Sunday, February 9, 2014









നോവല്‍ -രഹസ്യം - ലക്കം പതിനാല്


അത്യന്തം ആകാംക്ഷയോടെ ജിക്സന്‍ ആ കത്ത് വായിച്ചു . പ്രേമലേഘനം തന്നെ . ജീവിതത്തില്‍ ആദ്യമായി കിട്ടുന്ന ഒരു പ്രേമലേഘനം. കൈകള്‍ക്ക് ഒരു വിറയല്‍ വന്നോ എന്നൊരു സംശയം . ആ കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു .

എനിക്ക് തന്നെ ഇഷ്ടമാണ് , ഒത്തിരി ഇഷ്ടമാണ് .താനെന്താണ് ഒറ്റയ്ക്ക് ഈ മരത്തിന്‍റെ ചുവട്ടില്‍ വന്നിരിക്കുന്നത് . തന്റെ പ്രത്യേക രീതിയിലുള്ള ഈ പെരുമാറ്റം എന്നെ വല്ലാതെ ആകര്‍ഷിച്ചിരിക്കുന്നു . എന്നെ ഇഷ്ടമാണെങ്കില്‍ നാളെ ഈ സമയത്ത് ഈ മരത്തിന്റെ ചുവട്ടില്‍ വരണം .

                                          എന്ന് ലിഷ .  “

വായിച്ചു കഴിഞ്ഞപ്പോള്‍ മേലാകെ അനുരാഗ കമ്പിത്തിരി .., മൂടല്‍ മഞ്ഞ് വൃക്ഷ ലതാതികളെ വരി പ്പുണരുന്നപോലെയുള്ള ഒരു അനുഭവം . ഒരു പ്രേമഗീതം തനിക്കു ചുറ്റും നൃത്തം വക്കുന്നതുപോലെ ജിക്സന് തോന്നി .

പ്രഭാതം പൊട്ടിവിടര്‍ന്നു . കോളേജ് കാമ്പസിലെ മരചില്ലകളിലിരുന്ന് കിളികള്‍ മധുര ഗീതം പാടി . ഇരട്ട വാലന്‍ കിളികള്‍ കപ്പല് മങ്ങകളില്‍ അള്ളിപ്പിടിച്ചിരുന്നു കൊത്തിപ്പറിക്കാന്‍ തുടങ്ങി . പ്രിസിപ്പളിന്റെ വെസ്പ സ്കൂട്ടര്‍ ഗേറ്റ് കടന്നു ഉള്ളിലേക്ക് പ്രവേശിച്ചു . കാന്റീനില്‍ കുട്ടികളുടെ നല്ല തിരക്ക് . കോളേജിലെ കുട്ടിനേതാക്കന്മാര്‍ സമരം ചെയ്യാനുള്ള ഒരു കാരണവും തപ്പി തല പുകച്ചുകൊണ്ടു ഓടിനടക്കുന്നു . ലിഷ അന്ന് കൂട്ടുകാരികളോടൊപ്പം കുറച്ചധികം പ്രതീക്ഷകളോടെയാണ് വന്നത് . അന്നും പതിവ് പോലെ ഇന്നലത്തെ സമയത്ത് തന്നെ അവര്‍ കപ്പലുമാവിന്‍ ചുവട്ടില്‍ വന്നിരുന്നു . പക്ഷെ ജിക്സനെ മാത്രം അവിടെ കണ്ടില്ല . കുറെ നേരം കന്നിലെണ്ണയും ഒഴിച്ച് പ്രതീക്ഷയോടെ അവര്‍ ജിക്സന്റെ വരവും കാത്ത് ഇരുന്നു . അവസാനം ജിക്സന്‍ വരില്ലെന്ന് ഉറപ്പായപ്പോള്‍ എണീറ്റു പോയി . പരിഭവങ്ങളും കമന്റുകളും കേള്‍ക്കേണ്ടി വന്നെങ്കിലും അതൊന്നും കാര്യമയെടുക്കാന്‍ പോയില്ല. അങ്ങനെ ആ പ്രേമത്തിന്റെ കഥ കഴിഞ്ഞു .
രണ്ട് മുറികള്‍ മാത്രമുള്ള ജിക്സന്റെ വീട് . അപ്പന്‍ കൃഷിക്കാരന്‍ . വീട്ടിലാണെങ്കില്‍ വലിയ വരുമാനമോന്നുമില്ല . ചമ്മന്തിയും ചിലപ്പോള്‍ മുള കിടിച്ചതുമാണ് കറികള്‍ . മഴ പെയ്താല്‍ വീടിനകവും പുറവും എല്ലാം ഒരുപോലെ . തനിക്കാനെങ്കില്‍ ജോലിയുമില്ല . ലിഷ യാണെങ്കില്‍ നല്ല സാമ്പത്തിക ശേഷിയുള്ള വീട്ടിലെ പെണ്ണ് . എനിക്ക് ലിഷയെ ഒത്തിരി ഇഷ്ടമാണ് . പക്ഷെ ഈ ഒരവസ്ഥയില്‍ എങ്ങനെയാണു ഞാന്‍ പ്രേമിക്കാന്‍ പോണത് . ഒരു നാരങ്ങാ വെള്ളം വാങ്ങിച്ചു കൊടുക്കാന്‍ പോലും കയ്യില്‍ കാശില്ല . ഇതൊക്കെയായിരുന്നു ജിക്സന്‍ ആ പ്രേമബന്ധത്തില്‍ നിന്നും പിന്തിരിയാനുള്ള കാരണം.
ട്രെയിനിന്റെ ശബ്ദ കോലാഹലങ്ങള്‍ തന്നെ വീര്‍പ്പുമുട്ടിക്കുന്നതായി തോന്നി. എനിക്കും പ്രേമിക്കാനും സ്നേഹിക്കാനും ഉള്ള ഒരു നല്ല മനസ്സോക്കെയുണ്ട് . ഞാന്‍ മൂലം ലിഷയുടെ ഭാവി മോശമാവതിരിക്കാനാണു അന്ന് അങ്ങനെ ചെയ്തത് . ഇപ്പോള്‍ ലിഷ കുട്ടികളോക്കെയായിട്ടു നല്ല ഒരു കുടുംബ ജീവിതം നയിക്കുന്നുണ്ടാവാം . ജിക്സന്‍ തന്റെ സീറ്റില്‍ ഇരുന്നുകൊണ്ട് തെല്ലു വേദനയോടെ തന്നെ ഇതെല്ലം ഓര്‍ത്തു നെടുവീര്‍പ്പിട്ടു . ഇപ്പോഴും തന്റെ മനസ്സില്‍ ലിഷയെക്കുരിച്ചുള്ള ഓര്‍മ്മകള്‍ തളം കേട്ടികിടക്കണമെങ്കില്‍  , തീര്‍ച്ചയായും ഇതുപോലെ , ലിഷയുടെ മനസിലും ഈ ഓര്‍മ്മകള്‍ കിടക്കുന്നുണ്ടാകാം . ലിഷാ ..മാപ്പ് .....എന്നോട് ക്ഷമിക്കുക ....നല്ലൊരു കുടുംബ ജീവിതത്തിനു എല്ലാ മംഗളങ്ങളും നേരുന്നു .
ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ വന്നു നിന്നു . യാത്രക്കാര്‍ പെട്ടിയും തൂക്കി ധൃതിയില്‍ പുറത്തേക്ക് പോകുന്നു . ജിക്സന്റെ ഫോണ്‍ ബെല്ലടിച്ചു ........


ശേഷം ഭാഗം തുടരും ..      
Written by binumayappallil

All copy rights are reserved @binu joseph mayappallil

No comments: