Wednesday, August 27, 2014

കുടുംബത്തില്‍ സ്ത്രീയുടെ പങ്ക് ലേഖനം രണ്ടാം ഭാഗം





കുടുംബ തകര്‍ച്ചകള്‍


കുടുംബത്തില്‍  വഴക്കുകള്‍ ഉണ്ടാവുന്നത് സര്‍വ്വ സാധാരണമാണ് . ചട്ടിയും കലവും ആകുമ്പോള്‍ തട്ടിയും മുട്ടിയും ഒക്കെ ഇരിക്കും . എന്നും പറഞ്ഞു തല്ലി പൊട്ടിക്കാന്‍ പറ്റുമോ . ഇല്ല , പറ്റില്ല . അങ്ങനെയാണ് കുടുംബ ജീവിതം . അതുപോലെ തന്നെ സാമ്പത്തിക പ്രശ്നങ്ങള്‍ ഒത്തിരിയേറെ ഉണ്ടാകുന്ന ഒരു മേഖലയാണ് ഇത് . കടം പെരുകി മുടിഞ്ഞു നശിച്ചു പോകുന്ന ഘട്ടം വരെ ഇത് വഷളാവറുണ്ട് . എന്നും കരുതി , അത്മഹത്യ ചെയ്യാനോ , മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെടാനോ , പാടില്ല . അത് വലിയ തെറ്റാണു .
ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഊഷ്മളവും പവിത്രവുമായ സ്നേഹമുണ്ടെങ്കില്‍ , ഈ പ്രശ്നങ്ങളെയൊക്കെ മറികടക്കാം . ഭര്‍ത്താവു തളരുന്നിടത്ത് ഭാര്യവേണം പോസറ്റിവ് ചിന്താഗതികള്‍ കൊടുക്കേണ്ടത് . അതുപോലെ തന്നെ മറിച്ചും. നമ്മുടെയൊക്കെ മനസ്സിന്റെ മണ്ഡലത്തില്‍ കോടിക്കണക്കിനു ചിന്തശക്തികള്‍ നിര്‍ല്ലോഭം ഉണ്ട് . സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെ നേരിടാനും അപകട സമയത്ത് , തക്കവണ്ണം രക്ഷ നേടുന്നതിനും വേണ്ടി ദൈവം മനുഷ്യന് കൊടുത്തിരിക്കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് ഈ ചിന്തശക്തി .
കുടുംബ ബന്ധ മേഖലയില്‍ ഇത് പ്രാവര്‍ത്തികമാക്കേണ്ടത് ഭാര്യയും ഭര്‍ത്താവും കൂടിയാണ് . വിഷമ ഘട്ടങ്ങളില്‍ പ്രയാസങ്ങള്‍ ഉണ്ടാവുമ്പോള്‍ , മാനസിക വേദനകള്‍ ഉണ്ടാവുമ്പോള്‍ , പരസ്പര സ്നേഹത്തിലൂടെ പരിച്ചരണത്തിലൂടെ ഈ ചിന്തമാണ്ടലത്തിനു തീ കൊളുത്തി , പക്വതയുള്ള തീരുമാനത്തിലൂടെ പ്രശ്നങ്ങളില്‍ നിന്ന് രക്ഷ നേടുകയാണ്‌ വേണ്ടത് . അല്ലാതെ , അവിടെ കിടന്നു , വഴക്കിടുകയും , വിവാഹ ബന്ധം വേര്‍പിരിഞ്ഞു പോകത്തക്കവിധത്തിലുള്ള നടപടി ക്രമത്തിലേക്ക് പോകുകയല്ല ചെയ്യേണ്ടത് .


ഭാര്യയുടെ സ്നേഹം നഷ്ടപ്പെടുമ്പോള്‍ ........

എപ്പോഴാണ് ഭാര്യയുടെ സ്നേഹം നഷ്ട പ്പെടുക. അതിനു നിരവധി കാരണങ്ങളുണ്ട് . ഒരു കുടുംബ ബന്ധം ആരംഭിക്കുന്നിടത്തു നിന്നു  തന്നെ    നമുക്ക് ആലോചിച്ച് തുടങ്ങാം .
കല്യാണം കഴിഞ്ഞു അദ്യത്ത ഒരു മാസം നല്ല മധുരം നിറഞ്ഞ സ്നേഹമായിരിക്കും രണ്ടുപേര്‍ക്കും . അത് കഴിഞ്ഞു ജീവിതത്തിന്റെ യഥാര്‍ത്ഥ മുഖത്തെ അഭിമുഖീകരിക്കുമ്പോള്‍ ആണ് പ്രശ്നങ്ങളുടെ തുടക്കം . അപ്പോഴാണ് അറിയുന്നത് ഭര്‍ത്താവിനു പറഞ്ഞ പ്രകാരമുള്ള ജോലിയൊന്നും ഇല്ല എന്ന് . B.com പാസ്സായി എന്ന് പറഞ്ഞിട്ട് പ്ലസ്‌ 2 വരെയേ വിദ്യാഭ്യാസം ഉള്ളൂ . കുടുംബ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാവാന്‍ ഇത് ധാരാളം മതി . പുതിയ ജീവിതത്തിലേക്ക് സ്വപ്നങ്ങളുമായി കടന്നു വരുന്ന ഒരു പെണ്‍കുട്ടിക്ക് ഇത് മനസ്സില്‍ മുറിവുകള്‍ ഉണ്ടാക്കും . എത്ര മറികടക്കാന്‍ ശ്രമിച്ചാലും ഈ മുറിവ് അറിയാതെ മനസ്സില്‍ കിടക്കും . മനസിന്റെ അബോധ തലത്തില്‍ നിന്ന് ഈ മുറിവുകള്‍ , നമ്മള്‍ അറിയാതെ തന്നെ നമ്മുടെ പ്രവര്‍ത്തിയിലൂടെയും വര്‍ത്തമാനങ്ങളിലൂടെയും പുറത്ത് വരും . ഭാര്യയുടെ സ്നേഹം ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഇതൊരു ഭര്‍ത്താവും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം . പറഞ്ഞു വരുന്നത് , വിശ്വാസ വഞ്ചന കുടുംബ ബന്ധത്തെ തകര്‍ക്കുന്ന ഒരു വിഷ ബീജമാണ് .
അതുപോലെ തന്നെ , ഇല്ലാത്ത സമ്പത്ത് ഊതി പെരുപ്പിച്ചു കാണിക്കുക , നുണ പറഞ്ഞു കല്യാണം കഴിക്കുക , ഇതൊക്കെ കുടുംബ ജിവിതത്തിന്റെ അടിത്തറ തന്നെ തകര്‍ക്കുന്ന ഘടകങ്ങള്‍ ആണ് . ഇതൊക്കെ സഹിക്കേണ്ടി വരുന്നത് നിങ്ങളുടെ ഭാര്യ തന്നെയാണ് . ഇത് വഴി ഭാര്യ വീട്ടുകാര്‍ക്ക് നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും നഷ്ടപ്പെടുവാന്‍ ഇടയാക്കും . ഒരു കുടുംബത്തില്‍ ഭര്‍ത്താവിനെ ആശ്രയിച്ചാണ്‌ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത് . സമൂഹത്തിലുള്ള നിങ്ങളുടെ നില നില്‍പ്പ് തന്നെ ഈ ഘടകത്തെ ആശ്രയിച്ചാണ്‌ നില്‍ക്കുന്നത് . തൊട്ടതിനും പിടിച്ചതിനും ഒക്കെ ഭാര്യയുമായി വഴക്കിടുക , സംശയിക്കുക ,മദ്യപിച്ചു വന്നെച്ചു ഉപദ്രവിക്കുക , ഇതും കൂടിയാല്‍ പിന്നെ , നിങ്ങള്‍ ജീവിക്കുന്നത്  നിത്യ നരകത്തില്‍ തന്നെ യായിരിക്കും.
പറുദീസാ പോലെയുള്ള ഒരു ദിവ്യാനുഭവം  ,  സ്നേഹത്തോടെയും സമാധാനത്തോടെയും ഐശ്വര്യത്തോടെയും , കുടുംബ ജീവിതത്തില്‍ അനുഭവിക്കുക എന്നത് , ഭാര്യയെയും ഭര്‍ത്താവിനെയും സംബന്ധിച്ചിടത്തോളം ഒരു വലിയ കടമ്പ തന്നെയാണ് . രണ്ടുപേരും  - പരസ്പരം എളിമയോടും കീഴ്വഴ്ങ്ങിയും വിട്ടുവീഴ്ച മനോഭാവത്തോ ടെയും സ്നേഹപ്പോര്‍വ്വം വേദനകള്‍ പരസ്പരം സഹിച്ചും  -   ഇതൊക്കെ നിസ്സാര കാര്യമല്ല .
ഏദന്‍ തോട്ടത്തില്‍ ആദത്തെയും ഹവ്വയെയും പാപത്തിന്റെ പഴം തിന്നാന്‍ പിശാച് പ്രേരിപ്പിച്ചതുപോലെ കുടുംബ ജീവിതമാകുന്ന പറുദീസയില്‍ നിങ്ങളെ തെറ്റില്‍ നിന്നും തെറ്റിലേക്ക് നയിക്കാന്‍ പിശാച്ചുക്കളും പിശാച്ചിന്റെ മക്കളും ഒരുപാടു ഉണ്ടാകും . ഇതിനെയെല്ലാം മറികടന്നു ഒരു നല്ല കുടുംബ ജീവിതം നയിക്കാന്‍ നല്ല സഹന ശക്തി തന്നെ വേണം .

കുടുംബ ജീവിതം ഒരു സ്വര്‍ഗ്ഗം      

കുടുംബ ജീവിതം യഥാര്‍ത്ഥത്തില്‍ ഒരു സ്വര്‍ഗ്ഗമാണ് , നരകം അല്ല . അതിന്റെ ഊഷ്മളത . പവിത്രത , നിര്‍മ്മലമായ പ്രേമം കുടുംബങ്ങങ്ങള്‍ക്ക് പരസ്പരം ഉണ്ടാകുന്ന കെട്ടുറപ്പ് , പരസ്പര വിശ്വാസം , ഭാവിയെ ക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ തുടങ്ങിയവ ഇതിന്റെ നേട്ടങ്ങളാണ് .
പരസ്പര വിശസ്ഥതയോടും  സ്നേഹതോടെയുമുള്ള ഒരു ജീവതം വേറൊരു ലോകത്തും വേറൊരു സമൂഹത്തിലും മറ്റാര്‍ക്കും കിട്ടാത്ത , ഭാര്യക്കും ഭര്‍ത്താവിനും മാത്രം അനുഭവിക്കാന്‍ പറ്റുന്ന ഒരു പുണ്യ ഫലമാണ് . എത്ര ദാരിദ്ര്യത്തിലും എത്ര ദുഖത്തിലും എത്ര കഠിനമായ വ്യഥയിലും ഈ ഊഷ്മളത കത്ത് സൂക്ഷിക്കുവാന്‍ സാധിക്കും . ജോലി കഴിഞ്ഞു വീട്ടില്‍ വരുന്ന ഭര്‍ത്താവു , ഭാര്യയുടെ സ്നേഹവും പരിചരണവും ആണ് ആഗ്രഹിക്കുന്നത് . ആ സമീപനം ,  ഒരു നോട്ടം , ഒരു പുഞ്ചിരി , ഇത് കുടുംബ ബന്ധത്തിന്റെ ശക്തി മത്തായ ഘടകങ്ങള്‍ ആണ് . ഒരു ഭാര്യ ഭര്‍ത്താവിനെ ഈ രീതിയില്‍ പരിചരിച്ചാല്‍ തീര്‍ച്ചയായും ഇത് വലിയൊരു വിജയം തന്നെ യാണ് . നിങ്ങള്ക്ക് ഉറപ്പിക്കാം , പരുദീസയിലെക്കുള്ള വഴി പകുതി പിന്നിട്ടു കഴിഞ്ഞു .

“ ഇന്നത്തെ പുതിയ തലമുറയിലെ ആണിനും പെണ്ണിനും കിട്ടാതെ പോയിരിക്കുന്ന , അല്ലെങ്കില്‍ അവര്‍ക്ക് കൈ മോശം വന്നിരിക്കുന്ന അമൂല്യ നിധിയാണ്‌ , കുടുംബ ജിവിതത്തിന്റെ പവിത്രതയെക്കുറിച്ചുള്ള അറിവ്  “


No comments: