Friday, December 27, 2013
MY STORY BOOK: നോവല്‍ - രഹസ്യം – ലക്കം ഒന്‍പതു
MY STORY BOOK: നോവല്‍ - രഹസ്യം – ലക്കം ഒന്‍പതു: “ചായ ..ചായേ.., വടേ ..വടേയ് ....”. ട്രെയിന്റെ ഉള്ളില്‍ നിന്ന് ചായക്കാരന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു . പഴം പൊരിയും , ബ...
നോവല്‍ - രഹസ്യം – ലക്കം ഒന്‍പതു
“ചായ ..ചായേ..,
വടേ ..വടേയ് ....”. ട്രെയിന്റെ ഉള്ളില്‍
നിന്ന് ചായക്കാരന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു . പഴം പൊരിയും , ബോണ്ടയും ഒക്കെയായിട്ട് , പലഹാരക്കാരന്റെ വക ....” പഴം പൊരി..
പഴം.......പൊരി... “ എന്നുള്ള കൂക്കിവിളിയും
.. ട്രെയിന്‍ ഒരു സ്റ്റേഷനില്‍ വന്നു നിന്നു . കുറെയധികം യാത്രക്കാര്‍ , പുറത്തേക്കും , അതിനെക്കാളും കൂടുതല്‍ ആളുകള്‍
ട്രെയിനകത്തെക്കും ഇരച്ചു കയറുന്നു.
ഹോ.... എന്തൊരു തിരക്ക്.. ഇതിനിടയില്‍ ജിക്കസന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു..
സെക്കണ്ട്
ക്ലാസ്സ് ബെര്‍ത്ത് കാമ്പര്ത്മെന്റ്റ് ആണ് . പെട്ടന്നയാതുകൊണ്ട് ടിക്കറ്റ്
കൌണ്ടറില്‍ നിന്നും റിസര്‍വേഷന്‍ കിട്ടിയില്ല . യാത്ര പുറപ്പെട്ട് കഴിഞ്ഞാണ് T.T.Rന്റെ കയില്‍നിന്നും
ബര്‍ത്ത് തരമാക്കിയത് . വെളുപ്പിന് 4.30 നുള്ള ബസില്‍
കയറിയപ്പോള്‍ പെട്ടെന്ന് ഇതിനെക്കുറിച്ചോന്നും ജിക്കസന്‍ ആലോചിച്ചില്ല .
തന്റെ
ബോംബെയിലുള്ള കൂട്ടുകാരന്റെ അടുതെത്തണം എന്നുള്ള ചിന്തകളായിരുന്നു അപ്പോള്‍ .
തലേന്ന് രാത്രി തന്നെ കൂട്ടുകാരനെ വിളിച്ചു പറഞ്ഞിരുന്നു കാര്യങ്ങള്‍ . എല്ലാം
വളരെ ചുരുക്ക്മയിത്തന്നെ ജിക്കസന്‍
തന്റെ കൂട്ടുകാരനെ ധരിപ്പിച്ചു
കഴിഞ്ഞിരുന്നു .
എല്ലാം പെട്ടെന്നാണ്
സംഭവിച്ചത് . ജിക്കസന്‍ കഴിച്ചു കൊണ്ടിരുന്ന മരുന്നിന്റെ സ്ലിപ്പുകളെല്ലാം
എങ്ങനെയോ കയില് കിട്ടി , എന്തോ പന്തികേടുണ്ടെന്ന് മനസ്സില്‍ തോന്നികയും ചെയ്തു
. തന്റെ ബോംബെയിലുള്ള കൂട്ടുകാരനെ വിളിച്ചു കാര്യം തിടക്കിയപ്പോളാണ് കാര്യത്തിന്
കൂടുതല്‍ വ്യക്തത കിട്ടിയത് . അപ്പോള്‍ തന്നെ മേശപ്പുറത്ത് ഒരു എഴുത്ത് എഴുതി വെച്ചിട്ട് , അത്യാവശ്യം സാധനങ്ങലെല്ലാം എടുത്തു വെളുപ്പിനത്തെ
വണ്ടിയില്‍ കയറുകയായിരുന്നു .
ആ കത്തിന്റെ
ഉള്ളടക്കം ഇതായിരുന്നു .
“
പ്രിയപ്പെട്ട , അപ്പച്ചനും അമ്മച്ചിയും എന്റെ പോന്നനിയത്തിയും , അറിയുന്നതിന് ജിക്കസന്‍ എഴുതുന്നു ,..
എന്റെ
രോഗവിവരം മറച്ചുവച്ചതില്‍ എനിക്ക് സങ്കടമൊന്നുമില്ല . നമ്മുടെ ഇപ്പോഴത്തെ ജീവിത
സാഹചര്യം എന്നെ വല്ലാതെ വിഷാദത്തിലേക്ക് കൊണ്ടുചെന്നു എത്തിക്കുമെന്നതിനാല്‍ ,
നിങ്ങളുടെ കൂടെ തുടരുവാന്‍ ബുദ്ധിമുട്ടാണ് . നിങ്ങളുടെ എല്ലാവരുടെയും മുന്പില്
പ്രത്യേകിച്ച് ദേവികയുടെ മുന്പില് .., ഒരു രോഗിയായി ജീവിക്കാന്‍ വിഷമമുണ്ട് .
ദേവികയോട് എന്നെ മറക്കുവാന്‍ പറയണം . ഇനിയുള്ള കാലം ഞാന്‍ എന്റെ ഒരു സുഹ്രത്തിന്റെ
കൂടെ ബോംബെയിലുണ്ടാകും .
വീണ്ടും
കാണാം .
എന്ന്
ജിക്കസന്‍ ..”
ഇതായിരുന്നു
ആ കത്തിന്റെ ഉള്ളടക്കം . കത്ത് വായിച്ചു കഴിഞ്ഞപ്പോള്‍ ജിക്ക്സന്റെ വീട്ടിലും
ദേവികയുടെ വീട്ടിലും ഒരു “ ഇടിത്തീ “ വീണ പോലെ യായിരുന്നു ....................
ശേഷം ഭാഗം
അടുത്ത വെള്ളിയാഴ്ച തുടരും...
Written by –
binumayappallil
പ്രചോദനവും
പ്രോത്സാഹനവും : miss. Raghi Alukkel
ഒരു പ്രത്യേക അറിയിപ്പ്
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമാണ് . ആരെയും
വേദനിപ്പിക്കുവനുല്ലതല്ല...........
All copy
rights are reserved @binumayappallil.
Friday, December 20, 2013
നോവല്‍ -രഹസ്യം – ലക്കം എട്ട്
കരഞ്ഞു കലങ്ങിയ കണ്ണുകളും
വിങ്ങി വീര്‍ത്ത മുഖവുമായി അലസമായ് , മുട്ടുകലിന്മേല് താടി ഊന്നി ദുഘകുലയായി
ദേവിക ബെഡ്ഡില്‍ ഇരുന്നു കരയുകയായിരുന്നു റോസ്മരി അങ്ങോട്ട് കടന്നു വരുംബോള് .
രാമമൂര്‍ത്തി തൊട്ടടുത്ത് ഒരു കസേരയില്‍ താടിക്ക് കൈയും കൊടുത്തു വിഷണ്ണനായി ഇരിക്കുന്നു
.
വന്നപാടെ ഇതെല്ലാം കണ്ടും
കൊണ്ട് , എന്ത് ചെയ്യണമെന്നറിയാതെ , റോസ്മരിയുടെ മനസ് ദുഖം കൊണ്ട് പെരുമ്പറ കൊട്ടി
, അതൊരു മുഴക്കമായി മാറി .” എന്താ ടെവികേ ..” കെട്ടിപ്പിടിച്ചു കൊണ്ട് റോസ്മരി
ചോദിച്ചു . “ജിക്ക്സന് .... “ അത്
മുഴുമിപ്പിക്കാന്‍ ദേവികക്കായില്ല . റോസ്മരി ആശ്വസിപ്പിച്ചു .” ഇത് ഞാന്‍ നേരത്തേ
അറിഞ്ഞതാണ് , ഡോക്ടര്‍ അച്ഛനോട് ഇക്കാര്യം സംസാരിക്കുമ്പോള്‍ ഞാന്‍ മാറിനിന്നു
എല്ലാം കേട്ടതാണ് , ഇത്രയും ദിവസം ഞാന്‍ ഒറ്റയ്ക്ക് ഈ ദുഘമെല്ലാം
സഹിക്കുകയായിരുന്നു . ഇത്രയും പറഞ്ഞ് റോസ്മരി പൊട്ടിക്കരഞ്ഞു കൊണ്ട് ദേവികയുടെ
ദേഹത്തേക്ക് വീണു . ദേവിക ഒരു ഉപദേശ രൂപേണ രണ്ട് പേരോടും കൂടി തുടര്‍ന്നു പറഞ്ഞു .
“ തല്ക്കാലം ഇക്കാര്യം ജിക്കസന്‍ അറിയരുത് , റോസ്മരി അപ്പച്ചനോടും അമ്മച്ചിയോടും
വളരെ രഹസ്യമായി പറയണം “ . റോസ്മരി സമ്മദിച്ചു .
ദിവസങ്ങലും മാസങ്ങളും പലതു കഴിഞ്ഞു . ദേവിക MBBS ഒന്നാം ക്ലാസ്സില്‍ വിജയിച്ചു . ജിക്ക്സനും
തന്റെ DIGREE COURSE ഒന്നാം ക്ലാസ്സില്‍ തന്നെ പാസ്സായി . ഇതിനിടെ ജിക്ക്സന്റെ
അസുഘതിനുള്ള ചികിത്സ തുടങ്ങിയിരുന്നു . പക്ഷെ എന്താണ് അസുഘമെന്നു മാത്രം ജിക്സനോട്
പറഞ്ഞിരുന്നില്ല . അത് വളരെ രഹസ്യമായി തന്നെ വെച്ചിരുന്നു. ഇതിനോടകം , റോസ്മരി ,
ജിക്ക്സോന്റെ , CANCER
ആണെന്നുള്ള
അസുഘക്കാര്യം അതീവ രഹസ്യമായി തന്നെ അപ്പച്ചനോടും അമ്മച്ചിയോടും പറഞ്ഞിരുന്നു.
രണ്ടുപേരും ഒന്നാം
ക്ലാസ്സില്‍ വിജയിച്ചതരിഞ്ഞ് എല്ലാവര്ക്കും പത്തിരി സന്തോഷമായി .
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു പുതിയ ആകാശം അവിടെ മലര്‍ക്കെ തുറന്നു .
തല്ക്കലതെക്കെങ്കിലും അവരുടെ മനസിലെ ദുഘങ്ങള്‍ക്ക് ഒരു അയവ് വന്നപോലെ . മനസിലെ അതി
കഠിനമായ വേദന എല്ലാവരും ജിക്ക്സന്റെ മുന്പില് നിന്നും മനപ്പൂര്‍വ്വം മറച്ചു
പിടിച്ചു .
അങ്ങനെയിരിക്കെ , ഒരു ദിവസം
, എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ സുപ്രഭാതം പൊട്ടിവിടര്‍ന്നു ................
`ശേഷം ഭാഗം അടുത്ത
വെള്ളിയാഴ്ച തുടരും...
Written by – binumayappallil
പ്രചോദനവും പ്രോത്സാഹനവും –miss. raghi alukkel
ഒരു പ്രത്യേക അറിയിപ്പ്
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികമാണ് , ആരെയും
വേദനിപ്പിക്കുവനുല്ലതല്ല.
Tuesday, December 17, 2013
ഇന്നത്തെ ചിന്താ വിഷയം

ഒരു പ്രവര്‍ത്തി ശരിയോ തെറ്റോ എന്ന് ഒരാള്‍ തീരുമാനിക്കുന്നത് അവന്റെ സ്വന്തം കാഴ്ചപ്പാടിലൂടെയാണ് അല്ലാതെ ഒരു സമൂഹത്തിന്റെയോ മറി ച്ച് .., ഒരു മതത്തിന്റെയോ അഭിപ്രയപ്രകരമല്ല ...
ഒരു മനുഷ്യന് ജീവിക്കേണ്ടത് അവന്റെ സ്വന്തം സംസ്കാരവും അനുഭവങ്ങളും , അനുസരിച്ചാണ് ജീവിക്കേണ്ടത് , മറിച്ചു ഏതൊരു ..., മതതിന്റെയോ .., ഒരു കൂട്ടം ആളുകളുടെയോ .., ഇസ്ടപ്രകരമല്ല ...
by - binumayappallil
Monday, December 16, 2013
ഈ സ്നേഹ പുഷ്പം
ഞാന്‍ സ്വന്തമെന്നു
വിചാരിച്ചു
ഞാന്‍ സ്വന്തമെന്നു
വിശ്വസിച്ചു
ഞാനെന്റെ ശ്വാസം തേനില്‍
കലര്‍ത്തി
മധുരമായ് അവള്‍ക്കു ജീവനേകി
അവളെങ്കില്‍ എനിക്കോ
വേദനയാം
കഠോര മുള്ളുകള്‍ എറിഞ്ഞു
പാകി
എന്‍ മനസിലും ശരീരത്തിലും
വേദനയില്‍ പുളയും തീവ്രമാം
ദുഖത്തിലും
വികലാങ്ങയാം അവളുടെ
വികാര പ്രക്ഷോഭങ്ങള്‍
എന്നില്‍ അരിഞ്ഞു തള്ളി ...
അഗ്നി കുണ്ടത്തിന് മധ്യമാം
....
ഞാന്‍ വീണു ചിതറി
തെറിച്ചു..
എരിയുന്ന അഗ്നിയില്‍
ഹോമമായി തീര്‍ന്നു
എന്‍ ഹ്രദയത്തില്‍ ചാലുകള്‍
പൊട്ടി
ചുവന്ന നിറത്തില്‍ വിണ്ടു
കീറി
ഞാന്‍ വെറും വായുവില്‍
ലയിച്ചു
ആവിയായി ഉയരവേ ..
ഒരു സ്നേഹ പുഷ്പം അടര്‍ന്നു
വീണു
written by -binumayappallil
Friday, December 13, 2013
നോവല്‍ - രഹസ്യം – ലക്കം ഏഴ്

ഇങ്ങനെയോക്കെയാനെങ്കിലും
ദേവികയുടെ അച്ഛന് ആകെ ചിന്തക്കുഴപ്പത്തിലായിരുന്നു . ഇക്കാര്യം എങ്ങനെയാണു
ജിക്ക്സന്റെ അച്ഛനോടും അമ്മയോടും പറയുക
എന്നത് രാമമൂര്തിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ കടമ്പ തന്നെയായിരുന്നു .
രാമമൂര്തിയുടെ മുഘത്തെ ടെന്‍ഷനും , ഉഴറുന്ന മനസ്സോടുകൂടിയ നടത്തവും ഒക്കെ
കണ്ടപ്പോള്‍ ദേവികക്ക് സംശയം തോന്നാതിരുന്നില്ല . എന്തുപറ്റി എന്റെ അച്ഛന്
..ഇങ്ങനെ ഒരിക്കലും ഞാന്‍ കണ്ടിട്ടില്ലല്ലോ ..ദേവിക ചിന്തിച്ചു . എന്ത് പ്രശ്നം
ഉണ്ടായാലും അച്ഛന് എന്നോടാണല്ലോ ആദ്യം തുറന്നു പറയുക..ഇതെന്തു പറ്റിയോ ആവോ .....
രാമമൂര്‍ത്തി ഒന്ന്
തിരിഞ്ഞു ആലോചിച്ചു . ഇക്കാര്യം തന്റെ മോളോട് ഒന്ന് ചര്‍ച്ച ചെയ്താലോ ..
ഒന്നുമില്ലേലും അവള് ഒരു ഡോക്ടര്‍ അല്ലേ . അവള്‍ക്കു എന്തേലും ഒരു വഴി
കാണാതിരിക്കുകേല ..
ഒരു ദിവസം വൈകുന്നേരം
നാലുമണി സമയം ദേവിക ബെഡ്ഡില്‍ ചായ
കുടിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു . രാമമൂര്‍ത്തി ആ സമയം അങ്ങോട്ട് കടന്നു വന്നു
. “ മോളേ “ രാമമൂര്‍ത്തി വിളിച്ചു .” എന്താ അച്ഛാ .. “ ദേവിക വിളി കേട്ടു .
ദേവികക്ക് മനസിലായി .അച്ഛന് തന്നോട് എന്തോ മനസ് തുറന്നു പറയാന്‍ വരികയാണെന്ന് .
ദേവിക കാതോര്‍ത്തു . ആകാംഷയോടെ അച്ഛന്റെ മുഖചലനങ്ങള്‍ സസൂഷ്മം വീക്ഷിച്ചു . “പറയൂ
അച്ഛാ ...ആ മനസിലെ ഭാരം മുഴുവന്‍ ഇവിടെ ഇറക്കി വച്ചോ ....” ദേവിക കുറച്ചു ഹാസ്യം
കലര്‍ത്തി തന്നെ പറഞ്ഞു .
അങ്ങനെ ആ ഞെട്ടിക്കുന്ന
രഹസ്യം രാമമൂര്‍ത്തി ദേവികയോട് പറഞ്ഞു .
ദേവികക്ക് അത് കേട്ടു
കഴിഞ്ഞപ്പോള്‍ , ദുഖം സഹിക്കവുന്നതിലപ്പുരമായിരുന്നു. ഞെട്ടിതരിച്ചിരുന്നു പോയി..
തന്റെ അച്ഛന് അനുഭവിച്ചിരുന്ന മനോവേദനയുടെ ആഴം ദേവികക്ക് മനസിലായി.
ദേവികയുടെ രണ്ട് കണ്ണില്‍
നിന്നും കണ്ണുനീര് ധാരധാരയായി ഒഴുകി . രാമമൂര്‍ത്തിയുടെ ആശ്വാസ വാക്കുകള്‍ അവിടെ
ഫലപ്രദമായില്ല . “അച്ഛാ ..”...ദേവിക വിളിച്ചു . “എന്തോ മോളെ “ രാമമൂര്‍ത്തി വിളികേട്ടു .
ദേവിക തുടര്‍ന്നു ....
ജിക്കസന്‍ എന്റെ സ്വന്തമാണ് .., എനിക്ക് ജിക്ക്സനെ വേണം .., എനിക്ക് ജിക്ക്സനെ
പിരിയാന്‍ പറ്റില്ല.., ഞങ്ങള്‍ തമ്മില്‍ അത്രക്കും അടുത്തു പോയി.. അച്ഛന് ഞങ്ങളെ
കൈ വിടല്ല് ....”
“ ഇല്ല മോളെ ....,
എനിക്കതറിയാം .., ഞാന്‍ നിങ്ങളുടെ കൂടെയുണ്ടാകും .., മോളുടെ ഡോക്ടര്‍ പഠിത്തത്തില്‍
ജിച്സന് മരുന്നൊന്നും ഇല്ലേ ...” രാമമൂര്‍ത്തി തെല്ലും വേദനയോടെ ചോദിച്ചു .
ഉണ്ട് അച്ഛാ ..ഉണ്ട് ഞാന്‍
തന്നെ എന്റെ ജിക്ക്സന് മരുന്ന് കണ്ടുപിടിച്ചു അസുഖം ഭേദമാക്കും , എന്റെ അച്ഛാ
അച്ഛന് എന്റെ കൂടെയുണ്ടാകണം.... ദേവിക എന്തോ തീരുമാനിച്ചുറച്ച പോലെ പറഞ്ഞു
...
ആ സമയം റോസ്മേരി അങ്ങോട്ട്
കടന്നു വന്നു.
ശേഷം ഭാഗം അടുത്തയാഴ്ച വെള്ളിയാഴ്ച തുടരും ....
എഴുതിയത് : ബിനു മയപ്പള്ളില്
പ്രചോദനവും
പ്രോത്സാഹനവും : MY BEST FRIEND.
ALL COPY RIGHTS
ARE RESRVED@BINUMAYAPPALLIL
ഒരു പ്രത്യേക അറിയിപ്പ്
ഈ കഥയും കഥാപാത്രങ്ങളും
തികച്ചും സങ്കല്പികമാണ് . ആരെയും വേദനിപ്പിക്കുവനുല്ലതല്ല.
Friday, December 6, 2013
നോവല്‍ - രഹസ്യം - ലക്കം ആറു
അവസാനം ഡോക്ടര്‍ ആ സത്യം
ദേവികയുടെ അച്ഛന് രാമമൂര്‍ത്തിയോട് തുറന്നു പറഞ്ഞു . ജിക്ക്സന് രക്തത്തില്‍
canser ആണെന്ന് . പക്ഷെ , വളരെ ശ്രദ്ധയോടെ കൈ കാര്യം ചെയ്യേണ്ട കേസാണിതെന്നും ,
പ്രാരംഭ ഘട്ടമയതുകൊണ്ട് , ചിലപ്പോള്‍ മരുന്ന് ഫലപ്രദം അയെക്കുമെന്നും കൂടി പറഞ്ഞു
ഡോക്ടര്‍ .
ജിക്ക്സന്റെ അച്ഛനെയും
അമ്മയെയും കൂടി അറിയിക്കേണ്ട ചുമതലയും രാമമൂര്‍ത്തി സ്വയം ഏറ്റെടുത്തു. തല്ക്കാലം
ജിക്ക്സനും ദേവികയും ഇപ്പോള്‍ ഇതൊന്നും അറിയാന്‍ പാടില്ല . ഡോക്ടറും രാമമൂര്തിയും
കൂടി ഒരു നീണ്ട ചര്‍ച്ചക്കൊടുവില്‍ ഇങ്ങനെയെല്ലാം തീരുമാനങ്ങള്‍ എടുത്തു .
ആശുപത്രിയില്‍ നിന്നും ജിക്സനെയും ദേവികയെയും discharge ചെയ്തു . ആശുപത്രിയില്‍ നിന്നും
പിരിയുമ്പോഴേക്കും രണ്ട് വീട്ടുകാരും തമ്മില്‍ നല്ല ഒരു സ്നേഹബന്ധം സ്ഥാപിച്ചു
കഴിഞ്ഞിരുന്നു .
പിറ്റേന്നു നേരം പരപരാ
വെളുത്തു , കുയിലുകള്‍ മരച്ചില്ലകളിലിരുന്നു പാടി ...കൂയ് കൂയേ ..കൂയേ ..അണ്ണാന്
രാവിലെ തന്നെ ജില ജില എന്ന സ്വരവും ഉണ്ടാക്കി പ്രഭാത സവാരിക്കിറങ്ങി . അടുക്കളയില്‍
ജിക്സന്റെ അമ്മ രാവിലത്തെ കാപ്പിക്ക് പുട്ടും കടലക്കറിയും ഉണ്ടാക്കുന്ന
തിരക്കിലാണ് . അതിനിടയില്‍ ജിക്ക്സന്റെ അനിയത്തി റോസ്മരി ചായയുമായി ജിക്ക്സന്റെ
മുറിയിലേക്ക് കടന്നു വന്നു . “ ചേട്ടാ എഴുന്നേല്‍ക്ക് , ഇതാ ചായ “ റോസ്മരി പറഞ്ഞു
. എവിടെ എഴുന്നേല്ക്കാന് കക്ഷി നല്ല ഉറക്കത്തിലാണ് . രണ്ടു മൂന്നു തവണ കുലുക്കി
വിളിച്ചപ്പോള്‍ ജിക്കസണ്‍ കണ്ണും ചിമ്മി എഴുന്നേറ്റു .” എന്താടി രാവിലെ.. “
ജിക്കസണ്‍ പിറുപിറുത്തു . “ ഓ ഈ ചേട്ടന്റെ ഒരു കാര്യം ചേട്ടനെ ഇപ്പോഴും
കണ്ടോണ്ടിരിക്കാന്‍ എന്തേ ..” രോസ്മരിയുടെ
കണ്ണിലും മനസിലും വേദന തളം കെട്ടിക്കിടന്നത് ജിക്ക്സന് മനസിലായില്ല.
ഡോക്ടറുടെ മുറിക്കു
വെളിയില്‍ മറഞ്ഞു നിന്ന് എല്ലാം കേട്ടുകൊണ്ടിരുന്നത് വേരെയരുമാല്ലയിരുന്നു . അത്
റോസ്മരി യായിരുന്നു. അത് കേട്ടപ്പോള്‍ മുതല്‍ റോസ്മരിയുടെ മനസ്
വിങ്ങിപ്പൊട്ടുകയായിരുന്നു . ആരോടും പറയാനുള്ള ധൈര്യം ഇല്ലായിരുന്നു . അപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഇപ്പോഴും
കാണണം കാണണം എന്ന് തോന്നല്‍ . പക്ഷെ
ജിക്ക്സനത് അറിയില്ലല്ലോ .
“എന്നാ ചായ കുടിക്ക് ഞാന്‍
പോകുവാ “ എന്നും പറഞ്ഞ് റോസ്മരി
അപ്പുറത്തേക്ക് പോയി . പോയ വഴിക്ക് രോസേമരിയുടെ കണ്ണില്‍നിന്നും വന്ന കണ്ണീര്
ആരും കാണാതെ ഉടുപ്പിന്റെ അറ്റം കൊണ്ട് തുടച്ചു .
ആ സമയത്ത് ജിക്ക്സന്റെ
വീട്ടിലേക്കു ഒരു ഫോണ്‍കോള്‍ വന്നു . റോസ്മരിയാണ് ഫോണ്‍ എടുത്തത് .” ഹലോ , ഹലോ ,...”
ശേഷം ഭാഗം അടുത്ത
വെള്ളിയാഴ്ച തുടരും ......
എഴുതിയത് : ബിനു മയപ്പള്ളില്
പ്രചോദനവും
പ്രോത്സാഹനവും : രാഘി അലുക്കേല് ( raghi a.r )
ഒരു പ്രത്യേക അറിയിപ്പ് .
ഈ കഥയും കഥാ പാത്രങ്ങളും
തികച്ചും സങ്കല്പികമാണ് . ആരെയും വേദനിപ്പിക്കനുല്ലതല്ല .
Wednesday, December 4, 2013

കള്ളിച്ചെടി
കൂര്‍ത്ത മൂര്‍ത്ത മുള്ളുകള്‍ ....ഈ കറുത്ത് മഞ്ഞളിച്ച ശരീരം ...
ഈ മരുഭൂമിയിലെന് ശിശിരം മുഷിഞ്ഞു നില്ക്കവേ..
വരണ്ടു വലജ്ഞ പൊടിക്കാറ്റ് എന്നെ വട്ടം വച്ച് കറങ്ങവേ ...
എന്‍ മനസ് പിടഞ്ഞൂ ..... എന്‍
ഏകാന്തമാം കടല്‍ തിരകള്‍ ഉഴറി നടക്കവേ
സ്വാന്തനം തേടും മുക്കുവന് വലയില്‍ എന്നപോല്‍ ...
ഒരിറ്റു ആശ്വാസം തേടി ഞാന്‍ നിന് ചാരത്തണയുമ്പോള് യുമ്പോള്‍ ...
വരുമോ ഒരു തണല്‍ മരമായ്.. ഒരു കുളിര് കാറ്റായ് ..
നിന് മര ചില്ലയില്‍ ഞാന്‍ ഒന്ന് ശയിക്കട്ടെ..
എന്നുള്ളില്‍ മയങ്ങുന്ന സുന്ദര സ്വപ്ന വീചികളില്‍ ..
നീന്നെ ഞാന്‍ കൈ പിടിച്ചു നടത്തീടാം ..
Sunday, December 1, 2013
ഈ സ്നേഹ തീരത്ത്
ഇ മണല്‍ തരികളില്‍ ഒത്തിരി കാല്‍പ്പാടുകള്‍ ..
ആ കല്പടുകളില്‍ ഒത്തിരി വിയര്‍പ്പു കണങ്ങള്‍..
വിയര്‍പ്പു കണങ്ങള്‍ ഉരുകിയോലിച്ചു വന്നൂ ..
ചാലുകളായി , വറ്റിവരണ്ട ഭൂമിയില്‍ നിന്നും ..
ഉറവപോട്ടിയോഴുകുന്നതു പോല ..
ചൂട് നിശ്വാസങ്ങള്‍ ആവിയായി ഉയരവേ ..
സ്നേഹ നീര്‍ച്ചാലുകള്‍ പൊട്ടിയൊഴുകി ..
ആ വരണ്ട ഭൂമിതന്‍ മനുഷ്യ നിര്‍മ്മിതമാം ..
ഒരു സ്നേഹ കടലായി മാറി..
തിരകള്‍ ആകാശം മുട്ടെ ഉയര്‍ന്നു താന്നു ..
വെങ്കിലും അവന് തന് വികാരം ശമനമായി .
by - binu mayappallil
Thursday, November 28, 2013
നോവല്‍ - രഹസ്യം - ലക്കം അഞ്ച്
ആശുപത്രിയിലെ , ഈ ദിവസങ്ങളില്‍ ദേവികയുടെ വീട്ടുകാരും ,
ജിക്ക്സന്റെ വീട്ടുകാരും തമ്മില്‍ നല്ല സുഹൃബന്ധത്തിലയിക്കഴിഞ്ഞിരുന്നു .
ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ വിധിയെ പഴിക്കുകയല്ലാതെ തങ്ങളുടെ മക്കളെ വഴക്ക്
പറഞ്ഞിട്ടെന്തു കാര്യം, ഇങ്ങനെയാണ് ജിക്ക്സന്റെയും ദേവികയുടെയും മാതാപിതാക്കള്‍
ചിന്തിച്ചത് . രണ്ട് കുട്ടരും രണ്ട് ജാതിയിലുല്ലവരാനെങ്കിലും ഒരു കുടുംബത്തിലെ
അംഗങ്ങളെപ്പോലെതന്നെ അവര്‍ പെരുമാറി. ദേവികയെ സഹായിക്കാന്‍ ജിക്ക്സന്റെ
വീട്ടുകാരും ജിക്ക്സനെ സഹായിക്കാന്‍ ദേവികയുടെ വീട്ടുകാരും മത്സരബുദ്ധിയോടെയാണ്
ഓടിയെത്തിയത് . ജിക്ക്സന്റെ അനിയത്തി റോസ്മേരി ആയിരുന്നു ദേവികയെ സഹായിക്കാനും
ഭക്ഷണം കൊടുക്കാനും മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് . അവര്‍ തമ്മില്‍ നല്ല ഒരു
സ്നേഹ ബന്ധം സ്ഥാപിച്ചു കഴിഞ്ഞിരുന്നു .
ഇതിനിടയില്‍ , ഒരു NARSU
വന്നു ജിക്ക്സന്റെ ബെഡ്ഡിനടുത്ത് വന്നു
ചോദിച്ചു . “ ആരാണ് ഇതില്‍ രാമമൂര്‍ത്തി “
ഉടനെ ദേവികയുടെ അച്ഛന് പറഞ്ഞു . “ ഞാനാണ് സിസ്റര്‍ രാമമൂര്‍ത്തി , എന്താണ്
കാര്യം ..” ഡോക്ടര്‍ വിളിക്കുന്നു , അങ്ങോട്ട് വരുവാന്‍ പറഞ്ഞു . സിസ്റര്‍ മറുപടി
പറഞ്ഞു . രാമമൂര്‍ത്തി വേഗം തന്നെ , ഡോക്ടര്‍ രുടെ അടുത്തേക്ക് ഓടിച്ചെന്നു . രാമമൂര്‍ത്തി
ചെല്ലുമ്പോള്‍ ഡോക്ടര്‍ ജേക്കബ്ന്റെ മുഖം
മ്ലാനമായിരുന്നു . എന്തോ പറയാന്‍ വിമ്മിഷിടപ്പെടുന്നതുപോലെ . രാമമൂര്‍ത്തി ഡോക്ടര്‍
ജകബിനഭിമുഘമായി ഇരുന്നു കസേരയില്‍ ഇരുന്നു .
“ എന്താ ഡോക്ടര്‍..” രാമമൂര്‍ത്തി
അത്യധികം ഉത്കണ്ഠയോടെ ചോദിച്ചു . അത്... ഡോക്ടറുടെ
തൊണ്ടയില്‍ അത് തടസപ്പെട്ടു. ഡോക്ടര്‍ ധൈര്യമായിട്ട് പറഞ്ഞോളൂ , എന്ത് വന്നാലും
അത് ക്ഷമയോടെ സഹിക്കുവാനും ഉള്‍ക്കൊള്ളുവാനും ഞങ്ങള്‍ ഒരുക്കമാണ് . രാമമൂര്‍ത്തി
പറഞ്ഞു .
ഡോക്ടര്‍ തുടര്‍ന്നു..
“ജിക്കസണ്‍ നിങ്ങളുടെ ആരാണ് “ നിങ്ങള്‍ തമ്മിലുള്ള അടുപ്പവും , ഒരേ കുടുംബം
പോലെയുള്ള പെരുമാറ്റവും എല്ലാം കണ്ടപ്പോള്‍ ഇക്കാര്യം മിസ്റര്‍ രാമമൂര്തിയോടു
പറയാനാണ് എനിക്ക് തോന്നിയത് “
ഡോക്ടര്‍ തുടര്‍ന്നു ..,”
രാമമൂര്‍ത്തി ശ്രദ്ധിച്ചു കേള്‍ക്കണം . എനിക്കിവിടെ ഒന്നും ചെയ്യാനില്ല .
രാമമൂര്തിക്ക് മാത്രമേ എന്തേലും ചെയ്യാന്‍ സാധിക്കത്തുള്ളൂ . രാമമൂര്തിയുടെ മകള്‍
ദേവിക MBBS കഴിഞ്ഞു MD ഫൈനല്‍ ഇയര്‍ ആണല്ലോ . “
“ഡോക്ടര്‍ കാര്യം പറയൂ “,
രാമമൂര്തിയുടെ ക്ഷമ നശിച്ചു. “ഞാന്‍ പറയാം , എന്റെ മനസ് നിങ്ങളോടൊപ്പം ആണ്
രാമമൂര്‍ത്തി .... അതുകൊണ്ടാണ് എനിക്കൊരു വിഷമം , നിങ്ങളുടെ മകളെ പരിചരിക്കുന്ന
ഒരു ഡോക്ടര്‍ എന്നാ നിലയിലും , നിങ്ങളുടെ ഒരു കുടുംബ സുഹൃത്തായിട്ടും എന്നെ എന്നെ
കണ്ടോളൂ ,” ഡോക്ടര്‍ അത്യധികം വിഷണ്ണനായിതീര്‍ന്നു .
ജിക്ക്സനാണ് കുഴപ്പം ,
ഡോക്ടര്‍ തുടര്‍ന്നു . അത്...... ,
അപ്പോഴേക്കും ATTENDER
ചായയുമായി കടന്നുവന്നു . ഡോക്ടര്‍രുടെ മുറിയുടെ ജനാലയുടെ അടുത്ത് ഇതെല്ലം
കേട്ടുകൊണ്ട് രണ്ട് കണ്ണുകള്‍ അത്യധികം ക്ഷമയോടെ നിന്നിരുന്നത് ആരും അറിഞ്ഞില്ല .
ശേഷം ഭാഗം അടുത്ത വെള്ളിയാഴ്ച തുടരും .........
എഴുതിയത് : ബിനു മയപ്പള്ളില് .
പ്രചോദനവും
പ്രോത്സാഹനവും : മിസ്. രാഘി ആലുക്കേല്‍ (
miss. Raghi.a.r)
ഒരു പ്രത്യേക അറിയിപ്പ്
ഈ കഥയും കഥാപാത്രങ്ങളും
തികച്ചും സങ്കല്പികമാണ് . ആരെയും വേദനിപ്പിക്കുവനുല്ലതല്ല .
All copy rights are reserved .
.
Friday, November 22, 2013
നോവല്‍ - രഹസ്യം ലക്കം നാല്
ദേവികയുടെ അച്ഛനാണ് ആദ്യം ഡോക്ടറോട്
സംസാരിച്ചത് . “ ഡോക്ടര്‍ ...ദേവിക്ക് ...., “ അത് മുഴുവന്‍ പറഞ്ഞ് പൂര്‍ത്തിയാക്കിയില്ല
. അതിനു മുന്‍പുതന്നെ ഡോക്ടര്‍ മറുപടി പറഞ്ഞു .” കുഴപ്പം ഇല്ല ., ചെറിയ ഒരു
ശാസ്ത്രക്രിയ വേണ്ടിവന്നു. രണ്ട് ദിവസം കഴിഞ്ഞു ഡിസ്ചാര്‍ജ് ചെയ്യാം ..” ഇത്രയും
കേട്ടപ്പോള്‍ തന്നെ എല്ലാവര്ക്കും ആശ്വാസം ആയി . ജിക്ക്സനും വേണ്ടിവന്നു രണ്ട്
ദിവസത്തെ വിശ്രമം ആശുപത്രിയില്‍ .
ദേവികക്ക് ബോധം വീണു ,
ദേവികയുടെ അച്ഛനും അമ്മയും ബന്ധുക്കളുമെല്ലാം അടുത്തുതന്നെ ഇരിപ്പുണ്ട് . ദേവിക
ആദ്യം നോക്കിയത് ജിച്ജ്സനെ ആയിരുന്നു . ദേവികക്ക് ആദ്യം ഒന്നും മനസിലായില്ല . ഒരു
കാറ് തന്റെ നേരെ പാഞ്ഞു വരുന്നത് മാത്രമേ ദേവിക ഓര്‍ക്കുന്നുണ്ടയിരുന്നുള്ളൂ .
ബെഡ്ഡില്‍ കിടന്നുകൊണ്ട് ദേവിക എല്ലാം ഒന്ന് ഓര്‍ത്തുനോക്കി . ദേവികക്ക് ഏറ്റവും
മനസ്സില്‍ വേദന വന്നത് ജിക്ക്സനെ പറ്റിയായിരുന്നു . താന്‍ കാരണമാണോ ജിക്ക്സനും
ഇങ്ങനെയൊക്കെ സംഭവിച്ചത് . പാവം ജിക്കസന്‍ .., എന്ത് സ്നേഹമാണ് എന്നോട്. എത്ര
നിഷ്ക്കളങ്കമായ സ്നേഹം . ഇതുപോലുല്ലോരാളെ എനിക്ക് സ്നേഹിക്കാന്‍ കിട്ടിയത് തന്നെ
ഒരു മഹാഭാഗ്യം . എന്റെ പഴയകാല സ്വഭാവം കൊണ്ടാണോ എനിക്ക് ഇപ്പോള്‍ ഇങ്ങനെ ഒരു
അപകടം സംഭവിച്ചത് . ദേവികയുടെ കണ്ണില്‍നിന്നും കണ്ണീര് വന്നു . ചുറ്റിനും
ബന്ധുക്കള്‍ ഇരിപ്പുണ്ടെന്ന വിചാരം പോലും ദേവിക മറന്നു പോയി . ഇടയ്ക്കു മുഖം
തിരിച്ചൊന്നു ജിക്ക്സനെ നോക്കി . ജിക്ക്സനാനെങ്കില്‍ കണ്ണും തുറന്നു ദേവികയെ തന്നെ
നോക്കി കിടക്കുകയായിരുന്നു . എന്റെ ദേവിക ഒന്ന് കണ്ണ് തുറക്കണേ എന്നാ പ്രാര്‍ഥനയോടെ
. ദേവിക ജിക്ക്സനെ കിടന്ന കിടപ്പില്‍ തന്നെ നോക്കിക്കൊണ്ട് പുഞ്ചിരിച്ചു .
രണ്ടുപേരും കണ്ണുകള്‍ കൊണ്ട് സംസാരിച്ചു . ഹ്രദയം വിങ്ങിപ്പൊട്ടി . ദേവികക്ക്
എഴുന്നേല്ക്കാന് പറ്റത്തില്ല. മുട്ടിനു കീഴെ വെച്ച് ഒടിഞ്ഞിരിക്കുകയാണ് . ഒരു
പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നു . ഒരു മാസത്തെ വിശ്രമം ആണ് ഡോക്ടര്‍
പറഞ്ഞിരിക്കുന്നത് .
ദേവിക
വിചാരിക്കുകയായിരുന്നു . ഞാന്‍ നേരത്തെയൊക്കെ എല്ലാവരോടും തട്ടിക്കയറി
സംസാരിക്കുമായിരുന്നു . എത്ര പേരെ ഞാന്‍ സംസാരത്തിലും പെരുമാറ്റത്തിലും , കഠിനമായി
വേദനിപ്പിച്ചിട്ടുണ്ട് . എന്നെ സ്നേഹിക്കാന്‍ വന്നവരെയെല്ലാം ഞാന്‍ മാനസികമായി
അവഹെളിച്ചിട്ടുണ്ട് . എനിക്കെന്തുപറ്റി , ഞാന്‍ എങ്ങനെയാണു ഇങ്ങനെയൊക്കെ ആയി തീര്‍ന്നത്
, എല്ലാം കഴിഞ്ഞു ജിക്ക്സനെ കണ്ടുമുട്ടി . യാദൃസ്ചികം എന്നേ അതിനു പറയാനുള്ളൂ .
എന്റെ ഈ സ്വഭാവം വച്ച് എങ്ങനെയാണു ഞാന്‍ ജിക്ക്സനെ സ്നേഹിക്കാന്‍ തുടങ്ങിയത് .
ദേവിക നെടുവീര്‍പ്പിട്ടു . കണ്ണുകള്‍ നിറഞ്ഞു . എന്തായാലും ഒരു കാര്യം ഞാന്‍
തീരുമാനിച്ചു . ജിക്ക്സന്റെ ജാതിയും മതവും ഒന്നും എനിക്ക് പ്രശ്നം അല്ല . എന്റെ
അത്രയും വിദ്യാഭ്യാസം ഇല്ലേലും എനിക്ക് അത് ഒരു പ്രശ്നം അല്ല. എനിക്ക് എന്റെ
ജിക്കസന്‍ വേണം . എന്റെ തെറ്റുകള്‍ ഒക്കെ തിരുത്തി ഞാന്‍ ജിക്ക്സനെ ഒത്തിരി സ്നേഹിക്കും .
ദേവികേ .... അമ്മയുടെ വിളി കേട്ടപ്പോള്‍ ആണ് ദേവിക
മനോവിചാരതില്‍നിന്നും ഉണര്‍ന്നത് . ദേവികയുടെ അമ്മ ഒരു പാത്രത്തില്‍ പാല്‍കഞ്ഞി
ഉണ്ടാക്കിയത് സ്പൂണില്‍ ദേവികയുടെ വായില്‍ കോരി ക്കൊടുത്തു .
രണ്ടാം ദിവസം ആയി .
ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍ പറഞ്ഞ
ദിവസം ആയി ..........
..ശേഷം ഭാഗം അടുത്ത
വെള്ളിയാഴ്ച തുടരും......
എഴുതിയത് : ബിനു
മയപ്പള്ളില്
പ്രചോദനവും പ്രോത്സാഹനവും :
മിസ് രാഘി ആലുക്കേല്‍ (mis. Raghi ar)
Thursday, November 14, 2013
നോവല്‍ - രഹസ്യം-
ലക്കം മൂന്ന്
ഞാനൊരു കാര്യം ചോദിച്ചാല്‍
സത്യം പറയാമോ . ഊം പറയു ദേവികെ , കേള്‍ക്കട്ടെ ..” . “ അതേയ് എന്നെ ഒത്തിരി സ്നേഹിക്കാമോ.” അത് കേട്ടപ്പോള്‍
ജിക്കസന്ടെ മനസ് വിടര്‍ന്നു , ഒരു പൂത്തിരി കത്തി . . കാരണം ഞാന്‍ എന്ത് ആഗ്രഹിച്ചുവോ
അത് ദേവിക ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു . ജിക്കസണ്‍ടെ മനസ് സന്തോഷം കൊണ്ട്
തുള്ളിച്ചാടി . പക്ഷെ അത് പുറത്തു കാണിച്ചില്ല . എന്താ ഒന്നും മിണ്ടാത്തത് ദേവിക
പിന്നെയും ചോദിച്ചു . അതിനു മറുപടിയായി ജിക്കസണ്‍ ടെവികയോട് ഒരു മറുചോദ്യം ചോദിച്ചു
. “ “ദേവികെ , എന്നെ ഇച്ചായാ എന്ന് വിളിക്കാമോ എന്ന് “ അത് കേട്ടപ്പോള്‍ ദേവികയുടെ മനസ് ആനന്ദനൃത്തം
ചവുട്ടി . പൈന്‍ മരങ്ങള്‍ ഇളകിയാടി , ചെറിയ കാറ്റ് അവരെ തഴുകികൊണ്ട് കടന്നുപോയി .
ആ കാറ്റില്‍ ഉണ്ടായിരുന്നു ഒരു സ്വരം ...”
എനിക്ക് നൂറുവട്ടം സമ്മതം”.
പക്ഷെ മറുപടിയായി ദേവിക
വേറെ രീതിയില്‍ അത് പറഞ്ഞു . “ എനിക്ക് സമ്മതമാനേ ..” രണ്ടുപേരുംകൂടി ഒത്തിരി നേരം അവിടെ വര്‍ത്തമാനങ്ങള്‍
പറഞ്ഞ് രസിച്ചിരുന്നു , സമയം പോയതറിഞ്ഞില്ല .
നമുക്ക് വീട്ടില്‍ പോവണ്ടേ
. പരിസരബോധം വന്നപ്പോള്‍ ജിക്കസണ്‍ ദേവികയോട് പറഞ്ഞു. രണ്ട് പേരും പോകാനായി
എഴുന്നേറ്റു .
രണ്ടുപേരുടെയും വീട് പാര്‍ക്കില്‍
നിന്ന് നടന്നു പോകാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ . നേരം സന്ധ്യ ആയതിനാല്‍ ദേവികയെ
വീട് വരെ അനുഗമിച്ചുകൊണ്ട്
രണ്ടുപേരും കൂടി പതുക്കെ
നടന്നു .
പെട്ടെന്നാണ് അത്
സംഭവിച്ചത് . നിമിഷനേരം കൊണ്ട് എല്ലാം കഴിഞ്ഞു . എതിരെ ചീറിപ്പാഞ്ഞുവന്ന ഒരു കാറ്
രണ്ടുപേരേയും ഇടിച്ചു തെറിപ്പിച്ചു . കാറ് ആണെങ്കില്‍ രണ്ടുവട്ടം തലകീഴായി
മറിഞ്ഞു അപ്പുറത്തുള്ള തരിശു പാടതിലേക്ക് വീണു . കാറ് തകര്‍ന്നു തരിപ്പണം ആയി .
അതില്‍നിന്നു വലിയ നിലവിളികളും ദീനരോദനങ്ങളും ഉയര്‍ന്നു . ജിക്കസനും ദേവികയും
രക്തത്തില്‍ കുളിച്ചു, ആള്‍ക്കാരെല്ലാം ഓടിക്കൂടി . ജിക്കസന്‍ ഒരു
പുല്തകിടിയിലാണ് വീണത് . അതുകൊണ്ട് കാലിനും കൈക്കും ഒടിവ് ഒന്നും ഇല്ലാതെ
രക്ഷപെട്ടു, എന്നാലും മേലാകെ ചോരയില്‍ കുതിര്‍ന്നു . പക്ഷെ ദേവികയുടെ കാര്യം വളരെ കഷ്ടത്തിലായിരുന്നു . മേലാകെ രക്ത മയം .
കാല് തൂങ്ങി കിടക്കുന്നു . ഇട്ടിരുന്ന ചുരീദാര്‍ കീറി മുഴുവന്‍ രക്തമയം .
ദേവികയുടെ ബോധം പോയി . ആള്ക്കാര് ഒത്തിരി ഓടിക്കൂടി . രണ്ട് കാറുകള്‍ അതിലെ
വന്നു . കൈ കാണിച്ചിട്ട് നിറുത്താതെ പോയി . ചോരയില്‍ കുളിച്ചുകിടക്കുന്ന
ജിക്ക്സനെയും ടെവികയെയും കണ്ടപ്പോള്‍ അവര്‍ സമ്മതിച്ചില്ല . എന്തിനാണ് ഒരു
പുലിവാല് പിടിക്കുന്നത് എന്ന് വിചാരിച്ചു കാണും . അതെ സമയത്ത് തന്നെ പോലീസെ
വണ്ടി വന്നു . രടുപെരെയും അടുത്തുള്ള ഒരു പ്രൈവറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി .
സഹായത്തിനായി രണ്ട് പേരെ പോലീസുകാര്‍ വണ്ടിയില്‍ കയറ്റി . ആള്‍ക്കൂട്ടത്തിലുള്ളവര്‍
ആരോ ദേവികയെയും ജിക്ക്സോനെയും അറിയുന്നവര്‍
ഉണ്ടായിരുന്നു . വിവരം അറിയിക്കാനായി അവര്‍ പുറപ്പെട്ടു . ഇത്ര പെട്ടെന്ന്
ഇങ്ങനെയൊക്കെ വരുമെന്ന് ആര് വിചാരിച്ചു . ജിക്കസന്‍ ആണെങ്കില്‍ സ്വന്തം വേദന
മറന്നിട്ടു എന്റെ ദെവികെ , എന്ന് ഉറക്കെ കരയുകയായിരുന്നു . ചോരയില്‍ കുതിര്‍ന്ന
മുറിവേറ്റ മുഖം . അതിലൂടെ കണ്ണുനീര് ധാരയായി ഒഴുകി . ജിക്ക്സന് മനോനില തെറ്റുന്ന
പോലെ തോന്നി . പിച്ചും പേയും പുലംബാന്‍ തുടങ്ങി . അത്രയ്ക്ക് വേദനയായിരുന്നു
ജിക്ക്സോന്റെ മനസ്സില്‍ .
തകര്‍ന്നു പോയ കാറ്
നാട്ടുകാരും പോലീസും ചേര്‍ന്ന് വെട്ടിപ്പോലിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത് .
അതില്‍ ജീവനോടെ ആരും ഉണ്ടായിരുന്നില്ല .
രണ്ടുപേരും ആശുപത്രിയില്‍
അട്മിട്ടായി . ദേവികയുടെ മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് പാഞ്ഞു വന്നു . ഒരു
കൂട്ടനിലവിളിയയിരുന്നു അവിടെ . വൈകുന്നേരം നാലു മണിക്ക് ചായയും വടയും കഴിച്ചിട്ട്
പാര്‍ക്കില്‍ പോകുവനെന്നും പറഞ്ഞ് ഇറങ്ങിയതായിരുന്നു . പെട്ടെന്ന് ഇങ്ങനെ
വരുമെന്ന് ആരെങ്കിലും വിചാരിച്ചോ . അച്ഛനും അമ്മയ്ക്കും കൂടി ഒരൊറ്റ മോളാണ് .
ഒത്തിരി നേര്‍ച്ചയും കാഴ്ചയും നേര്‍ന്നു കിട്ടിയതാണ് അവര്‍ക്ക് ദേവികയെ . എങ്ങനെ ഈ
രംഗം അവര്‍ സഹിക്കും . ദേവികയെ അത്യാസന വിഭാഗത്തില്‍ കണ്ടപ്പോള്‍ തന്നെ ദേവികയുടെ
അമ്മ ബോധം കേട്ട് വീണു ഡോക്ടര്‍ മാരും നര്സുമാരും ചേര്‍ന്ന് ദേവികയെ ഓപറേഷന്
തിയട്ടെരിലേക്ക് മാറ്റി . അടുത്ത ബെഡ്ഡില്‍ ജിക്കസന്‍ കിടപ്പുണ്ട് . ജിക്ക്സന്റെ
അപ്പനും അമ്മയും അനിയത്തിയും ഓടി കിതച്ചുകൊണ്ട് മകനെ കാണുവാനെത്തി . വന്നപാടെ
അമ്മയും അനിയത്തിയും കൂടി ജിക്ക്സന്റെ ദേഹത്തേക്ക് ബോധാമറ്റു വീണു . അവര്‍ക്ക്
ആകെയുള്ളൊരു ആണ് തരി . ജിക്കസന്‍ നഷ്ടപ്പെട്ടാല്‍ അവര്‍ക്ക് ഈ ജന്മം പോയപോലെ .
ജിക്ക്സനിലാണ് അവര്‍ക്ക് പ്രതീഷയത്രയും .
പെട്ടെന്ന് ഓപ്പറേഷന്
തിയറ്റെരില്‍ നിന്ന് ഡോക്ടര്‍ അവരിടെയിടയിലേക്ക് കടന്നു വന്നു . എല്ലാവരുടെയും
കണ്ണുകള്‍ ആകാംഷയോടെ ഡോക്ടരിലേക്ക് തിരിഞ്ഞു ........
ശേഷം ഭാഗം അടുത്ത
വെള്ളിയാഴ്ച ..തുടരും..
Saturday, November 9, 2013
മനുഷ്യാ നിന്ടെ ജാതി ഈതാണ്..
നീ എന്താണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് . നിന്ടെ മാനുഷിക മൂല്യങ്ങള്‍ എവിടെ.. മദ്യം നിന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു . ഭൌതിക സുഖ ങ്ങള് നിന്നെ വലയം ചെയ്തിരിക്കുന്നു. ആഭിസരിക പ്രവൃത്തികളി ല്‍ നീ മുഴുകിയിരിക്കുന്നു. നിന്ടെ ശരീരവും മനസും ആര്‍ക്കുവേണ്ടി.. നിന്റെ അമ്മ , അച്ഛന് , പെങ്ങമ്മാര് , നിന്ടെ ബന്ധുജനങ്ങള്‍ , ഇവരില്‍ നിന്നും നിനക്ക് കിട്ടിയന്സ്നേഹം എന്താണ് .
ഇപ്പോള്‍ നിന്റെ ജാതി എവിടെ പ്പോയി നില്ക്കുന്നു. നിന്ടെ നല്ല പ്രവൃത്തികള്‍ നിന്നെ മുന്‍പോട്ടു നയിക്കുന്നുണ്ടോ.അതോ സമൂഹം നിന്നെ പുറകോട്ടു പിന്തല്ലുന്നുവോ . ജാതിയുടെ പേരില്‍ നീ ക്രൂശിക്കപ്പെടുന്നുവോ.
നീ രക്ഷപ്പെടുക.. ജാതി എന്നാ പിശാചിനെ അഗ്നിയില്‍ ഇട്ടു ചുടുക . എന്നിട്ട് സമൂഹത്തിന്റെ ജാതി എന്നാ വേലിക്കെട്ട് തകര്‍ത്ത് സ്വാതന്ത്ര്യത്തിന്റെ ചുടു നിശ്വാസങ്ങള്‍ ഉള്‍ക്കൊള്ളുക .
നിന്ടെ നല്ല പ്രവര്‍ത്തികള്‍ ചെയ്യാനുള്ള ആ മനസ് , അതാകട്ടെ നിന്റെ ജാതി.
മറ്റുള്ളവരെ സഹായിക്കാനും , സ്നേഹിക്കാനും ഉള്ള നിന്ടെ ആവേശം
അതാകട്ടെ നിന്റെ ജാതിയുടെ മുഘമുദ്ര . വിശക്കുന്നവന് ആഹാരം
കൊടുക്കുമ്പോള്‍ നിന്ടെ മനുഷ്യ ജാതിക്കു സ്വാതന്ത്ര്യം ലഭിക്കട്ടെ ..
അപ്പനെയും അമ്മയും ബഹുമാനിക്കുമ്പോള്‍ നീടെ ജാതി ആദരവ് നേടുന്നു.
സ്ത്രീ കളെ ബഹുമാനിക്കുകയും അവരെ സ്വന്തം പെങ്ങമ്മാരെ പോലെ കാണുകയും ചെയ്യുമ്പോള്‍ നിന്ടെ ജാതി നിര്‍വൃതി അടയുന്നു.
ഭാര്യയെ സ്വന്തം ശരീരമായി സ്നേഹിക്കുമ്പോള്‍ നീടെ ജാതി അതിന്ടെ കടമ വിര്‍വഹിക്കുന്നു .
സമൂഹത്തിന്റെ ദുര് ആചാരങ്ങള്‍ ആയി നിന്ടെ ജാതി തരാം താണ് പോകരുത്
എല്ലാ ആശംസകളും നേരുന്നു ..
നീ എന്താണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് . നിന്ടെ മാനുഷിക മൂല്യങ്ങള്‍ എവിടെ.. മദ്യം നിന്നെ കീഴ്പ്പെടുത്തിയിരിക്കുന്നു . ഭൌതിക സുഖ ങ്ങള് നിന്നെ വലയം ചെയ്തിരിക്കുന്നു. ആഭിസരിക പ്രവൃത്തികളി ല്‍ നീ മുഴുകിയിരിക്കുന്നു. നിന്ടെ ശരീരവും മനസും ആര്‍ക്കുവേണ്ടി.. നിന്റെ അമ്മ , അച്ഛന് , പെങ്ങമ്മാര് , നിന്ടെ ബന്ധുജനങ്ങള്‍ , ഇവരില്‍ നിന്നും നിനക്ക് കിട്ടിയന്സ്നേഹം എന്താണ് .
ഇപ്പോള്‍ നിന്റെ ജാതി എവിടെ പ്പോയി നില്ക്കുന്നു. നിന്ടെ നല്ല പ്രവൃത്തികള്‍ നിന്നെ മുന്‍പോട്ടു നയിക്കുന്നുണ്ടോ.അതോ സമൂഹം നിന്നെ പുറകോട്ടു പിന്തല്ലുന്നുവോ . ജാതിയുടെ പേരില്‍ നീ ക്രൂശിക്കപ്പെടുന്നുവോ.
നീ രക്ഷപ്പെടുക.. ജാതി എന്നാ പിശാചിനെ അഗ്നിയില്‍ ഇട്ടു ചുടുക . എന്നിട്ട് സമൂഹത്തിന്റെ ജാതി എന്നാ വേലിക്കെട്ട് തകര്‍ത്ത് സ്വാതന്ത്ര്യത്തിന്റെ ചുടു നിശ്വാസങ്ങള്‍ ഉള്‍ക്കൊള്ളുക .
നിന്ടെ നല്ല പ്രവര്‍ത്തികള്‍ ചെയ്യാനുള്ള ആ മനസ് , അതാകട്ടെ നിന്റെ ജാതി.
മറ്റുള്ളവരെ സഹായിക്കാനും , സ്നേഹിക്കാനും ഉള്ള നിന്ടെ ആവേശം
അതാകട്ടെ നിന്റെ ജാതിയുടെ മുഘമുദ്ര . വിശക്കുന്നവന് ആഹാരം
കൊടുക്കുമ്പോള്‍ നിന്ടെ മനുഷ്യ ജാതിക്കു സ്വാതന്ത്ര്യം ലഭിക്കട്ടെ ..
അപ്പനെയും അമ്മയും ബഹുമാനിക്കുമ്പോള്‍ നീടെ ജാതി ആദരവ് നേടുന്നു.
സ്ത്രീ കളെ ബഹുമാനിക്കുകയും അവരെ സ്വന്തം പെങ്ങമ്മാരെ പോലെ കാണുകയും ചെയ്യുമ്പോള്‍ നിന്ടെ ജാതി നിര്‍വൃതി അടയുന്നു.
ഭാര്യയെ സ്വന്തം ശരീരമായി സ്നേഹിക്കുമ്പോള്‍ നീടെ ജാതി അതിന്ടെ കടമ വിര്‍വഹിക്കുന്നു .
സമൂഹത്തിന്റെ ദുര് ആചാരങ്ങള്‍ ആയി നിന്ടെ ജാതി തരാം താണ് പോകരുത്
എല്ലാ ആശംസകളും നേരുന്നു ..
Thursday, November 7, 2013
MY STORY BOOK: ജനജീവിതം
MY STORY BOOK: ജനജീവിതം: പ്രിയ സുഹൃത്തുക്കളെ .., എല്ലാവര്ക്കും സുഘമെന്നു വിശ്വസിക്കുന്നു . പച്ചക്കറികള്‍ക്ക് വില കൂടുതലായതിനാല്‍ എല്ലാവരും ഇപ്പോള്‍ എന്താണാവോ കഴി...
MY STORY BOOK: നോവല്‍ : രഹസ്യം - ലക്കം രണ്ട്
MY STORY BOOK: നോവല്‍ : രഹസ്യം - ലക്കം രണ്ട്
ജിക്ക്സോന്റെ മന...: നോവല്‍ : രഹസ്യം - ലക്കം രണ്ട് ജിക്ക്സോന്റെ മനസ്സില്‍ ഒരായിരം പൂത്തിരി ഒന്നിച്ചു കത്തി . ദേവികയുടെ മനസിലും അങ്ങനെതന്നെ യായിരുന്...
ജിക്ക്സോന്റെ മന...: നോവല്‍ : രഹസ്യം - ലക്കം രണ്ട് ജിക്ക്സോന്റെ മനസ്സില്‍ ഒരായിരം പൂത്തിരി ഒന്നിച്ചു കത്തി . ദേവികയുടെ മനസിലും അങ്ങനെതന്നെ യായിരുന്...
നോവല്‍ : രഹസ്യം - ലക്കം രണ്ട്
ജിക്ക്സോന്റെ മനസ്സില്‍
ഒരായിരം പൂത്തിരി ഒന്നിച്ചു കത്തി . ദേവികയുടെ മനസിലും അങ്ങനെതന്നെ യായിരുന്നു .
ജിക്ക്സോനെ കാണുവാന്‍ വേണ്ടിത്തന്നെയാണ് ദേവിക കഷ്ടപ്പെട്ട് അവിടെയെത്തിയത് .
രാത്രിയില്‍ ടേബിള്‍ ലാമ്പിന്റെ മുന്പിലിരുന്നു ഒറ്റക്കിരുന്നു പഠിക്കുമ്പോഴും ,
ഭക്ഷണം കഴിക്കുന്ന സമയത്തും , എന്തിനു ഉറങ്ങുന്ന സമയത്തുപോലും ദേവികയുടെ മനസ്സില്‍
ഒരേ ഒരാള്‍ മാത്രം ..അത് ജിക്കസണ്‍ തന്നെയായിരുന്നു . എന്താണെന്നറിയില്ല രണ്ടു
ദിവസമേ ആയുള്ളൂ എങ്കിലും ജിക്ക്സോനും ദേവികയും മനസുകള്‍ തമ്മില്‍ വളരെ അടുത്തു
പോയിരുന്നു . ചിലപ്പോള്‍ പ്രകൃതി തന്നെ അവരെ തമ്മില്‍ അടുപ്പികാന്‍
തീരുമാനമെടുതപോലെ ..
കണ്ടയുടനെ തന്നെ ദേവിക
ഹസ്തദാനത്തിനായി കൈ നീട്ടി . ജിക്കസണ്‍ വളരെ പ്രേമപൂര്‍വ്വം അത് സ്വീകരിച്ചു .
രണ്ടുപേരും കൂടി സിമന്റു ബഞ്ചില്‍ ഇരുന്നു . ദേവിക പച്ചക്കളറില്‍ ഉള്ള ഒരു
ചുരിദാര്‍ ആണ് ഇട്ടിരുന്നത് . ദേവികയുടെ വെളുത്ത ശരീരത്തില്‍ ആ പച്ച ചുരീദാര്‍
അതിമനോഹരമായി ഒട്ടിച്ചേര്‍ന്നു കിടന്നു . വൈകുന്നേരത്തെ സുര്യന്റെ പ്രഭയും
കൂടിയായപ്പോള്‍ ദേവിക അതി സുന്ദരിയായി തോന്നി . ജിക്ക്സനും ഒട്ടും മോശo
അല്ലായിരുന്നു . ഉറച്ച ശരീരം , മസ്സില് ബോഡി . പാന്റും ഷര്‍ട്ടും ഷൂസും ഇട്ടു
നല്ല അസ്സല് ജന്റില്മാന് സ്റൈല്‍ .
രണ്ടുപേരും സിമന്റു ബഞ്ചില്‍
ലിരുന്നുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കുറച്ചു നേരത്തേക്ക് നോക്കിയിരുന്നതല്ലാതെ ഒന്നും മിണ്ടാന്‍ സാധിച്ചില്ല
. അഞ്ചുനിമിഷം അങ്ങനെ കടന്നുപോയി . അവസാനം
ജിക്കസണ്‍ തന്നെ ആ മൌനത്തിനു വിരാമമിട്ടു . അതെയ് ദേവികെയ് .....ഞാന്‍ പറയട്ടെ
..ഊം എന്താ ...ദേവിക മൂളി ..എന്നാ .. “ഞാന്‍ മിണ്ടിതുടങ്ങാം അല്ലെ” ..അത്
കേട്ടയുടനെ പെട്ടെന്ന് ദേവികയുടെ വായില്‍ നിന്ന് മലവെള്ളപ്പാച്ചില്‍ പോലെ ചിരി
പൊട്ടി..അടക്കിപ്പിടിച്ചിട്ടും ദേവികക്കു ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല .
അതുകണ്ടയുടനെ ജിക്ക്സോനും ചിരി പൊട്ടി . രണ്ടുപേര്‍ക്കും ചിരി അടക്കി നിര്‍ത്താന്‍
സാധിച്ചില്ല . അതിനിടയില്‍ ദേവികയുടെ ഒരു ഡയലോക് “..അതേയ്.. ഞാന്‍ മിണ്ടാം അല്ലെ ..”
പിന്നെയും പൊട്ടിച്ചിരി .. ഇതിനിടയില്‍ ജിക്ക്സോന്റെ ഡയലോക് “...ഇനിയൊന്നും
മിണ്ടേണ്ട..” പിന്നെയവിടെ നടന്നത്
പ്രവചിക്കാന്‍ അസാധ്യം . തിരമാല കണക്കെ ചിരിയുടെ പൂമാല തീര്‍ത്തു
രണ്ടുപേരും കൂടി .
ഇതിനിടയിലേക്ക്
കപ്പലണ്ടിക്കാരന്‍ പയ്യന്റെ “ കപ്പലണ്ടീ , കപ്പലണ്ടീ , “ എന്നുള്ള വിളി
കേട്ടപ്പോഴാണ് ഇരുവര്‍ക്കും പരിസരബോധം ഉണ്ടായത് . അവസാനം രണ്ടുപേരും വയറു പോത്തി
പിടിച്ചുകൊണ്ട് ചിരി നിര്‍ത്തി . കപ്പലണ്ടിയും കോറിച്ചുകൊണ്ടു സിമന്റു
ബഞ്ചിലിരുന്നു .
എനിക്ക് ഒത്തിരി കാര്യങ്ങള്‍
പറയുവാന്‍ ഉണ്ട് . ജിക്കസണ്‍ പറഞ്ഞു . എനിക്കും ഉണ്ട് പറയുവാന്‍ . എന്ന് ദേവിക,
എന്നാ ദേവിക ആദ്യം പറയു ..ഞാന്‍ കേള്‍ക്കാം
ജിക്കസണ്‍ മൂളിക്കേട്ടു .......
ശേഷം ഭാഗം അടുത്ത
വെള്ളിയാഴ്ച തുടരും.....
All
copy rights are reserved.
Tuesday, November 5, 2013
നോവല്‍ : രഹസ്യം - ലക്കം ഒന്ന്
അന്നും പതിവുപോലെ ജിക്കസണ്‍
ക്രത്യം 4 മണിക്ക് തന്നെ , കുളിച്ചൊരുങ്ങി വീട്ടില്‍ നിന്നും ഇറങ്ങി . അമ്മ
ചായയുമായി ഉമ്മറത്ത് പ്രത്യക്ഷപ്പെട്ടു , അമ്മ കൊണ്ടുവന്ന ആവി പറത്തുന്ന ചൂടുചായ
മോന്തി കുടിച്ചുകൊണ്ടിരിക്കുന്ന സമയത്തും ജിക്ക്സന്റെ മനസ്
അവിടെയെങ്ങുമില്ലയിരുന്നു . അതുകൊണ്ട് ചായ
കുടിക്കുടിക്കുന്നത് അത്ര സുഖത്തിലല്ലയിരുന്നു . ഈ ചായ എത്രയും വേഗം ഒന്ന് തീര്‍ന്നെങ്കലെന്നു
ജിക്കസണ്‍ ആശിച്ചു , ജിക്ക്സന്റെ വെപ്രാളം കണ്ട് അമ്മക്ക് സംശയം . “ എന്താ മോനേ
നിനക്ക് ഇത്ര ധൃതി “ ഒന്നും ഇല്ലമ്മേ “ എന്ന്
ജിക്കസണ്‍ മറുപടിയും പറഞ്ഞ് വേഗം വീട്ടില്‍ നിന്നും ഇറങ്ങി. പോകുന്ന പോക്കില്‍
മുറ്റത്തുനിന്ന ജമന്തി പൂക്കള്‍ ജിക്ക്സോനെ നോക്കി തലകുലുക്കി കളിയാക്കി
ചിരിക്കുന്നുണ്ടായിരുന്നു . അതിലെവന്ന മന്ദമാരുതനും ജമന്തിപൂക്കളുടെ കൂട്ടത്തില്‍
ക്കൂടി ജിക്ക്സനെ കളിയാക്കാന്‍ .
ജിക്ക്സന്റെ മനസ് മുഴുവന്‍
കടല്തീരത്തിനടുത്തുള്ള പാര്‍ക്കിലായിരുന്നു . പതിവുപോലെ അന്നും അവള് വരുമെന്ന്
ജിക്കസണ്‍ വിചാരിച്ചു . ദേവിക എന്നായിരുന്നു അവളുടെ പേര് . ജിക്കസണ്‍
അങ്ങനെയൊന്നും പെണ്ണുങ്ങളുടെ കൂടെ കൂട്ടുകൂടുന്ന സ്വഭാവം ഉള്ളയലല്ലയിരുന്നു . കടല്തീരത്തുള്ള
പാര്‍ക്കില്‍ ഒറ്റയ്ക്ക് പോയിരിക്കുക ജിക്ക്സോന്റെ ഒരു പതിവായിരുന്നു . അങ്ങനെയാണ്
ഒരുദിവസം ദേവികയെ കണ്ടുമുട്ടിയത് . വെളുത്ത സുന്ദരിയായ ദേവിക . ഒരു പെണ്ണിന്
വേണ്ട എല്ലാ അങ്ങലവന്യങ്ങളും തികഞ്ഞവള്‍ . അങ്ങനെ ജിക്കസന്‍ ദേവികയില്‍ അനുരാഗബധ്ധനയിതീര്ന്നു . ദേവിക
മാതാപിതാക്കളോടൊപ്പം വൈകുന്നേരം നടക്കാന്‍ ഇറങ്ങിയതായിരുന്നു പാര്‍ക്കില്‍ . പാര്‍ക്കില്‍
വെച്ച് കളഞ്ഞു പോയ ദേവികയുടെ മോതിരം നിലത്തുനിന്നു കണ്ടെത്തി തിരിച്ചു കൊടുത്തത്
ജിക്കസണ്‍ ആയിരുന്നു . അങ്ങനെയാണ് അവര്‍ തമ്മില്‍ കൂടുതല്‍ പരിചയപ്പെടുന്നതും അടുക്കുന്നതും
.
പരിചയപ്പെട്ടതിനുസേശം ഇന്ന്
രണ്ടാം ദിവസം . മനസിലെ ആഗ്രഹങ്ങളും വര്‍ത്തമാനങ്ങളും കൊതി തീരെ
പറഞ്ജോണ്ടിരിക്കുവാനും പരസ്പ്പരം കണ്ടോണ്ടിരിക്കുവാനും മതിവരാത്ത നിമിഷങ്ങളും
ദിവസങ്ങളും..
“ഹായ് ജിക്കസണ്‍ “ , പാര്‍ക്കില്‍
ഒരു മരത്ത്തനലില്‍ ആരെയോ പ്രതീഷിച്ചിരുന്ന ജിക്കസണ്‍ പെട്ടെന്ന് തിരിഞ്ഞു നോക്കി .
“ ഹായ് ദേവിക” . ജിക്ക്സോന്റെ മുഘത്തെ പേശികള്‍ അത്ഭുതത്താല് തുടിച്ചു . ഹൂ..
പ്രതീഷിച്ചിരുന്ന ആള് വന്നെത്തി..
മുഘത്താകെ ഒരു വല്ലാത്ത പ്രേമ ഭാവം ആളിക്കത്തി ...
ശേഷം ഭാഗം അടുത്ത വെള്ളിയാഴ്ച ..തുടരും..
Subscribe to:
Posts (Atom)