Tuesday, October 2, 2018

ഈണങ്ങളുടെ രാജാവ് – ബാലഭാസ്കര്‍ നമ്മെ വിട്ടു പോയി

ഈണങ്ങളുടെ രാജാവ് – ബാലഭാസ്കര്‍ നമ്മെ വിട്ടു പോയി: ബാലഭാസ്കർ എന്ന പേരിനർഥം ‘ഉദയസൂര്യൻ’ എന്നാണ്. കോട്ടയം : കാൽനൂറ്റാണ്ടിലേറെയായി മലയാളികളുടെ പ്രിയസംഗീതവേദികളിൽ വെളിച്ചം പകർന്നുനിന്ന ആ സൂര്യൻ അപ്രതീക്ഷിതമായി മാഞ്ഞുപോകുമ്പോൾ ഇരുട്ടിലാകുന്നത് ലക്ഷക്കണക്കിന് ആരാധകമനസ്സുകളാണ്. അപകടകാർമേഘത്തെ അതിജീവിച്ചെത്തി ഇനിയുമേറെക്കാലം പ്രകാശം ചൊരിയണേ എന്ന്നു പ്രാർഥിച്ച കേരളത്തിനു ഇത് തോരാക്കണ്ണീർ. എഴുതാനും വായിക്കാനും തുടങ്ങിയ പ്രായത്തിൽ പൊതുവേദിയിലെത്തിയ ബാലപ്രതിഭ, എപ്പോഴും വയലിൻ നെഞ്ചോടണച്ചു  പിടിച്ചു. രാജ്യാന്തര ശ്രദ്ധയിലേക്കെത്തിയ പ്രകടനങ്ങൾ, എണ്ണമറ്റ വേദികൾ. പതിനേഴാം വയസ്സിൽ  ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിർവഹിച്ചുകൊണ്ടു  ചലച്ചിത്രരംഗത്തേക്കും. ശുദ്ധസംഗീതത്തിനൊപ്പം ചമ്രംപടിഞ്ഞിരിക്കാനും ബാലഭാസ്കർ … Continue reading "ഈണങ്ങളുടെ രാജാവ് – ബാലഭാസ്കര്‍ നമ്മെ വിട്ടു പോയി"

No comments: