അന്നും പതിവുപോലെ ജിക്കസണ്‍
ക്രത്യം 4 മണിക്ക് തന്നെ , കുളിച്ചൊരുങ്ങി വീട്ടില്‍ നിന്നും ഇറങ്ങി . അമ്മ
ചായയുമായി ഉമ്മറത്ത് പ്രത്യക്ഷപ്പെട്ടു ,
ആവി പറത്തുന്ന ചൂടുചായ മോന്തി കുടിച്ചുകൊണ്ടിരിക്കുന്ന സമയത്തും
ജിക്ക്സന്റെ മനസ് അവിടെയെങ്ങുമില്ലയിരുന്നു .
അതുകൊണ്ട് ചായ കുടിക്കുടിക്കുന്നത് അത്ര രസത്തിലല്ലായിരുന്നു . ഈ ചായ
എത്രയും വേഗം ഒന്ന് തീര്‍ണെങ്കിലെന്നു ജിക്സന്‍
ആശിച്ചുപോയി , വെപ്രാളം കണ്ട് അമ്മക്ക്
സംശയം . “ എന്താ മോനേ നിനക്ക് ഇത്ര ധൃതി “
ഒന്നും ഇല്ലമ്മേ “ എന്ന് മറുപടിയും പറഞ്ഞ്
വേഗം വീട്ടില്‍ നിന്നും ഇറങ്ങി. പോകുന്ന പോക്കില്‍ മുറ്റത്തുനിന്ന ജമന്തി പൂക്കള്‍
ജിക്ക്സോനെ നോക്കി തലകുലുക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു . അതിലെ വന്ന മന്ദമാരുതനും
ജമന്തിപൂക്കളുടെ കൂട്ടത്തില്‍ ക്കൂടി ജിക്ക്സനെ കളിയാക്കാന്‍ .
ജിക്ക്സന്റെ മനസ് മുഴുവന്‍
കടല്തീരത്തിനടുത്തുള്ള പാര്‍ക്കിലായിരുന്നു . “കാണുന്നില്ലല്ലോ.
ചുറ്റും നോക്കി . ” ജീക്സന്‍റെ മനസ് വിഷമിച്ചു. പതിവുപോലെ അന്നും അവള്‍ വരുമെന്ന്
വിചാരിച്ചതില്‍ തെറ്റില്ലല്ലോ . . ദേവിക എന്നായിരുന്നു അവളുടെ പേര് .
ജിക്കസണ്‍ അങ്ങനെയൊന്നും പെണ്ണുങ്ങളുടെ കൂടെ കൂട്ടുകൂടുന്ന സ്വഭാവം ഉള്ളയാള്‍
അല്ലായിരുന്നു പൊതുവേ ഒരു നാണം
കുണുങ്ങിയായിരുന്നു. പെണ്ണുങ്ങളോട് അങ്ങനെ ചാടിക്കേറി സംസാരിക്കാന്‍
അറിയില്ലായിരുന്നു . കടല്തീരത്തുള്ള പാര്‍ക്കില്‍
ഒറ്റയ്ക്ക് പോയിരിക്കുകയും തിരമാലകള്‍ ഉയര്‍ന്നു വരുന്നതും താന്നു പോകുന്നതും , പിന്നെ ആള്‍ക്കാര്‍ വരുന്നതും പോകുന്നതും കണ്ടുകൊണ്ടിടിക്കുകയും ഒക്കെ ഒരു പതിവുശീലമായിരുന്നു
.കടല്‍തീരത്തെ സുഖമുള്ള കാറ്റ് ജീക്സന്‍റെ മനസിനെ ഏതോ ഒരു മായാലോകത്തേക്ക്
നടത്തിക്കൊണ്ട് പോകുമായിരുന്നു . അങ്ങനെയാണ് ഒരുദിവസം
ദേവികയെ കണ്ടുമുട്ടിയത് . ഒരു ദിവസം ദേവിക മാതാപിതാക്കളോടൊപ്പം
വൈകുന്നേരം നടക്കാന്‍ ഇറങ്ങിയതായിരുന്നു . പാര്‍ക്കില്‍ വെച്ച് കളഞ്ഞു പോയ
ദേവികയുടെ മോതിരം നിലത്തുനിന്നു തപ്പി കൊണ്ടിരുന്ന സമയത്താന് ജീക്സണ്‍ അവരെ കാണുന്നത്.
എന്തോ ഭാഗ്യമെന്നു പറഞ്ഞാല്‍ മതിയല്ലോ !!. മോതിരം കണ്ടെത്തി ദേവികയുടെ കയ്യില്‍
അത് കൊടുക്കാന്‍ പറ്റുമെന്ന്
സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല . അങ്ങനെയാണ് അവര്‍ തമ്മില്‍ കൂടുതല്‍ പരിചയപ്പെടുന്നതും അടുക്കുന്നതും.മോതിരം
കയ്യില്‍ കൊടുക്കുന്ന സമയത്ത് ജീക്സന്‍ ദേവികയുടെ മുഖത്തെക്കു പാതിമനസ്സോടെ ഒന്നു
നോക്കി. വെളുത്ത
സുന്ദരിയായ ദേവിക . ഒരു പെണ്ണിന് വേണ്ട എല്ലാ അങ്ങലാവണ്യങ്ങളും തികഞ്ഞവള്‍ . ജീക്സന്‍റെ
മനസ് അറിയാതെ ആ സുന്ദരിയില്‍ ഉടക്കി. എന്നാലും ആ മുഖത്തേക്ക് തലയുയര്‍ത്തി നോക്കി
പഞ്ചാര ചിരി ചിരിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. പിറ്റേദിവസവും അതേ സമയത്ത് ദേവിക ഒറ്റയ്ക്ക് അതേ സ്ഥലത്തു വന്നു. “ഒരു നന്ദി
വാക്ക് പറയാന്‍ വിട്ടു പോയതുകൊണ്ടു മനസിന് വിഷമം ആയി ,
അതുകൊണ്ടു പറയാന്‍ വന്നതാ.. ഞാന്‍ പോകുവാ ..“ ഒറ്റ ശ്വാസത്തില്‍ ദേവിക അത്രയും
പറഞ്ഞോപ്പിച്ചു. “അതിനെന്താ.. നന്ദി പറഞ്ഞോളൂ, പക്ഷേ ഈ നന്ദി
ഇങ്ങനെ എപ്പോഴും പറഞ്ഞോണ്ടിരിക്കുന്നതാ എനിക്കിഷ്ടം” ജീക്സന്‍ മറുപടി പറഞ്ഞു. .അത്
പറഞ്ഞു കഴിഞ്ഞപ്പോള്‍ രണ്ടുപേരുടെയും കണ്ണില്‍ ഒരു ചിരി വിടര്‍ന്നു . വലിയൊരു ഭാരം
മനസില്‍ നിന്നു ഊര്‍ന്ന് താഴെ വീണു പോയ അനുഭവം. .ആകാശത്തുനിന്നും ആനന്ദ പൂക്കള്‍
അവരുടെ ദേഹത്ത് വീണു രോമാഞ്ച കുളിര്‍ പെയ്തു. അങ്ങനെ ഒരു ബന്ധം അവിടെ ഉടലെടുത്തു ആ
അടുപ്പം ദിവസങ്ങളോളം നീണ്ടു. പതുക്കെ പതുക്കെ ജീക്സന്‍ ദേവികയില്‍ അനുരാഗ
ബദ്ധനായിതീര്ന്നു .
എല്ലാ ദിവസവും ഈ പാര്‍ക്കിലെ കൂടിക്കാഴ്ച തുടര്‍ന്നുപോന്നു മനസിലെ ആഗ്രഹങ്ങളും
വര്‍ത്തമാനങ്ങളും കൊതിതീരെ പറഞ്ഞോണ്ടിരിക്കുവാനും പരസ്പ്പരം കണ്ടോണ്ടിരിക്കുവാനും
മതിവരാത്ത നിമിഷങ്ങളും ദിവസങ്ങളും കടന്നുപോയത് അവര്‍ അറിഞ്ഞില്ല.
“ഹായ് ജിക്കസണ്‍ “ , പാര്‍ക്കില്‍
ഒരു മരത്ത്തനലില്‍ ആരെയോ പ്രതീഷിച്ചിരുന്ന ജിക്കസണ്‍ വിളി കേട്ട്പെട്ടെന്ന് ഞെട്ടിതിരിഞ്ഞു നോക്കി .എന്റെ വേഴാമ്പല്‍ വന്നേ.. മനസില്‍
അറിയാതെ വിചാരിച്ചുപോയി . “ ഹായ് ദേവിക, ജിക്സന്‍ കൈ നീട്ടി ” .
ജിക്ക്സോന്റെ മുഘത്തെ പേശികള്‍ അത്ഭുതത്താല്‍ തുടിച്ചു . ഹൂ.. പ്രതീഷിച്ചിരുന്ന
ആള്‍ വന്നെത്തി.. മുഘത്താകെ ഒരു വല്ലാത്ത
പ്രേമ ഭാവം ആളിക്കത്തി ...
ജിക്ക്സോന്റെ മനസ്സില്‍
ഒരായിരം പൂത്തിരി ഒന്നിച്ചു കത്തി . ദേവികയുടെ മനസിലും അങ്ങനെതന്നെ യായിരുന്നു .
ജിക്ക്സോനെ കാണുവാന്‍ വേണ്ടിത്തന്നെയാണ് ദേവിക കഷ്ടപ്പെട്ട് അവിടെയെത്തിയത് .
രാത്രിയില്‍ ടേബിള്‍ ലാമ്പിന്‍റെ മുന്പിലിരുന്നു ഒറ്റക്കിരുന്നു പഠിക്കുമ്പോഴും ,
ഭക്ഷണം കഴിക്കുന്ന സമയത്തും , എന്തിനു ഉറങ്ങുന്ന സമയത്തുപോലും ദേവികയുടെ മനസ്സില്‍
ഒരേ ഒരാള്‍ മാത്രം ..അത് ജിക്കസണ്‍ തന്നെയായിരുന്നു . എന്താണെന്നറിയില്ല കുറച്ചു ദിവസങ്ങളേ
ആയുള്ളൂ എങ്കിലും ജിക്ക്സോനും ദേവികയും മനസുകള്‍ തമ്മില്‍ വളരെ അടുത്തു
പോയിരുന്നു . ചിലപ്പോള്‍ പ്രകൃതി തന്നെ അവരെ തമ്മില്‍ അടുപ്പികാന്‍
തീരുമാനമെടുത്തപോലെ ..
കണ്ടയുടനെ തന്നെ ദേവിക
ഹസ്തദാനത്തിനായി കൈ നീട്ടി . ജിക്കസണ്‍ വളരെ പ്രേമപൂര്‍വ്വം അത് സ്വീകരിച്ചു .
രണ്ടുപേരും കൂടി സിമന്റു ബഞ്ചില്‍ ഇരുന്നു . ദേവിക പച്ചക്കളറില്‍ ഉള്ള ഒരു
ചുരിദാര്‍ ആണ് ഇട്ടിരുന്നത് . ദേവികയുടെ വെളുത്ത ശരീരത്തില്‍ ആ പച്ച ചുരീദാര്‍
അതിമനോഹരമായി ഒട്ടിച്ചേര്‍ന്നു കിടന്നു . വൈകുന്നേരത്തെ സുര്യന്റെ പ്രഭയും
കൂടിയായപ്പോള്‍ ദേവിക അതി സുന്ദരിയായി തോന്നി . ജിക്ക്സനും ഒട്ടും മോശo
അല്ലായിരുന്നു . ഉറച്ച ശരീരം , മസ്സില്‍ ബോഡി . പാന്റും ഷര്‍ട്ടും ഷൂസും ഇട്ടു
നല്ല അസ്സല്‍ ജന്റില്‍മാന്‍ സ്റൈല്‍ .
രണ്ടുപേരും സിമന്റു ബഞ്ചില്‍
ലിരുന്നുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കുറച്ചു നേരത്തേക്ക് നോക്കിയിരുന്നതല്ലാതെ ഒന്നും മിണ്ടാന്‍
സാധിച്ചില്ല . അഞ്ചുനിമിഷം അങ്ങനെ
കടന്നുപോയി . അവസാനം ജിക്കസണ്‍ തന്നെ ആ മൌനത്തിനു വിരാമമിട്ടു . “അതെയ് ദേവികെയ്
.....ഞാന്‍ പറയട്ടെ., ..ഊം എന്താ ..”.ദേവിക മൂളി “..എന്നാ ..”, “ഞാന്‍ മിണ്ടിതുടങ്ങാം അല്ലെ” ..അത് കേട്ടയുടനെ
പെട്ടെന്ന് ദേവികയുടെ വായില്‍ നിന്ന് മലവെള്ളപ്പാച്ചില്‍ പോലെ ചിരി
പൊട്ടി..അടക്കിപ്പിടിച്ചിട്ടും ദേവികക്കു ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല .
അതുകണ്ടയുടനെ ജിക്ക്സോനും ചിരി പൊട്ടി . രണ്ടുപേര്‍ക്കും ചിരി അടക്കി നിര്‍ത്താന്‍
സാധിച്ചില്ല . അതിനിടയില് ദേവികയുടെ ഒരു ഡയലോക് “..അതേയ്.. ഞാന്‍ മിണ്ടാം അല്ലെ
..” പിന്നെയും പൊട്ടിച്ചിരി .. ഇതിനിടയില് ജിക്ക്സോന്റെ ഡയലോക് “...ഇനിയൊന്നും
മിണ്ടേണ്ട..” പിന്നെയവിടെ നടന്നത്
പ്രവചിക്കാന്‍ അസാധ്യം . തിരമാല കണക്കെ ചിരിയുടെ പൂമാല തീര്‍ത്തു
രണ്ടുപേരും കൂടി .
ഇതിനിടയിലേക്ക്
കപ്പലണ്ടിക്കാരന്‍ പയ്യന്റെ “ കപ്പലണ്ടീ , കപ്പലണ്ടീ , “ എന്നുള്ള വിളി
കേട്ടപ്പോഴാണ് ഇരുവര്‍ക്കും പരിസരബോധം ഉണ്ടായത് . അവസാനം രണ്ടുപേരും വയറു പൊത്തി
പിടിച്ചുകൊണ്ട് ചിരി നിര്‍ത്തി . കപ്പലണ്ടിയും കോറിച്ചുകൊണ്ടു സിമന്റു
ബഞ്ചിലിരുന്നു .
എനിക്ക് ഒത്തിരി കാര്യങ്ങള്‍
പറയുവാന്‍ ഉണ്ട് . ജിക്കസണ്‍ പറഞ്ഞു . എനിക്കും ഉണ്ട് പറയുവാന്‍ . എന്ന് ദേവിക,
എന്നാ ദേവിക ആദ്യം പറയു ..ഞാന്‍ കേള്‍ക്കാം
ജിക്കസണ്‍ മൂളിക്കേട്ടു .......
തുടരും
No comments:
Post a Comment