ക്രിസ്തു മത വിശ്വാസം മനുഷ്യന്‍റെ ജീവിതത്തിലൂടെ
കടന്നു പോകുമ്പോള്‍ അന്ധവിശ്വാസങ്ങളുടെ ഒരു കൂമ്പാരം തന്നെ പര്‍വ്വതം പോലെ ഉയര്‍ന്നു
നില്‍ക്കുനതു കാണാം . മനുഷ്യന്‍റെ ജന്മസിദ്ദമായ മൌലികാവകാശങ്ങളെ തകിടം മറിക്കുന്ന
ചിന്താഗതികള്‍ ഇവിടെ ഉത്ഭവിക്കുന്നുണ്ട്. സ്വന്തം ചിന്ത ശക്തിക്ക് അപ്പുറത്ത്
നിന്ന് ഒരു അടിച്ചമര്‍ത്തല്‍ നയം ക്രിസ്തു മത വിസ്വസികളിലും ഇതര മത വിശ്വാസികളിലും
ഉണ്ടാകുന്നുണ്ട്. പ്രപഞ്ചത്തില്‍
മനുഷ്യന്‍റെ ധര്‍മ്മങ്ങളെ നിയന്ത്രിക്കാന്‍ പോന്ന ഒരു അമാനുഷിക ശക്തി ഉണ്ടെന്ന
യഥാര്‍ത്ഥ്യം അന്ഗീകരിക്കാതിരിക്കാന്‍ വയ്യ. ദൈവം ഉണ്ടെന്നുള്ള തത്വ ശാസ്ത്രപരമായ
സത്യവും അംഗീകരിക്കുന്നു. ദൈവം സത്യമാണെന്നും ഒരു പ്രപഞ്ച ശക്തിയനെന്നതും വിലയേറിയ
സത്യങ്ങളില്‍ ഒന്നാണ് . എന്നാല്‍ ദൈവത്തിനു സ്വന്തമായി ഒരു മതമുണ്ടോ . ഇല്ല എന്നാണു ഉത്തരം . ദൈവം ഒരു മതവും
സൃഷ്ടിച്ചിട്ടില്ല . ദൈവം നേരിട്ട് വന്നു ഒരു മതവും ഇതുവരെ സൃഷ്ടിച്ചതായി ഇതുവരെ
അറിവില്ല. പ്രപഞ്ച ശക്തിയായ , മനുഷ്യനെ സൃഷ്ടിച്ചവനായ ദൈവം മതം സൃഷ്ടിക്കുകയോ ,
മതപരമായ നീക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. പക്ഷെ , ഒന്നുണ്ട് ഈ ലോകത്ത് , ഈ ഭൂമിയില്‍ ,
നമ്മുടെയൊക്കെ ഇടയില്‍ ഓരോ മനുഷ്യന്റെയും സമീപത്തു , ദൈവമെന്ന ശക്തിയുണ്ട്.
തൂണിലും തുരുമ്പിലും ദൈവമുണ്ട് . അഗ്നിയിലും വായുവിലും ജലത്തിലും ദൈവമുണ്ട്.
എന്നിവെച്ചു , അഗ്നിയില്‍ ചാടുകയോ മുങ്ങിപോങ്ങുകയോ ചെയ്‌താല്‍ ദൈവത്തിനെ കാണാം
എന്നല്ല അര്‍ത്ഥമാക്കുന്നത് .
ദൈവമെന്ന ശക്തി പ്രപഞ്ച ശക്തിയായ ദൈവം , ഈ
ഭൂമിയില്‍ വ്യാപിച്ചിരിക്കുന്നു. എന്ന് മാത്രമേ ഇവിടെ വ്യഖ്യനിക്കുന്നുള്ളൂ .
ഇനി ക്രിസ്തുവിനെ പറ്റി ചിന്തിക്കുമ്പോള്‍ ,
എന്താണ് നാം കാണുന്നത് . ദൈവത്തിന്റെ
അംശമായി ഭൂമിയില്‍ മനുഷ്യനായി അവതാരമെടുത്ത യഥാര്‍ത്ഥ ദൈവത്തിന്റെ രൂപം . ക്രിസ്തു ഒരു ദൈവത്മാവ് ആകുന്നു . ക്രിസ്തുവിന്റെ
മരണശേഷം ആരും ആ ദൈവത്തെ നേരിട്ട് ഒരു ദേഹമായി കണ്ടിട്ടില്ല . ദൈവം ക്രിസ്തുവിനെ
ഭൂമിയിലേക്ക് അയച്ചത് , മനുഷ്യന്‍റെ തിന്മകള്‍ ഭൂമിയില്‍ പെരുകിയപ്പോള്‍ , അതില്‍നിന്നും
പിന്തിരിപ്പിക്കുവാന്‍ ഒരു സനതായ മാര്‍ഗ്ഗം മനുഷ്യന് പറഞ്ഞു കൊടുക്കുവാന്‍ ,
വേണ്ടിയായിരുന്നു. ദൈവം കണ്ട ഒരു
എളുപ്പമാര്‍ഗ്ഗംയിരുന്നു അത് . പാപം എന്നാ വാക്ക് യേശുക്രിസ്തു പറഞ്ഞിട്ടില്ല .
പാപം എന്നുവെച്ചാല്‍ എന്താണ് . ശരിക്കും പറഞ്ഞാല്‍ പാപം എന്നാ വാക്കുതന്നെ ഒരു
അടിമത്തത്തെയാണ് സൂചിപ്പിക്കുന്നത് . പാപം ഇല്ലാത്ത ഒരു ലോകം ഒന്ന് സങ്കല്പിച്ചു
നോക്കൂ. എത്ര വലിയ സന്തോഷമായിരിക്കും ഉണ്ടാകുന്നതു . അതായത്
സ്വതന്ത്ര്യത്തിലെക്കും അതുവഴി ഒരു വലിയ സന്തോഷതിലെക്കും സമാധാനത്തിലേക്കും നമ്മെ
നയിക്കുന്നു. അങ്ങനെ വന്നാല്‍ മത്തെ
പുരോഹിതന്മാര്‍ക്ക് എന്ത് പ്രാധാന്യം !!! അതായത്
നേരെ തിരിച്ചു പറഞ്ഞാല്‍ , പാപം എന്ന പ്രയോഗത്തിലൂടെ നമ്മള്‍ അടിമകളാകുന്നു .
പാപത്തിലൂടെ നമ്മള്‍ അടിമകളായാല്‍ പാപമോചനത്തിനു ഈ മത പുരോഹിതന്മാരെ
സമീപിക്കണം. ഇവിടെയാണ് നമ്മുടെ എല്ലാ
അവകാശങ്ങളും നിഷേധിക്കപ്പെടുന്നത് .. യേശുക്രിസ്തു പാപം എന്നാ പ്രയോഗം
നടത്തുന്നതിനു പകരം , തിന്മകളെയും , തെറ്റുകളെയും , അനീതി അധര്‍മ്മ
പ്രവൃത്തികളെയും എതിര്‍ക്കുയാണ് ചെയ്തത്.
. ശേഷം അടുത്ത ലക്കത്തില്‍. വായിക്കുക. (എല്ലാ വെള്ളിയാഴ്ചയും ഓരോ ലക്കങ്ങളും പ്രസിധീകരിക്കുന്നതാകുന്നു )
തയ്യാറാക്കിയത് – ബി നു മയപ്പള്ളില്‍
No comments:
Post a Comment