Friday, December 20, 2013

നോവല്‍ -രഹസ്യം – ലക്കം എട്ട്






കരഞ്ഞു കലങ്ങിയ കണ്ണുകളും വിങ്ങി വീര്‍ത്ത മുഖവുമായി അലസമായ് , മുട്ടുകലിന്മേല്‍ താടി ഊന്നി ദുഘകുലയായി ദേവിക ബെഡ്ഡില്‍ ഇരുന്നു കരയുകയായിരുന്നു റോസ്മരി അങ്ങോട്ട്‌ കടന്നു വരുംബോള്‍ . രാമമൂര്‍ത്തി തൊട്ടടുത്ത്‌ ഒരു കസേരയില്‍ താടിക്ക് കൈയും കൊടുത്തു വിഷണ്ണനായി ഇരിക്കുന്നു .
വന്നപാടെ ഇതെല്ലാം കണ്ടും കൊണ്ട് , എന്ത് ചെയ്യണമെന്നറിയാതെ , റോസ്മരിയുടെ മനസ് ദുഖം കൊണ്ട് പെരുമ്പറ കൊട്ടി , അതൊരു മുഴക്കമായി മാറി .” എന്താ ടെവികേ ..” കെട്ടിപ്പിടിച്ചു കൊണ്ട് റോസ്മരി ചോദിച്ചു . “ജിക്ക്സന് .... “  അത് മുഴുമിപ്പിക്കാന്‍ ദേവികക്കായില്ല . റോസ്മരി ആശ്വസിപ്പിച്ചു .” ഇത് ഞാന്‍ നേരത്തേ അറിഞ്ഞതാണ് , ഡോക്ടര്‍ അച്ഛനോട് ഇക്കാര്യം സംസാരിക്കുമ്പോള്‍ ഞാന്‍ മാറിനിന്നു എല്ലാം കേട്ടതാണ് , ഇത്രയും ദിവസം ഞാന്‍ ഒറ്റയ്ക്ക് ഈ ദുഘമെല്ലാം സഹിക്കുകയായിരുന്നു . ഇത്രയും പറഞ്ഞ് റോസ്മരി പൊട്ടിക്കരഞ്ഞു കൊണ്ട് ദേവികയുടെ ദേഹത്തേക്ക് വീണു . ദേവിക ഒരു ഉപദേശ രൂപേണ രണ്ട് പേരോടും കൂടി തുടര്‍ന്നു പറഞ്ഞു . “ തല്ക്കാലം ഇക്കാര്യം ജിക്കസന്‍ അറിയരുത് , റോസ്മരി അപ്പച്ചനോടും അമ്മച്ചിയോടും വളരെ രഹസ്യമായി പറയണം “ . റോസ്മരി സമ്മദിച്ചു .

ദിവസങ്ങലും മാസങ്ങളും  പലതു കഴിഞ്ഞു . ദേവിക MBBS  ഒന്നാം ക്ലാസ്സില്‍ വിജയിച്ചു . ജിക്ക്സനും തന്റെ DIGREE COURSE ഒന്നാം ക്ലാസ്സില്‍ തന്നെ പാസ്സായി . ഇതിനിടെ ജിക്ക്സന്റെ അസുഘതിനുള്ള ചികിത്സ തുടങ്ങിയിരുന്നു . പക്ഷെ എന്താണ് അസുഘമെന്നു മാത്രം ജിക്സനോട് പറഞ്ഞിരുന്നില്ല . അത് വളരെ രഹസ്യമായി തന്നെ വെച്ചിരുന്നു. ഇതിനോടകം , റോസ്മരി , ജിക്ക്സോന്റെ ,   CANCER   ആണെന്നുള്ള അസുഘക്കാര്യം അതീവ രഹസ്യമായി തന്നെ അപ്പച്ചനോടും അമ്മച്ചിയോടും പറഞ്ഞിരുന്നു.

രണ്ടുപേരും ഒന്നാം ക്ലാസ്സില്‍ വിജയിച്ചതരിഞ്ഞ് എല്ലാവര്ക്കും പത്തിരി സന്തോഷമായി . സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു പുതിയ ആകാശം അവിടെ മലര്‍ക്കെ തുറന്നു . തല്ക്കലതെക്കെങ്കിലും അവരുടെ മനസിലെ ദുഘങ്ങള്‍ക്ക് ഒരു അയവ് വന്നപോലെ . മനസിലെ അതി കഠിനമായ വേദന എല്ലാവരും ജിക്ക്സന്റെ മുന്‍പില്‍ നിന്നും മനപ്പൂര്‍വ്വം മറച്ചു പിടിച്ചു .
അങ്ങനെയിരിക്കെ , ഒരു ദിവസം , എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ സുപ്രഭാതം പൊട്ടിവിടര്‍ന്നു ................

`ശേഷം ഭാഗം അടുത്ത വെള്ളിയാഴ്ച തുടരും...
   Written by – binumayappallil
പ്രചോദനവും പ്രോത്സാഹനവും –miss. raghi alukkel

ഒരു പ്രത്യേക അറിയിപ്പ്

ഈ കഥയും കഥാപാത്രങ്ങളും  തികച്ചും സങ്കല്പികമാണ് , ആരെയും വേദനിപ്പിക്കുവനുല്ലതല്ല.

No comments: