ഞാനൊരു കാര്യം ചോദിച്ചാല്‍
സത്യം പറയാമോ . ഊം പറയു ദേവികെ , കേള്‍ക്കട്ടെ ..” . “ അതേയ് എന്നെ ഒത്തിരി സ്നേഹിക്കാമോ.” അത് കേട്ടപ്പോള്‍
ജിക്കസന്ടെ മനസ് വിടര്‍ന്നു , ഒരു പൂത്തിരി കത്തി . . കാരണം ഞാന്‍ എന്ത് ആഗ്രഹിച്ചുവോ
അത് ദേവിക ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു . ജിക്കസണ്‍ടെ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി
. പക്ഷെ അത് പുറത്തു കാണിച്ചില്ല . എന്താ ഒന്നും മിണ്ടാത്തത് ദേവിക പിന്നെയും
ചോദിച്ചു . അതിനു മറുപടിയായി ജിക്കസണ്‍ ടെവികയോട് ഒരു മറുചോദ്യം ചോദിച്ചു . “
“ദേവികെ , എന്നെ ഇച്ചായാ എന്ന് വിളിക്കാമോ എന്ന് “ അത് കേട്ടപ്പോള്‍ ദേവികയുടെ മനസ് ആനന്ദനൃത്തം
ചവുട്ടി . പൈന്‍ മരങ്ങള്‍ ഇളകിയാടി , ചെറിയ കാറ്റ് അവരെ തഴുകികൊണ്ട് കടന്നുപോയി .
ആ കാറ്റില്‍ ഉണ്ടായിരുന്നു ഒരു സ്വരം ...”
എനിക്ക് നൂറുവട്ടം സമ്മതം”.
പക്ഷെ മറുപടിയായി ദേവിക
വേറെ രീതിയില്‍ അത് പറഞ്ഞു . “ എനിക്ക് സമ്മതമാനേ ..” രണ്ടുപേരുംകൂടി ഒത്തിരി നേരം അവിടെ വര്‍ത്തമാനങ്ങള്‍
പറഞ്ഞ് രസിച്ചിരുന്നു , സമയം പോയതറിഞ്ഞില്ല .
നമുക്ക് വീട്ടില്‍ പോവണ്ടേ
. പരിസരബോധം വന്നപ്പോള്‍ ജിക്കസണ്‍ ദേവികയോട് പറഞ്ഞു. രണ്ട് പേരും പോകാനായി
എഴുന്നേറ്റു .
രണ്ടുപേരുടെയും വീട് പാര്‍ക്കില്‍
നിന്ന് നടന്നു പോകാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ . നേരം സന്ധ്യ ആയതിനാല്‍ ദേവികയെ
വീട് വരെ അനുഗമിച്ചുകൊണ്ട്
രണ്ടുപേരും കൂടി പതുക്കെ
നടന്നു .
പെട്ടെന്നാണ് അത്
സംഭവിച്ചത് . നിമിഷനേരം കൊണ്ട് എല്ലാം കഴിഞ്ഞു . എതിരെ ചീറിപ്പാഞ്ഞുവന്ന ഒരു കാറ്
രണ്ടുപേരേയും ഇടിച്ചു തെറിപ്പിച്ചു . കാറ് ആണെങ്കില്‍ രണ്ടുവട്ടം തലകീഴായി
മറിഞ്ഞു അപ്പുറത്തുള്ള തരിശു പാടത്തിലേക്ക് വീണു . കാറ് തകര്‍ന്നു തരിപ്പണം ആയി .
അതില്‍നിന്നു വലിയ നിലവിളികളും ദീനരോദനങ്ങളും ഉയര്‍ന്നു . ജിക്കസനും ദേവികയും
രക്തത്തില്‍ കുളിച്ചു തെറിച്ചു വീണു . ആള്‍ക്കാരെല്ലാം ഓടിക്കൂടി . ജിക്കസന്‍ ഒരു
പുല്തകിടിയിലാണ് വീണത് . അതുകൊണ്ട് കാലിനും കൈക്കും ഒടിവ് ഒന്നും ഇല്ലാതെ
രക്ഷപെട്ടു . പക്ഷെ ദേവികയുടെ കാര്യം വളരെ കഷ്ടത്തിലായിരുന്നു . മേലാകെ രക്ത മയം .
കാല് തൂങ്ങി കിടക്കുന്നു . ഇട്ടിരുന്ന ചുരീദാര്‍ കീറി മുഴുവന്‍ രക്തമയം .
ദേവികയുടെ ബോധം പോയി . ആള്ക്കാര് ഒത്തിരി ഓടിക്കൂടി . രണ്ട് കാറുകള്‍ അതിലെ
വന്നു . കൈ കാണിച്ചിട്ട് നിറുത്താതെ പോയി . ചോരയില്‍ കുളിച്ചുകിടക്കുന്ന
ജിക്ക്സനെയും ദേവികയെയും കണ്ടപ്പോള്‍ അവര്‍ നിറുത്താന്‍ സമ്മതിച്ചില്ല . എന്തിനാണ്
ഒരു പുലിവാല് പിടിക്കുന്നത് എന്ന് വിചാരിച്ചു കാണും . അതെ സമയത്ത് തന്നെ പോലീസെ
വണ്ടി വന്നു . രണ്ടുപെരെയും അടുത്തുള്ള ഒരു പ്രൈവറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി
. സഹായത്തിനായി രണ്ട് പേരെ പോലീസുകാര്‍ വണ്ടിയില്‍ കയറ്റി . ആള്‍ക്കൂട്ടത്തിലുള്ളവര്‍
ആരോ ദേവികയെയും ജിക്ക്സോനെയും അറിയുന്നവര്‍
ഉണ്ടായിരുന്നു . വിവരം അറിയിക്കാനായി അവര്‍ പുറപ്പെട്ടു . ഇത്ര പെട്ടെന്ന്
ഇങ്ങനെയൊക്കെ വരുമെന്ന് ആര് വിചാരിച്ചു . ജിക്കസന്‍ ആണെങ്കില്‍ സ്വന്തം വേദന
മറന്നിട്ടു എന്റെ ദെവികെ , എന്ന് ഉറക്കെ കരയുകയായിരുന്നു . ചോരയില്‍ കുതിര്‍ന്ന
മുറിവേറ്റ മുഖം . അതിലൂടെ കണ്ണുനീര് ധാരയായി ഒഴുകി . ജിക്ക്സന് മനോനില തെറ്റുന്ന
പോലെ തോന്നി . പിച്ചും പേയും പുലംബാന്‍ തുടങ്ങി . അത്രയ്ക്ക് വേദനയായിരുന്നു
ജിക്ക്സോന്റെ മനസ്സില്‍ .
തകര്‍ന്നു പോയ കാറ്
നാട്ടുകാരും പോലീസും ചേര്‍ന്ന് വെട്ടിപ്പോളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത് .
അതില്‍ ജീവനോടെ ആരും ഉണ്ടായിരുന്നില്ല .
രണ്ടുപേരും ആശുപത്രിയില്‍
അഡ്മിറ്റ് ആയി . ദേവികയുടെ മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് പാഞ്ഞു വന്നു . ഒരു
കൂട്ടനിലവിളിയയിരുന്നു അവിടെ . വൈകുന്നേരം നാലു മണിക്ക് ചായയും വടയും കഴിച്ചിട്ട്
പാര്‍ക്കില്‍ പോകുവാനെന്നും പറഞ്ഞ് ഇറങ്ങിയതായിരുന്നു . പെട്ടെന്ന് ഇങ്ങനെ
വരുമെന്ന് ആരെങ്കിലും വിചാരിച്ചോ . അച്ഛനും അമ്മയ്ക്കും കൂടി ഒരൊറ്റ മോളാണ് .
ഒത്തിരി നേര്‍ച്ചയും കാഴ്ചയും നേര്‍ന്നു കിട്ടിയതാണ് അവര്‍ക്ക് ദേവികയെ . എങ്ങനെ ഈ
രംഗം അവര്‍ സഹിക്കും . ദേവികയെ അത്യാസന വിഭാഗത്തില്‍ കണ്ടപ്പോള്‍ തന്നെ ദേവികയുടെ
അമ്മ ബോധം കേട്ട് വീണു ഡോക്ടര്‍ മാരും നര്സുമാരും ചേര്‍ന്ന് ദേവികയെ ഓപറേഷന്
തിയട്ടെരിലേക്ക് മാറ്റി . അടുത്ത ബെഡ്ഡില്‍ ജിക്കസന്‍ കിടപ്പുണ്ട് . ജിക്ക്സന്റെ
അപ്പനും അമ്മയും അനിയത്തിയും ഓടി കിതച്ചുകൊണ്ട് മകനെ കാണുവാനെത്തി . വന്നപാടെ
അമ്മയും അനിയത്തിയും കൂടി ജിക്ക്സന്റെ ദേഹത്തേക്ക് ബോധാമറ്റു വീണു . അവര്‍ക്ക്
ആകെയുള്ളൊരു ആണ് തരി . ജിക്കസന്‍ നഷ്ടപ്പെട്ടാല്‍ അവര്‍ക്ക് ഈ ജന്മം പോയപോലെ .
ജിക്ക്സനിലാണ് അവര്‍ക്ക് പ്രതീഷയത്രയും .
പെട്ടെന്ന് ഓപ്പറേഷന്
തിയറ്റെരില്‍ നിന്ന് ഡോക്ടര്‍ അവരിടെയിടയിലേക്ക് കടന്നു വന്നു . എല്ലാവരുടെയും
കണ്ണുകള്‍ ആകാംഷയോടെ ഡോക്ടരിലേക്ക് തിരിഞ്ഞു ........
തുടരും....
No comments:
Post a Comment