കറുത്ത പെണ്ണ് അവള്‍ കുറുമ്പിയായിരുന്നു - കഥ - ബിനു മായപ്പള്ളില്‍
അവളുടെ ആ കറുത്ത മിഴികള്‍ എന്നെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു
. അതി നിന്നും രക്ഷപെടാന്‍ ശ്രമിച്ചുനോക്കിയെങ്കിലും പലപ്പോഴും ഞാന്‍
പരാജയപ്പെട്ടു . ഒരു ശക്തി , ഉടുമ്പിനെ
പോലെ എന്നെ വരിഞ്ഞു മുറുക്കി , ആ കറുത്ത
പെണ്ണിന്റെ മനസ്സ് . കണ്‍വെട്ടത്ത്
നിന്നും എപ്പോഴും ഒഴിഞ്ഞു മാറാന്‍ നോക്കി. എന്നിട്ടും നടന്നില്ല. അവളുടെ മനോ
വിചാരങ്ങള്‍ എന്നിലേക്ക് പ്രവഹിച്ചു.
പെയ്യാന്‍ വെമ്പി നില്‍ക്കുന്ന മഴ കാര്‍മേഘത്തില്‍ നിന്നും അടര്ന്നു വീഴും
പോലെ ആയിരുന്നു ആ കരിമിഴികള്‍ . സൂര്യതാപ
മേറ്റ് വാടിപോകുന്ന പൂക്കളെ പോലെ ഞാന്‍ വീണു. എന്നിലെ കാമുകനെ ഉണര്‍ത്താന്‍ അവള്‍ആവതും
ശ്രമിച്ചു. പക്ഷെ പിടിച്ചു നിന്നു . പെണ്‍കുട്ടികളോടുള്ള
എന്‍റെ ധാര്‍ഷ്ട്യം നിറഞ്ഞ കാഴ്ചപ്പാട് , അവളതു മാറ്റി മറിച്ചു. സ്വന്തം അനുജത്തിയോടുള്ള സ്നേഹ വികാരമായിരുന്നു
എനിക്കവളോട് . അവള്‍ സമ്മതിച്ചിട്ട് വേണ്ടേ . അവളുടെ കുറുമ്പുകള്‍ കാണുമ്പോള്‍
പലപ്പോഴും ഓര്‍ക്കുമായിരുന്നു . ഒരു അനുജത്തി എനിക്ക് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊക്കെത്തന്നെ ആവുമായിരുന്നു. അവളുടെ
മനോവിചാരങ്ങള്‍ പറന്നു പൊങ്ങിയത് എന്‍റെ ആകാശ സീമകള്‍ക്കപ്പുറത്തായിരുന്നു . ഞങ്ങളുടെ രണ്ടുപേരുടെയും സ്വഭാങ്ങള്‍ വളരെ
വ്യതസ്തമാണ് . എപ്പോള്‍ നോക്കിയാലും വഴക്ക്. നേരെ നോക്കിയാല്‍ ഞങ്ങള്‍ തമ്മില്‍
വഴക്കിടും. എന്നോട് തര്‍ക്കുത്തരം പറയലാണ് അവളുടെ പ്രധാന ഹോബി . എല്ലാവരുടെയും
മുന്‍പില്‍ വെച്ച് എന്നെ കളിയാക്കി വാചകമടിച്ചു
തോല്‍പിക്കുക ആ കുറുമ്പി പെണ്ണിന് ഒരു പതിവായിരുന്നു. ഞാനാണ് ഇപ്പോഴും
തോറ്റൊണ്ടിരുന്നത് . കാരണം, എതിര്‍ത്ത്
ജയിക്കാന്‍ എനിക്ക് ശേഷി ഉണ്ടായിരുന്നില്ല. ഇതൊക്കെ ആയിരുന്നെങ്കിലും അവളുടെ ഹൃദയത്തില്‍ എന്നോട് ഒരു പ്രണയം നാമ്പ്
എടുത്തിരുന്നു . അത് മനസിലാക്കാന്‍ ഞാന്‍
കുറച്ചു വൈകിപ്പോയി എന്നേയുള്ളൂ . ജാനു അതാണ് ആ കറുത്ത പെണ്ണിന്റെ പേര്. നല്ല
അഴകുള്ള കറുത്ത പെണ്ണ് , എന്നാല്‍ കുറുമ്പിയും ആയിരുന്നു . ഞങ്ങള്‍
വഴക്കിടുമെങ്കിലും അധികം നേരം മിണ്ടാതെ ഇരിക്കില്ല. എന്‍റെ മനസിന്റെ ഭാവം മാറുന്നത് അവള്‍ക്കു സഹിക്കുമായിരുന്നില്ല.
എന്‍റെ മനസ്സിനെ വിഷമമായോ എന്ന് അറിയാന്‍ അവള്‍ പലപ്പോഴും ഒളിഞ്ഞു നോക്കുന്നത്
ഞാന്‍ കണ്ടിട്ടുണ്ട്. അവളുടെ കണ്ണുകള്‍
അപ്പോഴൊക്കെ നിറയുമായിരുന്നു .
ജാനുവിന്റെ വീടും എന്‍റെ വീടും അയല്പക്ക കുടുംബ
സുഹൃത്തുക്കള്‍ ആയിരുന്നു. നല്ല സ്നേഹവും
സാഹോദര്യവും കണിശമായി പുലര്തിപോന്നിരുന്ന രണ്ടു കുടുംബങ്ങള്‍ ആയിരുന്നു ഞങ്ങളുടേത്
. അതുകൊണ്ടുതന്നെ എന്‍റെ ഭാഗത്തുനിന്നും ഒരു തെറ്റ് വരരുത് എന്ന് വിചാരിച്ച് ,
ഞാന്‍ ജാനുവുമായി ഒരു അകലം വെച്ചാണ് നടന്നിരുന്നത്.
പലപ്പോഴും എന്‍റെ മനസ്സില്‍ ഒരു ചോദ്യ ചിഹ്നം
പോലെ ഉണ്ടായിരുന്ന ഒരു കാര്യം , എന്താന്നു വെച്ചാല്‍ , ഈ പെണ്ണ് എന്ത് കണ്ടിട്ടാണ്
എന്നെ ഇഷ്ടപെട്ടത് എന്നാണു. ഞാന്‍ വിരൂപനല്ലെങ്കിലും അത്യാവശ്യം കാണാന്‍
കുഴപ്പമില്ലായിരുന്നു. എന്നാലും അത്രയ്ക്ക് ഗ്ലാമര്‍ ഒന്നും ഇല്ലായിരുന്നു. മരം
ചുറ്റി പ്രേമിക്കാനോ , ഒരു പെണ്ണിനെ വളക്കാനോ ഉള്ള രൂപ സൌന്ദര്യം എനിക്ക് ഇല്ലെന്നു തന്നെ ആയിരുന്നു എന്‍റെ മനസ്സില്‍ .
ഒരു ജോലിയില്ല. കയ്യില്‍ ചില്ലി കാശില്ല. പെണ്ണുങ്ങളെ ചിരിച്ചു മയക്കുന്ന കഴിവും
ഇല്ല. എന്‍റെ സ്വഭാവം പറയുക ആണെങ്കില്‍ , ഒരു ശുദ്ധ തല്ലി പൊളിയന്‍ എന്ന് വേണമെങ്കില്‍ പറയാം. എടുത്തു ചാട്ടക്കാരനും പെട്ടെന്ന്
ദേഷ്യപ്പെടുന്നവനും ആയിരുന്നു ഞാന്‍. സ്വന്തമായി കുറച്ചു കാശ് സമ്പാദിക്കണം എന്നുള്ള വീണ്ടു
വിചാരം പോലും ഇല്ല. ഒന്നുകില്‍
ഈ പെണ്ണിന് വട്ടാണ് ....ശേ..
...ആ .. എനിക്കറിയില്ല....ഈ ജാനുവിന്റെ മനസ്സില്‍ എന്താണെന്ന്. ഇവള്‍ കറുമ്പി മാത്രമല്ല , മഹാ കുറുമ്പിയും കൂടിയാണ്. എന്ത് പറഞ്ഞാലും തര്‍ക്കുത്തരം . എന്നെക്കാള്‍
എടുത്തു ചാട്ടക്കാരിയും . ആര്‍ക്കനേലും ദേഷ്യം വരും. എനിക്കാണേല്‍ അങ്ങനെയുള്ള
പെണ്ണുങ്ങളെ കണ്ണെടുത്താല്‍ കണ്ടു കൂടാ .
എങ്ങനെയൊക്കെ തട്ടിച്ചും മുട്ടിച്ചും നോക്കിയാലും ഞങ്ങള്‍ തമ്മില്‍ ചേരില്ല . ഞാന്‍
ഒന്ന് പറയുമ്പം അവള്‍ പത്തു തിരിച്ചു
പറയും. പിന്നെ എങ്ങനെ ഞങ്ങള്‍ തമ്മില്‍ ചേരും. പലപ്പോഴും ഞാന്‍ ഒറ്റക്കിരുന്നു
ചിന്തിച്ചിരുന്ന എന്നെ പേടിപ്പെടുത്തിയ സ്വപ്നം , ഇനി എങ്ങാനും ഞങ്ങളുടെ
വീട്ടുകാര്‍ തമ്മില്‍ ഈ കല്യാണം നടത്തിയാല്‍ എന്‍റെ ദൈവമേ...ഈ സ്വഭാവം വെച്ച് എങ്ങനെ ഞങ്ങള്‍
ഒരുമിച്ചു സന്തോഷമുള്ള ഒരു കുടുംബ ജീവിതം
നയിക്കും. ഇത് ഓര്‍ത്തു ഞാന്‍ പല രാത്രികളും ഉറങ്ങാതെ കിടന്നിട്ടുണ്ട് .
കുടുംബം വെച്ച് നോക്കിയാല്‍ ഞങ്ങള്‍ രണ്ടു
വീട്ടുകാരും നല്ല തറവാട്ടുകാര്‍ ആയിരുന്നു. പക്ഷെ എന്തുകൊണ്ടോ ജാനുവിനെ എനിക്കങ്ങു പിടിച്ചില്ല. അവള്‍ കറുമ്പി ആയതു കൊണ്ടല്ല . ആ ചാടി കടിക്കുന്ന
സ്വഭാവം എന്നെ അവളില്‍ നിന്നും അകറ്റി നിര്‍ത്തി . അവള്‍ ഉണ്ടോ വിടുന്നു. പതുക്കെ പതുക്കെ എനിക്ക്
ഒരു സംശയം മുള പൊട്ടാന്‍ തുടങ്ങി. ഞാന്‍ അറിയാതെ ഈ കറുമ്പി പെണ്ണിനെ എന്‍റെ മനസ്സ്
ഇഷ്ടപ്പെടാന്‍ തുടങ്ങിയോ ...ഏതു ദുര്‍ബല നിമിഷത്തില്‍ ആണ് ഞാന്‍ അവളെ ഇഷ്ടപ്പെട്ടു
തുടങ്ങിയത്. പ്രപഞ്ചത്തില്‍ നമ്മള്‍
അറിയാതെ ഒരു ശക്തിയുണ്ട് എന്ന് പറയുന്നത്
വളരെ ശരിയാ.. ഈ ശക്തി നമ്മളെ ചില സമയങ്ങളില്‍ നമ്മളറിയാതെ നിയന്ത്രിച്ചുകൊണ്ട്
ഇരിക്കും . എല്ലാ ദിവസവും ഈ കൂടിക്കാഴ്ച്ചതന്നെയല്ലേ . പിന്നെങ്ങനെ... ഒന്നുകില്‍
ഞാന്‍ ജാനുവിന്റെ വീട്ടില്‍ , അല്ലെങ്കില്‍ അവള്‍ എന്‍റെ വീട്ടില്‍. എനിക്ക് വേറെ
പണി ഒന്നും ഇല്ലല്ലോ. കുറെ നാളുകള്‍ക്ക്
ശേഷം എനിക്ക് മനസിലായി അവള്‍ക്കു എന്നോട്
യഥാര്‍ത്ഥ സ്നേഹമാണെന്ന്. മറ്റൊരു
അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നല്ല കാതലുള്ള
പ്രമം. ഈ കാമ്പുള്ള തടി എന്നൊക്കെ
പറയില്ലേ...അതുപോലെ , നല്ല ഉറച്ച പ്രേമം.
അങ്ങനെ ആ കുറുമ്പി പെണ്ണിനെ ഞാന്‍ പ്രേമിക്കാന്‍ തുടങ്ങി. ഇതിനു വഴിത്തിരിവ്
ആയതു ജാനുവിന്റെ ബുദ്ധിയാണ് കേട്ടോ. പ്രേമോ സ്നേഹോം എന്നൊക്കെ പറഞ്ഞാലും അത് പ്രകടിപ്പിക്കാന്‍
എനിക്ക് അറിയില്ലായിരുന്നു. പക്ഷെ ഈ
കുറുമ്പി പെണ്ണ് അത് ബുദ്ധിമതി ആയിരുന്നു. എന്നെ അവള്‍ ശരിക്കും മനസ്സിലാക്കി .
അവള്‍ക്കറിയാം ഞാനൊരു ദേഷ്യക്കാരന്‍ ആണെങ്കിലും ശുദ്ധ പാവമാണെന്ന് . എന്‍റെ ജീവിതത്തില്‍ എന്നെ ഏ റ്റവും കൂടുതല്‍
കൂടുതല്‍ മനസിലാക്കിയ പെണ്ണ് ഈ ജാനുവാണ് . ഇത് ഞാന്‍ മനസ്സിലാക്കിയപ്പോള്‍ എന്‍റെ
മനസ്സില്‍ അവളോടുള്ള പ്രേമം ശരിക്കും തഴച്ചു വളര്‍ന്നു. അത് എന്‍റെ ഊണിലും
ഉറക്കത്തിലും വരെ വ്യാപിച്ചു. അന്ന് എന്‍റെ മനസ്സിനെ ശരിക്കും സ്പര്‍ശിച്ച ഒരു
സംഭവം ഉണ്ടായി. ജാനുവിന്റെ സ്നേഹത്തിന്റെ ആഴം മനസിലാക്കിയ ദിവസം .
അവളുടെ വീട്ടില്‍ എനിക്ക് എല്ലാവിധ
സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. അതുകൊണ്ട് ജനുവുമായി ഇപ്പോഴും അടുത്ത് ഇടപഴകാന്‍
സാധിച്ചിരുന്നു. അവളുടെ വീട്ടുകാര്‍ എന്നെ അവിടുത്തെ ഒരു അംഗത്തെ പോലെ ആണ്
കരുതിയിരുന്നത്. ഞങ്ങളുടെ സ്നേഹബന്ധം അവളുടെ വീട്ടുകാര്‍ അറിഞ്ഞു
കാണുമെന്നു തന്നെ ഞാന്‍ വിചാരിച്ചു. പക്ഷെ എനിക്ക് പലപ്പോഴും ധൈര്യം തന്നത്
ജാനുവായിരുന്നു. ഒരു വൈകുന്നേരം , ആ സമയം
ഞാന്‍ ജാനുവിന്റെ വീട്ടിലുണ്ട്. പച്ച മുളകും ഇഞ്ചിയും ഉള്ളിയും തേങ്ങയും മഞ്ഞളും
ഇട്ടു പച്ച ക്കപ്പ പുഴുങ്ങിയത് എല്ലാവരും
കൂടി കഴിക്കുന്ന നേരം . ഞാന്‍ വീട്ടില്‍ നിന്നും നാലുമണി കാപ്പിയും കടിയും കഴിച്ചതുകൊണ്ട് ഈ പച്ചക്കപ്പ പുഴുങ്ങിയത് കഴിക്കാന്‍ തോന്നിയില്ല. ആളൊഴിഞ്ഞ ഭാഗത്തേക്ക് ഞാന്‍ അങ്ങ് മാറി. ദേ വരുന്നൂ ജാനു പത്രത്തില്‍ കപ്പ പുഴുങ്ങിയതും ആയിട്ട് എന്‍റെ പുറകേ
.
അവള്‍ കഴിച്ചുകൊണ്ടിരുന്ന കയ്യില്‍ കപ്പ പുഴിങ്ങിയത് എടുത്തിട്ട് എന്‍റെ
വായിലേക്ക് വെച്ച് നീട്ടി. ഹോ ...എന്‍റെ
ദൈവമേ ഞാന്‍ കരഞ്ഞില്ലന്നെ ഉള്ളൂ ....ജാനു
അങ്ങനെ ചെയ്യുമെന്ന് ഒട്ടും വിചാരിച്ചില്ല.
അന്ന് അവളുടെ , അല്ല എന്‍റെ ജാനുവിന്റെ ,ഇപ്പോള്‍ അങ്ങനെ വിളിക്കാന്‍
തോന്നുന്നു , ഹൃദയം ഞാന്‍ കണ്ടു. ആ കറുമ്പി പെണ്ണിന്റെ മനസ്സ് സ്നേഹം കൊണ്ട്
നിര്‍മ്മിച്ചതാണെന്ന് എനിക്ക് മനസ്സിലായി. അന്നത്തെ ദിവസം ഞാന്‍ രാത്രിയില്‍
ഉറങ്ങിയില്ല . അതോര്‍ത്ത് ഞാന്‍ പല സമയങ്ങളിലും
ആത്മ നൊമ്പരത്താല്‍ പുളഞ്ഞിട്ടുണ്ട്.
അവളുടെ ആ സ്നേഹത്തിന്റെ ഊഷ്മളമായ വേദന
എന്നെ ഇപ്പോഴും അലട്ടുന്നുവോ..അവളുടെ നീട്ടിയ കൈകളില്‍ ഉണ്ടായിരുന്നത്
സത്യത്തില്‍ കപ്പ പുഴുങ്ങിയത്
ആയിരുന്നില്ല, മറിച്ചു അവളുടെ
സ്നേഹം നിറഞ്ഞ ഹൃദയം തന്നെ ആയിരുന്നു.
കണ്ണില്‍ നിന്നും അടര്ന്നു വീണ കണ്ണുനീര്‍ തുള്ളികള്‍ ഫിലിപ്പ് തുവ്വല കൊണ്ട് ഒപ്പി.
എന്നിട്ട് തന്‍റെ ഡയറി പതുക്കെ അടച്ചു.
മേലെ കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ ഫിലിപ്പിന്റെ മുടിയിഴകള്‍ ഇളകിയാടി .
കട്ടിലിലേക്ക് ചഞ്ഞു കിടന്നുകൊണ്ട്
കണ്ണടച്ചു . ഉള്ളിലെ ആത്മ സംഘര്‍ഷം തിരമാലെ കണക്കെ ഉയര്‍ന്നു കൊണ്ടിരുന്നു.
വീണ്ടും സ്വപ്ന ലോകത്തേക്ക്....
സമാപിച്ചു.
No comments:
Post a Comment