മുറിവേറ്റ പേക്കിനാവ്
വേച്ചു വേച്ചു അയാള്‍ ആ കുറ്റിക്കാട്ടിലുള്ള മുള്‍പടര്‍പ്പിലേക്ക്
മലര്‍ന്നടിച്ചു വീണു. മുറിവേറ്റ ദേഹത്തുനിന്നും രക്തത്തുള്ളികള്‍ കൂര്‍ത്ത മുള്ള്
കളിലേക്ക് ഒഴുകി . വേദന സഹിക്ക വയ്യാതെ
പല്ലുകള്‍ കടിച്ചമര്‍ത്തി അയാള്‍ ആകാശം നോക്കി കിടന്നു. രൂപത്തില്‍ പ്രാകൃതനായ
അയാളുടെ കണ്ണുകളില്‍ രൌദ്രഭാവം തീയായ് ജ്വലിച്ചു. അപ്പോഴേക്കും , ഇട്ടിരുന്ന ജീന്‍സും
ഷര്‍ട്ടും രക്തത്തില്‍ കുളിച്ചിരുന്നു. പോലീസ് മായുള്ള ഏറ്റുമുട്ടലില്‍ അയാളുടെ കൈ
മുട്ടിനു താഴെ വെടിയേറ്റിരുന്നു . ആ മുറിവില്‍ നിന്നും രക്തം ധാര ധാരയായി ഒഴുകി നിലത്തേക്കു വീണു . പോലീസുകാരുടെ കണ്ണ്
വെട്ടിച്ചു രക്ഷപെടാന്‍ വേണ്ടി അവസാനം ഈ കുറ്റിക്കാട്ടില്‍ വന്നു പെട്ടു . രണ്ടു
ദിവസമായി ആഹാരമൊന്നും കിട്ടിയില്ലന്നു തോന്നുന്നു ആ മുഖഭാവം കണ്ടാല്‍ . വിളറി വെളുത്തു കവിള്‍ ഒട്ടിയിരിക്കുന്നു . എന്നാലും
ആ കണ്ണുകളിലെ വന്യമായ തിളക്കത്തിന് ഒട്ടും
കുറവില്ല .കഴിഞ്ഞ 15 കൊല്ലങ്ങളായി അയാള്‍ ചിട്ടപ്പെടുത്തി ശീലിച്ചു
പോന്ന ജീവിതച്ചര്യയുടെ ബാക്കിപത്രം. കഠിന ഹൃദയന്‍ . ഞരമ്പുകളിലെ രക്തത്തിന് പച്ച
നിറമാണെന്ന് വിശ്വസിച്ചിരുന്ന ഒരു ഉഗ്രന്‍ തീവ്രവാദി. അതായിരുന്നു അയാള്‍ .
പോലീസിന്റെ ബ്ലാക്ക് ലിസ്റ്റിലുള്ള ഒരു കൊടും ഭീകരന്‍ . സലാം ബഷീര്‍ . വിവിധ
ഏറ്റുമുട്ടലുകളില്‍ പലരെയും അയാള്‍ കൊന്നിട്ടുണ്ട്. മുസ്ലിം തീവ്രവാ ദ പോരാട്ടത്തിനു വേണ്ടി ആരെയും എന്തും ചെയ്യുവാന്‍
അയാള്‍ക്ക് ഒരു മടിയും ഇല്ലായിരുന്നു .
അവസാനം ഈ അവസ്ഥയില്‍
, ആ കുറ്റി കാട്ടിലെ മുള്‍പടര്‍പ്പിനുള്ളില്‍ ആരോരും ഇല്ലാതെ വേദനയില്‍ പിടഞ്ഞു
കിടന്നു. മുകളില്‍ ആകാശം താഴെ ഭൂമി.
നക്ഷത്രങ്ങളെ സാക്ഷി , കൂടെ ചീവീടുകള്‍ ചിലക്കുന്ന ഒരു കുറ്റിക്കാടും !! ആ
മരണാവസ്ഥയിലും അയാള്‍ എന്തിനെയോ പേടിച്ചു വിറക്കുന്നത് പോലെ തോന്നി. ചെറിയ ഒരനക്കം
പോലും അതീവ ശ്രദ്ധയോടെ കണ്ണുകള്‍ ചുറ്റും പരതി.
ജീവനില്‍ കൊതിയില്ലത്തവര്‍
ആരാണുള്ളത് . അയാളുടെ മുഖത്ത് ഇരുണ്ട ഒരു ഭയാനകത നിഴലിച്ചു നിന്നു . എങ്കിലും ,
അയാളുടെ കരുത്തുറ്റ കൈകളും വലത്ത് കയ്യിലിരുന്ന തിര നിറച്ച കൈ തോക്കും എന്തിനെയും
നേരിടാന്‍ സജ്ജമായിരുന്നു . ഇടതു കൈ തണ്ടയില്‍ നിന്നും വേടി കൊണ്ട ഭാഗത്ത് നിന്നും രക്തം കൂടുതല്‍ ഒഴുകാന്‍
തുടങ്ങി. അതിന്റെ വേദന അസഹനീയമായി അയാള്‍ക്ക് തോന്നി. അത് പതുക്കെ കൂടി കൂടി
വന്നു. അയാളുടെ മുന്‍പില്‍ ഭൂമി കറങ്ങി തിരിഞു . കൃഷ്ണ മണികള്‍ സ്വയം ചലിച്ചു. അവസാനം
ബോധാമാറ്റു നിശ്ചലനായി.
ആ കുറ്റികാട്ടില്‍
നിന്നും കുറച്ചു മാറി ഒരു വിദ്യാലയം
ഉണ്ടായിരുന്നു. സെന്‍റ് മൈക്കിള്‍ ഇങ്ങ്ലീഷ് മീഡിയം സ്കൂള്‍ . ഒന്നാം ക്ലാസ്സ്
മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ ആയിരുന്നു അത്.
അന്നും പതിവുപോലെ സ്കൂളില്‍ ഉച്ച ഭക്ഷണത്തിനു വേണ്ടിയുള്ള ബെല്ലടിച്ചു. കുട്ടികള്‍
ഭക്ഷണം കഴിക്കാനായി ക്ലാസ്സില്‍ നിന്നും ഇറങ്ങി.
നാലാം ക്ലാസ്സിലെ
ലീനമോലും മണിക്കുട്ടനും വലിയ കൂട്ടുകാരായിരുന്നു . ഊണ് കഴിക്കുന്നതും
കളിക്കുന്നതും എല്ലാം ഒരുമിച്ചു. വൈകുന്നേരം വീട്ടില്‍ പോകുന്നതുവരെ അവര്‍
പിരിയുകയില്ല. അന്നും ഉച്ചക്ക് ഭക്ഷണം കഴിക്കുവാനായി മണിക്കുട്ടനും ലീനമോളും കൂടി
തണലുള്ള ഒരു പുല്‍ത്തകിടിയില്‍ വന്നിരുന്നു. പക്ഷെ ഒരു പ്രശ്നം . ലീന മോള്‍
ചിനുങ്ങാല്‍ തുടങ്ങി. “എന്താ ലീനാ , നീ ഇരുന്നു ചിനുങ്ങുന്നെ” മണിക്കുട്ടന്‍
ചോദിച്ചു. “എനിക്ക് വിശപ്പു വരുന്നില്ല, ഇച്ചിരി വെള്ളം കുടിച്ചാല്‍ മതി” ലീനമോള്‍ ചിണുങ്ങി കൊഞ്ചികൊണ്ട് മറുപടി
പറഞ്ഞു. “എന്നാല്‍ എനിക്കും വേണ്ടാ
ഭക്ഷണം” മണിക്കുട്ടനും വാശിയായി .അങ്ങനെ
രണ്ടുപേരും ഉണ്ണാവൃതം ആരംഭിച്ചു. അവസാനം
ലീനമോളുടെ കുപ്പിയിലെ വെള്ളം കുടിച്ചു ദാഹമകറ്റി , വിശപ്പ് വരുമ്പോള്‍ പിന്നെ ഒരുമിച്ചു
കഴിക്കാമെന്നു തീരുമാനിച്ചു. ചോറ് കൊണ്ടുവന്ന പാത്രം ബാഗില്‍ തിരിച്ചു വെച്ചു .
അങ്ങനെയിരുന്നപ്പോള്‍ , മൈതാനത്തിന്റെ ഒരറ്റത്ത് കിടന്നിരുന്ന ബോളില്‍ ആയി
രണ്ടുപേരുടെയും പിന്നെയുള്ള ശ്രദ്ധ . ബോള്
കണ്ടതും മണിക്കുട്ടനും ലീനമോള്‍ക്കും വലിയ സന്തോഷമായി. കളിയും തുടങ്ങി. കുറച്ചു
നേരം കഴിഞ്ഞു. ഒരു കാറ്റ് അതിലെ വന്നു. ബോളിനെയും കൊണ്ട് അടുത്ത കുറ്റികാട്ടിലേക്ക്
മറഞ്ഞത് പെട്ടെന്നായിരുന്നു. ലീനമോലും
മണിക്കുട്ടന് വിഷമത്തിലായി. ഇനി എന്ത് ചെയ്യും . ഒള്ള രസം കൂടി പോയല്ലോ. തോല്‍ക്കാന്‍
മനസില്ലായിരുന്നു രണ്ടുപേര്‍ക്കും. അങ്ങനെ , ദുര്‍ഘടം പിടിച്ച ആ
കുറ്റിക്കാട്ടിലേക്ക് ബോള്‍ അന്വേഷിച്ചു പോകാന്‍ തീരുമാനിച്ചു. ചെറിയ ചെറിയ കാട്ട്ചെടികളും
വള്ളി പടര്പ്പുകളും വകഞ്ഞു മാറ്റി ലീന മോളും മണിക്കുട്ടനും മുന്നോട്ടു
പൊയ്ക്കൊണ്ടിരുന്നു. അവസാനം അവര്‍ , വികൃതി കാറ്റ് എടുത്തു കൊണ്ട് പോയ തങ്ങളുടെ
പ്രിയപ്പെട്ട ബോള്‍ കണ്ടെത്തി. ആശ്വാസമായി. കുറച്ചകലെ നിന്നാണ് അത് കണ്ടത്.
ഇടിഞ്ഞു പൊളിഞ്ഞ മതില്‍ക്കെട്ടി നുള്ളില്‍ കിടക്കുന്നു ബോള്‍. ലീന മോളെ അവിടെ
നിറുത്തിയിട്ട് മണിക്കുട്ടന്‍ ബോള്‍ എടുക്കാനായി പതുക്കെ അങ്ങോട്ട് ചെന്നു . ബോള്‍
എടുത്തു തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ ശരിക്കും ഒന്ന് ഞെട്ടി. കാലുകള്‍ ബലം
കുറഞ്ഞു വേച്ചു പോയി. ശബ്ദം പുറത്തേക്ക് വരുന്നില്ല. അവിടെ ഒരു മനുഷ്യന്‍ അര്‍ദ്ധ
പ്രാണനായി ചോരയില്‍ കുളിച്ചു കിടക്കുന്നു. എങ്ങനെ ഞെട്ടാതിരിക്കും ഇങ്ങനെയൊരു
കാഴ്ച കണ്ടാല്‍. അത് സലിം ബഷീര്‍ എന്നാ തീവ്രവാദി ആയിരുന്നു. മണിക്കുട്ടന്‍ ശബ്ദം
ഉണ്ടാക്കാതെ പുറത്ത് കടന്നു. ഓടി ചെന്ന് ലീനമോളോട് കാര്യം പറഞ്ഞു. രണ്ടുപേരും കൂടി
അനങ്ങാതെ സലിം ബഷീറിന്റെ അടുത്ത് വന്നു നോക്കി. അനക്കമില്ലന്നു മനസ്സിലായി. കിടപ്പു കണ്ടപ്പോള്‍ സഹതാപം തോന്നി. അന്നേരം
ഉണ്ടായിരുന്ന പേടിയെല്ലാം എവിടെയോ പോയി മറഞ്ഞു. മറിച്ചു സ്നേഹമാണ് തോന്നിയത്.
കുട്ടികളല്ലേ കളങ്കമില്ലാത്ത മനസ്സ് .ഓടി
ചെന്ന് തങ്ങള്‍ കാഴിക്കാതെ വെച്ചിരുന്ന ഭക്ഷണവും , ബാക്കി കുപ്പിയില്‍
ഉണ്ടായിരുന്ന വെള്ളവും അവര്‍ എടുത്തു കൊണ്ട് വന്നു. ലീനമോള്‍ , ബഷീറിന്റെ
ചുണ്ടിലേക്ക് വെള്ളം ഇറ്റിറ്റു വീഴിച്ചു. വെള്ളം മുഖത്ത് വീണപ്പോള്‍ ബഷീര്‍
പെട്ടെന്ന് കണ്ണ് തുറന്നു. ചാടി എണീല്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
അത്രയ്ക്ക് അവശനായിരുന്നു . ഒന്നും മിണ്ടാനുള്ള ശക്തി പോലും ഇല്ലായിരുന്നു. അയാള്‍
വായ തുറന്നു. ലീന മോള്‍ പിന്നെയും വെള്ളം ഒഴിച്ച് കൊടുത്തു. അയാള്‍ മെല്ലെ മെല്ലെ
ആ ജീവജലം തൊണ്ടയിലൂടെ ഇറക്കി. സലാം ബഷീര്‍ ആ കുട്ടികളെ സൂക്ഷിച്ചു നോക്കി.
മണിക്കുട്ടന്‍ ഭക്ഷണം എടുത്തു ബഷീറിന്റെ വായില്‍ വെച്ച് കൊടുത്തു. അയാള്‍ അത്
കഴിച്ചു. അയാളുടെ മുഖത്ത് ഒരു ഭാവഭേദവും വന്നില്ല. തന്‍റെ വലത്തെ കയ്യില്‍
വെച്ചിരുന്ന തോക്ക് പരാതി. പക്ഷെ കിട്ടിയില്ല. കുറച്ചകലെ അത് ഒരു ഇലയുടെ മറവില്‍
കിടക്കുന്നത് അയാള്‍ കണ്ടു. കുട്ടികള്‍ അത് കണ്ടില്ലല്ലോ, അയാള്‍ക്ക് സമാധാനമായി .
സലാം ബഷീര്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ മണിക്കുട്ടനും ലീനമോളും തിരിച്ചു പോയി.
ഒന്നും ആരും പരസ്പരം മിണ്ടിയില്ല. സലാം ബഷീറിനു മിണ്ടാന്‍ ഒന്നും ഇല്ലായിരുന്നു.
ഒരു നിമിഷം ,
അയാളുടെ ഭൂതകാലം അതി ക്രൂരമായി തന്നെ , കടന്നാക്രമിക്കാന്‍ തുടങ്ങി. കഴിഞ്ഞ 15 കൊല്ലങ്ങള്‍ക്ക് അപ്പുറത്തേക്ക് അയാളുടെ മനസ്സ്
സഞ്ചരിച്ചു. എന്‍റെ ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന സന്തുഷ്ടമായ കുടുംബം .
എന്‍റെ പ്രിയപ്പെട്ട മക്കള്‍ , റഹിമും റുബീനയും. റസിയ എന്‍റെ പ്രാണസഖി സ്നേഹത്തോടെ
എപ്പോഴും കൂടെ ഉണ്ടായിരുന്നു. ഊണിലും ഉറക്കത്തിലും സന്തോഷത്തിലും ദാരിദ്ര്യത്തിലും
ഞങ്ങള്‍ ഒരുമിച്ചായിരുന്നു. എന്‍റെ ദേഹത്ത് ഒരു പിടി മണ്ണ് വീണാല്‍ അത് അവള്‍ക്കു
സഹിക്കാന്‍ പറ്റില്ലായിരുന്നു. അതായിരുന്നു എന്‍റെ റസിയ . ഒന്നിനും ഒരു പരിഭവവും
ഇല്ല. എന്നെ പ്രണനുതുല്യം സ്നേഹിച്ചിരുന്നു അവള്‍. അങ്ങനെ, ഒരു ദിവസം ഒട്ടും
പ്രതീക്ഷിക്കാതെ ആ ദുരന്തം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ജോലി കഴിഞ്ഞു വരുന്ന വഴി , അവര്‍ക്കുവേണ്ട
തുണിത്തരങ്ങളും മിടായികളും വാങ്ങിച്ചു കൊണ്ട് വീട്ടിലേക്കു കാലെടുത്തു വെച്ചപ്പോള്‍
കണ്ട കാഴ്ച ...!! ഞെട്ടിപ്പോയി. ശരീരത്തിലെ മൊത്തം രക്തവും കട്ടയായി പോയ നിമിഷം.
തന്‍റെ പ്രിയപ്പെട്ടവളും പോന്നുമാക്കളും രക്തത്തില്‍ കുളിച്ചു മരിച്ചു
കിടക്കുന്നു. ആ പ്രദേശത്ത് ഉണ്ടായ ലഹളയില്‍ വര്‍ഗ്ഗീയ കാപാലികന്മാര്‍ നടത്തിയ അതി
ക്രൂരമായ ബാലത്സങ്ങങ്ങളുടെയും കൊലപാതകങ്ങളുടെയും ഇരകളില്‍ ഒന്നില്‍ തന്‍റെ
കുടുംബവും പെട്ടു. ജീവിതം തന്നെ വേണ്ടെന്നു തോന്നിപ്പോയി. അന്ന് മുതല്‍ എല്ലാവരോടും
വെറുപ്പായി. സ്നേഹം എന്ന വാക്ക് പോലും കാതങ്ങള്‍ അകലേക്ക് മറഞ്ഞു പോയിരിക്കുന്നു.
പിന്നെയങ്ങോട്ട് ഞാനും എപ്പോഴോ ഒരു തീവ്രവാദി ആയിപ്പോയി. സാഹചര്യം അങ്ങനെ
കൊണ്ടെത്തിച്ചു. സ്വഭാവവും ജീവിതചര്യകളും പാടെ മാറി.
പക്ഷെ , ഈ പിഞ്ചു
കുഞ്ഞുങ്ങളുടെ സ്നേഹം നിറഞ്ഞ മനസ്സിന് മുന്‍പില്‍ താന്‍ തൊറ്റു പോകുന്നുവോ... എന്‍റെ റഹിമിനെയും റുബീന മോളെയും
പോലെ ഇരിക്കുന്നു ഈ കുട്ടികളും . അവരുടെ ആത്മാക്കള്‍ തന്നെ ആയിരിക്കുമോ ഇവര്‍ .
സലിം ബഷീര്‍ അവിടെ ഇരുന്നു കരയുവാന്‍ തുടങ്ങി. ഹൃദയം വെണ്ണ പോലെ ഉരുകിയൊലിച്ചു.
15 കൊല്ലങ്ങള്‍ക്ക്
ശേഷം ജീവിതത്തില്‍ ഉണ്ടായ ആദ്യത്തെ അനുഭവം ആയിരുന്നു അത്. ഇത്ര സ്നേഹത്തോടെ ആരും
അയാളോട് ഇതിനോടകം പെരുമാറിയിരുന്നില്ല .
പിറ്റേ ദിവസം ,
ഉച്ചഭക്ഷണ സമയത്ത് മണിക്കുട്ടനും ലീനമോലും കൂടി നേരെ പോയത് സലാം ബഷീര്‍ കിടന്നിരുന്ന
സ്ഥലത്തേക്ക് തന്നെ യായിരുന്നു. വീട്ടില്‍ നിന്നും ആരും കാണാതെ കൂടുതല്‍ ഭക്ഷണം
അവര്‍ കരുതിയിരുന്നു. കുട്ടികള്‍ ചെല്ലുമ്പോള്‍ സലാം ബഷീര്‍ നിലത്തു കുത്തി
ഇരിക്കുകയായിരുന്നു. കുട്ടികളെ കണ്ടിട്ടും അയാളുടെ മുഖത്ത് നിന്നും ഒരു ചിരി പോലും
വന്നില്ല. അതിനു അയാള്‍ക്ക് ചിരി എന്താണെന്ന് അറിയില്ലല്ലോ. അത്രയ്ക്ക് കഠിന
ഹൃദയനായിരുന്നു അയാള്‍. പക്ഷെ കുട്ടികള്‍ക്ക് അറിയില്ലല്ലോ ഇയാള്‍ ആരാണെന്ന്. പാവം
മണിക്കുട്ടനും ലീനമോളും . എന്നാലും കുട്ടികള്‍ അയാളോട് വളരെ സ്നേഹമായി പെരുമാറി. അത് സലാം ബഷീറിന്റെ ദൃടയത്തെ വല്ലാതെ
സ്പര്‍ശിച്ചു. മണിക്കുട്ടന്‍ മിണ്ടാന്‍ തുടങ്ങി. “ അങ്കിള്‍ , ഞാനാണ് മണിക്കുട്ടന്‍
, ഇത് എന്‍റെ കൂട്ടുകാരി ലീനക്കുട്ടി, അങ്കിള്‍ എന്താ ഞങ്ങളോട് ഒന്നും
മിണ്ടാത്തത്. അങ്കിളിന്റെ കയ്യില്‍ നിന്നും ചോര വരുന്നുണ്ടല്ലോ. ഞങ്ങള്‍ ഒരു ഡോക്ടറെ വിളിച്ചോണ്ട് വരട്ടെ” “വേണ്ടാ....”അയാള്‍ ഗര്‍ജ്ജിച്ചുകൊണ്ടു
പറഞ്ഞു. കുട്ടികള്‍ക്ക് റിയില്ലല്ലോ അതിന്റെ ഭവിഷ്യത്ത് എന്താണെന്നു. എന്നാല്‍
അങ്കിള്‍ ഈ ഭക്ഷണം കഴിക്കൂട്ടോ , ഞങ്ങള്‍ പോകുവാ” ഭക്ഷണ പൊതി അവിടെ വെച്ചേച്ചു
മണിക്കുട്ടനും ലീനമോളും കൂട് തിരിച്ചു പോയി.
ശരിക്കും പറഞ്ഞാല്‍
, കുട്ടികള്‍ പോയതിനു ശേഷം ബഷീറിന്റെ മനസ്സില്‍ ഒരു കടല്‍ ഇരമ്പുകയായിരുന്നു. വന്‍ മാനസിക സംഘര്‍ഷങ്ങളുടെ തിരമാലകല്‍ക്കിടയില്പെട്ടു
അയാള്‍ കീഴുന്മേല്‍ മറിഞ്ഞു. സ്വയം ഇല്ലാതാകുന്നത് പോലെ അയാള്‍ക്ക് തോന്നി. ഇതുവരെ
മുറുകെ പിടിചിരുന്ന പ്രത്യയ ശാസ്ത്രം ഉരുകി ഒലിച്ചു പോകുന്നത് പോലെ സലാം ബഷീറിനു
അനുഭവപ്പെട്ടു.ഇതുവരെ താന്‍ ജീവിതത്തില്‍ കാട്ടിക്കൂട്ടിയതെല്ലാം എന്താണ്... എന്ത്
നേട്ടമാണ് അതുകൊണ്ട് ഉണ്ടായിട്ടുള്ളത്. അയാള്‍ അവിടെയിരുന്നു ചിന്തിക്കാന്‍
തുടങ്ങി. നിര്‍മ്മലമായ മനസ്സുള്ള ഈ കുട്ടികള്‍ എന്‍റെ വായില്‍ വെള്ളം ഒഴിച്ച്
തന്നപ്പോള്‍ എനിക്ക് കിട്ടിയ ആത്മ സന്തോഷം .., ഹോ .. ദൈവമേ , ആ മനസമാധാനം
എവിടെനിന്നാണ് വന്നത്. അങ്ങനെയെങ്കില്‍ ഈ കുട്ടികള്‍ മാലാഖമാര്‍ തന്നെ.
ഒട്ടും സംശയമില്ല. ദൈവത്തിന്റെ മക്കള്‍. എത്രയോ പേരുടെ ജീവിതമാണ് ഞാന്‍
തകര്തിട്ടുള്ളത് . അബു സലിമിന്റെ മനസ്സ് കുറ്റബോധത്താല്‍ നീറുവാന്‍ തുടങ്ങി. വേദനയാല്‍
പുളയവേ അയാളുടെ മനസ്സില്‍ നിന്നും കണ്ണുനീര്‍ പ്രവഹിക്കാന്‍ തുടങ്ങി. ജീവിതത്തി ല്‍
ആദ്യമായി സലാം ബഷീര്‍ എന്നാ കൊടും ഭീകരന്‍ മനസ്സ് നൊന്തു കരഞ്ഞു. പശ്ചാത്താപ
വിവശനായി അയാള്‍ നിലത്തു വീണുരുണ്ടു .
ആ സമയം
മണിക്കുട്ടനും ലീന മോളും വീണ്ടും അവിടേക്ക് വന്നു. സലാം ബഷീര്‍ ആ കുട്ടികളെ തന്‍റെ
വലത്തേ കൈ കൊണ്ട് നെഞ്ചോട് ചേര്‍ത്ത് പിടിച്ചുകൊണ്ട് എന്‍റെ പോന്നു മക്കളെ എന്ന്
വിളിച്ചു. കുട്ടികള്‍ക്ക് സന്തോഷമായി . ഇയാള്‍ ഞങ്ങളോട് ഒന്ന് മിണ്ടിയല്ലോ , ആ
സന്തോഷം അവരുടെ മുഖത്ത് പ്രകടമായിരുന്നു. ഇതിനോടകം അയാള്‍ ഒരു ഉറച്ച തീരുമാനം
എടുത്തിരുന്നു. തന്‍റെ ഇതുവരെയുള്ള ജീവിത ശൈലി ഉപക്ഷിക്കാനും ഇനിയുള്ള ശിഷ്ട കാലം
എല്ലാത്തിനും പ്രായശ്ചിത്തമായി നിയമത്തിനു
വിധേയമായി ജയിലില്‍ കഴിയാനും തീരുമാനിച്ചു.
സെന്‍റ് മൈക്കല്‍
ഇങ്ങ്ലീഷ് മീഡിയം സ്കൂളില്‍ ആ വര്‍ഷത്തെ best students നുള്ള അവാര്‍ഡു മണിക്കുട്ടനും ലീനമോള്‍ക്കും
ആയിരുന്നു.
സമാപനം
No comments:
Post a Comment