Monday, December 16, 2013

ഈ സ്നേഹ പുഷ്പം



ഞാന്‍ സ്വന്തമെന്നു വിചാരിച്ചു
ഞാന്‍ സ്വന്തമെന്നു വിശ്വസിച്ചു
ഞാനെന്‍റെ ശ്വാസം തേനില്‍ കലര്‍ത്തി
മധുരമായ് അവള്‍ക്കു ജീവനേകി

അവളെങ്കില്‍ എനിക്കോ വേദനയാം
കഠോര മുള്ളുകള്‍ എറിഞ്ഞു പാകി
എന്‍ മനസിലും ശരീരത്തിലും
വേദനയില്‍ പുളയും തീവ്രമാം ദുഖത്തിലും
വികലാങ്ങയാം അവളുടെ

വികാര പ്രക്ഷോഭങ്ങള്‍ എന്നില്‍ അരിഞ്ഞു തള്ളി ...
അഗ്നി കുണ്ടത്തിന്‍ മധ്യമാം ....
ഞാന്‍ വീണു ചിതറി തെറിച്ചു..
എരിയുന്ന അഗ്നിയില്‍ ഹോമമായി തീര്‍ന്നു

എന്‍ ഹ്രദയത്തില്‍ ചാലുകള്‍ പൊട്ടി
ചുവന്ന നിറത്തില്‍ വിണ്ടു കീറി
ഞാന്‍ വെറും വായുവില്‍ ലയിച്ചു
ആവിയായി ഉയരവേ ..
ഒരു സ്നേഹ പുഷ്പം അടര്‍ന്നു വീണു 

written by -binumayappallil

    

No comments: