പ്രശാന്ത സുന്ദരമായ
അന്തരീക്ഷം . മന്ദമാരുതന്‍ വൃക്ഷലതാതികളെ തഴുകി തലോടികൊണ്ട് സല്ലപിച്ചുകൊണ്ടു
ഓടിനടക്കുന്നു . പച്ച ഇലകള്‍ തലയാട്ടികൊണ്ട് മൂളിപ്പാട്ടിന്ടെ കൂടെ നൃത്തം
വക്കുന്നു. തെളിഞ്ഞ ആകാശം. സൂര്യരശ്മികള്‍
പ്രഭ ചൊരിഞ്ഞു കൊണ്ട് ഒരു വഴികാട്ടിയെപ്പോലെ കൂട്ടത്തില്‍ തന്നെയുണ്ട് .
ഭംഗിയുള്ള വെളുത്ത മണ്ണിന്‍ കൂംഭാരങ്ങള്‍ കോളേജിന്റെ പ്രാന്ത പ്രദേശ ങ്ങളില്‍
അങ്ങിങ്ങായി കിടക്കുന്നു. ഈ മണ്ണിന്‍ കൂമ്ഭാരങ്ങല്‍ക്കിടയിലുടനീളം ധാരാളം കപ്പില് മാവുകള്‍
തലയെടുപ്പോടെ ഉണ്ട് . അതില്‍ ഒത്തിരി കപ്പില് മാങ്ങകള്‍ പഴുത്തു മധുരിച്ചു
തിന്നാന്‍ പാകമായി കിടക്കുന്നു .
ഇവിടെയാണ് ഞാനടക്കമുള്ള , NSS കോളേജിലെ വിദ്യാര്‍ഥി , വിദ്യാര്‍ഥിനികള്‍ വന്നിരുന്നു
പഠിക്കുന്നതും സല്ലപിക്ക്കാന്‍ സമയം കണ്ടെത്തുന്നതും . ജിക്സന്‍ ട്രൈയിനിലിരുന്നുകൊണ്ട്
ആ പഴയകാല സ്മരണകള്‍ കുറച്ചധികം ഊറി വരുന്ന മധുരമുള്ള തേന്‍ പോലെ ഓര്‍ക്കാന്‍
തുടങ്ങി.
താന്‍ പ്രീഡിഗ്രിക്ക്
ഫസ്റ്റ് ഗ്രൂപ്പാണ് പഠന വിഷയമായി തെരഞ്ഞെടുത്തതു . ഒത്തിരി ഇസ്ടമായിരുന്നു
ഫിസിക്സും , കെമിസ്ട്രിയും , മാത്തമാടിക്സും . ഒരു ലേഡി ലക്ചര്‍ ആയിരുന്നു ഞങ്ങള്‍ക്ക്
രസതന്ത്രത്തിനു ക്ലാസ്സ് എടുത്തിരുന്നത് . ടീച്ചറിന് എന്നെ വലിയ കാര്യമായിരുന്നു . ഇടയ്ക്കു ചെറിയ ടെസ്റ്റു
പപ്പേര്‍ ഇടുമാടിരുന്നു . മാര്‍ക്ക് കുറഞ്ഞു പോയതിനു ഒരു ദിവസം എന്നെ ഒത്തിരി
വഴക്ക് പറഞ്ഞ ആ ദിവസം .....ഓഹ് .....ഇന്നും മുധുരമുള്ള വേദനയോടെ ഓര്‍ക്കുന്നു.
എന്നിട്ട് , വാശി യോടെ ഞാന്‍ ഈ കപ്പല് മാവിന്‍ ചോട്ടില്‍ ഒറ്റയ്ക്ക് പോയിരുന്നു
പഠിച്ചിട്ടാണ് , അടുത്ത പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയത് . ആ ദിവസങ്ങള്‍
ഒക്കെ ഇനി വീണ്ടും കടന്നു വന്നിരിന്നെങ്കില്‍ ....എന്തൊരു ത്രില്‍ ഉള്ള ദിവസങ്ങള്‍
ആയിരുന്നു അതൊക്കെ.....ഇനി ഇപ്പൊ എന്താ പറയുക..
രോമാഞ്ചം മനസിലോട്ടു
കയറുന്ന അനുഭവം തന്നെ.
ഒരു ദിവസം രാവിലെ , ഒരു
എട്ടര മണിയായിക്കാനും ..എല്ലാവരും കൊളെജിലോട്ടു ബസ്സിറങ്ങി നടന്നു വരുന്ന സമയം .
ബസ്സിറങ്ങിയിട്ട് ഒന്നര കിലോമീറ്ററോളം നടന്നു വേണം കോളേജിലോട്ട് വരുവാന്‍ . അതും
ഒരു രസമുള്ള കാര്യം തന്നെ. കൂട്ടുകാരുമായി വര്‍ത്തമാനമൊക്കെ പറഞ്ഞ് പതുക്കെ നടന്നു
വരുമ്പോള്‍ നല്ല രസമാണ് . ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന പല പല
കൂട്ടങ്ങള്‍ ആയിട്ടാണ് ആ വരവ്. കുറച്ചു
പേര്‍ ഇതന്റെ യൊക്കെ ഇടയിലുടെ ബൈക്ക് ഓടിച്ചുകൊണ്ട് ഒരു ചെത്തുണ്ട് . ഒരു ലവ് ഹോണ്‍
ഒക്കെ അടിച്ചു കൊണ്ടുള്ള ആ വരവ് കണ്ടാലെ
അറിയാം ഇവന്മാര് ചെത്താന്‍ തന്നെ വരികയാണെന്ന് , ഇടയ്ക്കു പെണ്ണുങ്ങളെ ഒളി
കണ്ണിട്ടു നോക്കിയും .., പെണ്ണുങ്ങളും മോശമല്ല. ഒളികന്നിടന്‍ പെണ്‍കുട്ടികളാണ്
മുന്‍പില്‍ .
അങ്ങനെ യൊരു ദിവസം നടന്നു വരുന്ന
സമയം , എന്‍റെ കൂട്ടത്തില്‍ നാല് കുട്ടികളുണ്ട് . ഞങ്ങള്‍ നാലുപേരും കൂട്ടുകാരന്.
പെട്ടെന്ന് പുറകില്‍ നിന്നൊരു കമന്റു . “ ഈ ചെറുക്കനെ കാണാന്‍ നല്ല ഭംഗിയുണ്ടല്ലോ “
ഞാനും കേട്ട് , എന്‍റെ കൂട്ടുകാരും കേട്ട് ഈ കമന്റു. തിരിഞ്ഞു നോക്കുമ്പോള്‍ നല്ല വെളുത്ത സുന്ദരിയായ
ഒരു പെണ്‍കുട്ടി എന്നെ നോക്കി ചിരിക്കുന്നു. കൂട്ടത്തില്‍ ആ കുട്ടിയുടെ
കൂട്ടുകാരികളും ഉണ്ട്.
ശേഷം ഭാഗം അടുത്ത
വെള്ളിയാഴ്ച തുടരും...
പ്രചോദനവും പ്രോത്സാഹനവും : my best friend –
miss. Raghi alukkel .
ഒരു പ്രത്യേക അറിയിപ്പ്
ഈ കഥയും കഥാപത്രങ്ങളും ആരെയും ആരെയും
വിഷമിപ്പിക്കുവനുല്ലതല്ല. ക്ഷമിക്കുക.
Written by – binumayappallil
All copy
rights are reserved to binumayappallil.
No comments:
Post a Comment