Sunday, February 16, 2014

റ ഹിമിന്റെ - പ്രവാസി ലോകം - തിരക്കഥ - ലക്കം ഒന്ന്




  ആരംഭം


  സൗദി അറേബ്യ . നാല്‍പ്പതു വയസ്സ് പ്രായമുള്ള ഹമീദും ഭാര്യയും രണ്ട് കുട്ടികളും സന്തോഷമായി റിയാദില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു . സന്തോഷം നിറഞ്ഞ കുടുംബാന്തരീക്ഷം .
അങ്ങനെയിരിക്കെ , ഹമീദിന്റെ പെങ്ങളുടെ മകന്‍ റഹിം , റിയാദിലേക്ക് പുതിയ വിസ എടുത്തു വരുന്നു . ഫ്രീ വിസക്കാണ് വരുന്നത് . ഹമീദാണ് വിസക്കുള്ള കാശു  മുടക്കുന്നത് . റഹിമിന്  ആണെങ്കില്‍ , അറബി ഭാഷ നല്ല വശമില്ല . സൌദിയിലെ ജീവിത സാഹചര്യങ്ങളും അത്ര വശമില്ല . നാട്ടില്‍ ജോലി ഒന്നും ചെയ്യാതെ കൂട്ടുകാരുടെ കൂടെ കറങ്ങി നടപ്പാണ് പണി . റഹിമിന് ഒരു ഉത്തരവാദിത്വ ബോധം വരാനും കുറച്ചു കാശു സംഭാദിക്കാനും വേണ്ടി , ബാപ്പയും , ഉമ്മയും കൂടി അളിയനായ ഹമീദിന്റെ അടുത്തേക്ക് അയച്ചിരിക്കുകയാണ് .

തുടര്‍ന്നു വായിക്കുക..



റ ഹിമിന്റെ - പ്രവാസി ലോകം - തിരക്കഥ ലക്കം ഒന്ന്



( ഹമീദിന്റെ വീട് . സന്ധ്യാ സമയം ഏഴ് മണി . ഹമീദിന്റെ കുട്ടികള്‍ . റസാക്കിനു ഏഴു വയസ്  ., സഫിയക്ക്‌ അഞ്ചു വയസ് . ഒരു മേശക്ക് ചുറ്റും ഇരുന്നു പഠിക്കുന്നു . ഇപ്പോഴും കുസൃതി കാണിക്കലും നേരെ നോക്കിയാല്‍ തമ്മില്‍ തല്ലുമാണ് . സഫിയ പഠിക്കുന്ന കാര്യത്തില്‍ റസാക്കിനെക്കള്‍ മുന്‍പിലാണ് . പക്ഷേ , റസാക്ക്‌ ക്ലാസ്സില്‍ ചെന്നാല്‍ ടീച്ചറുടെ ഓമനയാണ് . കാരണം , ക്ലാസ്സില്‍ എല്ലാ കാര്യത്തിലും ഒന്നാമന്‍ റസകാണ് )

സീന്‍ - ഒന്ന്

സഫിയ ഉറക്കെ വായിക്കുകയും എഴുതി പഠിക്കുകയും ചെയ്യുന്നു. പഠിത്തത്തില്‍ അതീവ ശ്രദ്ധാലുവായിട്ടാണ് ഇരിക്കുന്നത് .
റസാക്കാനെങ്കില്‍ അശ്രദ്ധനായി പുസ്തകത്തിന്റെ താളുകള്‍ മറിച്ചുകൊണ്ട് , വേറെ എന്തൊക്കെയോ ആലോചിച്ചുകൊണ്ട്‌ ഇരിക്കുന്നു .
സഫിയ ഉറക്കെ വായിക്കുന്നത് കേള്‍ക്കാം . സഫിയയുടെ ഉച്ചത്തിലുള്ള പഠിത്തം കാരണം റസാകിനു ശ്രദ്ധിക്കാന്‍ പറ്റുന്നില്ല . അവന്‍ ഒരു വഴി ആലോചിച്ചു . പെട്ടെന്നാണ് സഫിയയുടെ കയ്യിലിരിക്കുന്ന ഭംഗിയുള്ള പെന്‍സില്‍ അവന്റെ ശ്രദ്ധയില്‍ പെട്ടത് . എന്നിട്ട് മിണ്ടാണ്ടിരുന്നു .

പെട്ടെന്ന് ......................

റസാക്ക്     : ഉമ്മാ .......ഓടി വരിന്‍ ...........വലിയൊരു എലി ...., അല്ല     
             പല്ലി .......
(പഠിച്ചുകൊണ്ടിരുന്ന സഫിയ ഇതുകേട്ട് ഞെട്ടി . സഫിയ അറിയാതെ വിളിച്ചു പോയി )

സഫിയ     : ഉമ്മിച്ചി .....ഓടിവായോ .......വല്യ എലി ....ഉമ്മിച്ചി .......

( സഫിയയുടെ ശ്രദ്ധ എല്ലാം പോയി . ഇരുന്നിരുന്ന കസേരയില്‍ നിന്ന് എടുത്തൊരു ചാട്ടം . പുസ്തകങ്ങളും പെന്സില്മെല്ലാം നിലത്തു ചിതറി വീണു .
ഈ തക്കം നോക്കി റസാക്ക്‌ സഫിയയുടെ ഭംഗിയുള്ള പെന്‍സില്‍  കയിക്കലക്കുന്നു . കുറച്ചു നേരമായിട്ടും ഉമ്മച്ചി വന്നില്ല . സഫിയ പതുക്കെ നിലത്തു നിന്നും എണീറ്റു . കുറച്ചു പേടിയോടെ വീണ്ടും കസേരയില്‍ വന്നിരുന്നു . )
സീന്‍ - രണ്ട്

റസാക്ക്     : സഫിയേ .....ഞാന്‍ പറഞ്ഞത് പല്ലി വന്നെന്നാണ് ....ഇവിടെ
            എലി യൊന്നും വന്നില്ല . നീയിങ്ങനെ പേടിച്ചാലോ
             ......ഇച്ചിരി ധൈര്യം ഒക്കെ വേണ്ടെടീ പെണ്ണേ ...

 (സഫിയക്ക്‌ അമളി മനസിലായി . വീണ്ടും പഠിത്തം തുടങ്ങി . എഴുതാന്‍ നോക്കിയിട്ട് പെന്‍സില്‍ കാണുന്നില്ല . നോക്കിയപ്പോള്‍ അത് റസാക്കിക്കയുടെ കയിലിരിക്കുന്നു. അപ്പോഴാണ് സഫിയക്ക്‌ കാര്യത്തിന്‍റെ കിടപ്പ് മനസിലായത് . റസക്കിക്ക തന്നെ പറ്റിച്ചതാണെന്ന് വ്യക്തമായി . ഉടനെ ഭിത്തിയില്‍ നോക്കി , അവിടെ എലിയുമില്ല .., പല്ലിയുമില്ല .
സഫിയ തല പുകഞ്ഞാനോചിച്ചു . തിരിച്ചൊരു പണി കൊടുത്തേ പറ്റൂ ..)

കുറച്ചു നേരം അവിടെയിരുന്നു വായിക്കുന്നത് പോലെ അഭിനയിച്ചു . ശ്രദ്ധ മുഴുവന്‍ റസാക്കിലയിരുന്നു .

കുറച്ചു നേരം കഴിഞ്ഞ് .........................
സഫിയ ഉറക്കെ അലറി വിളിച്ചു ......... : ഉമ്മിച്ചി ....പാമ്പ് ...പാമ്പ്
                                ....ഓടിവരണേ.......

 (സഫിയ കസേരയില്‍ നിന്ന് ചാടി എനീല്‍ക്കുന്നതായി അഭിനയിക്കുകയും , കസേര മറിച്ചിടുകയും ചെയ്തു .
റസാക്ക്‌  ഇരുന്ന കസേരയില്‍ നിന്നും മറിഞ്ഞു വീണു . ഇതയും പ്രതീക്ഷിച്ചില്ല . റസാക്കിനു ലോകത്തെറ്റവും പേടി പാമ്പിനെയാണ് . സഫിയക്കതറിയാം .
ഈ സമയം റ സാകിന്റെ കയ്യില്‍ നിന്നും പെന്‍സില്‍ തെറിച്ചു വീണു . സഫിയ അത് ചാടി എടുത്തു . )
സീന്‍ - മൂന്ന്
ഹമീദിന്റെ ഭാര്യ റസിയ ഈ ബഹളം കേട്ട് അടുക്കളയില്‍ നിന്നും ഓടി വന്നു . കയ്യില്‍ പപ്പടം വറുക്കുന്ന ചട്ടുകം . നെറ്റിയിലും താടിയിലും കരി പുരണ്ടിട്ടുണ്ട് . അടുക്കളയില്‍ നല്ല തിരക്കിട്ട ജോലിയില്‍ ആണെന്ന് വ്യക്തം .
 സഫിയ     : ഉമ്മിച്ചി ....പാമ്പ് പോയി..
റസിയ      : ഈ പിള്ളേര്‍ക്ക് എന്തിന്റെ സൂക്കേടാ .., എപ്പോ
             നോക്കിയാലും തമ്മില്‍ തല്ല് .
സഫിയ      : ഉമ്മാ ....
റസിയ      : എന്താടി .....
സഫിയാ (ചിരിച്ചുകൊണ്ട് ) : ഇവിടെ . ഒരു പാമ്പ് വന്നു , പെട്ടെന്ന്
                              പോയി..

 (റസാക്ക്‌ തെല്ലൊരു ജാള്യതയോടെ കസേര നേരെയാക്കി ഇരുന്നു. മനസിലായി പണി തിരിച്ചു കിട്ടിയെന്നു .)

റസാക്ക്‌    : ഉമ്മാ .. എനിക്ക് വിശക്കുന്നു .

റസിയ     : നിങ്ങടെ റഹിമിക്കാ ഇപ്പൊ വരും  , ഇവിടെ
               വഴക്കടിചിരുന്നോ.....

ഇതും പറഞ്ഞ് റസിയ അടുക്കളയിലേക്കു പോയി .

റസാക്കും റസിയയും കൂടി ആശ്ചര്യത്തോടെ : ഹായ് ...റഹിമിക്കാ ....

 (രണ്ടുപേരും കൂടി സന്തോഷത്തോടെ പരസ്പരം നോക്കുന്നു.
പെട്ടെന്ന്  back ground music  കേള്‍ക്കുന്നു . രണ്ട് പേരും കൂടി പാട്ടിനോത്ത് നൃത്തം ചവുട്ടുന്നു . നല്ല അടിപൊളി ഡാന്‍സ് .
ഈ സമയം റസിയാ അടുക്കളയില്‍ നിന്നും ചട്ടുകവുമായി കടന്നു വരുന്നു . അടുക്കളയിലെ ക്ഷീണം , കുട്ടികളുടെ കൂടെയുള്ള ഡാന്‍സില്‍ തീര്‍ന്നു .
റസിയയും നൃത്തം ചവുട്ടുന്നു .
ഈ സമയം ഹമീദും റഹിമും കൂടി എയര്‍ പോര്‍ട്ടില്‍ നിന്നും അവിടേക്ക് കടന്നു വരുന്നു . ഇവരുടെ നൃത്തവും മറ്റും ഒക്കെ കണ്ടിട്ട് റഹിമിന്റെ മുഖം അത്ഭുതം കൊണ്ട് വിടര്‍ന്നു . പിന്നെ പോടീ പൂരം . റഹിമും കൂടി നൃത്തത്തിനു . എല്ലാം കൊണ്ടും ഒരു അടകൊഴമ്പന്‍ കോമഡി ഡാന്‍സ് . )

ലക്കം ഒന്ന് ഇവിടെ പൂര്‍ണ്ണമാകുന്നു

Written by binumayappallil


                        

  



   




No comments: