അവസാനം ഡോക്ടര്‍ ആ സത്യം രാമമൂര്‍ത്തിയോട് തുറന്നു പറഞ്ഞു .
ജീക്സന്‍റെ രക്തത്തില്‍ കാന്‍സര്‍ ആണെന്ന് . പക്ഷെ , വളരെ ശ്രദ്ധയോടെ കൈ കാര്യം ചെയ്യേണ്ട കേസാണിതെന്നും , പ്രാരംഭ
ഘട്ടമയതുകൊണ്ട് , ചിലപ്പോള്‍ മരുന്ന് ഫലപ്രദം അയെക്കുമെന്നും കൂടി ഡോക്ടര്‍ പറഞ്ഞു
എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അക്ഷരാര്‍ത്തത്തില്‍ രാമമൂര്‍ത്തി
ഞെട്ടിപ്പോയി . കാരണം ജീക്സണെന്തെങ്കിലും സംഭവിച്ചാല്‍ അത് ദേവികയെയും
ബാധിക്കുമെന്ന് രാമമൂര്‍ത്തിക്ക് നന്നായി അറിയാമായിരുന്നു. അവരുടെ സ്നേഹബന്ധം
അത്രക്ക് വലുതായിരുന്നു. രണ്ടു വീട്ടുകാരും തമ്മില്‍ അത്രക്കൊരു ആല്‍മബന്ധം
സ്ഥാപിച്ചു കഴിഞ്ഞിരുന്നു . .
രാമമൂര്‍ത്തിയുടെ വിഷമം കണ്ട് ഡോക്ടര്‍ തോളത് തട്ടി
ആശ്വസിപ്പിച്ചു . ജിക്സന്‍ ഇത് ഒരു കാരണവശാലും അറിയരുതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുകയും
ചെയ്തു. ജിക്സന്റെ അപ്പനെയും അമ്മയെയും
കൂടി ഈ വിവരം അറിയിക്കേണ്ട ചുമതലയും രാമമൂര്‍ത്തി സ്വയം ഏറ്റെടുക്കണമെന്നു ഡോക്ടര്‍
ഉപദേശിച്ചു . തല്‍ക്കാലം ദേവികയോ ജിക്സനോ ഇതൊന്നും അറിയരുതെന്നും പറഞ്ഞു. ഡോക്ടറും
രാമമൂര്‍ത്തിയും കൂടി ഒരു നീണ്ട ചര്‍ച്ചക്കൊടുവില്‍ ഇങ്ങനെയൊക്കെ തീരുമാനിച്ചു.
ആശുപത്രിയില്‍ നിന്നും ജിക്സനെയും ദേവികയെയും ഡിസ്ചാര്‍ജ്
ചെയ്തു. യാത്ര പറഞ്ഞു പിരിയാന്‍ സമയം ആയപ്പോള്‍ രണ്ടു വീട്ടുകാര്‍ക്കും സങ്കടം
സഹിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ ദേവിക തന്റെ പട്ടുതൂവ്വാല ജിക്സന്റെ കയ്യില്‍
സമ്മാനമായി വെച്ച് കൊടുത്തു . “ഇതെന്‍റെ
ഹൃദയമാണ് “ ഇതും പറഞ്ഞ് ദേവിക കാറിനകത്തിരുന്നുകൊണ്ട് ജിക്സന്റെ കൈ
പിടിച്ചു പൊട്ടിക്കരഞ്ഞു. അവസാനം രണ്ടു വീട്ടുകാരും അവരവരുടെ വീടുകളിലേക്ക്
യാത്രയായി . നിറകണ്ണുകളോടെ ദേവിക അമ്മയുടെ മടിയില്‍ തലചായ്ച്ചു കിടന്നുകൊണ്ട്
വിതുമ്പി .
പിറ്റേന്ന് വെളുപ്പിന് നേരം പരപരാന്നു വെളുത്തു. തണുപ്പിന്റെ
മഞ്ഞിന്‍ കണങ്ങള്‍ മൂടിപ്പുതച്ചു. കുയിലുകള്‍ മരച്ചില്ലയില്‍ ഇരുന്നുകൊണ്ട്
കൂയേ.... കൂയേ ...എന്ന് സംഗീതം ആലപിച്ചു . അണ്ണാന്‍ രാവിലെ തന്നെ ജില
...ജില...എന്ന് സ്വരം ഉണ്ടാക്കികൊണ്ട് തന്‍റെ പ്രഭാത സവാരിക്കിറങ്ങി.
ഇതെല്ലാം കണ്ടുകൊണ്ട് ഇളംകാറ്റ് മെല്ലെ കടന്നു പോയി .
പൂക്കള്‍ ചിറികോട്ടി ചിരിച്ചു. സൂര്യ രശ്മികള്‍ താണിറങ്ങി .
ജിക്സന്റെ വീട്ടിലെ അടുക്കള ചിമ്മിനിയില്‍ നിന്നും
വിറകിന്റെ പുക ഉയരാന്‍ തുടങ്ങി . ജിക്സന്റെ അമ്മ അടുക്കളയില്‍ നല്ല തിരക്കിലാണ് .
പുകകറകൊണ്ട് മുഷിഞ്ഞ വേഷം . കൈ തണ്ടയിലും ഉടുത്തിരിക്കുന്ന സാരിയിലും വിറകിന്റെ
കരി പറ്റിയിട്ടുണ്ട് . രാവിലത്തെ കാപ്പിക്ക് പുട്ടും കടലയും ഉണ്ടാക്കുന്ന
തിരക്കിലാണെന്ന് തോന്നുന്നു. സഹായത്തിനു റോസ്മേരിയും അടുത്തുതന്നെയുണ്ട് . പണി
തിരക്കിലാനെലും രണ്ടുപേരും പറ പറാന്നു നാട്ടുവര്‍ത്തമാനം പറയുന്നുമുണ്ട് .
ഇതിനിടയില്‍ റോസ്മേരി അടുപ്പത്തിരുന്ന ചായ ഊറ്റി അതില്‍ പച്ചസാരയും ഇട്ട് ജിക്സന്റെ മുറിയിലേക്ക് കടന്നു വന്നു. “ ചേട്ടാ എഴുന്നേല്‍ക്ക് ,
ചായ… “ റോസ്മരി പറഞ്ഞു . എവിടെ എഴുന്നേല്‍ക്കാന്‍., കക്ഷി നല്ല ഉറക്കത്തിലാണ് . രണ്ടു മൂന്നു തവണ
കുലുക്കി വിളിച്ചപ്പോള്‍ ജിക്കസണ്‍ കണ്ണും ചിമ്മി എഴുന്നേറ്റു . “എന്താടി രാവിലെ..”
, ജിക്കസണ്‍ പിറുപിറുത്തു . “ ഓ ഈ ചേട്ടന്‍റെ
ഒരു കാര്യം.., ചേട്ടനെ ഇപ്പോഴും
കണ്ടോണ്ടിരിക്കാന്‍ എന്തേ ..” രോസ്മരിയുടെ
കണ്ണിലും മനസിലും വേദന തളം കെട്ടിക്കിടന്നത് ജിക്ക്സന് മനസിലായില്ല.
ഡോക്ടറുടെ മുറിക്കു
വെളിയില്‍ മറഞ്ഞു നിന്ന് എല്ലാം കേട്ടുകൊണ്ടിരുന്നത് വേറെയാരുമാല്ലായിരുന്നു .
അത് റോസ്മരി തന്നെയായിരുന്നു. അത് കേട്ടപ്പോള്‍ മുതല്‍ റോസ്മരിയുടെ മനസ്
വിങ്ങിപ്പൊട്ടുകയായിരുന്നു . ആരോടും പറയാനുള്ള ധൈര്യം ഇല്ലായിരുന്നു . അപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഇപ്പോഴും
കാണണം കാണണം എന്നൊരു തോന്നല്‍ . പക്ഷെ ജിക്ക്സനത് അറിയില്ലല്ലോ .
“എന്നാ ചായ കുടിക്ക് ഞാന്‍
പോകുവാ “ എന്നും പറഞ്ഞ് റോസ്മരി
അപ്പുറത്തേക്ക് പോയി . പോയ വഴിക്ക് രോസേമരി തന്‍റെ കണ്ണില്‍നിന്നും വന്ന കണ്ണീര്‍
ആരും കാണാതെ ഉടുപ്പിന്റെ അറ്റം കൊണ്ട് തുടച്ചു .
ദേവികയുടെ കിടപ്പു മുറിയുടെ ജനാലയില്‍ക്കൂടി പുറത്തേക്ക്
നോക്കിയാല്‍ വീടിന്റെ തെക്കേ വശത്തു പൂത്തുനില്‍ക്കുന്ന മൂവാണ്ടന്‍ മാവു കാണാം .
കാണാന്‍ നല്ല ഭങ്ങിയുള്ള മാവ് . കല്യാണ മണ്ഡപത്തില്‍ മേലുമുഴുവന്‍ മുല്ലപ്പൂ ചൂടി അണിഞ്ഞൊരുങ്ങി
നില്‍ക്കുന്ന നവവധുവിനെപ്പോലെ സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്ന
മൂവാണ്ടന്‍ മാവ് അതി സുന്ദരിയായി തോന്നി. ദേവിക കിടന്ന കിടപ്പില്‍ മാവിന്റെ
ശിഖിരങ്ങളില്‍ പാറിക്കളിക്കുന്ന ചിത്രശലഭങ്ങളെയും നോക്കി ആനന്ദം പൂണ്ടു
കിടക്കുകയായിരുന്നു. എണീറ്റു നടക്കാന്‍ പറ്റത്തില്ല. ഒരു മാസത്തെ വിശ്രമമാണ്
ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. കാലില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ് . അതുകൊണ്ടു കട്ടിലില്‍
തന്നെ കിടന്നുകൊണ്ടുള്ള പരിപൂര്‍ണ്ണ വിശ്രമത്തിലുമാണ് ദേവിക . സഹായിക്കാന്‍
അമ്മയുള്ളതുകൊണ്ടു ഒന്നും അറിയേണ്ട കാര്യമില്ല .ദേവികയുടെ ശ്രദ്ധ വീണ്ടും മാവിലേക്ക് തിരിഞു.
ഒരു കൂട്ടം വിവിധ വര്‍ണ്ണങ്ങളിലുള്ള ഭങ്ങിയുള്ള
ചിത്രശലഭങ്ങള്‍ മാവിന്റെ ഇലകളിലും കൊമ്പുകളിലുമെല്ലാം പറന്നുകളിക്കാന്‍
തുടങ്ങിയിട്ട് കുറെ നേരമായി . മൂവാണ്ടന്‍ മാവിന് ചിത്ര ശലഭങ്ങളെ ഒത്തിരി ഇഷ്ടം
ആയെന്നു തോന്നുന്നു. പൂക്കുലകള്‍ സന്തോഷം കൊണ്ട് നൃത്തം ചവിട്ടാണ്‍ തുടങ്ങി. കളിയ്ക്കാന്‍
കൂട്ടുകാരെ കിട്ടിയ സന്തോഷം . പെട്ടെന്നു ഒരു വണ്ട് വന്നു പൂക്കുലകളില്‍ ചേക്കേറി
. എന്തോ ദേവികയുടെ മുഖം അത് കണ്ടിട്ടു
മ്ലാനമായി. എന്റെ ജീക്സണ്‍ ഇപ്പോള്‍ കൂടെയില്ലല്ലോ എന്ന വിചാരം ദേവികയെ വല്ലാതെ
മനോ വിഷമത്തിലാക്കുകയും ചെയ്തു. അങ്ങനെ ,
ജീക്സണെ ക്കുറിച്ചുള്ള മധുരമുള്ള ഓര്‍മ്മകളുമായി ദേവിക മെല്ലെ കട്ടിലില്‍ ചാരി
കിടന്നു .
എന്റെ ജീക്സണ്‍ ഇപ്പോള്‍ എന്തു ചെയ്യുക ആയിരിയ്ക്കും .
ദേവികയുടെ വിചാര വികാരങ്ങള്‍ മെല്ലെ മനോരജ്യത്തിലേക്ക് വഴുതി വീണു. കുറച്ചു
ദിവസങ്ങളായി ഒരു വിവരവും ഇല്ലല്ലോ . ഒരു ദിവസം പോലും എനിക്കു കാണാതിരിക്കാന്‍
പറ്റത്തില്ല എന്റെ ജീക്സണെ .എന്റെ കാല് ഭേദം ആയിരുന്നെങ്കില്‍ ഒന്നു അവിടം വരെ
പോകാമായിരുന്നു. മൂവാണ്ടന്‍ മാവിലെ ചിത്ര ശലഭങ്ങളെപ്പോലെ ഞങ്ങല്‍ക്ക് ഇപ്പോള്‍
പാറി പറന്നു നടക്കാമായിരുന്നു. ആ വണ്ട് പൂക്കുലയില്‍ ചേക്കേറിയത്പോലെ ജീക്സണ്‍
എന്നാണാവോ എന്റെ യടുത്തേക്കു ചേക്കേറുക. എന്റെ പ്രാണനേ ...ജീക്‍സാ .....ദേവിക ആല്‍മഗതം
ചെയ്തു. നാണം കൊണ്ട് ദേവികയുടെ മുഖം ചുവന്നു തുടുത്തു .
മീന്‍ കാരി ചെല്ലമ്മ മാവിന്‍ ചുവട്ടിലൂടെ നടന്നു വരുന്നത്
കണ്ടപ്പോളാണ് ദേവിക സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നത് . ഈ മീന്‍കാരി ചെല്ലമ്മയാണ്
ജീക്സന്റെ വീട്ടിലും മീന്‍ കൊണ്ടുപോയി കൊടുക്കുന്നത് എന്നാണ് അമ്മയില്‍ നിന്നും
ദേവികയ്ക്ക് അറിയാന്‍ കഴിഞ്ഞത്. പെട്ടെന്നു
ദേവികയ്ക്ക് മനസില്‍ ഒരു ബുദ്ധി തോന്നി.
തുടരും...
No comments:
Post a Comment