കണ്ണൂര്‍ : കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ
പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വൈദികനെ പള്ളിമേടയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.
ഇതേതുടര്‍ന്നു പള്ളിയിലും പരിസര പ്രദേശത്തും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചു .
കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐ
ജെ എം ഹയര്‍ സെക്കന്ററി സ്കൂള്‍ മനേജരുമായ ഫാദര്‍ റോബിന്‍ വടക്കുംചെരിയെ (48 ) സംഭവുമായി
ബന്ധപ്പെട്ടു തിങ്കളാഴ്ച വൈകിട്ടാണ് പോലീസ്
പിടികൂടിയത് . അങ്കമാലിയില്‍ നിന്നും പിടിയിലായ ഫാദര്‍ വടക്കുംചെരിയെ കേളകം പോലീസ്
സ്റ്റേഷനില്‍ എത്തിച്ചു അറസ്റ്റു രേഖപ്പെടുത്തി . വൈദികന്‍ കുറ്റം
സമ്മതിച്ചിട്ടുണ്ട് . ഫെബ്രുവരി 26 നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. കുട്ടികള്‍ക്കെതിരായ
അക്രമം തടയുന്നതിനുള്ള വകുപ്പാണ് ( പോക്സോ ) വൈടദികനെതിരെ ചുമത്തിയിരിക്കുന്നത്. ഈ
കുറ്റം ചുമത്തുന്നതോടെ വിചാരണ കഴിയും വരെ ജാമ്യം കിട്ടില്ല .
20
ദിവസങ്ങള്‍ക്കു മുന്‍പ് 16 കാരിയായ പെണ്‍കുട്ടി
കൂത്തുപറമ്പിലെ ആശുപത്രിയില്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു . ഉന്നതരായ ചിലര്‍
പെണ്‍കുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ചു സംഭവം ഒതുക്കിതീര്‍ക്കുകയും കുഞ്ഞിനെ
അനതാലയത്തിലേക്ക് മാറ്റുകയും ചെയ്തു . ജില്ല ചൈല്‍ഡ് ലൈഫ് പ്രവ്രര്ത്തകാര്‍ക്ക്
ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പീഡനവിവരം പുറംലോകം അറിയുന്നത് . കുട്ടിയുടെ
പിതാവാണ് പീഡിപ്പിച്ചതെന്ന തരത്തില്‍ കേസിനെ വഴിമാറ്റി വിടാനുള്ള നീക്കങ്ങള്‍
നടന്നെങ്കിലും സമ്മര്‍ദങ്ങളെ അതിജീവിച്ചു പ്രതിയായ വൈദികനെ അറസ്റ്റു ചെയ്യാന്‍
കഴിഞ്ഞെന്നും പേരാവൂര്‍ പോലീസ് അറിയിച്ചു.
No comments:
Post a Comment