മുന്‍പിലത്തെ ലക്കം
തുടര്‍ച്ച.......
ഈ ലോകത്തിന്റെ ഉത്ഭവകാലം മുതലുള്ള കാര്യങ്ങളാണ്
ഇവിടെ പ്രതീപാതിക്കുന്നതു .മനുഷ്യന്‍റെ ചെയ്തികളും അത് മൂലമുണ്ടയിട്ടുള്ള
തെറ്റുകളും ഇവിടെ പ്രസ്താവിക്കുന്നത്. ഒന്നിനും ഒരു കുറവും ഇല്ലായിരുന്ന ഒരു
കാലമായിരുന്നു അത്. വിളകളും കായ്കനികളും ആടുമാടുകളും ഇഷ്ടംപോലെ ഉണ്ടായിരുന്നു. അങ്ങനെ
മനുഷ്യര്‍ തിന്നുകൊഴുത്തു . യുവതീയുവാക്കന്മാര്‍ സുന്ദരികളും സുന്ദരന്മാരും ആയി.
വേറൊരു ലോകത്തുനിന്ന് ദേവന്മാരും ദേവസുന്ദരികളും ഭൂമിയിലെ മനുഷ്യരുടെ സൌന്ദര്യം കണ്ടു
അത്ഭുതപ്പെട്ടുപോയി . വി. ബൈബിളില്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ട് . കുറച്ചു
അതിശയോക്തി ഇല്ലാതില്ല.ഭൂമിയിലെ മനുഷ്യരുമായി ലൈംഗിക വെഴ്ചകളില്‍ ഏര്‍പ്പെടുവാന്‍
അവര്‍ ആഗ്രഹിച്ചു. അങ്ങനെ , ദേവന്മാര്‍ സുന്ദരികളായ യുവതികളെയും ദേവതകള്‍
സുന്ദരന്മാരായ യുവാക്കളെയും കാമിച്ചു മതിച്ചു നടന്നു . പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് അന്നുമുതല്‍ പുതിയ
വഴിത്തിരിവായി. ദേവന്മാര്‍ സാധാരണ മനുഷ്യരെപോലെ പെരുമാറി. അന്നത്തെ ചെടികള്‍ക്കും
വൃക്ഷ ലതാതികള്‍ക്കും വരെ പ്രണയപനി പിടിപെട്ടു എന്ന് വരെയായി . പ്രകൃതിയുടെ മട്ടും.
ഭാവവും മാറി. പുഷ്പലതാതികള്‍ വിടര്‍ന്നു. എങ്ങും വര്‍ണ്ണാഭമായി നിറഞ്ഞു കവിഞ്ഞു . പക്ഷെ അതോടെ തെറ്റുകളും കുറ്റങ്ങളും പെരുകി.
സുഖവും സൌകര്യവും വര്‍ദ്ധിച്ചതോടെ ജീവിതരീതികളില്‍ മാറ്റം വന്നു. ലൈംഗിക
കൃത്യങ്ങള്‍ ലൈംഗിക വികൃതങ്ങളായി മാറി. രതി സുഖം മതിയവാതായി . പ്രകൃത് വിരുദ്ധ രതി രീതികളില്‍ മനുഷ്യര്‍ ഏര്‍പ്പെട്ടു.
മനുഷ്യര്‍ ലോകസൃഷ്ടാവായ ദൈവത്തിനെ മറന്നു ജീവിക്കാന്‍ തുടങ്ങി .
അങ്ങനെ ദൈവം ആദ്യത്തെ തെറ്റുതിരുത്തല്‍ ശിക്ഷ
നടപ്പാക്കി. മുക്കാല്‍ ഭാഗം മനുഷ്യരും അതില്‍ നശിച്ചു മണ്ണോടു ചേര്‍ന്നു. അവരുടെ
ആത്മാക്കളെ ദൈവം തിരിച്ചെടുത്തു.
പക്ഷെ അതില്‍പിന്നെ ദൈവം , നേരിട്ടുള്ള ശിക്ഷ വേണ്ട എന്നുള്ള ഒരു തീരുമാനമെടുത്തു . അതിനാല്‍
പ്രവാചകത്മാക്കളെ ഒന്നൊന്നായി ഭൂമിയിലേക്ക് ദൈവം അയച്ചു. ദൈവത്മാക്കള്‍ മനുഷ്യ
ശരീരത്തിലേക്ക് പ്രവേശിച്ചു. ദൈവ വചനങ്ങള്‍
മനുഷ്യരിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. ദൈവം അപ്പോഴും ഒരു മതം സ്ഥാപിക്കുന്നതിനെക്കുറിച്ച്
ചിന്തിച്ചിരുന്നില്ല . തെറ്റിലെക്കും
ശരിയിലേക്കും ഉള്ള വഴികള്‍ രണ്ടായി പിരിഞ്ഞു.
ആളുകള്‍ രണ്ടിനെക്കുറിച്ചും ചിന്തിക്കാന്‍ തുടങ്ങി. അവര്‍ക്ക് നേതാക്കന്മാര്‍ ഉണ്ടായി.
നേതാക്കന്മാര്‍ക്ക് ശിങ്കിടികളും ഉണ്ടായി. ദൈവം വിചാരിക്കാത്ത പലതും വക്ര ബുധ്ധികലായ
മനുഷ്യര്‍ ചിന്തിച്ചു.
ഈ പ്രവാചകന്മാര്‍ വന്നപ്പോഴുംമെല്ലാം ഒരിക്കലും
അവരരും തന്നെ ഒരു മതവും ഭൂമിയിലെ മനുഷ്യരുടെ ഇടയില്‍ സൃഷ്ടിച്ചിരുന്നില്ല . അവരെല്ലാം
വിരല്‍ ചൂണ്ടിയിരുന്നത് മനുഷ്യന്‍റെ തിന്മകള്‍ക്കെതിരെ ആയിരുന്നു. അതായത്
നന്മതിന്മകളെ ക്കുറിച്ചുള്ള തിരിച്ചറിവുകള്‍ അവരുടെതായ ഭാഷകളിലൂടെ മനുഷ്യര്‍ക്ക്
പറഞ്ഞു കൊടുത്തു. ഇത് ഇപ്പോള്‍ വരെയുള്ള എല്ലാ
മനുഷ്യരിലും ബാധകമായിരുന്നു താനും . അതാണ് ദിവവച്ചനത്ത്തിന്റെ ശക്തിയും ഉറവിടവും
. വി. ബൈബിളില്‍ പറഞ്ഞിട്ടുള്ള
പ്രവാചകന്മാര്‍ മാത്രമല്ല സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് വന്നിരുന്നത് . വേറെയും
പലരും പല രൂപത്തിലും ഭാവത്തിലും വന്നിട്ടുണ്ടായിരുന്നു. കുറച്ചു ചിലര്‍ ഭൂമിയില്‍
മനുഷ്യരുടെ രൂപത്തില്‍ത്തന്നെ ജന്മമെടുത്തു.
കുറച്ചുപേര്‍ നേരിട്ട് ദൈവത്മാക്കളായി തന്നെ നിലനിന്നു . മനുഷ്യനന്മാക്കായ്
, മനുഷ്യരെ തെറ്റുകളില്‍നിന്നും പല പല അപകടങ്ങളില്‍ നിന്നും രക്ഷിക്കാനായ്
ഭൂമിയിലെ വിവിധ ദേശങ്ങളില്‍ വെവ്വേറ വേഷങ്ങളില്‍ മനുഷ്യരായി സംഭവിച്ചു. മനുഷ്യരൂപമെടുത്ത്ത
പല വിശുധാത്മാക്കളും പിന്നീട് ദൈവങ്ങളായ് വിവിധ പേരുകളില്‍ അറിയപ്പെടാന്‍ തുടങ്ങി.
ആ ത്യവങ്ങളെ മനുഷ്യര്‍ ആരാധിക്കാന്‍ തുടങ്ങി. അവര്‍ക്കുവേണ്ടി വിഗ്രഹങ്ങളും
കല്പ്രതിമകളും ഉയര്‍ന്നുവന്നു.
വി. ബൈബിളില്‍ പരാമര്ശിചിരിക്കുന്നതുപോലെ തന്നെ ,
അതില്‍ വിവരിക്കുന്ന പ്രവാചകന്മാരെ പോലെ വേറെയും പ്രവാചകന്മാര്‍ ഉണ്ടായിരുന്നു.
ഒരു പ്രസക്തമായ കാര്യം , അവര്‍ക്കാര്‍ക്കും തന്നെ ദൈവത്തെ ആരാധിക്കാന്‍ ഒരു
പ്രത്യേക മതം എന്നൊന്ന് ഇല്ലായിരുന്നു. എല്ലാ തരത്തിലുള്ള പ്രവാചകന്മ്മാരും മനുഷ്യരൂപം
പൂണ്ടിട്ടുള്ള പ്രവച്ചകാല്‍മക്കളും എല്ലാം പറഞ്ഞിരുന്നത്, മനുഷ്യന്‍റെ
നന്മതിന്മകളെ ക്കുറിച്ചുള്ള തിരിച്ചറിവുകള്‍ മാത്രമായിരുന്നു. ഉണ്മൂലനമല്ല ഉദ്ബോധനമായിരുന്നു അവരുടെ ലക്‌ഷ്യം .
ഇന്നുവരെയുള്ള കാലഘട്ടങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാല്‍
കാണാം , എല്ലാതരത്തിലുള്ള ജാതിമാതങ്ങളും ഉത്ഭവിച്ചത് മനുഷ്യന്‍റെ സ്വാര്‍ത്ഥപരമായ
ഓരോ ലക്ഷ്യപ്രാപ്ത്തിക്ക് വേണ്ടിയായിരുന്നു. മനുഷ്യന്‍റെ നന്മയാണ് ഉദ്ദേശ്യമെങ്കില്‍
എന്തിനാണ് പ്രത്യേകമായി ഒരു മതം . എന്‍റെ അയല്‍ക്കാരനെ സ്നേഹിക്കാനും സഹായിക്കാനും
വേണ്ടി പ്രത്യേകമായി ഒരു മതത്തിന്റെ ആവശ്യമുണ്ടോ. ഇതാണ്
എന്‍റെ ചോദ്യം !!!! എന്‍റെ വീട്ടില്‍ വന്നാല്‍ മാത്രമേ നിനക്ക്വിശക്കുമ്പോള്‍ ഭക്ഷണം നല്ക്കുവാനും ഉടുക്കാന്‍ വസ്ത്രങ്ങള്‍ തരാനും
കരുണ ആവശ്യമുള്ളപ്പോള്‍ സ്നേഹിക്കാനും സഹായിക്കാനുമൊക്കെ പറ്റതുള്ളൂ!!!!ഒരു
പ്രവാചകനും ആരും തന്നെ ഇങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല.
ശേഷം അടുത്ത ലക്കത്തില്‍ വായിക്കുക
തയ്യാറാക്കിയത് - ബിനു മായപ്പള്ളില്‍
No comments:
Post a Comment