ധം ധം ധം .. ഹ്രദയ
മിടിപ്പിന്റെ താളം ഉയര്‍ന്നു പൊങ്ങി... .ഉച്ചവെയിലില്‍ സുര്യന്‍ കത്തി മിന്നി ,
കൂടുതല്‍ ശോഭയോടെ പ്രകാശിച്ചു . കടലിലെ തിരമാലകള്‍ താണ്ഡവ നൃത്തമാടി .
എന്തെന്നില്ലാതെ അവ കോപം കൊണ്ട് തുള്ളിച്ചാടി .മനസിലെ ചൂടുള്ള വികാരങ്ങള്‍
പിരിമുറുക്കങ്ങളായി ശരീരത്തിലേക്ക് വ്യാപിച്ചു . നെറ്റിയില്‍ വിയര്‍പ്പു ചാലുകള്‍
പൊട്ടി . വടക്ക് നിന്നൊരു കാറ്റ് വന്നു തിരമാലയോട് ചോദിച്ചു . “ എന്തേ ഇത്ര
ദേഷ്യപ്പെടാന്‍ ....” അപ്പോഴാണ് കടലിനു കാര്യം മനസിലായത് . “ഓ ...ഒഹ് ഞാനറിയാതെ
എന്‍റെ മനസിലെ വിഷമങ്ങളും വേദനകളും പുറത്തേക്ക് പ്രവഹിക്കുന്നുവോ ....” കാറ്റേ , പ്രിയ സുഹൃത്തേ ..എനിക്ക് എന്നും
തങ്ങും തണലുമായി നിന്നിട്ടുല്ലവനെ .., നിനക്ക് നന്ദി .എന്‍റെ മനസിലെ വേദനകള്‍
ആദ്യം കണ്ടത് നീ തന്നെയല്ലേ .., നിന്റെ വിലയേറിയ , പരിഭവത്തോടുകൂടിയ ഉപദേശത്തിനു
നന്ദി . കടല്‍ ശാന്തമായി .കട്ട് വിസിലൂതിക്കൊണ്ട് ഓടിപ്പോയി .
ജിക്ക്സന്റെ
മനസ് ട്രിയിനിന്റെ ഉള്ളിളിരുന്നുകൊണ്ട് വേദനയാല്‍ പുളഞ്ഞു , നീറി നീറി പുകഞ്ഞു. നെടുവീര്‍പ്പുകളും
വായ്ക്കോട്ടകളും തുരു തുരെ വന്നുകൊണ്ടേയിരുന്നു ഉച്ചയൂണിന്റെ സമയമായെങ്കിലും ,
ജിക്ക്സന് വിസപ്പു വന്നെയില്ല . ജനലില്‍കൂടി അങ്ങ് അകലേക്ക് .......പുറത്തുള്ള
..., ഓടിപ്പോകുന്ന മരങ്ങളും , വള്ളിപ്പടര്‍പ്പുകളും , പുഴകളും, പാലങ്ങളുമെല്ലാം ജിക്ക്സനെ
നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു . ജിക്ക്സന്റെ മനസിലെ വേദനകള്‍ തൊട്ടു തലോടി
ആശ്വസിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്നുവന്നു തോന്നി .
ജിക്കസന്‍ ചിന്തിക്കുകയായിരുന്നു
. താന്‍ ചെയ്തത് ശരിയാണോ... കുറ്റബോധങ്ങളുടെ കുംബാരം തന്നെ വെട്ടയടുകയാണോ . തന്‍റെ
അപ്പച്ചനെയും അമ്മച്ചിയും പോന്നനിയത്തിയെയും എല്ലാം ഉപേക്ഷിച്ച് താന്‍ ഇറങ്ങിപ്പോന്നത്
ശരിയാണോ ...തന്നെ സ്നേഹിക്കുന്നൊരു പെണ്ണ് ഉണ്ടല്ലോ അവിടെ ദേവിക.. ..പാവം ദേവിക ....അവളുടെ മനസ് എന്തിയോരം
വിഷമിച്ചു കാണും ....എന്‍റെ ഈ പ്രവൃത്തി ഒരു സ്വാര്‍ത്ഥതയാണോ ..അതോ
...ഭീരുത്വത്തില്‍ നിന്നുള്ള ഒരു ഒളിചോട്ടമാണോ...എന്‍റെ ഇത് പോലുള്ള പ്രവൃത്തികള്‍
ഇതിനുമുന്‍പും ആരെയെങ്കിലും , വേദനിപ്പിച്ചിട്ടുണ്ടോ.........ജിക്കസന്‍ ഓര്‍ത്തു
നോക്കി ....................................
താന്‍ പ്രീ ഡിഗ്രിക്ക് ചേര്‍ത്തല
N S S
കോളേജില്‍ പഠിക്കുന്ന കാലം.. , അത് ഒരു വസന്ത
കാലമായിരുന്നു . പൂക്കള്‍ വിടരാന്‍ കൊതിക്കുന്ന കാലചക്രം . ക്ലാസ്സില്‍ താന്‍
പഠിത്തത്തില്‍ ഒന്നാമനായിരുന്നു . എല്ലാവരോടും നല്ല സ്നേഹമായി തന്നെ
പെരുമാറിയിരുന്നു. അതുകൊണ്ടാണെന്നു തോന്നുന്നു , ഇപ്പോഴും ഒന്ന് രണ്ട് പേരുകള്‍
മനസ്സില്‍ മായാതെ കിടക്കുന്നു . ഒരു സാജുവും ഒരു പ്രദീപും , പിന്നെയും
ഉണ്ടായിരുന്നു . ഇപ്പോള്‍ വ്യക്ത്തമായി ആ പേരുകള്‍ ഓര്‍മ്മയില്‍ വരുന്നില്ല .
സാജുവിനാനെങ്കില് പൂച്ചാക്കലില്‍ സ്വന്തമായി ഒരു സിനിമ തിയേറ്റര്‍ ഉണ്ടായിരുന്നു .
ഒരു ദിവസം ഞാന്‍ അവിടെ പോയിരുന്നു . കൂടെ പ്രദീപും ഒക്കെ ഉണ്ടായിരുന്നു . തമാശ
പറഞ്ഞും , പൊട്ടിച്ചിരിച്ചും , പരസ്പരം കളിയാക്കിയും ഒക്കെ , സുന്ദരമായ ആ
ദിവസങ്ങള്‍... ക്ലാസ് കട്ട് ചെയ്തു ഞങ്ങള്‍ എല്ലാവരും കൂടി ഒരു ദിവസം സിനിമ കാണാന്‍
ചരങ്ങാട്ടു തിയറ്ററില്‍ പോയതും , അത് കഴിഞ്ഞു ചേര്‍ത്തല ടൌണിലുള്ള ബാറില്‍ കയറി
മദ്യപിച്ചതുമെല്ലാം ............
അങ്ങനെ പോയ ആ ദിവസഅങ്ങളില്‍
ഒന്നില്‍ , രണ്ട് സുന്ദരമായ കണ്ണുകള്‍ തന്നെ പ്രേമപുര്‍വ്വം വീക്ഷിച്ചിരുന്നത്....
ഞാനറിഞ്ഞില്ല........
ശേഷം ഭാഗം അടുത്ത
വെള്ളിയാഴ്ച തുടരും..
.
പ്രചോദനവും പ്രോത്സാഹനവും
: my friends.
ഒരു പ്രത്യേക
അറിയിപ്പ്
ഈ കഥയും കഥാ പാത്രങ്ങളും തികച്ചും സങ്കല്പികമാണ് .
ആരെയും വേദനിപ്പിക്കുവനുല്ലതല്ല .
Written by – binumayappallil
All copyrights
are reserved @binumayappallil
No comments:
Post a Comment