ഹരിതവനമേ നിന്നിലലിയുമെന്‍ തേങ്ങലുകള്‍
കാളഹസ്തങ്ങള്‍ നിന്നെ വെട്ടിമുറിക്കും
പിടയുന്ന ജീവന്‍
തുടിക്കും നിന്‍നെഞ്ചില്‍
പച്ചിലകള്‍ മുറിഞ്ഞറ്റു വീഴുന്നു.
ഗൌനിക്കാതെ കാപാലികര്‍ വെട്ടുന്നു മാറി മാറി
നിനവെരുകള്‍ അടര്‍ത്തിമാറ്റി
വ്യഭിചാരിനിയോടെന്നപോലെ
ഉളുപ്പും പുളിപ്പും ന്യായവിധിയും ഒട്ടുമെശാതെ
കരച്ചിലും മോങ്ങലും എന്തുവില ...
മണ്ണിനെ നിന്നെയും ബന്ധമകറ്റി
മകനെ അമ്മയില്‍ നിന്നും അടര്‍ത്തുംപോല്‍
ആ വേദന കണ്ടു നീറുന്നുയെന്‍ നെഞ്ചിന്‍പടം
വേര്‍പാടില്‍ ശരീരം നീറി പുളയുന്നു നുറുങ്ങി
വീഴുന്നു ഹരിതവനം .
No comments:
Post a Comment