ദൈവമായ യേശുക്രിസ്തുവിന്റെ വചനങ്ങളെ പാപം എന്നാ വാക്കിനാല്‍ , വളച്ചൊടിച്ചു തെറ്റായ
രീതിയില്‍ അതിനെ വ്യാഖ്യാനിച്ചു ,
ഒരുപറ്റം ക്രിസ്തുമത മേലാളന്മാര്‍ , അവരുടെ വജ്രയുധമായി ഉപയോഗിചിരിക്കുകയാണ്. പാപം
എന്നാ വാക്ക് കേട്ടാല്‍ ക്രിസ്തുമത വിശ്വാസികള്‍ പേടിച്ചു വിറക്കും . അതാണ്
അവരുടെ ആഖ്യായന ലക്ഷ്യവും . സാമൂഹിക
പ്രബോധനങ്ങല്‍ക്കായ് ഏതാനും നിയമസംഹിതകള്‍
രൂപപ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണ് വ്യഭിചാരംചെയ്യരുത് എന്ന് . ഒരു സ്ത്രീക്ക് സ്വന്തം സമ്മതത്തോടെ ഒരു
പുരുഷനുമായി ലൈംഗിക വേഴ്ച നടത്താനുള്ള സ്വാതന്ത്ര്യമുണ്ട് . അത് ഏതൊരു സ്ത്രീക്കും അതുപോലെ പുരുഷനും മറ്റു മൌലിക
അവകാശങ്ങള്‍ പോലെ തന്നെ , ഇതും തത്തുല്യ പ്രാധാന്യമര്‍ഹിക്കുന്നു. ഇഷ്ടമുള്ള സ്ത്രീയും പുരുഷനും തമ്മില്‍ ലൈങ്ങികബന്ധം നടത്തുന്നത് , തെറ്റാണെങ്കില്‍ , ബോംബെയിലെ റെഡ്
സ്ട്രീറ്റ് എന്നെ നശിച്ചു പോകേണ്ടാതായിരുന്നു. ഇന്ത്യക്ക് വെളിയില്‍ , മറ്റു രാജ്യങ്ങളില്‍
ഇതിനുവേണ്ടി പ്രത്യേകം സ്ഥലങ്ങള്‍ സര്‍ക്കാര്‍ തന്നെ അനുവദിച്ചിരിക്കുന്നു. ലൈസന്‍സും
കൊടുത്തിരിക്കുന്നു. ഇതൊക്കെ തെറ്റാണെങ്കില്‍
ഇന്ത്യയിലെ ആരും തന്നെ
ഇങ്ങനെയൊന്നും ചെയ്യുന്നില്ലേ, മാത്രമല്ല
പാപം ചെയ്തു ഇവര്‍ക്കൊക്കെ എന്ത് സംഭവിച്ചു കാണും !! അതോ കട്ട് തിന്നുബോള്‍ സുഖം കൂടുതല്‍
കിട്ടുന്നു എന്ന് തോന്നുന്നത് കൊണ്ടാണോ .
വെട്ടത്തു പാപവും മറയത്തു രതിസുഖവും !! തരം കിട്ടിയാല്‍ ചക്കര കുടത്തില്‍ ഒന്ന് കൈ കടത്താം അല്ലെ. ലൈംഗിക വേഴ്ച വഴി അവനോ , അവള്‍ക്കോ കിട്ടുന്ന രതി സുഖം
ആത്മാവിനെ ഉണര്‍ത്തുന്നു. വേറൊരു തരത്തില്‍ പറഞ്ഞാല്‍ , ധാരാളം പോസിടീവ് ഊര്‍ജ്ജം
പ്രകൃതിയില്‍ നിന്നും ലഭിക്കുന്നു. ഈ സുഖം മറ്റുള്ളവര്‍ക്ക് നിരസിക്കാനും സ്വാര്‍ത്ഥതയോടെ
വെച്ച് തങ്ങള്‍ക്കു മാത്രം അനുഭവിക്കുവാനും വേണ്ടി ഒരു കൂട്ടം ആള്‍ക്കാര്‍ ഇതിനു
ഭ്രഷ്ട് കല്പിച്ചിരിക്കുന്നു. ഈ
ഭ്രാഷ്ട്ടിനെ പേരുചൊല്ലി വിളിക്കാം “ വ്യഭിചാരം “എന്ന്.
ഇവിടെ ഞാന്‍ പറഞ്ഞതിനെ വളച്ചൊടിക്കരുത്. ഒരു
പെണ്ണിന്റെയും പുരുഷന്റെയും പരിപൂര്‍ണ്ണ സമ്മതം ഇവിടെ ആവശ്യമാണ്. അതായത് , കുടുംബ ജീവിതം നല്ല രീതിയില്‍ ചിട്ടപ്പെടുത്തി ജീവിക്കുകയാണെങ്കില്‍ , പരസ്പര
സമ്മതം കുടുംബ ജീവിതത്തിലും ആകാം . രതി സുഖം കുടുംബത്തിലും അതിനു വെളിയിലും ആകാം ,
ഇതിനാണ് പരസ്പര സമ്മതം വേണമെന്ന് പറയുന്നത്. ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും
പരസ്പര
സമ്മതത്തോടെയും സ്നേഹത്തോടെയും ലൈംഗിക
വേഴ്ച നടത്തുമ്പോള്‍ , അവര്‍ക്ക്
ആത്മാവിന്റെ ശമനത്തിനായ് പുറത്തു പോകേണ്ടി വരുന്നില്ല. പണ്ടത്തെ കാര്‍ന്നോന്മാര്‍
പറയും ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം .
ഇവിടെ പ്രതിപാദിക്കാനുള്ള കാര്യം വേറെയാണ് .
വിഷയം മാറിപോയോ എന്നൊരു സംശയം .
സമൂഹത്തിലെ ഒരു കൂട്ടം തങ്ങളുടെ കാര്യ
തല്പര്യങ്ങല്‍ക്കായു ലൈങ്ങികതയെ അടിമപ്പെടുത്തിയിരിക്കുന്നു , ഇത്
ബാധിച്ചിരിക്കുന്നത് , ഉയര്‍ന്ന ജാതി വര്‍ഗ്ഗ മത സമൂഹത്തില്‍ പെട്ടവര്‍ തന്നെ. വര്‍ഷങ്ങള്‍
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ലോകത്തിന്റെ ഉത്ഭവം മുതല്‍ക്കേയുള്ള
പ്രവണതയാനുതാനും . തരവും തക്കവും നോക്കി സമൂഹത്തിന്റെ
പലവിധത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നു വന്നപ്പോള്‍ മനുഷ്യര്‍ ഇതിനെ ഒന്ന്
മാറ്റി ചവുട്ടി ഉപയോഗിച്ച് നോക്കി
എന്നേയുള്ളൂ . മനുഷ്യന്‍റെ വ്യര്‍ഥമായ ജല്പനങ്ങള്‍ക്ക് ദൈവം ഒരിക്കലും കൂട്ട് നിന്നിട്ടില്ല
. ഇതില്‍ നിന്നെല്ലാം ഒത്തിരി
വ്യത്യസ്തമാണ് ദൈവിക സങ്കല്‍പം .
പ്രവാചകന്മാരും പ്രവാച്ചകാത്മാക്കളും ഭൂമിയില്‍ വന്നു പോയി . ആദികാലത്ത് ജനസംഖ്യ വളരെ
കുറവായിരുന്നു . വിശാലമായ ഭൂമിയും . വളരെ സമ്പല്‍ സമൃദ്ധമായിരുന്നു. വിളകളും കായ്
കനികളും ആടുമാടുകളും ഇഷ്ടം പോലെ . അന്നത്തെ മനുഷ്യരുടെ സമ്പത്ത് തന്നെ
അടുമാടുകളായിരുന്നു . എല്ലാം ആവശ്യത്തിനും അനാവശ്യത്തിനും ഇഷ്ടം പോലെ
ഉണ്ടായിരുന്നു.
തുടര്‍ന്നു വായിക്കുക. ശേഷം അടുത്ത ലക്കത്തില്‍.
ബിനു മയപ്പള്ളില്‍
No comments:
Post a Comment