അന്നൊരു ദിവസം ജിക്സനും
ദേവികയും കൂടി പാര്‍ക്കിലെ പൈന്‍ മര തണലില്‍ കിന്നാരം പറഞ്ഞോണ്ട് അങ്ങനെ
ഇരിക്കുകയായിരുന്നു . പ്രകൃതിയുടെ കൊച്ചു കൊച്ചു കുസൃതികള്‍ അവരുടെ പ്രേമ
സല്ലാപങ്ങള്‍ക്ക് ശക്തി കൂട്ടി . മന്ദമാരുതന്‍ കിളികൊഞ്ചലായ് അടുത്ത് കൂടിയത്
അവരറിഞ്ഞില്ല. . ചൂളം വിളിയുടെ മധുര സംഗീതം പൊഴിച്ചുകൊണ്ട് പൈന്‍ മരങ്ങള്‍
ഇളകിയാടി നൃത്തം വെച്ചു . സമയവും സാഹചര്യവും മറന്നുപോയ നിമിഷങ്ങള്‍.
ദേവികയുടെ കൊഞ്ചല്‍ തുടര്‍ന്നു
. ഞാനൊരു കാര്യം ചോദിച്ചാല്‍ സത്യം പറയാമോ
. ഊം പറയു ദേവികെ , കേള്‍ക്കട്ടെ ..” . “ അതേയ് എന്നെ ഒത്തിരി സ്നേഹിക്കാമോ.” അത് കേട്ടപ്പോള്‍
ജിക്കസന്ടെ മനസ് വിടര്‍ന്നു , ഒരു പൂത്തിരി കത്തി . . കാരണം ഞാന്‍ എന്ത് ആഗ്രഹിച്ചുവോ
അത് ദേവിക ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു . ജിക്കസണ്‍ടെ മനസ് സന്തോഷം കൊണ്ട്
തുള്ളിച്ചാടി . പക്ഷെ അത് പുറത്തു കാണിച്ചില്ല . എന്താ ഒന്നും മിണ്ടാത്തത് ദേവിക
പിന്നെയും ചോദിച്ചു . അതിനു മറുപടിയായി ജിക്കസണ്‍ ടെവികയോട് ഒരു മറുചോദ്യം
ചോദിച്ചു . “ “ദേവികെ , എന്നെ ഇച്ചായാ എന്ന് വിളിക്കാമോ എന്ന് “ അത് കേട്ടപ്പോള്‍ ദേവികയുടെ മനസ് ആനന്ദനൃത്തം
ചവുട്ടി . പൈന്‍ മരങ്ങള്‍ തലയാട്ടി കുലുങ്ങി ചിരിച്ചു. , ചെറിയ കാറ്റ് അവരെ
തഴുകികൊണ്ട് കടന്നുപോയി . ആ കാറ്റില് ഉണ്ടായിരുന്നു ഒരു സ്വരം ...” എനിക്ക് നൂറുവട്ടം സമ്മതം”.
പക്ഷെ മറുപടിയായി ദേവിക
വേറെ രീതിയില്‍ അത് പറഞ്ഞു . “ നൂറു വട്ടം
..” രണ്ടുപേരുടെയും മനസ്സില്‍ നിന്ന് എന്തോ ഒരു ഭാരം ഒഴിഞ്ഞു പോയപോലെ ഒരു
തോന്നല്‍ , അത് അവരുടെ മുഖ ഭാവത്തില്‍ നിന്ന്
പ്രകടമായിരുന്നു .രണ്ടുപേരുംകൂടി ഒത്തിരി നേരം അവിടെ വര്‍ത്തമാനങ്ങള്‍
പറഞ്ഞ് രസിച്ചിരുന്നു , സമയം പോയതറിഞ്ഞില്ല .
നമുക്ക് വീട്ടില്‍ പോവണ്ടേ
. പരിസരബോധം വന്നപ്പോള്‍ ജിക്കസണ്‍ ദേവികയോട് പറഞ്ഞു.”പോവാല്ലോ...” ദേവിക മൊഴിഞ്ഞു .., പക്ഷെ എന്നെ വീട്ടില്‍
കൊണ്ടുപോയി വിടണം....” “സമ്മദിച്ചു . ജിക്സന്‍ മറുപടി നല്‍കി. ”രണ്ട് പേരും
പോകാനായി എഴുന്നേറ്റു .
രണ്ടുപേരുടെയും വീട് പാര്‍ക്കില്‍
നിന്ന് നടന്നു പോകാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ . നേരം സന്ധ്യ ആയതിനാല്‍ ദേവികയെ
വീട് വരെ അനുഗമിച്ചുകൊണ്ട് രണ്ടുപേരും കൂടി പതുക്കെ നടന്നു . കുറെദൂരം അവര്‍ വര്‍ത്തമാനം
പറഞ്ഞു അങ്ങനെ പൊയ്ക്കൊണ്ടിരുന്നു ...
പെട്ടെന്നാണ് അത്
സംഭവിച്ചത് . ഒരു കാര്‍ അതി വേഗതയില്‍ ചീറി പാഞ്ഞു വന്നു . നിമിഷനേരം കൊണ്ട്
എല്ലാം കഴിഞ്ഞു . ചീറിപ്പാഞ്ഞുവന്ന കാറ് നിയന്ത്രണം തെറ്റി രണ്ടുപേരേയും ഇടിച്ചു തെറിപ്പിച്ചു . കാറ് രണ്ടുവട്ടം തലകീഴായി മറിഞ്ഞു അപ്പുറത്തുള്ള
തരിശു പാടതിലേക്ക് വീണു . കാറ് തകര്‍ന്നു തരിപ്പണം ആയി . അതില്‍നിന്നു വലിയ
നിലവിളികളും ദീനരോദനങ്ങളും ഉയര്‍ന്നു . ജിക്കസനും ദേവികയും രക്തത്തില്‍ കുളിച്ചു
തെറിച്ചു വീണു . ആള്‍ക്കാരെല്ലാം ഓടിക്കൂടി . ജിക്കസന്‍ ഒരു പുല്തകിടിയിലാണ് വീണത്
. അതുകൊണ്ട് കാലിനും കൈക്കും ഒടിവ് ഒന്നും ഇല്ലാതെ അത്ഭുതകരമായി രക്ഷപെട്ടു . പക്ഷെ ദേവികയുടെ കാര്യം വളരെ
കഷ്ടത്തിലായിരുന്നു . മേലാകെ രക്ത മയം . കാല് തൂങ്ങി കിടക്കുന്നു . ഇട്ടിരുന്ന
ചുരീദാര്‍ കീറി മുഴുവന്‍ രക്തമയം . ദേവികയുടെ ബോധം പോയി . ആള്‍ക്കാര്‍ ഒത്തിരി
ഓടിക്കൂടി . രണ്ട് കാറുകള്‍ അതിലെ വന്നു . കൈ കാണിച്ചിട്ട് നിറുത്താതെ പോയി .
ചോരയില്‍ കുളിച്ചുകിടക്കുന്ന ജിക്ക്സനെയും ടെവികയെയും കണ്ടപ്പോള്‍ അവര്‍
സമ്മതിച്ചില്ല . എന്തിനാണ് ഒരു പുലിവാല്‍ പിടിക്കുന്നത് എന്ന് വിചാരിച്ചു കാണും .
അതെ സമയത്ത് തന്നെ പോലീസു വണ്ടി വന്നു . രണ്ടു പെരെയും അടുത്തുള്ള ഒരു പ്രൈവറ്റ്
ആശുപത്രിയിലേക്ക് കൊണ്ടുപോയി . സഹായത്തിനായി രണ്ട് പേരെ പോലീസുകാര്‍ വണ്ടിയില്‍
കയറ്റി . ആള്‍ക്കൂട്ടത്തിലുള്ളവര്‍ ആരോ ദേവികയെയും ജിക്ക്സോനെയും അറിയുന്നവര്‍ ഉണ്ടായിരുന്നു .
വിവരം അറിയിക്കാനായി അവര്‍ പുറപ്പെട്ടു . ഇത്ര പെട്ടെന്ന് ഇങ്ങനെയൊക്കെ വരുമെന്ന്
ആര് വിചാരിച്ചു . ജിക്കസന്‍ ആണെങ്കില്‍ സ്വന്തം വേദന മറന്നിട്ടു എന്‍റെ ദെവികെ ,
എന്ന് ഉറക്കെ കരയുകയായിരുന്നു . ചോരയില്‍ കുതിര്‍ന്ന മുറിവേറ്റ മുഖം . അതിലൂടെ
കണ്ണുനീര്‍ ധാരയായി ഒഴുകി . ജിക്ക്സന് മനോനില തെറ്റുന്ന പോലെ തോന്നി . പിച്ചും
പേയും പുലംബാന്‍ തുടങ്ങി . അത്രയ്ക്ക് വേദനയായിരുന്നു ജിക്ക്സോന്റെ മനസ്സില്‍ .
തകര്‍ന്നു പോയ കാറ്
നാട്ടുകാരും പോലീസും ചേര്‍ന്ന് വെട്ടിപ്പോളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത് .
അതില്‍ ജീവനോടെ ആരും ഉണ്ടായിരുന്നില്ല .
രണ്ടുപേരും ആശുപത്രിയില്‍
അട്മിട്ടായി . ദേവികയുടെ മാതാപിതാക്കള്‍
ആശുപത്രിയിലേക്ക് പാഞ്ഞു വന്നു . ഒരു കൂട്ടനിലവിളിയയിരുന്നു അവിടെ . വൈകുന്നേരം
നാലു മണിക്ക് ചായയും വടയും കഴിച്ചിട്ട് പാര്‍ക്കില്‍ പോകുവനെന്നും പറഞ്ഞ്
ഇറങ്ങിയതായിരുന്നു . പെട്ടെന്ന് ഇങ്ങനെ വരുമെന്ന് ആരെങ്കിലും വിചാരിച്ചോ . അച്ഛനും
അമ്മയ്ക്കും കൂടി ഒരൊറ്റ മോളാണ് . ഒത്തിരി നേര്‍ച്ചയും കാഴ്ചയും നേര്‍ന്നു
കിട്ടിയതാണ് അവര്‍ക്ക് ദേവികയെ . എങ്ങനെ ഈ രംഗം അവര്‍ സഹിക്കും . ദേവികയെ അത്യാസന
വിഭാഗത്തില്‍ കണ്ടപ്പോള്‍ തന്നെ ദേവികയുടെ അമ്മ ബോധം കേട്ട് വീണു ഡോക്ടര്‍ മാരും
നര്സുമാരും ചേര്‍ന്ന് ദേവികയെ ഓപറേഷന്‍ തിയട്ടെരിലേക്ക് മാറ്റി . അടുത്ത ബെഡ്ഡില്‍
ജിക്കസന്‍ കിടപ്പുണ്ട് . ജിക്ക്സന്റെ അപ്പനും അമ്മയും അനിയത്തിയും ഓടി
കിതച്ചുകൊണ്ട് മകനെ കാണുവാനെത്തി . വന്നപാടെ അമ്മയും അനിയത്തിയും കൂടി ജിക്ക്സന്റെ
ദേഹത്തേക്ക് ബോധാമറ്റു വീണു . അവര്‍ക്ക് ആകെയുള്ളൊരു ആണ്‍ തരി . ജിക്കസന്‍
നഷ്ടപ്പെട്ടാല്‍ അവര്‍ക്ക് ഈ ജന്മം പോയപോലെ . ജിക്ക്സനിലാണ് അവര്‍ക്ക്
പ്രതീഷയത്രയും .
പെട്ടെന്ന് ഓപ്പറേഷന്‍
തിയറ്റെരില്‍ നിന്ന് ഡോക്ടര്‍ അവരിടെയിടയിലേക്ക് കടന്നു വന്നു . എല്ലാവരുടെയും
കണ്ണുകള്‍ ആകാംഷയോടെ ഡോക്ടരിലേക്ക് തിരിഞ്ഞു ........
തുടരും..
No comments:
Post a Comment