Monday, September 10, 2018

ആലുവയുടെ വീര പുത്രി - ജെബി മേത്തര്‍ ഹിഷാം










പ്രളയത്തിനു ശേഷം ദുരിതമനുഭവിച്ചു   കഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന  ആലുവയിലെ സാധാരണക്കാരുടെ ഇടയിലേക്ക് തന്നെക്കൊണ്ട് ചെയ്യാവുന്ന സഹായ ഹസ്തങ്ങളുമായി പണത്തിന്റെയോ  പ്രതപത്തിന്റെയോ ഗര്‍വ്വും അഹങ്കാരവും ഇല്ലാതെ പുതിയ രൂപത്തില്‍ നമ്മുടെ ഇടയിലേക്ക് ഇതാ കടന്നു വന്നിരിക്കുന്നത് വേറെയാരുമല്ല , ആലുവ മുനിസിപ്പാലിറ്റി ,  22nd ward കൌണ്‍സിലര്‍  ജെബി മേത്തര്‍ ഹിഷാം തന്നെ . . കണ്ടുകൊണ്ടിരിക്കുന്ന ആളുകളുടെ കണ്ണുകളില്‍ അത്ഭുതം വിടര്തിക്കൊണ്ട് മുനിസിപാലിറ്റി ജോലിക്കാരുടെ കൂടെ നിന്ന് റോഡിലെ മാലിന്യ കൂമ്പാരങ്ങള്‍ സ്വന്തം കൈകള്‍ കൊണ്ട് പെറുക്കി മാറ്റുന്ന ജെബി മതേര്‍ ഹിഷാം നമുക്ക് ഒരു മാതൃക തന്നെയാണ് . ഏറണാകുളം ഹൈകോടതിയില്‍ ലീഡിംഗ് അഡ്വക്കേറ്റ് ആയി ജോലി നോക്കുന്ന ജെബിക്ക്  കുറ്റവാളികളുടെ മനസ്സില്‍ നീതിയുടെ ചെങ്കോല്‍ ഉയര്‍ത്തിക്കാട്ടി അനീതിക്കെതിരെ പടവെട്ടാന്‍ ഒരു മടിയും ഇല്ല . ജാതി മത രാക്ഷ്ട്രീയ ഭേതമെന്യേ ആലുവയിലെ ജനങ്ങള്‍ക്ക്‌ ദുരിതാശ്വാസ  സഹായമെത്തിക്കാനും അരി , പലവ്യഞ്ചനം , ബെഡ് , തുടങ്ങിയ സാധനങ്ങള്‍ ദുരിതാശ്വാസ സഹായത്തിന്റെ ഭാഗമായി ഓരോ വീടുകളില്‍ എത്തിക്കാനും , ഇവയെല്ലാം എത്തിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുവാനും  ജെബി മുന്‍പില്‍ നിന്ന് പ്രവൃത്തിക്കുന്നു .അമൃത ഹോസ്പിറ്റലിലെ Cardiologist professor dr. Hishaam ജെബിയുടെ ഭര്‍ത്താവാണ് .
ആലുവ പറാട്ട് ലൈന്‍ 22nd വാര്‍ഡിലെ പ്രവൃത്തനങ്ങള്‍ക്ക് ജെബിക്ക്കൂ ട്ടായി നവനീതം വീട്ടിലെ  അനുപമ രാധാകൃഷ്ണനും രവി ചേട്ടനും   ഒപ്പം ഉണ്ട് . ദുരിതാശ്വാസ സാമൂഹ്യ പ്രവൃത്തനങ്ങള്‍ക്ക് വേണ്ടി എന്ത് ജോലിയും മടിയില്ലാതെ ചെയ്യാന്‍ അനുപമ കാണിക്കുന്ന മനസ്സ് ഈ വാര്‍ഡിലെ ഒരു മുതല്‍ കൂട്ടാണ് . കുടുംബ ശ്രീ യില്‍ സജീവമായി പ്രവൃത്തിക്കുന്ന സരസ്വതി ടീച്ചര്‍ , സോഫി ജൊസഫ് , I S L ഫുട്ബാള്‍ മേളയിലെ പ്രശസ്തനായ റഫറി ശ്രീ സുനില്‍, രവി ചേട്ടന്‍ , ജെബി മേത്തര്‍ ഹിഷാം ,  അനുപമ, ആലുവ മുനിസിപാലിറ്റി ജോലിക്കാര്‍ , ഇവരെല്ലാംതന്നെ  ഇവിടത്തെ പ്രളയത്തിനു ശേഷമുള്ള ശുചീകരണ പ്രവൃത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.
ലേഖകന്‍ - ബിനു മയപ്പള്ളില്‍ - Malayalam News Time

No comments: