭാവിയുടെ അന്തര്നാളങ്ങള്‍ അവിടെ ഉണ്ടോ,, ഒരു ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട്
കണ്ണുകളടച്ചു.
ഗള്‍ഫില്‍ സൗദി
അറേബ്യയില്‍ നിന്നും തുടര്‍ച്ചയായ
നാലുകൊല്ലത്തെ പ്രവാസിജീവിതം കഴിഞ്ഞു ഏറെ പ്രതീക്ഷകളുമായി രാജു
നാട്ടിലേക്ക് വരികയാണ് . ഏകാന്തതയെ കൂട്ടുപിടിച്ച് ആത്മ നൊമ്പരങ്ങളെ
കളിക്കോപ്പുകളാക്കി വീര്‍പ്പുമുട്ടലുകളെ ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും തിന്നാന്‍
അനുവദിച്ചുമൊക്കെ ഒരുവിധം
തള്ളിനീക്കി ഇവിടം വരെയെത്തി. സ്വന്തം ദേശത്തുനിന്നും വിട്ടുനിന്ന നീണ്ട നാല്
വര്‍ഷങ്ങള്‍ . അറബിയുടെ ക്രൂരമായ ശകാരങ്ങളും ദേഷ്യവും സഹിച്ചു നിന്നത് ,
എന്നെങ്കിലും നാട് കാണാനുള്ള കൊതി ഒന്നുകൊണ്ടു മാത്രമായിരുന്നു. അവിടംവരെ
പിടിച്ചുനില്‍ക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. കൂടെ ഉണ്ടായിരുന്നവര്‍ പലരും
ജയിലിലായി. സഹിക്കവയ്യണ്ടാകുമ്പോള്‍ പിന്നെ എന്ത് ചെയ്യും . ആരായാലും പ്രതികരിച്ചു
പോകും . ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ മാടുകളെപോലെ എല്ലുമുറിയെ
അടിമപണിയെടുക്കുന്ന ധാരാളം വിദേശികളെ ഇതിനോടകം കണ്ടത്താന്‍ കഴിഞ്ഞു. അവരില്‍
ഇന്ത്യക്കാരും . പാകിസ്ഥാനികളും , ബംഗാളികളും , നേപ്പളികലുമായിരുന്നു
കൂടുതലും. നിവൃത്ത്തിയില്ലണ്ട് വന്നാല്‍ ഈ
അടിമ പ്പണിതന്നെ ഒരു വഴി. മനുഷ്യാവകാശ
ലംഘനങ്ങളുടെ പെരുമഴ. ജോലിക്ക് കൃത്യമായ
ഒരു സമയമില്ല. അറബിക്ക് തോന്നുന്നതുപോലെയാണ് എല്ലാം. ക്ഷീണം തോന്നുമ്പോള്‍
ജോലിസമയത് ഒന്ന് ഇരിക്കാന്‍ പറ്റില്ല. ചത്തു വീഴുന്നതാണ് അവരുടെ കണക്ക് . ക്രൂരമായ
ലൈംഗിക ചൂഷണത്തിനു ഇരയാകുന്ന വേലക്കാരി പെണ്ണുങ്ങള്‍ നിവൃത്തിയില്ലാതെ
ഒളിചോടിപോകുന്നത് ഒരു പതിവാണ് ഇവിടെ. അവരുടെ
മാനത്തിനു പുല്ലുവില. അറബിക്ക് പെണ്ണിന്റെ രതിസുഖം മതി. തരം കിട്ടിയാല്‍ അപ്പന്‍
അറബി മുതല്‍ മക്കള്‍ വരെ കയറിയിറങ്ങും വേലക്കാരീടെ ദേഹത്ത്. ഒരു
ഉളുപ്പുമില്ല. അവന്‍റെയൊക്കെ ഇസ്ലാമും
ദൈവത്തിന്റെ ഭാഷയുമൊക്കെ വെറും തട്ടിപ്പ്. അറബി പെണ്ണുങ്ങളും ഒട്ടും മോശമല്ല.
വീട്ടിലെ ഡ്രൈവര്‍ മാരാണ് ഇവറ്റകളുടെ ഇര. തിന്നു കൊഴുത്തു മദാലസയായ അറബിച്ചി നല്ല
ആരോഗ്യമുള്ള ഡ്രൈവര്‍ മാരെ കാണുമ്പോള്‍ ചോര ചൂടാകും . അവരോടെങ്ങും ചോദിക്കാനും
പറയാനും ആരുമില്ല. ആ സമയത്ത് ഒരു മതവുമില്ല ദൈവവുമില്ല. കാറിനുള്ളിലിരുന്നു
രാജുവിന്റെ ദേഹം തിളച്ചു. ഇവിടെയെങ്ങാനും അവരെ കയ്യില്‍
കിട്ടിയാല്‍ ....കൈകള്‍ കൂട്ടിതിരുമ്മികൊണ്ട് രാജു നെടുവീര്‍പ്പിട്ടു. ക്രൂരതയുടെ പര്യായമായി മാറുന്ന അറബി പരിഷകള്‍ !!
മുസ്ലീമാണ് പോലും , മുസ്ലീങ്ങള്‍ ...എന്ത് തോന്നിയാസവും കാണിച്ചിട്ട്
മുസ്ലീമാണെന്ന് പറഞ്ഞാല്‍ മതിയല്ലോ. അതോടെ എല്ലാ തെറ്റുകളും തീരും..ദൈവം
അപ്പോതന്നെയങ്ങ് ക്ഷമിച്ചേക്കും . ഇവറ്റകളുടെ കൂട്ടത്തില്‍ ചേരാന്‍ എന്നെ
എത്രമാത്രം നിര്‍ബന്ധിച്ചതാ .. അന്ന് ഞാന്‍ വഴങ്ങിയില്ല. എന്തിനാ ഈ കൊള്ളരുതയ്മക്കു കൂട്ട് നില്‍ക്കാനോ.. ഒരു അറബി
പെണ്ണിന്റെ ദേഹത്തൊന്ന് തൊട്ടുനോക്ക്
അപ്പൊ കാണാം പുകില് . കൈ പൊള്ളുകയും ചെയ്യും! വെട്ടി ദൂരെ കളയൂന്ന് മാത്രം .
അനീതിയുടെയും
തിന്മകളുടെയും വിളയാട്ടമായി മാറുന്ന അറബികള്‍ . ആത്മാര്‍തമായി ചോര നീരാക്കി ജോലി
ചെയ്‌താല്‍ കൂലിയുമില്ല ഭക്ഷണവുമില്ല . ദയ , കാരുണ്യം , സ്നേഹം ഇതൊന്നും
അറില്ലാത്ത കാട്ടറബികള്‍ . രാജുവിന്റെ രോമകൂപങ്ങള്‍ ദേഷ്യം കൊണ്ട് എണീറ്റുനിന്നു .
പോലീസുകാര്‍ ,അറബികള്‍ തെറ്റ് കാണിച്ചാലും അവരുടെ ഭാഗത്തെ നില്‍ക്കൂ . കാരണം
മുസ്ലീമുകള്‍ ദൈവത്തിന്റെ തൊട്ടടുത്തു നില്‍ക്കുന്നവരാണല്ലോ . അറബിഭാഷ
സ്വര്ഗ്ഗത്തിനിന്നുള്ളതാനെന്നാണ് പറയണത് . അപ്പോള്‍പിന്നെ എങ്ങനെയാ തെറ്റ്
പറ്റണത്.
തന്‍റെ കൂട്ടുകാരായ
മലയാളികള്‍ ഈ ദുരന്തമെല്ലാം അനുഭവിക്കുന്നത് നേരിട്ട് കണ്ടതാണ് . അന്നെല്ലാം രക്തം
തിളച്ചതാണ് . പിന്നെ സ്വയം അടങ്ങി. എന്തേലും മിണ്ടിപോയാല്‍ അതോടെ എന്‍റെ കാര്യത്തിന്
തീര്‍പ്പാകും. നമ്മുടെ നാടല്ല. നമ്മുടെ നീതിക്കും സത്യത്തിനും അറബിനാട്ടില്‍
പുല്ലുവില. മിണ്ടാണ്ടിരുന്നു എല്ലാം സഹിച്ചാല്‍ , ജീവന്‍ തിരിച്ചുകിട്ടും ഭാഗ്യമുണ്ടങ്കില്‍ ജീവിതവും . ഉണങ്ങി
വരണ്ടുകിടക്കുന്ന മരുഭൂമിയില്‍നിന്നും ഹരിതവര്‍ണ്ണ മാര്‍ന്ന പച്ചപ്പുകള്‍ വളരെ
ഗാംഭീര്യത്തോടെ തഴച്ചു വളര്‍ന്നുനില്‍ക്കുന്ന പ്രകൃതിരമണീയമായ സ്വന്തം
നാട്ടിലേക്ക് ജീവിതം തിരിച്ചുപിടിക്കാന്‍ ഒരവസരം
വെറുതെയെന്തിനു കളഞ്ഞുകുളിക്കുന്നു .
രാജുവിന്റെ ഞെട്ടല്‍ മുഖത്ത് പ്രകടമായിരുന്നു. ഒത്തിരിയേറെ അനുഭവിച്ചിരിക്കുന്നു എന്ന് വ്യക്തം . ഓരോന്ന്
ഓര്‍ക്കുമ്പോള്‍ കുറച്ചൊക്കെ ഭയപ്പാടു ബാക്കി നില്‍ക്കുന്നു.
ഇത് എന്‍റെ
വീട് തന്നെയാണോ ...കാറില്‍ നിന്നിറങ്ങുമ്പോള്‍ രാജുവിന് സ്വന്തം മനസ്സിനെ
തൃപ്ത്തിപ്പെടുത്താന്‍ നന്നേ ബുധിമുട്ടെണ്ടിവന്നു . വാതുല്‍ക്കല്‍ ഇച്ചായനും അമ്മച്ചിയും
ചേച്ചിയും പിന്നെ രണ്ടു അനന്തിരവത്തിമാരും സ്വീകരിക്കാന്‍ തയ്യാറായി
നില്പുണ്ടായിരുന്നു. മെറിയും റൂബിയും ഓടിവന്നു മാമാ എന്നും പറഞ്ഞ് എന്നെ
വട്ടംപിടിച്ചു . കണ്ണ് നിറഞ്ഞുപോയി. മട്ടന്‍ കറി വേണമെന്ന് ഫോണിലൂടെ വിളിച്ചു പറഞ്ഞിരുന്നതുകൊണ്ട്
അമ്മ അത് പ്രത്യേകം തയ്യാറാക്കി
വെച്ചിരുന്നു. കൂടുതല്‍ വിശ്രമിക്കനോന്നും പോയില്ല. എല്ലാവരും കൂടി പെട്ടി പൊട്ടിക്കുന്ന തിരക്കിലായപ്പോള്‍ ഞാന്‍ പതുക്കെ
ഊളിയിട്ടു പുറത്തേക്ക് ചാടി. അവിടെ എന്നെയും കാത്തു കുറെ ആള്‍ക്കാര്‍
കാത്തുനില്പുണ്ടായിരുന്നു. എന്‍റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന പേരമരം അതില്‍
പ്രിയപ്പെട്ടതായിരുന്നു . മുറ്റത്തു നിന്നിരുന്ന പേരമരം എന്നെ രണ്ടുകയ്യും നീട്ടി
സ്വീകരിച്ചു.. പടപടാ മിടിക്കുന്ന നെഞ്ചില്‍നിന്നും
അത്മാവിലെക്കുയര്‍ന്ന തേങ്ങല്‍ ആ മുട്റ്റത്തു മുഴുവനും പറമ്പിലും അലയടിച്ചു.
ശേഷം ഭാഗം
...അടുത്ത വെള്ളിയാഴ്ച
ബിനുമായപ്പള്ളില്‍
No comments:
Post a Comment