Friday, December 27, 2013
MY STORY BOOK: നോവല്‍ - രഹസ്യം – ലക്കം ഒന്‍പതു
MY STORY BOOK: നോവല്‍ - രഹസ്യം – ലക്കം ഒന്‍പതു: “ചായ ..ചായേ.., വടേ ..വടേയ് ....”. ട്രെയിന്റെ ഉള്ളില്‍ നിന്ന് ചായക്കാരന്‍ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു . പഴം പൊരിയും , ബ...
നോവല്‍ - രഹസ്യം – ലക്കം ഒന്‍പതു
“ചായ ..ചായേ..,
വടേ ..വടേയ് ....”. ട്രെയിന്റെ ഉള്ളില്‍
നിന്ന് ചായക്കാരന്‍ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു . പഴം പൊരിയും , ബോണ്ടയും ഒക്കെയായിട്ട് , പലഹാരക്കാരന്റെ വക ....” പഴം പൊരി..
പഴം.......പൊരി... “ എന്നുള്ള കൂക്കിവിളിയും
.. ട്രെയിന്‍ ഒരു സ്റ്റേഷനില്‍ വന്നു നിന്നു . കുറെയധികം യാത്രക്കാര്‍ , പുറത്തേക്കും , അതിനെക്കാളും കൂടുതല്‍ ആളുകള്‍
ട്രെയിനകത്തെക്കും ഇരച്ചു കയറുന്നു.
ഹോ.... എന്തൊരു തിരക്ക്.. ഇതിനിടയില്‍ ജിക്കസന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു..
സെക്കണ്ട്
ക്ലാസ്സ് ബെര്‍ത്ത് കാമ്പര്‍ത്മെന്റ്റ് ആണ് . പെട്ടന്നയാതുകൊണ്ട് ടിക്കറ്റ്
കൌണ്ടറില്‍ നിന്നും റിസര്‍വേഷന്‍ കിട്ടിയില്ല . യാത്ര പുറപ്പെട്ട് കഴിഞ്ഞാണ് T.T.Rന്റെ കയില്‍നിന്നും
ബര്‍ത്ത് തരമാക്കിയത് . വെളുപ്പിന് 4.30 നുള്ള ബസില്‍
കയറിയപ്പോള്‍ പെട്ടെന്ന് ഇതിനെക്കുറിച്ചോന്നും ജിക്കസന്‍ ആലോചിച്ചില്ല .
തന്റെ
ബോംബെയിലുള്ള കൂട്ടുകാരന്റെ അടുതെത്തണം എന്നുള്ള ചിന്തകളായിരുന്നു അപ്പോള്‍ .
തലേന്ന് രാത്രി തന്നെ കൂട്ടുകാരനെ വിളിച്ചു പറഞ്ഞിരുന്നു കാര്യങ്ങള്‍ . എല്ലാം
വളരെ ചുരുക്ക്മയിത്തന്നെ ജിക്കസന്‍
തന്റെ കൂട്ടുകാരനെ ധരിപ്പിച്ചു
കഴിഞ്ഞിരുന്നു .
എല്ലാം പെട്ടെന്നാണ്
സംഭവിച്ചത് . ജിക്കസന്‍ കഴിച്ചു കൊണ്ടിരുന്ന മരുന്നിന്‍റെ സ്ലിപ്പുകളെല്ലാം
എങ്ങനെയോ കയില്‍ കിട്ടി , എന്തോ പന്തികേടുണ്ടെന്ന് മനസ്സില്‍ തോന്നികയും ചെയ്തു
. തന്റെ ബോംബെയിലുള്ള കൂട്ടുകാരനെ വിളിച്ചു കാര്യം തിടക്കിയപ്പോളാണ് കാര്യത്തിന്
കൂടുതല്‍ വ്യക്തത കിട്ടിയത് . അപ്പോള്‍ തന്നെ മേശപ്പുറത്ത് ഒരു എഴുത്ത് എഴുതി വെച്ചിട്ട് , അത്യാവശ്യം സാധനങ്ങലെല്ലാം എടുത്തു വെളുപ്പിനത്തെ
വണ്ടിയില്‍ കയറുകയായിരുന്നു .
ആ കത്തിന്റെ
ഉള്ളടക്കം ഇതായിരുന്നു .
“
പ്രിയപ്പെട്ട , അപ്പച്ചനും അമ്മച്ചിയും എന്‍റെ പോന്നനിയത്തിയും , അറിയുന്നതിന് ജിക്കസന്‍ എഴുതുന്നു ,..
എന്‍റെ
രോഗവിവരം മറച്ചുവച്ചതില്‍ എനിക്ക് സങ്കടമൊന്നുമില്ല . നമ്മുടെ ഇപ്പോഴത്തെ ജീവിത
സാഹചര്യം എന്നെ വല്ലാതെ വിഷാദത്തിലേക്ക് കൊണ്ടുചെന്നു എത്തിക്കുമെന്നതിനാല്‍ ,
നിങ്ങളുടെ കൂടെ തുടരുവാന്‍ ബുദ്ധിമുട്ടാണ് . നിങ്ങളുടെ എല്ലാവരുടെയും മുന്‍പില്‍
പ്രത്യേകിച്ച് ദേവികയുടെ മുന്‍പില്‍ .., ഒരു രോഗിയായി ജീവിക്കാന്‍ വിഷമമുണ്ട് .
ദേവികയോട് എന്നെ മറക്കുവാന്‍ പറയണം . ഇനിയുള്ള കാലം ഞാന്‍ എന്‍റെ ഒരു സുഹ്രത്തിന്റെ
കൂടെ ബോംബെയിലുണ്ടാകും .
വീണ്ടും
കാണാം .
എന്ന്
ജിക്കസന്‍ ..”
ഇതായിരുന്നു
ആ കത്തിന്റെ ഉള്ളടക്കം . കത്ത് വായിച്ചു കഴിഞ്ഞപ്പോള്‍ ജിക്ക്സന്റെ വീട്ടിലും
ദേവികയുടെ വീട്ടിലും ഒരു “ ഇടിത്തീ “ വീണ പോലെ യായിരുന്നു ....................
ശേഷം ഭാഗം
അടുത്ത വെള്ളിയാഴ്ച തുടരും...
Written by –
binumayappallil
പ്രചോദനവും
പ്രോത്സാഹനവും : miss. Raghi Alukkel
ഒരു പ്രത്യേക അറിയിപ്പ്
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ് . ആരെയും
വേദനിപ്പിക്കുവനുല്ലതല്ല...........
All copy
rights are reserved @binumayappallil.
Friday, December 20, 2013
നോവല്‍ -രഹസ്യം – ലക്കം എട്ട്
കരഞ്ഞു കലങ്ങിയ കണ്ണുകളും
വിങ്ങി വീര്‍ത്ത മുഖവുമായി അലസമായ് , മുട്ടുകലിന്മേല്‍ താടി ഊന്നി ദുഘകുലയായി
ദേവിക ബെഡ്ഡില്‍ ഇരുന്നു കരയുകയായിരുന്നു റോസ്മരി അങ്ങോട്ട് കടന്നു വരുംബോള്‍ .
രാമമൂര്‍ത്തി തൊട്ടടുത്ത് ഒരു കസേരയില്‍ താടിക്ക് കൈയും കൊടുത്തു വിഷണ്ണനായി ഇരിക്കുന്നു
.
വന്നപാടെ ഇതെല്ലാം കണ്ടും
കൊണ്ട് , എന്ത് ചെയ്യണമെന്നറിയാതെ , റോസ്മരിയുടെ മനസ് ദുഖം കൊണ്ട് പെരുമ്പറ കൊട്ടി
, അതൊരു മുഴക്കമായി മാറി .” എന്താ ടെവികേ ..” കെട്ടിപ്പിടിച്ചു കൊണ്ട് റോസ്മരി
ചോദിച്ചു . “ജിക്ക്സന് .... “ അത്
മുഴുമിപ്പിക്കാന്‍ ദേവികക്കായില്ല . റോസ്മരി ആശ്വസിപ്പിച്ചു .” ഇത് ഞാന്‍ നേരത്തേ
അറിഞ്ഞതാണ് , ഡോക്ടര്‍ അച്ഛനോട് ഇക്കാര്യം സംസാരിക്കുമ്പോള്‍ ഞാന്‍ മാറിനിന്നു
എല്ലാം കേട്ടതാണ് , ഇത്രയും ദിവസം ഞാന്‍ ഒറ്റയ്ക്ക് ഈ ദുഘമെല്ലാം
സഹിക്കുകയായിരുന്നു . ഇത്രയും പറഞ്ഞ് റോസ്മരി പൊട്ടിക്കരഞ്ഞു കൊണ്ട് ദേവികയുടെ
ദേഹത്തേക്ക് വീണു . ദേവിക ഒരു ഉപദേശ രൂപേണ രണ്ട് പേരോടും കൂടി തുടര്‍ന്നു പറഞ്ഞു .
“ തല്ക്കാലം ഇക്കാര്യം ജിക്കസന്‍ അറിയരുത് , റോസ്മരി അപ്പച്ചനോടും അമ്മച്ചിയോടും
വളരെ രഹസ്യമായി പറയണം “ . റോസ്മരി സമ്മദിച്ചു .
ദിവസങ്ങലും മാസങ്ങളും പലതു കഴിഞ്ഞു . ദേവിക MBBS ഒന്നാം ക്ലാസ്സില്‍ വിജയിച്ചു . ജിക്ക്സനും
തന്റെ DIGREE COURSE ഒന്നാം ക്ലാസ്സില്‍ തന്നെ പാസ്സായി . ഇതിനിടെ ജിക്ക്സന്റെ
അസുഘതിനുള്ള ചികിത്സ തുടങ്ങിയിരുന്നു . പക്ഷെ എന്താണ് അസുഘമെന്നു മാത്രം ജിക്സനോട്
പറഞ്ഞിരുന്നില്ല . അത് വളരെ രഹസ്യമായി തന്നെ വെച്ചിരുന്നു. ഇതിനോടകം , റോസ്മരി ,
ജിക്ക്സോന്റെ , CANCER
ആണെന്നുള്ള
അസുഘക്കാര്യം അതീവ രഹസ്യമായി തന്നെ അപ്പച്ചനോടും അമ്മച്ചിയോടും പറഞ്ഞിരുന്നു.
രണ്ടുപേരും ഒന്നാം
ക്ലാസ്സില്‍ വിജയിച്ചതരിഞ്ഞ് എല്ലാവര്ക്കും പത്തിരി സന്തോഷമായി .
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു പുതിയ ആകാശം അവിടെ മലര്‍ക്കെ തുറന്നു .
തല്ക്കലതെക്കെങ്കിലും അവരുടെ മനസിലെ ദുഘങ്ങള്‍ക്ക് ഒരു അയവ് വന്നപോലെ . മനസിലെ അതി
കഠിനമായ വേദന എല്ലാവരും ജിക്ക്സന്റെ മുന്‍പില്‍ നിന്നും മനപ്പൂര്‍വ്വം മറച്ചു
പിടിച്ചു .
അങ്ങനെയിരിക്കെ , ഒരു ദിവസം
, എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ സുപ്രഭാതം പൊട്ടിവിടര്‍ന്നു ................
`ശേഷം ഭാഗം അടുത്ത
വെള്ളിയാഴ്ച തുടരും...
Written by – binumayappallil
പ്രചോദനവും പ്രോത്സാഹനവും –miss. raghi alukkel
ഒരു പ്രത്യേക അറിയിപ്പ്
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികമാണ് , ആരെയും
വേദനിപ്പിക്കുവനുല്ലതല്ല.
Tuesday, December 17, 2013
ഇന്നത്തെ ചിന്താ വിഷയം

ഒരു പ്രവര്‍ത്തി ശരിയോ തെറ്റോ എന്ന് ഒരാള്‍ തീരുമാനിക്കുന്നത് അവന്റെ സ്വന്തം കാഴ്ചപ്പാടിലൂടെയാണ് അല്ലാതെ ഒരു സമൂഹത്തിന്റെയോ മറി ച്ച് .., ഒരു മതത്തിന്റെയോ അഭിപ്രയപ്രകരമല്ല ...
ഒരു മനുഷ്യന്‍ ജീവിക്കേണ്ടത് അവന്റെ സ്വന്തം സംസ്കാരവും അനുഭവങ്ങളും , അനുസരിച്ചാണ് ജീവിക്കേണ്ടത് , മറിച്ചു ഏതൊരു ..., മതതിന്റെയോ .., ഒരു കൂട്ടം ആളുകളുടെയോ .., ഇസ്ടപ്രകരമല്ല ...
by - binumayappallil
Monday, December 16, 2013
ഈ സ്നേഹ പുഷ്പം
ഞാന്‍ സ്വന്തമെന്നു
വിചാരിച്ചു
ഞാന്‍ സ്വന്തമെന്നു
വിശ്വസിച്ചു
ഞാനെന്‍റെ ശ്വാസം തേനില്‍
കലര്‍ത്തി
മധുരമായ് അവള്‍ക്കു ജീവനേകി
അവളെങ്കില്‍ എനിക്കോ
വേദനയാം
കഠോര മുള്ളുകള്‍ എറിഞ്ഞു
പാകി
എന്‍ മനസിലും ശരീരത്തിലും
വേദനയില്‍ പുളയും തീവ്രമാം
ദുഖത്തിലും
വികലാങ്ങയാം അവളുടെ
വികാര പ്രക്ഷോഭങ്ങള്‍
എന്നില്‍ അരിഞ്ഞു തള്ളി ...
അഗ്നി കുണ്ടത്തിന്‍ മധ്യമാം
....
ഞാന്‍ വീണു ചിതറി
തെറിച്ചു..
എരിയുന്ന അഗ്നിയില്‍
ഹോമമായി തീര്‍ന്നു
എന്‍ ഹ്രദയത്തില്‍ ചാലുകള്‍
പൊട്ടി
ചുവന്ന നിറത്തില്‍ വിണ്ടു
കീറി
ഞാന്‍ വെറും വായുവില്‍
ലയിച്ചു
ആവിയായി ഉയരവേ ..
ഒരു സ്നേഹ പുഷ്പം അടര്‍ന്നു
വീണു
written by -binumayappallil
Friday, December 13, 2013
നോവല്‍ - രഹസ്യം – ലക്കം ഏഴ്

ഇങ്ങനെയോക്കെയാനെങ്കിലും
ദേവികയുടെ അച്ഛന്‍ ആകെ ചിന്തക്കുഴപ്പത്തിലായിരുന്നു . ഇക്കാര്യം എങ്ങനെയാണു
ജിക്ക്സന്റെ അച്ഛനോടും അമ്മയോടും പറയുക
എന്നത് രാമമൂര്തിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ കടമ്പ തന്നെയായിരുന്നു .
രാമമൂര്തിയുടെ മുഘത്തെ ടെന്‍ഷനും , ഉഴറുന്ന മനസ്സോടുകൂടിയ നടത്തവും ഒക്കെ
കണ്ടപ്പോള്‍ ദേവികക്ക് സംശയം തോന്നാതിരുന്നില്ല . എന്തുപറ്റി എന്‍റെ അച്ഛന്
..ഇങ്ങനെ ഒരിക്കലും ഞാന്‍ കണ്ടിട്ടില്ലല്ലോ ..ദേവിക ചിന്തിച്ചു . എന്ത് പ്രശ്നം
ഉണ്ടായാലും അച്ഛന്‍ എന്നോടാണല്ലോ ആദ്യം തുറന്നു പറയുക..ഇതെന്തു പറ്റിയോ ആവോ .....
രാമമൂര്‍ത്തി ഒന്ന്
തിരിഞ്ഞു ആലോചിച്ചു . ഇക്കാര്യം തന്റെ മോളോട് ഒന്ന് ചര്‍ച്ച ചെയ്താലോ ..
ഒന്നുമില്ലേലും അവള്‍ ഒരു ഡോക്ടര്‍ അല്ലേ . അവള്‍ക്കു എന്തേലും ഒരു വഴി
കാണാതിരിക്കുകേല ..
ഒരു ദിവസം വൈകുന്നേരം
നാലുമണി സമയം ദേവിക ബെഡ്ഡില്‍ ചായ
കുടിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു . രാമമൂര്‍ത്തി ആ സമയം അങ്ങോട്ട് കടന്നു വന്നു
. “ മോളേ “ രാമമൂര്‍ത്തി വിളിച്ചു .” എന്താ അച്ഛാ .. “ ദേവിക വിളി കേട്ടു .
ദേവികക്ക് മനസിലായി .അച്ഛന്‍ തന്നോട് എന്തോ മനസ് തുറന്നു പറയാന്‍ വരികയാണെന്ന് .
ദേവിക കാതോര്‍ത്തു . ആകാംഷയോടെ അച്ഛന്റെ മുഖചലനങ്ങള്‍ സസൂഷ്മം വീക്ഷിച്ചു . “പറയൂ
അച്ഛാ ...ആ മനസിലെ ഭാരം മുഴുവന്‍ ഇവിടെ ഇറക്കി വച്ചോ ....” ദേവിക കുറച്ചു ഹാസ്യം
കലര്‍ത്തി തന്നെ പറഞ്ഞു .
അങ്ങനെ ആ ഞെട്ടിക്കുന്ന
രഹസ്യം രാമമൂര്‍ത്തി ദേവികയോട് പറഞ്ഞു .
ദേവികക്ക് അത് കേട്ടു
കഴിഞ്ഞപ്പോള്‍ , ദുഖം സഹിക്കവുന്നതിലപ്പുരമായിരുന്നു. ഞെട്ടിതരിച്ചിരുന്നു പോയി..
തന്റെ അച്ഛന്‍ അനുഭവിച്ചിരുന്ന മനോവേദനയുടെ ആഴം ദേവികക്ക് മനസിലായി.
ദേവികയുടെ രണ്ട് കണ്ണില്‍
നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി . രാമമൂര്‍ത്തിയുടെ ആശ്വാസ വാക്കുകള്‍ അവിടെ
ഫലപ്രദമായില്ല . “അച്ഛാ ..”...ദേവിക വിളിച്ചു . “എന്തോ മോളെ “ രാമമൂര്‍ത്തി വിളികേട്ടു .
ദേവിക തുടര്‍ന്നു ....
ജിക്കസന്‍ എന്‍റെ സ്വന്തമാണ് .., എനിക്ക് ജിക്ക്സനെ വേണം .., എനിക്ക് ജിക്ക്സനെ
പിരിയാന്‍ പറ്റില്ല.., ഞങ്ങള് തമ്മില്‍ അത്രക്കും അടുത്തു പോയി.. അച്ഛന്‍ ഞങ്ങളെ
കൈ വിടല്ല് ....”
“ ഇല്ല മോളെ ....,
എനിക്കതറിയാം .., ഞാന്‍ നിങ്ങളുടെ കൂടെയുണ്ടാകും .., മോളുടെ ഡോക്ടര് പഠിത്തത്തില്‍
ജിച്സന് മരുന്നൊന്നും ഇല്ലേ ...” രാമമൂര്‍ത്തി തെല്ലും വേദനയോടെ ചോദിച്ചു .
ഉണ്ട് അച്ഛാ ..ഉണ്ട് ഞാന്‍
തന്നെ എന്‍റെ ജിക്ക്സന് മരുന്ന് കണ്ടുപിടിച്ചു അസുഖം ഭേദമാക്കും , എന്‍റെ അച്ഛാ
അച്ഛന്‍ എന്‍റെ കൂടെയുണ്ടാകണം.... ദേവിക എന്തോ തീരുമാനിച്ചുറച്ച പോലെ പറഞ്ഞു
...
ആ സമയം റോസ്മേരി അങ്ങോട്ട്
കടന്നു വന്നു.
ശേഷം ഭാഗം അടുത്തയാഴ്ച വെള്ളിയാഴ്ച തുടരും ....
എഴുതിയത് : ബിനു മയപ്പള്ളില്‍
പ്രചോദനവും
പ്രോത്സാഹനവും : MY BEST FRIEND.
ALL COPY RIGHTS
ARE RESRVED@BINUMAYAPPALLIL
ഒരു പ്രത്യേക അറിയിപ്പ്
ഈ കഥയും കഥാപാത്രങ്ങളും
തികച്ചും സങ്കല്പികമാണ് . ആരെയും വേദനിപ്പിക്കുവനുല്ലതല്ല.
Friday, December 6, 2013
നോവല്‍ - രഹസ്യം - ലക്കം ആറു
അവസാനം ഡോക്ടര്‍ ആ സത്യം
ദേവികയുടെ അച്ഛന്‍ രാമമൂര്‍ത്തിയോട് തുറന്നു പറഞ്ഞു . ജിക്ക്സന് രക്തത്തില്‍
canser ആണെന്ന് . പക്ഷെ , വളരെ ശ്രദ്ധയോടെ കൈ കാര്യം ചെയ്യേണ്ട കേസാണിതെന്നും ,
പ്രാരംഭ ഘട്ടമയതുകൊണ്ട് , ചിലപ്പോള്‍ മരുന്ന് ഫലപ്രദം അയെക്കുമെന്നും കൂടി പറഞ്ഞു
ഡോക്ടര്‍ .
ജിക്ക്സന്റെ അച്ഛനെയും
അമ്മയെയും കൂടി അറിയിക്കേണ്ട ചുമതലയും രാമമൂര്‍ത്തി സ്വയം ഏറ്റെടുത്തു. തല്‍ക്കാലം
ജിക്ക്സനും ദേവികയും ഇപ്പോള്‍ ഇതൊന്നും അറിയാന്‍ പാടില്ല . ഡോക്ടറും രാമമൂര്തിയും
കൂടി ഒരു നീണ്ട ചര്‍ച്ചക്കൊടുവില്‍ ഇങ്ങനെയെല്ലാം തീരുമാനങ്ങള്‍ എടുത്തു .
ആശുപത്രിയില്‍ നിന്നും ജിക്സനെയും ദേവികയെയും discharge ചെയ്തു . ആശുപത്രിയില്‍ നിന്നും
പിരിയുമ്പോഴേക്കും രണ്ട് വീട്ടുകാരും തമ്മില്‍ നല്ല ഒരു സ്നേഹബന്ധം സ്ഥാപിച്ചു
കഴിഞ്ഞിരുന്നു .
പിറ്റേന്നു നേരം പരപരാ
വെളുത്തു , കുയിലുകള്‍ മരച്ചില്ലകളിലിരുന്നു പാടി ...കൂയ് കൂയേ ..കൂയേ ..അണ്ണാന്‍
രാവിലെ തന്നെ ജില ജില എന്ന സ്വരവും ഉണ്ടാക്കി പ്രഭാത സവാരിക്കിറങ്ങി . അടുക്കളയില്‍
ജിക്സന്റെ അമ്മ രാവിലത്തെ കാപ്പിക്ക് പുട്ടും കടലക്കറിയും ഉണ്ടാക്കുന്ന
തിരക്കിലാണ് . അതിനിടയില്‍ ജിക്ക്സന്റെ അനിയത്തി റോസ്മരി ചായയുമായി ജിക്ക്സന്റെ
മുറിയിലേക്ക് കടന്നു വന്നു . “ ചേട്ടാ എഴുന്നേല്‍ക്ക് , ഇതാ ചായ “ റോസ്മരി പറഞ്ഞു
. എവിടെ എഴുന്നേല്‍ക്കാന്‍ കക്ഷി നല്ല ഉറക്കത്തിലാണ് . രണ്ടു മൂന്നു തവണ കുലുക്കി
വിളിച്ചപ്പോള്‍ ജിക്കസണ്‍ കണ്ണും ചിമ്മി എഴുന്നേറ്റു .” എന്താടി രാവിലെ.. “
ജിക്കസണ്‍ പിറുപിറുത്തു . “ ഓ ഈ ചേട്ടന്‍റെ ഒരു കാര്യം ചേട്ടനെ ഇപ്പോഴും
കണ്ടോണ്ടിരിക്കാന്‍ എന്തേ ..” രോസ്മരിയുടെ
കണ്ണിലും മനസിലും വേദന തളം കെട്ടിക്കിടന്നത് ജിക്ക്സന് മനസിലായില്ല.
ഡോക്ടറുടെ മുറിക്കു
വെളിയില്‍ മറഞ്ഞു നിന്ന് എല്ലാം കേട്ടുകൊണ്ടിരുന്നത് വേരെയരുമാല്ലയിരുന്നു . അത്
റോസ്മരി യായിരുന്നു. അത് കേട്ടപ്പോള്‍ മുതല്‍ റോസ്മരിയുടെ മനസ്
വിങ്ങിപ്പൊട്ടുകയായിരുന്നു . ആരോടും പറയാനുള്ള ധൈര്യം ഇല്ലായിരുന്നു . അപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഇപ്പോഴും
കാണണം കാണണം എന്ന് തോന്നല്‍ . പക്ഷെ
ജിക്ക്സനത് അറിയില്ലല്ലോ .
“എന്നാ ചായ കുടിക്ക് ഞാന്‍
പോകുവാ “ എന്നും പറഞ്ഞ് റോസ്മരി
അപ്പുറത്തേക്ക് പോയി . പോയ വഴിക്ക് രോസേമരിയുടെ കണ്ണില്‍നിന്നും വന്ന കണ്ണീര്‍
ആരും കാണാതെ ഉടുപ്പിന്റെ അറ്റം കൊണ്ട് തുടച്ചു .
ആ സമയത്ത് ജിക്ക്സന്റെ
വീട്ടിലേക്കു ഒരു ഫോണ്കോള്‍ വന്നു . റോസ്മരിയാണ് ഫോണ്‍ എടുത്തത് .” ഹലോ , ഹലോ ,...”
ശേഷം ഭാഗം അടുത്ത
വെള്ളിയാഴ്ച തുടരും ......
എഴുതിയത് : ബിനു മയപ്പള്ളില്‍
പ്രചോദനവും
പ്രോത്സാഹനവും : രാഘി അലുക്കേല്‍ ( raghi a.r )
ഒരു പ്രത്യേക അറിയിപ്പ് .
ഈ കഥയും കഥാ പാത്രങ്ങളും
തികച്ചും സങ്കല്പികമാണ് . ആരെയും വേദനിപ്പിക്കനുല്ലതല്ല .
Wednesday, December 4, 2013

കള്ളിച്ചെടി
കൂര്‍ത്ത മൂര്‍ത്ത മുള്ളുകള്‍ ....ഈ കറുത്ത് മഞ്ഞളിച്ച ശരീരം ...
ഈ മരുഭൂമിയിലെന്‍ ശിശിരം മുഷിഞ്ഞു നില്‍ക്കവേ..
വരണ്ടു വലജ്ഞ പൊടിക്കാറ്റ് എന്നെ വട്ടം വച്ച് കറങ്ങവേ ...
എന്‍ മനസ് പിടഞ്ഞൂ ..... എന്‍
ഏകാന്തമാം കടല്‍ തിരകള്‍ ഉഴറി നടക്കവേ
സ്വാന്തനം തേടും മുക്കുവന്‍ വലയില്‍ എന്നപോല്‍ ...
ഒരിറ്റു ആശ്വാസം തേടി ഞാന്‍ നിന്‍ ചാരത്തണയുമ്പോള്‍ യുമ്പോള്‍ ...
വരുമോ ഒരു തണല്‍ മരമായ്.. ഒരു കുളിര്‍ കാറ്റായ് ..
നിന്‍ മര ചില്ലയില്‍ ഞാന്‍ ഒന്ന് ശയിക്കട്ടെ..
എന്നുള്ളില്‍ മയങ്ങുന്ന സുന്ദര സ്വപ്ന വീചികളില്‍ ..
നീന്നെ ഞാന്‍ കൈ പിടിച്ചു നടത്തീടാം ..
Sunday, December 1, 2013
ഈ സ്നേഹ തീരത്ത്
ഇ മണല്‍ തരികളില്‍ ഒത്തിരി കാല്‍പ്പാടുകള്‍ ..
ആ കല്പടുകളില്‍ ഒത്തിരി വിയര്‍പ്പു കണങ്ങള്‍..
വിയര്‍പ്പു കണങ്ങള്‍ ഉരുകിയോലിച്ചു വന്നൂ ..
ചാലുകളായി , വറ്റിവരണ്ട ഭൂമിയില്‍ നിന്നും ..
ഉറവപോട്ടിയോഴുകുന്നതു പോല ..
ചൂട് നിശ്വാസങ്ങള്‍ ആവിയായി ഉയരവേ ..
സ്നേഹ നീര്‍ച്ചാലുകള്‍ പൊട്ടിയൊഴുകി ..
ആ വരണ്ട ഭൂമിതന്‍ മനുഷ്യ നിര്‍മ്മിതമാം ..
ഒരു സ്നേഹ കടലായി മാറി..
തിരകള്‍ ആകാശം മുട്ടെ ഉയര്‍ന്നു താന്നു ..
വെങ്കിലും അവന്‍ തന്‍ വികാരം ശമനമായി .
by - binu mayappallil
Subscribe to:
Posts (Atom)