ജിക്ക്സോന്റെ മനസ്സില്‍
ഒരായിരം പൂത്തിരി ഒന്നിച്ചു കത്തി . ദേവികയുടെ മനസിലും അങ്ങനെതന്നെ യായിരുന്നു .
ജിക്ക്സോനെ കാണുവാന്‍ വേണ്ടിത്തന്നെയാണ് ദേവിക കഷ്ടപ്പെട്ട് അവിടെയെത്തിയത് .
രാത്രിയില്‍ ടേബിള്‍ ലാമ്പിന്‍റെ മുന്പിലിരുന്നു ഒറ്റക്കിരുന്നു പഠിക്കുമ്പോഴും ,
ഭക്ഷണം കഴിക്കുന്ന സമയത്തും , എന്തിനു , ഉറങ്ങുന്ന സമയത്തുപോലും ദേവികയുടെ മനസ്സില്‍ ഒരേ
ഒരാള്‍ മാത്രം ..അത് ജിക്കസണ്‍ തന്നെയായിരുന്നു . എന്താണെന്നറിയില്ല കുറച്ചു
ദിവസങ്ങളേ ആയുള്ളൂ എങ്കിലും ജിക്ക്സോനും
ദേവികയും മനസുകള്‍ തമ്മില്‍ വളരെ അടുത്തു പോയിരുന്നു . ചിലപ്പോള്‍ പ്രകൃതി തന്നെ
അവരെ തമ്മില്‍ അടുപ്പികാന്‍ തീരുമാനമെടുതപോലെ ..
കണ്ടയുടനെ തന്നെ ദേവിക
ഹസ്തദാനത്തിനായി കൈ നീട്ടി . ജിക്കസണ്‍ വളരെ പ്രേമപൂര്‍വ്വം അത് സ്വീകരിച്ചു .
രണ്ടുപേരും കൂടി സിമന്റു ബഞ്ചില്‍ ഇരുന്നു . ദേവിക പച്ചക്കളറില്‍ ഉള്ള ഒരു
ചുരിദാര്‍ ആണ് ഇട്ടിരുന്നത് . ദേവികയുടെ വെളുത്ത ശരീരത്തില്‍ ആ പച്ച ചുരീദാര്‍
അതിമനോഹരമായി ഒട്ടിച്ചേര്‍ന്നു കിടന്നു . വൈകുന്നേരത്തെ സുര്യന്റെ പ്രഭയും
കൂടിയായപ്പോള്‍ ദേവിക അതി സുന്ദരിയായി തോന്നി . ജിക്ക്സനും ഒട്ടും മോശo
അല്ലായിരുന്നു . ഉറച്ച ശരീരം , മസ്സില്‍ ബോഡി . പാന്റും ഷര്‍ട്ടും ഷൂസും ഇട്ടു
നല്ല അസ്സല്‍ ജന്റില്‍മാന്‍ സ്റൈല്‍ .
രണ്ടുപേരും സിമന്റു ബഞ്ചില്‍
ലിരുന്നുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കുറച്ചു നേരത്തേക്ക് നോക്കിയിരുന്നതല്ലാതെ ഒന്നും മിണ്ടാന്‍
സാധിച്ചില്ല . അഞ്ചുനിമിഷം അങ്ങനെ
കടന്നുപോയി . അവസാനം ജിക്കസണ്‍ തന്നെ ആ മൌനത്തിനു വിരാമമിട്ടു . അതെയ് ദേവികെയ്
.....ഞാന്‍ പറയട്ടെ ..ഊം എന്താ ...ദേവിക മൂളി ..എന്നാ .. “ഞാന്‍ മിണ്ടിതുടങ്ങാം
അല്ലെ” ..അത് കേട്ടയുടനെ പെട്ടെന്ന് ദേവികയുടെ വായില്‍ നിന്ന് മലവെള്ളപ്പാച്ചില്‍
പോലെ ചിരി പൊട്ടി..അടക്കിപ്പിടിച്ചിട്ടും ദേവികക്കു ചിരി നിയന്ത്രിക്കാന്‍
കഴിഞ്ഞില്ല . അതുകണ്ടയുടനെ ജിക്ക്സോനും ചിരി പൊട്ടി . രണ്ടുപേര്‍ക്കും ചിരി അടക്കി
നിര്‍ത്താന്‍ സാധിച്ചില്ല . അതിനിടയില് ദേവികയുടെ ഒരു ഡയലോക് “..അതേയ്.. ഞാന്‍
മിണ്ടാം അല്ലെ ..” പിന്നെയും പൊട്ടിച്ചിരി .. ഇതിനിടയില് ജിക്ക്സോന്റെ ഡയലോക്
“...ഇനിയൊന്നും മിണ്ടേണ്ട..” പിന്നെയവിടെ നടന്നത്
പ്രവചിക്കാന്‍ അസാധ്യം . തിരമാല കണക്കെ ചിരിയുടെ പൂമാല തീര്‍ത്തു
രണ്ടുപേരും കൂടി .
ഇതിനിടയിലേക്ക്
കപ്പലണ്ടിക്കാരന്‍ പയ്യന്റെ “ കപ്പലണ്ടീ , കപ്പലണ്ടീ , “ എന്നുള്ള വിളി
കേട്ടപ്പോഴാണ് ഇരുവര്‍ക്കും പരിസരബോധം ഉണ്ടായത് . അവസാനം രണ്ടുപേരും വയറു പോത്തി
പിടിച്ചുകൊണ്ട് ചിരി നിര്‍ത്തി . കപ്പലണ്ടിയും കോറിച്ചുകൊണ്ടു സിമന്റു
ബഞ്ചിലിരുന്നു .
എനിക്ക് ഒത്തിരി കാര്യങ്ങള്‍
പറയുവാന്‍ ഉണ്ട് . ജിക്കസണ്‍ പറഞ്ഞു . എനിക്കും ഉണ്ട് പറയുവാന്‍ . എന്ന് ദേവിക,
എന്നാ ദേവിക ആദ്യം പറയു ..ഞാന്‍ കേള്‍ക്കാം
ജിക്കസണ്‍ മൂളിക്കേട്ടു .......
No comments:
Post a Comment